വിദ്യാര്‍ത്ഥി സുരക്ഷ : സ്കൂള്‍ ബസ്സു കളില്‍ നിന്നും മറ്റു വാഹനങ്ങള്‍ അകലം പാലിക്കുക

September 22nd, 2021

keep-distance-5-meters-from-school-bus-to-ensure-students-cross-safely-ePathram
അബുദാബി : വിദ്യാര്‍ത്ഥികളെ കയറ്റി ഇറക്കുവാന്‍ വേണ്ടി നിര്‍ത്തി ഇട്ടിരിക്കുന്ന സ്കൂള്‍ ബസ്സ് മറി കടക്കുന്ന മറ്റു വാഹനങ്ങളുടെ ഡൈവര്‍മാര്‍ക്കുള്ള മുന്നറിയിപ്പു പുതുക്കി കൊണ്ട് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ അബുദാബി പോലീസ്.

സ്കൂള്‍ ബസ്സുകളുടെ ‘സ്‌റ്റോപ്പ് സൈന്‍’ നിര്‍ദ്ദേശം പാലിക്കുകയും അതോടൊപ്പം ബസ്സുകളില്‍ നിന്നും ചുരുങ്ങിയത് 5 മീറ്റര്‍ അകലം പാലിച്ചു കൊണ്ടു മാത്രമേ മറ്റു വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പാടുള്ളൂ എന്നും പോലീസ് ഓര്‍മ്മിപ്പിക്കുന്നു.

സ്‌റ്റോപ്പ് സൈന്‍ നിര്‍ദ്ദേശം പാലിക്കാതെ കടന്നു പോകുന്നവർക്ക് 1000 ദിർഹം പിഴ ശിക്ഷയും അതോടൊപ്പം ഡ്രൈവിംഗ് ലൈസൻസിൽ 10 ബ്ലാക്ക് പോയിന്റും പിഴ നൽകും.

- pma

വായിക്കുക: , , , , , , , , ,

Comments Off on വിദ്യാര്‍ത്ഥി സുരക്ഷ : സ്കൂള്‍ ബസ്സു കളില്‍ നിന്നും മറ്റു വാഹനങ്ങള്‍ അകലം പാലിക്കുക

വാഹനങ്ങളുടെ മുൻ സീറ്റിൽ കുട്ടികളെ ഇരുത്തിയാൽ പിടി വീഴും

September 18th, 2021

back-seat-safest-place-for-children-to-sit-dubai-police-ePathram
അബുദാബി : വാഹന യാത്രയില്‍ പത്തു വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ പിൻ സീറ്റു കളിൽ ഇരുത്തുകയും സീറ്റ് ബെല്‍റ്റ് ധരിക്കുകയും വേണം എന്ന് അബുദാബി പോലീസ്.

കുട്ടികളെ മുന്‍ സീറ്റില്‍ ഇരുത്തിയാല്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് 400 ദിർഹം പിഴ നൽകും. മാത്രമല്ല, വാഹനം കണ്ടു കെട്ടുകയും ചെയ്യും. സാമൂഹ്യ മാധ്യമ ങ്ങളിലൂടെ മലയാളം അടക്കം വിവിധ ഭാഷ കളില്‍ അബുദാബി പോലീസ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പിടിച്ചെടുത്ത വാഹനം തിരിച്ച് എടുക്കണം എങ്കില്‍ 5000 ദിർഹം പിഴയും നല്‍കണം.

മൂന്നു മാസമാണ് കാലാവധി. അതുകഴിഞ്ഞാല്‍ പിഴ അടക്കാത്ത വാഹനം ലേലം ചെയ്യും.

- pma

വായിക്കുക: , , , , , , ,

Comments Off on വാഹനങ്ങളുടെ മുൻ സീറ്റിൽ കുട്ടികളെ ഇരുത്തിയാൽ പിടി വീഴും

ശ്രദ്ധയില്ലാതെ ഡ്രൈവിംഗ് : ആറു മാസത്തിനിടെ 27076 പേര്‍ക്ക് പിഴ ചുമത്തി

August 8th, 2021

cell-phone-talk-on-driving-ePathram
അബുദാബി : അശ്രദ്ധയോടെ വാഹനം ഓടിച്ചതിനാൽ ട്രാഫിക് നിയമ ലംഘനം ചുമത്തി, കഴിഞ്ഞ ആറു മാസ ത്തിൽ 27, 076 ഡ്രൈവർമാർക്ക് പിഴ എന്ന് പോലീസ്.

വാഹനം ഓടിക്കുമ്പോള്‍ ഫോൺ ചെയ്യുക, മെസ്സേജ് അയക്കുക, സെല്‍ഫി എടുക്കല്‍ തുടങ്ങിയവ യാണ് പ്രധാനമായും കണ്ടെത്തിയ നിയമ ലംഘനങ്ങള്‍. 800 ദിർഹം വീതം പിഴയാണ് ഇത്തരക്കാരില്‍ നിന്നും ഇടാക്കിയത് എന്നും പോലീസ് അറിയിച്ചു.

അശ്രദ്ധമായ ഡ്രൈവിംഗ് കൊണ്ടാണ് ഏറ്റവും കൂടുതൽ അപകടങ്ങള്‍ ഉണ്ടാകുന്നത് എന്നാണ് പഠന ങ്ങളും സ്ഥിതി വിവരക്കണക്കുകളും സൂചിപ്പിക്കുന്നത്. ആളു കൾക്ക് ഗുരുതരമായ പരിക്കുകളും ജീവ ഹാനിയും ഇത്തരം അപകടങ്ങൾ മൂലം ഉണ്ടാവും. ആയതിനാൽ പരിപൂർണ്ണ ശ്രദ്ധയോടെ ആയിരിക്കണം ഡ്രൈവിംഗ് എന്നും പോലീസ് ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ശ്രദ്ധയില്ലാതെ ഡ്രൈവിംഗ് : ആറു മാസത്തിനിടെ 27076 പേര്‍ക്ക് പിഴ ചുമത്തി

ശ്രദ്ധയില്ലാതെ ഡൈവിംഗ് : ആറു മാസത്തിനിടെ 27076 പേര്‍ക്ക് പിഴ ചുമത്തി

August 8th, 2021

cell-phone-talk-on-driving-ePathram
അബുദാബി : അശ്രദ്ധയോടെ വാഹനം ഓടിച്ചതിനാൽ ട്രാഫിക് നിയമ ലംഘനം ചുമത്തി കഴിഞ്ഞ ആറു മാസ ത്തിൽ 27076 ഡ്രൈവർമാർക്ക് പിഴ എന്ന് പോലീസ്. വാഹനം ഓടിക്കുമ്പോള്‍ ഫോൺ ചെയ്യുക, മെസ്സേജ് അയക്കുക, സെല്‍ഫി എടുക്കല്‍ തുടങ്ങിയവ യാണ് പ്രധാനമായും കണ്ടെത്തിയ നിയമ ലംഘനങ്ങള്‍.

800 ദിർഹം വീതം പിഴയാണ് ഇത്തരക്കാരില്‍ നിന്നും ഇടാക്കിയത് എന്നും പോലീസ് അറിയിച്ചു.

അശ്രദ്ധമായ ഡ്രൈവിംഗ് കൊണ്ടാണ് ഏറ്റവും കൂടുതൽ അപകടങ്ങള്‍ ഉണ്ടാകുന്നത് എന്നാണ് പഠന ങ്ങളും സ്ഥിതി വിവരക്കണക്കുകളും സൂചിപ്പിക്കുന്നത്. ആളു കൾക്ക് ഗുരുതരമായ പരിക്കുകളും ജീവ ഹാനിയും ഇത്തരം അപകടങ്ങൾ മൂലം ഉണ്ടാവും. ആയതിനാൽ പരിപൂർണ്ണ ശ്രദ്ധയോടെ ആയിരിക്കണം ഡ്രൈവിംഗ് എന്നും പോലീസ് ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ശ്രദ്ധയില്ലാതെ ഡൈവിംഗ് : ആറു മാസത്തിനിടെ 27076 പേര്‍ക്ക് പിഴ ചുമത്തി

പിന്‍ സീറ്റ് യാത്രികര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബ്ബന്ധം

August 8th, 2021

back-seat-safest-place-for-children-to-sit-dubai-police-ePathram
അബുദാബി : യു. എ. ഇ. ഗതാഗത നിയമങ്ങളിലെ കര്‍ശ്ശന നിര്‍ദ്ദേശങ്ങള്‍ വീണ്ടും ഓര്‍മ്മപ്പെടുത്തി പോലീസ്. വാഹന ങ്ങളിലെ പിന്‍ സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെൽറ്റ് നിര്‍ബ്ബന്ധം എന്നുള്ള മുന്നറിയിപ്പ് സാമൂഹ്യ മാധ്യമ ങ്ങളിലൂടെ വീണ്ടും പ്രസിദ്ധീകരിച്ചു. അതി നൂതന റഡാർ സംവിധാനം വഴി യാണ് ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തി പിഴ ചുമത്തുക.

സ്വന്തം വാഹനം, ടാക്സി എന്നിവയിലും സീറ്റ് ബെൽറ്റ് നിർബ്ബന്ധം തന്നെയാണ്. നിയമ ലംഘ കര്‍ക്ക് 400 ദിർഹം പിഴ ചുമത്തുന്നു. നിശ്ചിത സമയ പരിധിക്കുള്ളില്‍ എങ്കില്‍ 260 ദിർഹം പിഴ അടച്ചാല്‍ മതി.

സീറ്റ് ബെൽറ്റ് ഇടാതെയുള്ള യാത്ര, ഡ്രൈവിംഗിന് ഇട യിലെ സെല്‍ ഫോൺ ഉപയോഗം, ചുവപ്പു സിഗ്നല്‍ മറി കടക്കുക തുടങ്ങിയവ റഡാര്‍ ക്യാമറ കളിൽ പതിയും. ഇവ നിർമ്മിത ബുദ്ധി ഉപയോഗിച്ചു പ്രവര്‍ത്തി ക്കുന്നവയാണ്.

2021 ജനുവരി മുതൽ നഗരത്തിലെ പ്രധാന വീഥി കളില്‍ ഇവ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

Comments Off on പിന്‍ സീറ്റ് യാത്രികര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബ്ബന്ധം

Page 4 of 27« First...23456...1020...Last »

« Previous Page« Previous « മൂന്നു വയസ്സു മുതൽ കുട്ടികള്‍ക്ക് സിനോഫാം വാക്സിൻ നല്‍കാം
Next »Next Page » ശ്രദ്ധയില്ലാതെ ഡൈവിംഗ് : ആറു മാസത്തിനിടെ 27076 പേര്‍ക്ക് പിഴ ചുമത്തി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha