നടി ഇനിയയുടെ വീട്ടില്‍ മോഷണം; സഹോദരിയുടെ പ്രതിശ്രുത വരനും സുഹൃത്തും അറസ്റ്റില്‍

June 14th, 2014

iniya-epathram

തിരുവനന്തപുരം: യുവ നടി ഇനിയയുടെ വീട്ടില്‍ നിന്നും പണവും സ്വര്‍ണ്ണാഭരണങ്ങളും മോഷണം നടത്തിയ സംഭവത്തില്‍ സഹോദരിയുടെ പ്രതിശ്രുത വരന്‍ ഷെബിനും മോഷണ സംഘാംഗവും അറസ്റ്റില്‍. കരമന എസ്. ഐ. യും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇനിയയുടെ സഹോദരിയും സീരിയല്‍ നടിയുമായ സ്വാതിയുടെ പ്രതിശ്രുത വരന്‍ ഷോബിനാണ് മോഷണത്തിന്റെ ആസൂത്രകന്‍ എന്ന് പോലീസ് കരുതുന്നു. ഇയാളുടെ കൂട്ടാളികളില്‍ ഒരാളെയും പോലീസ് പിടികൂടിയിട്ടുണ്ട്. സംഘത്തിലെ മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഇവരുടെ വിവാഹത്തിനായി സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവുമാണ് മോഷ്ടിക്കപ്പെട്ടത്. പിടിയിലായ മോഷണ സംഘാംഗമായ കരുപ്പാട്ടി സജിയില്‍ നിന്നും ലഭിച്ച വിവരങ്ങളില്‍ നിന്നുമാണ് മോഷണത്തില്‍ ഷെബിന്റെ പങ്ക് വ്യക്തമായത്.

കഴിഞ്ഞ വ്യാഴാഴ്ച നടിയും കുടുംബവും പ്രതിശ്രുത വരനൊപ്പം സെക്കന്റ് ഷോ സിനിമയ്ക്ക് പോയ സമയത്തായിരുന്നു മോഷണം നടന്നത്. ഇതു സംബന്ധിച്ച് നടിയുടെ പിതാവ് സലാഹുദ്ദീന്‍ കരമന പോലീസില്‍ പരാതി നല്‍കിയിരുന്നു. വീടിന്റെ മുന്‍‌വശത്തെ പൂട്ടും കിടപ്പുമുറിയുടെ പൂട്ടും തകര്‍ത്തതായും, സ്വര്‍ണ്ണവും പണവും സൂക്ഷിച്ചിരുന്ന അലമാരയുടെ വാതില്‍ തുറന്നു കിടന്നിരുന്നതായും പരാതിയില്‍ പറയുന്നു.

സ്വാതിയുടെ പ്രതിശ്രുത വരനായ ഷെബിനും സുഹൃത്തുക്കളും അവരുടെ വീട്ടില്‍ നിത്യ സന്ദര്‍ശകരായിരുന്നു. വീട്ടില്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നതിനാല്‍ സ്വര്‍ണ്ണവും പണവും വെച്ചിരുന്നതിനെ പറ്റി വിവരം ഉണ്ടായിരുന്നു. മോഷണം ആസൂത്രണം ചെയ്ത ഷെബിന്‍ വീടിന്റെ താക്കോല്‍ കൈവശപ്പെടുത്തി വ്യാജ താക്കോല്‍ നിര്‍മ്മിച്ചു തുടര്‍ന്ന് ഷെബിനെ സംശയിക്കാതിരി ക്കുവാനായിരുന്നു വീട്ടുകാര്‍ക്കൊപ്പം സിനിമയ്ക്ക് പോയത്. ഈ സമയം ഷെബിന്റെ സംഘാംഗങ്ങള്‍ മോഷണം നടത്തി. പോലീസും ഫോറന്‍സിക് സംഘവും വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഈ സമയത്തെല്ലാം കാര്യങ്ങള്‍ വിശദീകരിച്ച് ഷെബിന്‍ കൂടെ ഉണ്ടായിരുന്നു. പോലീസ് ചോദ്യം ചെയ്യലില്‍ ഷെബിന്‍ കുറ്റം സമ്മതിച്ചു. മോഷ്ടിച്ച പണവും സ്വര്‍ണ്ണവും ഇവര്‍ പങ്കിട്ടെടുക്കുകയായിരുന്നു. പ്രതിശ്രുത വരന്‍ തന്നെ മോഷ്ടാവായത് നടിയുടെ കുടുംബത്തിനു വലിയ ആഘാതമായി.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on നടി ഇനിയയുടെ വീട്ടില്‍ മോഷണം; സഹോദരിയുടെ പ്രതിശ്രുത വരനും സുഹൃത്തും അറസ്റ്റില്‍

പുതിയ പാര്‍ളമെന്റ് നിര്‍മ്മിക്കണമെന്ന് ഇന്നസെന്റ് എം. പി.

June 6th, 2014

innocent-epathram

ന്യൂഡെല്‍ഹി: ഇന്ത്യന്‍ പാര്‍ളമെന്റില്‍ സൌകര്യങ്ങള്‍ കുറവാണെന്നും പുതിയ പാര്‍ളമെന്റ് നിര്‍മ്മിക്കണമെന്നും ഇന്നസെന്റ് എം. പി. ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു സിനിമാ‍ നടന്‍ കൂടെയായ ഇന്നസെന്റ്. കേരളത്തിലെ നിയമ സഭാ മന്ദിരം കണ്ടിട്ടുള്ള താന്‍ അതു വച്ചു നോക്കുമ്പോള്‍ പാര്‍ളമെന്റിലെ സൌകര്യങ്ങള്‍ തീരെ ചെറുതാണെന്നും ഇരിപ്പിട സൌകര്യവും മറ്റും വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ പാര്‍ളമെന്റ് ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ചതാണെന്നും അതിനെ നിലനിര്‍ത്തി ക്കൊണ്ട് പുതിയ പാര്‍ളമെന്റ് വേണമെന്നുമാണ് കന്നിക്കാരനായി പാര്‍ളമെന്റില്‍ എത്തിയ ഇന്നസെന്റ് പറയുന്നത്.

അംഗങ്ങളുടെ സത്യപ്രതിജ്ഞയെ സംബന്ധിച്ചും ഇന്നസെന്റ് തന്റെ അസംതൃപ്തി വ്യക്തമാക്കി. 543 പേര്‍ ഒരേ കാര്യം ആവര്‍ത്തിക്കുന്നതിനേക്കാള്‍ നന്നാകുക എല്ലാവരും ഒരുമിച്ച് സത്യപ്രതിജഞ ചെയ്യുന്ന രീതിയാകും എന്നും ഇന്നസെന്റ് പറഞ്ഞു.

എന്നാല്‍ കെട്ടിടത്തിന്റെ വലിപ്പത്തിനും സൌകര്യങ്ങള്‍ക്കുമല്ല മറിച്ച് അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യമെന്ന് ഇടുക്കി എം. പി. ജോയ്സ് ജോര്‍ജ്ജ് ഇന്നസെന്റിന്റെ പരാമര്‍ശങ്ങളെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി പറഞ്ഞു. പാര്‍ളമെന്റിലെ സീറ്റിങ്ങ് സൌകര്യത്തിന്റെ അസൌകര്യങ്ങളെ കുറിച്ച് കണ്ണൂര്‍ എം. പി. ശ്രീമതി ടീച്ചറും ഇതേ മാധ്യമത്തിലൂടെ വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on പുതിയ പാര്‍ളമെന്റ് നിര്‍മ്മിക്കണമെന്ന് ഇന്നസെന്റ് എം. പി.

ജോണ്‍ എബ്രഹാം എന്ന ഒറ്റമരം

June 2nd, 2014

john-abraham-painting-epathram

അബുദാബി: ഫേസ്ബുക്ക് കൂട്ടായ്മയായ സിനിമാ കൊട്ടകയുടെ നേതൃത്വത്തില്‍ ജോണ്‍ എബ്രഹാം അനുസ്മരണം നടത്തി. പ്രശസ്ത ചിത്രകാരന്‍ രാജീവ് മുളക്കുഴ ജോണ്‍ എബ്രഹാമിന്റെ ചിത്രം വരച്ചാണ് പരിപാടി തുടങ്ങിയത്. ചിത്രകലാ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ആദിലും ജോണിന്‍റെ ചിത്രം വരച്ചു. സിനിമ കൊട്ടക അഡ്മിന്‍ ഫൈസല്‍ ബാവ സ്വാഗതം പറഞ്ഞു. കവി അസ്മോ പുത്തന്‍ചിറ അദ്ധ്യക്ഷത വഹിച്ചു.

remembering-john-epathram

തുടർന്ന് ഫൈസല്‍ പാലപ്പെട്ടി, സന്തോഷ്, ആഷിക് അബ്ദുല്ല, അനൂപ് ടി. പി., ധനഞ്ജയ് ശങ്കർ‍, പി. എം. എ. റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു,

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on ജോണ്‍ എബ്രഹാം എന്ന ഒറ്റമരം

ചായില്യം അബുദാബിയില്‍ പ്രദര്‍ശിപ്പിക്കുന്നു

May 12th, 2014

anumol-in-manoj-kana-film-chayilyam-ePathram
അബുദാബി : അന്തർദേശീയ തലത്തിൽ പുരസ്കാരങ്ങൾ നേടിയ ചായില്യം എന്ന മലയാള സിനിമ യുടെ പ്രദർശനം മെയ് 14,15 ബുധൻ, വ്യാഴം എന്നീ ദിവസ ങ്ങളിൽ അബുദാബി കേരളാ സോഷ്യൽ സെന്ററിൽ നടക്കും.

ഗുണ നിലവാരമുള്ള സിനിമകള്‍ ജനങ്ങളി ലേക്ക് എത്തിക്കു വാനാ യുള്ള ശ്രമ ത്തിന്റെ ഭാഗ മായാണ് രണ്ട് അന്താ രാഷ്ട്ര പുരസ്കാരം അടക്കം ഒന്‍പത് പുരസ്‌കാര ങ്ങള്‍ നേടിയ ചായില്യം എന്ന സിനിമ കേരള സോഷ്യല്‍ സെന്ററില്‍ പ്രദര്‍ശി പ്പിക്കുന്നത് എന്ന്‍ സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

മെയ് 14,15 തീയതി കളില്‍ (ബുധൻ, വ്യാഴം) രണ്ടു ദിവസ ങ്ങ ളിലായി രാത്രി 8 മണിക്ക് ചായില്യം പ്രദര്‍ശി പ്പിക്കും.

നേര് സാംസ്‌കാരിക വേദിയുടെ നേതൃത്വ ത്തില്‍ ജന ങ്ങളില്‍ നിന്ന് പണം പിരിച്ചാണ് ഈ സിനിമ നിര്‍മിച്ചതെന്ന് പ്രമുഖ നാടക പ്രവർത്ത കനും ചായില്യ ത്തിന്റെ സംവിധായ കനുമായ മനോജ് കാന പറഞ്ഞു.

8 ഫെസ്റ്റിവലു കളില്‍ പ്രദര്‍ശിപ്പിച്ച ‘ചായില്യം’ കേരള ത്തിലെ വിതരണ ക്കാരും ടി. വി. ചാനലുകളും തഴഞ്ഞതില്‍ പ്രതിഷേധ മുണ്ട് എന്നും ജനകീയ കൂട്ടായ്മ കളിലൂടെ ഒരു വര്‍ഷം കൊണ്ട് ആയിരം സ്ഥല ങ്ങളില്‍ സിനിമ പ്രദര്‍ശി പ്പിക്കാന്‍ പദ്ധതി യെന്നും മനോജ് കാന പറഞ്ഞു.

എം. സുനീര്‍, വര്‍ക്കല ജയകുമാര്‍, രമേഷ് രവി, രമണി രാജന്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

പ്രവേശനം സൗജന്യമായിരിക്കും.

- കറസ്പോണ്ടന്റ്

വായിക്കുക: , , , ,

Comments Off on ചായില്യം അബുദാബിയില്‍ പ്രദര്‍ശിപ്പിക്കുന്നു

രുചി റസ്റ്റോറന്റ് ഫഹദ് ഫാസില്‍ ഉല്‍ഘാടനം ചെയ്തു

April 7th, 2014

അബുദാബി : ഹോസ്പിറ്റാലിറ്റി കാറ്ററിംഗ് ഗ്രൂപ്പിന്റെ നേതൃത്വ ത്തിലുള്ള രുചി റസ്റ്റോറണ്ട് രണ്ടാമത് ശാഖ അബുദാബി മദീനാ സായിദ് ഷോപ്പിംഗ് കോംപ്ളക്സില്‍ പ്രവര്‍ത്തനം തുടങ്ങി.

യുവനടന്മാരില്‍ ശ്രദ്ധേയനായ താരം ഫഹദ് ഫാസില്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് തന്റെ ആരാധക രുമായി നടത്തിയ സംവാദ ത്തില്‍ ഫഹദ്, തന്റെ പുതിയ സിനിമയെ ക്കുറിച്ചും രുചികരമായ ഭക്ഷണ ങ്ങളില്‍ തനിക്കുള്ള ഇഷ്ടങ്ങളെ ക്കുറിച്ചും സംസാരിച്ചു.

ഉല്‍ഘാടന ചടങ്ങിനോട് അനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍മാരായ കെ. പി. ജയപ്രകാശ്, ഏ. വി. നൗഷാദ്, സോമന്‍ എന്നിവരും വ്യാപാര വാണിജ്യ രംഗത്തെ പ്രമുഖരും സംബന്ധിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on രുചി റസ്റ്റോറന്റ് ഫഹദ് ഫാസില്‍ ഉല്‍ഘാടനം ചെയ്തു

Page 20 of 26« First...10...1819202122...Last »

« Previous Page« Previous « ഫെയ്സ് ടു ഫേയ്സ് സംഗമം ശ്രദ്ധേയമായി
Next »Next Page » വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കി ബാച്ച് സ്നേഹ സംഗമം »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha