ഗുരു ചേമഞ്ചേരി കുഞ്ഞി രാമൻ നായരെ ആദരിക്കുന്നു

January 30th, 2016

kathakali-meastro-chemancheri-kunhiraman-nair-ePathram
ദുബായ് : കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞി രാമന്‍ നായരെ കോഴിക്കോട് ജില്ല പ്രവാസി (യു. എ. ഇ) ആദരിക്കുന്നു.

ജനുവരി 30 ശനിയാഴ്ച വൈകീട്ട് ഏഴു മണിക്ക് കറാമ വൈഡ് റേഞ്ച് റസ്റ്റോറണ്ട് ഓഡിറ്റോ റിയ ത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖ നടന്‍ മാമു ക്കോയ യെയും ആദരിക്കും. തുടര്‍ന്ന് ഇരുവരു മായുള്ള ‘മുഖാമുഖം’ പരി പാടിയും നടക്കും.

* ഗുരു ചേമഞ്ചേരി ദുബായില്‍

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on ഗുരു ചേമഞ്ചേരി കുഞ്ഞി രാമൻ നായരെ ആദരിക്കുന്നു

സംഗീത നിശ ‘ലൈലാ മജ്നു’ ബ്രോഷര്‍ പ്രകാശനം ചെയ്തു

January 23rd, 2016

singer-kannur-shereef-rehna-laila-majnu-ePathram
അബുദാബി : മാപ്പിള പ്പാട്ടു പ്രേമി കളുടെ ഇഷ്ട ഗായക രായ കണ്ണൂര്‍ ഷെറീഫ്, രഹന എന്നിവര്‍ ചേര്‍ന്നു നയി ക്കുന്ന “ലൈലാ മജ്നു” എന്ന സംഗീത നിശ യുടെ ബ്രോഷര്‍ പ്രകാശനം അബു ദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്നു.

സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി, ലുലു ഗ്രൂപ്പ് പി. ആര്‍. ഒ. അഷറഫ് എന്നിവര്‍ ചേര്‍ന്നു നിര്‍വ്വഹിച്ചു. ചടങ്ങില്‍ സെന്റര്‍ ട്രഷറര്‍ ഷുക്കൂറലി കല്ലിങ്ങല്‍, റിഥം അബുദാബി ചെയര്‍മാന്‍ സുബൈര്‍ തളിപറമ്പ, എടപ്പാള്‍ പ്രവാസി ഫോറം പ്രസിഡണ്ട് ഗഫൂര്‍ എടപ്പാള്‍, കോഡി നേറ്റര്‍ ഷഫീല്‍ കണ്ണൂര്‍, ഷൗക്കത്ത് വാണിമേല്‍ തുടങ്ങി യവര്‍ സംബന്ധിച്ചു.

ഫെബ്രുവരി അവസാന വാരം അബുദാബി യിലും ദുബായി ലും അവതരി പ്പിക്കുന്ന “ലൈലാ മജ്നു” ടീം അറേബ്യ യും അലിഫ് മീഡിയ യും സംയുക്ത മായി ട്ടാണ് അരങ്ങില്‍ എത്തി ക്കുന്നത്.

വര്‍ഷ ങ്ങളുടെ ഇടവേളക്കു ശേഷം യു. എ. ഇ. യില്‍ ഒരുമിച്ചു പാടാന്‍ എത്തുന്ന ഷരീഫും രഹനയും പ്രണയ ഗാന ങ്ങള്‍ മാത്രം കോര്‍ത്തിണക്കി യാണ് “ലൈലാ മജ്നു” അവതരി പ്പിക്കുക എന്ന് സംഘാടകര്‍ അറിയിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on സംഗീത നിശ ‘ലൈലാ മജ്നു’ ബ്രോഷര്‍ പ്രകാശനം ചെയ്തു

ജവാന്മാരെ ആദരിക്കുന്നു

January 22nd, 2016

india-flag-ePathram
അബുദാബി : റിപ്പബ്ലിക് ദിന ആഘോഷ ങ്ങളുടെ ഭാഗ മായി സോഷ്യൽ ഫോറം അബുദാബി, ജനുവരി 28 വ്യാഴാഴ്ച വൈകുന്നേരം 7.30 ന് മുസ്സഫ യിൽ സംഘടി പ്പിക്കുന്ന ചടങ്ങിൽ ജവാന്മാരെ ആദരിക്കുന്നു.

തങ്ങളുടെ യുവത്വം രാജ്യ ത്തി നായി സമർപ്പി ക്കുകയും ശേഷിച്ച കാലം പ്രവാസ ജീവിതം നയി ക്കുകയും ചെയ്യുന്ന നിരവധി സൈനികർ യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളിലായി ജോലി ചെയുന്നു.

രാജ്യത്തിന് അകത്തും പുറത്തും ഏറെ വെല്ലു വിളി കൾ നേരിടുന്ന ഈ കാല ഘട്ടത്തിൽ, ഇന്ത്യൻ സൈന്യ ത്തിൽ സേവനം അനുഷ്ടിച്ച ധീര ജവാ ന്മാരെ ആദരി ക്കുന്ന തിലൂടെ സൈനിക സേവന ത്തിന്റെ മഹത്വം പുതിയ തലമുറ യ്ക്ക് കൂടി പരിചയ പ്പെടുത്തു വാനും സാധിക്കും.

യു. എ. ഇ. യിൽ ജോലി ചെയ്യുന്ന മുൻ കാല സൈനികർ അവരുടെ പേരു വിവരം ജനുവരി 25 നു മുമ്പായി 055 – 70 59 769, 050 – 81 34 310 എന്നീ നമ്പരു കളിൽ വിളിച്ച് അറി യിക്കണം എന്ന് സോഷ്യൽ ഫോറം അബുദാബി പ്രവർത്തകർ അറിയി ക്കുന്നു.

പരിപാടി യുടെ ഭാഗമായി കുട്ടി കൾക്കായി ദേശ ഭക്തി ഗാന മത്സരം, വിവിധ കലാ പരിപാടി കൾ എന്നിവയും ഒരുക്കിയിട്ടുണ്ട് എന്നും സംഘാടകർ അറിയിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ജവാന്മാരെ ആദരിക്കുന്നു

ജ്വാല റിപ്പബ്ലിക് ദിനാഘോഷം ഷാര്‍ജ യില്‍

January 21st, 2016

logo-sharjah-jwala-kala-samskarika-vedhi-ePathram
ഷാര്‍ജ : ജ്വാല കലാ സാംസ്കാരിക വേദി ഇന്ത്യന്‍ റിപ്പബ്ലിക് ദിന ആഘോഷം വിപുല മായ പരിപാടി കളോടെ സംഘടിപ്പിക്കുന്നു.

ജനുവരി 22 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ ഷാര്‍ജ മര്‍ഹബ റിസോര്‍ട്ടില്‍ ആരംഭി ക്കുന്ന ആഘോഷ പരിപാടി യില്‍ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

കുട്ടി കള്‍ക്കായി ചിത്ര രചന, പ്രശ്നോത്തരി തുടങ്ങിയ മല്‍സര ങ്ങള്‍ സംഘടിപ്പി ച്ചിട്ടുണ്ട് എന്നും പ്രമുഖ മാധ്യമ പ്രവര്‍ത്തക നായ പി. പി. ശശീന്ദ്രന്‍ കുട്ടി കളുമായി സം വദിക്കും എന്നും ചെയര്‍മാന്‍ ബാലകൃഷ്ണന്‍ മാരം കാവ് അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് : 050 56 81 701

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on ജ്വാല റിപ്പബ്ലിക് ദിനാഘോഷം ഷാര്‍ജ യില്‍

ആരോഗ്യ ബോധവത്കരണ സെമിനാര്‍ : ‘മാറുന്ന പ്രവാസം, മറക്കുന്ന ആരോഗ്യം’

January 21st, 2016

health-awareness-camp-body-care-ePathram
അബുദാബി :ആരോഗ്യ സം രക്ഷണ ത്തിന്റെ പ്രാധാന്യവും പ്രവാസി കളിലെ ആരോഗ്യ പരിപാലനവും മുന്‍ നിറുത്തി ആരോഗ്യ ബോധവ ല്‍കരണ ത്തിന്റെ ഭാഗ മായി ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ കള്‍ച്ചറല്‍ ഫോറം (ഐ. സി. എഫ്.) വിവിധ സ്ഥല ങ്ങളിലായി ‘മാറുന്ന പ്രവാസം മറക്കുന്ന ആരോഗ്യം’ എന്ന പ്രമേയ ത്തില്‍ നടത്തി വരുന്ന കാമ്പ യിന്റെ ഭാഗ മായി സെമിനാര്‍ സംഘടി പ്പിക്കുന്നു.

ജനുവരി 22 വെള്ളിയാഴ്ച വൈകുന്നേരം 7.30 ന് മദീന സായിദ് ഷോപ്പിംഗ് സെന്റര്‍ പാര്‍ട്ടി ഹാളില്‍ നടക്കുന്ന പരിപാടി യില്‍ വിദഗ്ദ ഡോക്ടര്‍ മാരും പ്രവാസി സംഘടനാ നേതാ ക്കളും സംബന്ധിക്കും.

ഐ. സി. എഫ്. മുഖ പത്രമായ ‘പ്രവാസി വായന’ ആരോഗ്യ സ്പെഷ്യല്‍ പതിപ്പ്, കാമ്പയിന്റെ ഭാഗമായി വിതരണം ചെയ്യും.

വിശദ വിവരങ്ങള്‍ക്ക് : 055 – 87 31 034

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ആരോഗ്യ ബോധവത്കരണ സെമിനാര്‍ : ‘മാറുന്ന പ്രവാസം, മറക്കുന്ന ആരോഗ്യം’

Page 30 of 178« First...1020...2829303132...405060...Last »

« Previous Page« Previous « പ്രവർത്തക കൺ വെൻഷൻ സംഘടി പ്പിച്ചു
Next »Next Page » ജ്വാല റിപ്പബ്ലിക് ദിനാഘോഷം ഷാര്‍ജ യില്‍ »ശാസ്ത്രജ്ഞർ കൃത്രിമ നേത്ര...
കേരളത്തില്‍ ജനിതകമാറ്റം വ...
ന്യൂട്ടന് വെല്ലുവിളിയുമായ...
ജപ്പാൻ ആണവ നിലയങ്ങൾ വീണ്ട...
ഇന്ത്യ പ്രവര്‍ത്തിക്കുന്ന...
സ്പെയിനിലെ ബാങ്കുകള്‍ നഷ്...
അതിരപ്പിള്ളി പദ്ധതിക്കായി...
യു. എസ്. സൈനികരിലെ ആത്മഹത...
നാപാം പെൺകുട്ടിയുടെ ഫോട്ട...
ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മായാവതി ഉത്തര്‍പ്രദേശ്‌ വ...
ന്യൂമോണിയ : ശിശു മരണങ്ങള്...
മൈക്കള്‍ ജാക്സന്‍റെ മരണത്...
162 എം.പിമാര്‍ ക്രിമിനല്‍...
ഭക്ഷ്യവില കുതിക്കുന്നു, ജ...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha