പ്രഥമ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

November 1st, 2022

kerala-puraskaram-mammootty-m-t-vasudevan-nair-ePathram
തിരുവനന്തപുരം : സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ ‘കേരള പുരസ്‌കാരങ്ങൾ’ പ്രഖ്യാപിച്ചു.

എം. ടി. വാസുദേവൻ നായർക്ക് കേരള ജ്യോതി പുരസ്‌കാരം, മമ്മൂട്ടി, ഓംചേരി എൻ. എൻ. പിള്ള, ടി. മാധവ മേനോൻ എന്നിവര്‍ക്ക് കേരള പ്രഭ പുരസ്‌കാരം, കാനായി കുഞ്ഞി രാമൻ, എം. പി. പരമേശ്വരൻ, ഗോപിനാഥ് മുതുകാട്, ഡോ. ബിജു, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, വൈക്കം വിജയ ലക്ഷ്മി എന്നിവര്‍ക്ക് കേരള ശ്രീ പുരസ്‌കാരം എന്നിവ സമ്മാനിക്കും.

വിവിധ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടു ത്തിയിട്ടുള്ള പത്മ പുരസ്‌കാര ങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമാണ് കേരള പുരസ്‌കാരങ്ങൾ.

ഓരോ മേഖലകളിലേയും സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ ‘കേരള ജ്യോതി’ വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ ‘കേരള പ്രഭ’ വർഷത്തിൽ രണ്ടു പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ ‘കേരള ശ്രീ’ വർഷത്തിൽ അഞ്ചു പേർക്കും നല്‍കും.

- pma

വായിക്കുക: , , , , ,

Comments Off on പ്രഥമ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

നീലക്കുറിഞ്ഞി സന്ദര്‍ശനങ്ങള്‍ ദുരന്തങ്ങള്‍ ആവുന്നു : ശ്രദ്ധേയ പോസ്റ്റുമായി നീരജ് മാധവ്

October 18th, 2022

neelakurinji-epathram
ഇടുക്കി : പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീല ക്കുറിഞ്ഞി കാണാന്‍ എത്തുന്ന സന്ദര്‍ശകര്‍ പൂക്കള്‍ പറിക്കുകയും ഫോട്ടോ ഷൂട്ട് നടത്തുകയും പിന്നീട് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചാ വിഷയമാണ്. പരിസ്ഥിതി മലിനീകരണം എടുത്തു കാണിച്ചു കൊണ്ട് നടന്‍ നീരജ് മാധവ് തന്‍റെ ഫേയ്സ് ബുക്ക് പേജില്‍ പങ്കു വെച്ച ഫോട്ടോകളും കുറിപ്പും ഇപ്പോള്‍ ഏവരും ഏറ്റെടുത്തു കഴിഞ്ഞു.

plastic-bottles-in-neelakkurinji-flowers-ePathram

നീരജ് മാധവ് തന്‍റെ ഫേയ്സ് ബുക്ക് പേജില്‍ പങ്കു വെച്ച ഫോട്ടോ

നീലക്കുറിഞ്ഞി സന്ദര്‍ശനം ഒരു ദുരന്തം ആയി മാറിയിരിക്കുന്നു. വലിയ അളവില്‍ പ്ലാസ്റ്റിക് മാലിന്യ ങ്ങള്‍ ആളുകള്‍ പരിസരത്ത് വലിച്ചെറിയുന്നു. അമ്യൂല്യമായ പൂക്കളിലും ചെടികളിലും അവ നിക്ഷേപിക്കുന്നു. ഇത് ഒഴിവാക്കാന്‍ അധികാരികള്‍ പരമാവധി ശ്രമിക്കുന്നു എങ്കിലും ജനങ്ങള്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല.

ഈ മനോഹരമായ സ്ഥലം സന്ദര്‍ശിക്കുന്നവരോട് ഒരു അഭ്യര്‍ത്ഥന. ദയവു ചെയ്ത് ആരും ഇവിടേക്ക് പ്ലാസ്റ്റിക് കൊണ്ടു വരരുത്, അഥവാ ഉണ്ടെങ്കില്‍ തന്നെ അതിവിടെ വലിച്ചറിയുകയോ ഉപേക്ഷിക്കുകയോ ചെയ്യരുത് എന്നും നീരജ് മാധവ് ഫേയ്സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഇടുക്കി ശാന്തന്‍പാറ – കള്ളിപ്പാറയിലും പൂത്ത നീല ക്കുറിഞ്ഞി കാണാന്‍ നൂറു കണക്കിന് സന്ദര്‍ശകര്‍ ദിവസവും ഇവിടെ എത്തുന്നുണ്ട്. പരിസ്ഥിതിക്ക് ആഘാതം ഉണ്ടാക്കും വിധം അവര്‍ നീലക്കുറിഞ്ഞി പൂക്കള്‍ക്ക് ഇടയില്‍ ഉപേക്ഷിച്ചു പോകുന്ന മാലിന്യ ങ്ങളുടെ ചിത്രങ്ങളാണ് പൊതു ജനങ്ങളുടെയും അധികാരികളുടെയും ശ്രദ്ധ എത്തേണ്ടുന്ന വിധത്തില്‍ ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

- pma

വായിക്കുക: , , , , , , ,

Comments Off on നീലക്കുറിഞ്ഞി സന്ദര്‍ശനങ്ങള്‍ ദുരന്തങ്ങള്‍ ആവുന്നു : ശ്രദ്ധേയ പോസ്റ്റുമായി നീരജ് മാധവ്

സംഗീത നിശ ‘മെഹ്‌ഫിൽ മേരെ സനം’ നവംബറിൽ

October 14th, 2022

logo-mehfil-dubai-nonprofit-organization-ePathramഷാർജ : കലാ – സാഹിത്യ – സാംസ്‌കാരിക കൂട്ടായ്‌മ മെഹ്‌ഫിൽ ഇന്‍റർ നാഷണൽ ഒരുക്കുന്ന ‘മെഹ്‌ഫിൽ മേരെ സനം’ എന്ന സംഗീത നിശയും കലാ വിരുന്നും 2022 നവംബർ 19 ന് വൈകുന്നേരം 6 മണിക്ക് ഷാർജ ഇന്ത്യൻ അസ്സോസിയേഷൻ ഹാളിൽ നടക്കും. ഇന്തോ – അറബ് വീഡിയോ ഫെസ്റ്റും വിജയികൾക്കുള്ള പുരസ്‌കാര വിതരണവും ഉണ്ടായിരിക്കും. കൂടാതെ, ഡോക്യു മെന്‍ററി പ്രദർശനവും സംഗീത കലാ – സാഹിത്യ പരിപാടികളും അരങ്ങേറും.

മെഹ്ഫിൽ ദുബായ് ചെറു കഥാ മത്സര വിജയികൾ

- pma

വായിക്കുക: , , , , , , ,

Comments Off on സംഗീത നിശ ‘മെഹ്‌ഫിൽ മേരെ സനം’ നവംബറിൽ

ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ : അപേക്ഷാ തിയ്യതി നീട്ടി

October 10th, 2022

short-film-competition-ePathram
തിരുവനന്തപുരം : സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് അപേക്ഷിക്കാനുള്ള തിയ്യതി 2022 ഒക്ടോബര്‍ 18 വരെ നീട്ടിയതായി ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. 18 നും 40 നും മധ്യേ പ്രായമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

ഒക്ടോബര്‍ 18 ന് മുന്‍പ് വീഡിയോകള്‍ Reels 2022 Online Short Film Fest എന്ന ലിങ്കില്‍ അപ്‌ലോഡ് ചെയ്യണം.  നിയമാവലികള്‍ക്കും വിശദ വിവര ങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക.

PRD,  FB PAGE & Portal 

- pma

വായിക്കുക: , ,

Comments Off on ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ : അപേക്ഷാ തിയ്യതി നീട്ടി

ഷാരൂഖ് ഖാന്‍ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് ബ്രാന്‍ഡ് അംബാസഡര്‍

September 10th, 2022

shahrukh-khan-burjeel-holdings-ambassador-ePathram

അബുദാബി : പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് ബ്രാന്‍ഡ് അംബാസഡര്‍ ആയി ബോളിവുഡ് സൂപ്പര്‍ സ്റ്റാർ ഷാരൂഖ് ഖാനെ പ്രഖ്യാപിച്ചു.

കിംഗ് ഖാന്‍റെ സാന്നിദ്ധ്യത്തിൽ അബുദാബിയില്‍ നടന്ന ചടങ്ങില്‍ വെച്ചായിരുന്നു പ്രഖ്യാപനം. ബുര്‍ജീല്‍ ഹോൾഡിംഗ്‌സിന്‌ വേണ്ടി പരസ്യ പ്രചാരണവുമായി ഷാരൂഖ് എത്തും. ആരോഗ്യ രംഗത്ത് കിംഗ് ഖാൻ ബ്രാൻഡ് അംബാസിഡർ സ്ഥാനം ഏറ്റെടുക്കുന്നത് ആദ്യമായിട്ടാണ്.

അന്താരാഷ്ട്ര തലത്തില്‍ ഷാരൂഖിനുള്ള വലിയ സ്വീകാര്യതയും വിശ്വാസ്യതയും ഗ്രൂപ്പിന്‍റെ വരും കാല പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ ക്കൂട്ടാകും. ഡോ. ഷംഷീർ വയലില്‍ എന്ന പ്രവാസി സംരംഭകന്‍റെ ഉടമസ്ഥതയില്‍ ഉള്ള ഗ്രൂപ്പിന് നിലവില്‍ മിഡില്‍ ഈസ്റ്റ് – നോര്‍ത്ത് ആഫ്രിക്ക (MENA) മേഖലയില്‍ 39 ആശുപത്രികളും മെഡിക്കൽ സെന്‍ററുകളും പ്രവര്‍ത്തിക്കുന്നു.

ഗള്‍ഫ് രാജ്യങ്ങളില്‍ ഉടനീളം ആശുപത്രി ശൃംഖല വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്ന ബുര്‍ജീല്‍, മെഡിക്കല്‍ ഗവേഷണ രംഗത്തും പ്രവർത്തനം വിപുലമാക്കുക യാണ്. സൗദി അറേബ്യയിലേക്കും പ്രവര്‍ത്തനം ഉടന്‍ വ്യാപിപ്പിക്കുവാന്‍ ഉള്ള ബുർജീൽ ഹോൾഡിംഗ്‌സ് തീരുമാനത്തിന് പിന്നാലെയാണ് പുതിയ ബ്രാൻഡ് അംബാസിഡർ നിയമനം. 2030 ഓടെ ഒരു ബില്യണ്‍ യു. എസ്. ഡോളര്‍ നിക്ഷേപം സൗദി യിൽ നടത്താനുള്ള സാദ്ധ്യതകള്‍ ഗ്രൂപ്പ് പരിഗണിക്കുന്നു എന്നും വാര്‍ത്താ ക്കുറിപ്പില്‍ ബുർജീൽ അധികൃതര്‍ വ്യക്തമാക്കി.

ലോകമെങ്ങും ആരാധകര്‍ ഉള്ള വ്യക്തിത്വത്തിന് ഉടമയാണ് ഷാരൂഖ്. ജന ജീവിതം കൂടുതല്‍ മനോഹരം ആക്കുക എന്ന പൊതു ലക്ഷ്യ ത്തിലാണ് അദ്ദേഹവും ബുര്‍ജീല്‍ ഹോള്‍ഡിംഗ്സും പ്രവര്‍ത്തിക്കുന്നത്. ഷാരൂഖിന്‍റെ ജീവിത ദര്‍ശനങ്ങളും വ്യക്തിത്വവും ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് ബ്രാന്‍ഡിലും പ്രതിഫലിക്കും. ലോകോത്തര നിലവാരത്തില്‍ ഉള്ള ആരോഗ്യ പരിരക്ഷ യിലൂടെ സമൂഹത്തെ സേവിക്കാന്‍ ഈ പങ്കാളിത്തം ഞങ്ങളെ പ്രചോദിപ്പിക്കുന്നു. എന്നും ബുര്‍ജീല്‍ സ്ഥാപകനും സി. ഇ. ഒ. യുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.

ആരോഗ്യ സേവനം നമുക്ക് എല്ലാവര്‍ക്കും ആവശ്യം ഉള്ളതും അനുഭവിക്കാന്‍ ആവുന്നതുമായ മേഖലയാണ് എന്നും ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലെ സന്ദര്‍ശന വും ഡോ. ഷംഷീർ വയലിന്‍റെ വാക്കുകളും ഉള്‍ക്കാഴ്ച ഉളവാക്കുന്നതും പ്രചോദനപരവും ആണെന്നും ഷാരൂഖ് ഖാൻ പറഞ്ഞു.

സമര്‍പ്പണത്തോടെയും അഭിമാനത്തോടെയും ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരെ കാണുവാന്‍ കഴിഞ്ഞത് മികച്ച അനുഭവമായി. ജനങ്ങളാല്‍ ജനങ്ങള്‍ക്കു വേണ്ടി എന്ന തത്വം ഏറ്റെടുത്താണ് അവരുടെ പ്രവർത്തനം. അങ്ങനെയുള്ള ഒരു സ്ഥാപനത്തിന്‍റെ ഭാഗമാവുക എന്നത് കൂടുതല്‍ ഊര്‍ജ്ജം പകരുന്നു. എന്നും കിംഗ് ഖാന്‍ കൂട്ടിച്ചേര്‍ത്തു

- pma

വായിക്കുക: , , , , , , ,

Comments Off on ഷാരൂഖ് ഖാന്‍ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് ബ്രാന്‍ഡ് അംബാസഡര്‍

Page 7 of 24« First...56789...20...Last »

« Previous Page« Previous « ‘ആരോഗ്യകരമായ വേനൽ ക്കാലം’ കൂൾ ഡൗൺ ബൂത്തിലെ സേവനങ്ങൾ 20,000 പേർ ഉപയോഗിച്ചു
Next »Next Page » യു. എ. ഇ. യിലെ ഉച്ചവിശ്രമ നിയമം ഈ മാസം 15 വരെ തുടരും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha