സംസ്ഥാന സർക്കാർ വനിതാ ശാക്തീകരണം, പട്ടിക ജാതി – പട്ടിക വർഗ്ഗ ക്ഷേമം എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് 2021-22 സാമ്പത്തിക വർഷ ത്തിൽ വനിതകളുടെ സംവിധാനത്തിൽ രണ്ട് ഫീച്ചർ ഫിലിമും, പട്ടിക ജാതി – പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെടുന്ന വ്യക്തികളുടെ സംവിധാന ത്തിൽ രണ്ട് ഫീച്ചർ ഫിലിമും നിർമ്മിക്കുന്നു. കെ. എസ്. എഫ്. ഡി. സി. ക്കാണ് നിർമ്മാണ ചുമതല.
സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ 2022 ജനുവരി 17 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് പ്രൊപ്പോസൽ കെ. എസ്. എഫ്. ഡി. സി. യിൽ സമർപ്പിക്കണം. ഇതിനകം പ്രൊപ്പോസൽ സമർപ്പിച്ചവർ വീണ്ടും നൽകേ ണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് കെ. എസ്. എഫ്. ഡി. സി. വെബ് സൈറ്റ് സന്ദര്‍ശിക്കുക.