വേള്‍ഡ് എക്സ്പോ : ലോകം ഇനി ദുബായില്‍

October 2nd, 2021

expo-2020-dubai-uae-new-logo-ePathram
ദുബായ് : വര്‍ണ്ണാഭമായ പരിപാടികളോടെ ദുബായ് വേള്‍ഡ് എക്സ്പോ-2020 ക്കു തുടക്കം കുറിച്ചു. വ്യാഴാഴ്ച രാത്രിയില്‍ നടന്ന ഉല്‍ഘാടന പ്രോഗ്രാമിനു ശേഷം ഒക്ടോബർ 1 വെള്ളിയാഴ്ച മുതൽ ദുബായ് എക്സ്‌പോ നഗരി യിലേക്ക് ജന പ്രവാഹമാണ്. 192 രാജ്യങ്ങൾ എക്സ്പോ യിൽ പങ്കാളികള്‍ ആവുന്നുണ്ട്.

2022 മാർച്ച് 31 വരെ 182 ദിവസ ങ്ങളിലെ ആഗോള സംഗമ ഭൂമിയാണ് ദുബായ് വേള്‍ഡ് എക്സ്‌പോ. ഒരു ദിവസ ത്തെ പ്രവേശനത്തിന് 95 ദിർഹം ടിക്കറ്റ് നിരക്ക്. എക്സ്പോ യുടെ വെബ് സൈറ്റ് വഴി പ്രവേശന ടിക്കറ്റ് എടുക്കാം. 30 ദിവസവും പ്രവേശിക്കുവാന്‍ ടിക്കറ്റ് നിരക്ക് 195 ദിര്‍ഹം. സീസണ്‍ ടിക്കറ്റ് 495 ദിർഹം. ഇതില്‍ ആറു മാസക്കാലം എപ്പോള്‍ വേണമെങ്കിലും ദുബായ് വേള്‍ഡ് എക്സ്പോ സന്ദര്‍ശിക്കാം.

സന്ദര്‍ശകരില്‍ 18 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത പി. സി. ആർ. നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ട് ഹാജരാക്കണം. വിവിധ എമിറേറ്റു കളില്‍ നിന്നും എക്സ്പോ നഗരിയിലേക്ക് പൊതു ഗതാഗത സൗകര്യവും ദുബായ് മെട്രോ സര്‍വ്വീസ് എന്നിവ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on വേള്‍ഡ് എക്സ്പോ : ലോകം ഇനി ദുബായില്‍

പ്രതികളെ തിരിച്ചറിയാന്‍ വിരല്‍ അടയാളം : കേരള പൊലീസ്‌ ഒന്നാം സ്ഥാനത്ത്

September 23rd, 2021

new-logo-kerala-police-ePathram
തിരുവനന്തപുരം : വിരല്‍ അടയാള പരിശോധന യിലൂടെ കുറ്റം തെളിയിച്ച സംസ്ഥാനങ്ങളുടെ പട്ടിക യിൽ കേരള പൊലീസ്‌ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിൽ ആക്കിയാണ് കേരളം ഈ നേട്ടം കൈവരിച്ചത്. ദേശീയ ക്രൈം റെക്കോർഡ്‌സ്‌ ബ്യൂറോയുടെ 2020 ലെ വാർഷിക പഠന റിപ്പോർട്ടിലാണ്‌ ഈ വിവരം.

കഴിഞ്ഞ വർഷം 657 കേസുകളാണ്‌ വിരല്‍ അടയാള ത്തിന്റെ സഹായത്തോടെ കേരളത്തില്‍ തെളിയിച്ചത്‌. 517 കേസുകൾ തെളിയിച്ച കർണ്ണാടകയും 412 കേസുകൾ തെളിയിച്ച ആന്ധ്രയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി.

കുറ്റം തെളിയിച്ച് കുറ്റവാളികളെ കണ്ടെത്തുവാന്‍ ഉപയോഗിക്കുന്ന പ്രധാന രീതികളില്‍ ഒന്നാണ് വിരല്‍ അടയാള പരിശോധന. ഇത് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുവാൻ കേരള പോലീസിനു കഴിഞ്ഞു. കേരളത്തിലെ ഫിംഗർ പ്രിന്റ് ബ്യുറോക്കും കേരള പോലീസിനും ഇത് അഭിമാന നേട്ടമാണ്.

കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസ്, എറണാകുളത്ത് ഐ. എൻ‍. എസ്. വിക്രാന്തിലെ മോഷണം, അങ്കമാലി യിൽ മോഷണ ശ്രമത്തിനിടയിൽ കടക്ക് ഉള്ളിൽ ഷോക്കേറ്റു പ്രതി മരിച്ചത് തുടങ്ങിയ സംഭവങ്ങളിലെ അന്വേഷണ ത്തിൽ വിരലടയാള വിദഗ്ധരുടെ മികവു പ്രത്യേകമായി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.

* Kerala Police F B Page

- pma

വായിക്കുക: , , ,

Comments Off on പ്രതികളെ തിരിച്ചറിയാന്‍ വിരല്‍ അടയാളം : കേരള പൊലീസ്‌ ഒന്നാം സ്ഥാനത്ത്

ചില നിർദ്ദിഷ്ട സ്ഥലങ്ങളിൽ ഫേയ്സ് മാസ്ക് നിര്‍ബ്ബന്ധമില്ല

September 23rd, 2021

covid-19-strict-rules-in-uae-if-not-wearing-face-mask-3000-dhs-fine-ePathram
അബുദാബി : കൊവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി യു. എ. ഇ. ആരോഗ്യ മന്ത്രാലയം. രണ്ട് മീറ്റർ സുരക്ഷിതമായ ശാരീരിക അകലം പാലിക്കുമ്പോൾ ചില നിർദ്ദിഷ്ട സ്ഥലങ്ങളിൽ ഫേയ്സ് മാസ്ക് ധരിക്കേണ്ടതില്ല.

ഒരേ വീട്ടിൽ താമസിക്കുന്നവർക്കും ഒരേ കുടുംബത്തിലെ അംഗങ്ങള്‍ സ്വകാര്യ വാഹനങ്ങളിലെ യാത്രയിലും പൊതു സ്ഥലങ്ങളിൽ വ്യായാമം ചെയ്യുമ്പോഴും തുറന്ന കടൽ ത്തീരങ്ങളിലും നീന്തൽ ക്കുളങ്ങളിലും ഫേയ്സ് മാസ്ക് ധരിക്കല്‍ നിര്‍ബ്ബന്ധമില്ല.

യു. എ. ഇ. ആരോഗ്യ, പ്രതിരോധ മന്ത്രാലയവും (MoHAP) നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌ മെന്റ് അഥോറിറ്റിയും (NCEMA) അറിയിച്ചതാണ് ഇക്കാര്യം.

രാജ്യത്ത് കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണ ത്തിൽ ഗണ്യമായ കുറവ് ഉണ്ടായതിന്ന് ശേഷമാണ് ഈ തീരുമാനം.

സലൂണുകളിലും ബ്യൂട്ടി സെന്ററുകളിലും മെഡിക്കൽ സെന്ററുകളിലും ക്ലിനിക്കുകളിലും ഫേയ്സ് മാസ്കു കള്‍ ധരിക്കേണ്ടതില്ല. എന്നാല്‍ ഓരോരുത്തരും രണ്ടു മീറ്റര്‍ അകലം പാലിച്ചിരിക്കണം.

വൈറസ് പടരുന്നത് തടയുവാനുള്ള ഏറ്റവും പ്രധാന മാർഗ്ഗങ്ങളില്‍ ഒന്നാണ് ഫേയ്സ് മാസ്ക്കുകള്‍ എന്ന് പഠന ങ്ങൾ സ്ഥിരീകരിച്ചു. നിർബ്ബന്ധമായും മാസ്കുകൾ ധരിക്കേണ്ടതായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്ത വർക്ക് പിഴ ചുമത്തും എന്നും അധികൃതര്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on ചില നിർദ്ദിഷ്ട സ്ഥലങ്ങളിൽ ഫേയ്സ് മാസ്ക് നിര്‍ബ്ബന്ധമില്ല

ഫ്‌ളൂ – കൊവിഡ് വാക്‌സിനുകള്‍ തമ്മിൽ മൂന്ന് ആഴ്ച ഇടവേള വേണം

September 22nd, 2021

covid-vaccine-ePathram
അബുദാബി : കൊവിഡ് വാക്സിന്‍ കുത്തി വെപ്പു കഴിഞ്ഞ് മൂന്ന് ആഴ്ച കഴിഞ്ഞു മാത്രമേ ഫ്‌ളൂ വാക്സിന്‍ എടുക്കുവാന്‍ പാടുള്ളൂ എന്ന് ആരോഗ്യ വകുപ്പ്. രണ്ടു വാക്സിനു കള്‍ക്കും തമ്മില്‍ ഏറ്റവും കുറഞ്ഞത് 3 ആഴ്ചത്തെ ഇടവേള ഉണ്ടായിരിക്കണം. കാലാവസ്ഥാ വ്യതിയാനത്തില്‍ ബാധിക്കുന്ന ജല ദോഷം, പനി എന്നിവക്കു ഫ്‌ളൂ വാക്സിന്‍ എടുക്കുന്നവരാണ് എല്ലാവരും.

എന്നാല്‍ കൊവിഡ് വാക്സിന്‍ വളരെ അത്യാവശ്യം ആയതിനാല്‍ തന്നെ മൂന്നാഴ്ചത്തെ ഇടവേള കാത്തു സൂക്ഷിക്കണം. മാത്രമല്ല സാധാരണ ജലദോഷപ്പനി യുടേയും കൊവിഡ് പോസിറ്റീവ് കേസുകളുടെയും ലക്ഷണങ്ങള്‍ ഒരേ തരത്തില്‍ ആയതു കൊണ്ട് കൂടുതല്‍ ജാഗ്രത വേണം എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഫ്‌ളൂ – കൊവിഡ് വാക്‌സിനുകള്‍ തമ്മിൽ മൂന്ന് ആഴ്ച ഇടവേള വേണം

ഗുരുവായൂരിലെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് ആക്കും : എൻ. കെ. അക്ബർ എം. എൽ. എ.

September 18th, 2021

internet-for-every-one-kerala-governments-k-phone-project-ePathram
തൃശ്ശൂര്‍ : ഗുരുവായൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ട് വില്ലേജ് ഓഫീസുകള്‍ ആക്കും എന്ന് എൻ. കെ. അക്ബർ എം. എൽ. എ. അതിനായി എം. എൽ. എ. ഫണ്ട് അനുവദി ക്കും. മണ്ഡലത്തിലെ പട്ടയ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായി രുന്നു എൻ. കെ. അക്ബർ എം. എൽ. എ. നാട്ടിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വില്ലേജ് ഓഫീസു കളെയാണ്. അത് കൊണ്ട് തന്നെ ജനകീയ ഇട ങ്ങളിൽ ഒന്നാണ് എന്നതിനാൽ വില്ലേജ് ഓഫീസുകൾ ആധുനീക വത്ക്കരിക്കേണ്ടത് അനിവാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

ഗുരുവായൂർ നിയോജക മണ്ഡലത്തിൽ ആകെ 15 പട്ടയ ങ്ങള്‍ വിതരണം ചെയ്തു. ഇതില്‍ 7 സുനാമി പട്ടയ ങ്ങളും 8 റവന്യൂ പട്ടയങ്ങളുമാണ്.

സുനാമി പട്ടയങ്ങൾ മുഴുവനും കടപ്പുറം വില്ലേജിലാണ്. റവന്യു പട്ടയങ്ങൾ നല്‍കിയത് കടിക്കാട് വില്ലേജില്‍ 4, പൂക്കോട് വില്ലേജിൽ 2, ചാവക്കാട്, ഇരിങ്ങപ്പുറം വില്ലേജു കളിൽ ഒന്നു വീതം വിതരണം ചെയ്തു.

ചാവക്കാട് നഗരസഭാ ചെയർ പേഴ്‌സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് ഹസീന താജുദ്ദീൻ, ചാവക്കാട് തഹസിൽദാർ എം. സന്ദീപ്, ഡെപ്യൂട്ടി തഹസിൽ ദാർ എം. ജെ. ജോസഫ് എന്നിവർ സംസാരിച്ചു.

*പബ്ലിക്ക് റിലേഷന്‍  

 

- pma

വായിക്കുക: , , , , , , ,

Comments Off on ഗുരുവായൂരിലെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് ആക്കും : എൻ. കെ. അക്ബർ എം. എൽ. എ.

Page 40 of 117« First...102030...3839404142...506070...Last »

« Previous Page« Previous « ചാവക്കാട് ഹാർബർ വരുന്നു
Next »Next Page » വാഹനങ്ങളുടെ മുൻ സീറ്റിൽ കുട്ടികളെ ഇരുത്തിയാൽ പിടി വീഴും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha