കമൽ ഹാസന് യു. എ. ഇ. ​ഗോൾഡൻ വിസ

June 30th, 2022

uae-golden-visa-for-kamal-hasan-ePathram
ദുബായ് : സകലകലാ വല്ലഭന്‍ കമൽ ഹാസന് യു. എ. ഇ. യുടെ ഗോൾഡൻ വിസ സമ്മാനിച്ചു. ദുബായ് ജി. ഡി. ആർ. എഫ്. എ. അധികൃതരിൽ നിന്നും പത്തു വര്‍ഷത്തേക്കുള്ള ഗോൾഡൻ വിസ കമല്‍ ഏറ്റു വാങ്ങി. ചലച്ചിത്ര രംഗത്തെ സംഭാവനകൾ വിലയിരുത്തിയാണ് ഗോള്‍ഡന്‍ വിസ സമ്മാനിച്ചത്.

ചലച്ചിത്ര രംഗത്തുനിന്നും മമ്മൂട്ടി, മോഹന്‍ ലാല്‍, സിദ്ധീഖ്, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വി രാജ്, ടോവിനോ തോമസ്, ആസിഫ് അലി, മിഥുന്‍ രമേശ്, ആശാ ശരത്, നൈല ഉഷ, മീരാ ജാസ്മിന്‍, ലാല്‍ ജോസ്, സലീം അഹമ്മദ് തുടങ്ങി നിരവധി അഭിനേതാക്കള്‍ക്കും സംവിധായകര്‍ക്കും നേരത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.

- pma

വായിക്കുക: ,

Comments Off on കമൽ ഹാസന് യു. എ. ഇ. ​ഗോൾഡൻ വിസ

ഫിലിം ഇവന്‍റ് മീറ്റ് 2022 അരങ്ങേറി

April 3rd, 2022

redex-media-film-event-meet-2022-ePathram
അബുദാബി : മലയാളി കലാകാരൻമാരുടെ കൂട്ടായ്മ ഫിലിം ഇവന്‍റ്- റെഡ് എക്സ് മീഡിയ യുടെ ബാനറിൽ ഒരുക്കിയ ‘ഫിലിം ഇവന്‍റ് മീറ്റ് 2022’ അബുദാബി ഐ. എസ്. സി. യില്‍ അരങ്ങേറി.

ഫിലിം ഇവന്‍റ് പ്രസിഡണ്ട് ഫിറോസ്. എം. കെ. അദ്ധ്യക്ഷത വഹിച്ചു. ഐ. എസ്. സി. ജനറൽ സെക്രട്ടറി ജോജോ അമ്പൂക്കൻ ഉത്‌ഘാടനം നിർവഹിച്ചു. ഫിലിം ഇവന്‍റ് രക്ഷാധികാരി ഹനീഫ് കുമരനെല്ലൂര്‍, മലയാളി സമാജം പ്രസിഡണ്ട് സലിം ചിറക്കല്‍, യേശു ശീലന്‍, ഫ്രാൻസിസ് ആന്‍റണി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫിലിം ഇവന്‍റ് ട്രെഷറർ ഉമ്മർ നാലകത്ത് നന്ദി പ്രകാശിപ്പിച്ചു. മാധ്യമ പ്രവർത്തകൻ സമീർ കല്ലറ, ഷിജിൽ കുമാർ, ബാബുരാജ് എന്നിവരും സംബന്ധിച്ചു.

അബുദാബിയിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നയീമ അഹമ്മദ്, തമന്ന പ്രമോദ്, കബീർ അവറാൻ, അൻസർ വെഞ്ഞാറമൂട്, ഷാഫി മംഗലം, ഷാജി ഭജനമഠം, റസാഖ് തിരുവത്ര, സമദ് കണ്ണൂർ, സാഹിൽ ഹാരിസ് എന്നിവരെ ആദരിച്ചു.

സൗമ്യ, രമ്യ എന്നി വരുടെ നൃത്തത്തോടെയാണ് കലാ വിരുന്നുകൾക്കു തുടക്കമായത്.

ഫിലിം ഇവന്‍റ് കലാകാരന്മാർ അണിനിരന്ന നൃത്ത സംഗീത വിരുന്ന്, ശബ്ദാനുകരണം എന്നിവ ആസ്വാദകർക്ക് നവ്യാനുഭവമാണ് സമ്മാനിച്ചത്. നാടൻ പാട്ടുകളിലൂടെ വിസ്മയം സൃഷ്‌ടിച്ച ഉറവ് ടീം ഒരുക്കിയ നൃത്ത സംഗീത മേളം ഐ. എസ്. സി. യില്‍ ഉത്സവാന്തരീക്ഷം ഒരുക്കി.

Film Event FB Page

- pma

വായിക്കുക: , , , , , , ,

Comments Off on ഫിലിം ഇവന്‍റ് മീറ്റ് 2022 അരങ്ങേറി

ഫീച്ചർ ഫിലിം നിർമ്മിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

January 4th, 2022

short-film-competition-ePathram
സംസ്ഥാന സർക്കാർ വനിതാ ശാക്തീകരണം, പട്ടിക ജാതി – പട്ടിക വർഗ്ഗ ക്ഷേമം എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് 2021-22 സാമ്പത്തിക വർഷ ത്തിൽ വനിതകളുടെ സംവിധാനത്തിൽ രണ്ട് ഫീച്ചർ ഫിലിമും, പട്ടിക ജാതി – പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെടുന്ന വ്യക്തികളുടെ സംവിധാന ത്തിൽ രണ്ട് ഫീച്ചർ ഫിലിമും നിർമ്മിക്കുന്നു. കെ. എസ്. എഫ്. ഡി. സി. ക്കാണ് നിർമ്മാണ ചുമതല.

സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ 2022 ജനുവരി 17 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് പ്രൊപ്പോസൽ കെ. എസ്. എഫ്. ഡി. സി. യിൽ സമർപ്പിക്കണം. ഇതിനകം പ്രൊപ്പോസൽ സമർപ്പിച്ചവർ വീണ്ടും നൽകേ ണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് കെ. എസ്. എഫ്. ഡി. സി. വെബ് സൈറ്റ് സന്ദര്‍ശിക്കുക.

- pma

വായിക്കുക: , ,

Comments Off on ഫീച്ചർ ഫിലിം നിർമ്മിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

കെ. എസ്. സേതു മാധവൻ -ചലച്ചിത്ര രംഗത്തെ രാജ ശില്പി : ഇൻസൈറ്റ്

December 28th, 2021

film-director-the-legend-k-s-sethu-madhavan-ePathram
പാലക്കാട് : തെന്നിന്ത്യൻ ചലച്ചിത്ര രംഗത്തെ രാജ ശിൽപ്പി ആയിരുന്നു ഈയിടെ നമ്മെ വിട്ടു പിരിഞ്ഞ വിഖ്യാത സംവിധായകന്‍ കെ. എസ്. സേതുമാധവൻ എന്നും കഴിഞ്ഞ അഞ്ചു കൊല്ലമായി ഇൻസൈറ്റിനു അദ്ദേഹം നൽകിയ ഉപദേശ നിർദ്ദേശങ്ങൾ വില മതിക്കാന്‍ കഴിയാത്തവ ആയിരുന്നു എന്നും പാലക്കാടു കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസൈറ്റ് ദി ക്രിയേറ്റിവ് ഗ്രൂപ്പ് അഭിപ്രായപ്പെട്ടു.

ചലച്ചിത്ര രംഗത്തെ അദ്ദേഹത്തിന്‍റെ ഇടപെടലുകളും സൃഷ്ടികളും സിനിമാ പ്രവർത്ത കർക്കും ചലച്ചിത്ര വിദ്യാർത്ഥികൾക്കും ഒരു പാഠ പുസ്തകം തന്നെയായി ചരിത്രത്തിൽ ഇടം പിടിക്കും എന്ന് ഇൻസൈറ്റ് കൂട്ടായ്മ അനുശോചന പ്രമേയത്തിൽ പറഞ്ഞു.

നല്ല സിനിമക്കായുള്ള സമഗ്ര സംഭവനക്കും ആയുഷ്കാല നേട്ടങ്ങൾക്കും ‘ഇൻസൈറ്റ് അവാർഡ്’ അദ്ദേഹ ത്തിനു സമ്മാനിക്കുവാന്‍ കഴിഞ്ഞത് മഹാഭാഗ്യം തന്നെ എന്നും അനുശോചന യോഗം വിലയിരുത്തി.

ജീവിത സായാഹ്നത്തിൽ ഇൻസൈറ്റുമായി ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ഗാഢ ബന്ധവും ഗുരു തുല്യമായ സഹകരണവും പ്രോത്സാഹനങ്ങളും ഇൻസൈറ്റ് പ്രവർത്തകർ നന്ദിയോടെ സ്മരിച്ചു. കൂട്ടായ്മയുടെ അനുശോചനം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അറിയിക്കു കയും അവരുടെ ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്തു.

ഇൻസൈറ്റ് ഓഫീസിൽ വച്ചു നടന്ന അനുസ്മരണ യോഗത്തിൽ കെ. ആർ. ചെത്തല്ലൂർ, കെ. വി. വിൻസെന്‍റ്, സി. കെ. രാമ കൃഷ്ണൻ, ശ്രീലക്ഷ്മി, ഡോ. അനഘ കോമളൻ കുട്ടി, ഷാനി ആന്‍റണി, മാണിക്കോത്ത് മാധവ ദേവ്‌, മേതിൽ കോമളൻകുട്ടി എന്നിവർ കെ. എസ്. സേതു മാധവനെ അനുസ്മരിച്ചു സംസാരിച്ചു.

- pma

വായിക്കുക: , , ,

Comments Off on കെ. എസ്. സേതു മാധവൻ -ചലച്ചിത്ര രംഗത്തെ രാജ ശില്പി : ഇൻസൈറ്റ്

വിദ്യാര്‍ത്ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം

December 27th, 2021

short-film-competition-ePathram
കാസര്‍ഗോഡ് : സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍റെ നേതൃത്വത്തില്‍ ആസാദി കാ അമൃത് മഹോത്സവ് പ്രോഗ്രാമിന്‍റെ ഭാഗമായി സ്‌കൂള്‍, കോളേജ് തലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു.

ലഹരി വിരുദ്ധ ആശയം ഉള്‍ക്കൊളളുന്ന ഷോര്‍ട്ട് ഫിലിമുകളാണ് നിര്‍മ്മിക്കേണ്ടത്. നാല് മിനുട്ട് മുതല്‍ എട്ട് മിനുട്ട് വരെ ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമുകള്‍ ക്യാമറയിലോ മൊബൈല്‍ ഫോണിലോ ചിത്രീകരിക്കാം. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് ഷോര്‍ട്ട് ഫിലിം തയ്യാറാക്കേണ്ടത്. അദ്ധ്യാപകരുടെ സഹായം തേടാം.

ഒന്നാം സമ്മാനം 25,000 രൂപയും ട്രോഫിയും പ്രശസ്തി പത്രവും രണ്ടാം സമ്മാനം 15,000 രൂപയും ട്രോഫിയും പ്രശസ്തി പത്രവും മൂന്നാം സമ്മാനം 10,000 രൂപയും ട്രോഫിയും പ്രശസ്തി പത്രവും മികച്ച സ്‌ക്രിപ്റ്റിന് 10,000 രൂപയും മികച്ച സംവിധായകന് 10,000 രൂപ യും ലഭിക്കും.

പൂര്‍ണ്ണമായ മേല്‍ വിലാസം, പഠിക്കുന്ന സ്‌കൂള്‍ / കോളേജ്, ക്ലാസ്, ഇ – മെയില്‍, ഫോണ്‍ നമ്പര്‍ എന്നിവ ചേര്‍ത്ത് സ്‌കൂള്‍ / കോളേജ് അധികാരിയുടെ സാക്ഷ്യ പത്രം സഹിതം vimukthiexcise @ gmail. com എന്ന ഇ – മെയില്‍ വിലാസത്തില്‍ ഷോര്‍ട്ട് ഫിലിമുകള്‍ അയക്കണം. അവസാന തിയ്യതി : 2022 ജനുവരി 31.

- pma

വായിക്കുക: , ,

Comments Off on വിദ്യാര്‍ത്ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം

Page 7 of 23« First...56789...20...Last »

« Previous Page« Previous « എസ്​. എസ്​. എൽ. സി., പ്ലസ്​ടു പരീക്ഷകളുടെ തിയ്യതി പ്രഖ്യാപിച്ചു
Next »Next Page » കൊവിഡ് വാക്‌സിന്‍ : ജനുവരി ഒന്നു മുതല്‍ കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha