ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി

November 20th, 2025

ini-ethra-naal-doctor-dhanalakshmi-s-book-dr-shamsheer-vayalil-ePathram
അബുദാബി : അകാലത്തിൽ വിട വാങ്ങിയ എഴുത്തു കാരിയും ദന്ത ഡോക്ടറുമായ ഡോ. ധന ലക്ഷ്മിയുടെ മരണത്തിനു ആമുഖമായി എഴുതിയത് എന്ന് കരുതുന്ന കവിതാ സമാഹാരം ‘ഇനി എത്ര നാൾ’ പബ്ലിഷ് ചെയ്തു.

ഡോ. ധന ലക്ഷ്മി എഴുതി പ്രസിദ്ധീകരിക്കാതെ പോയ മരണവും പ്രണയവും പ്രമേയമായ കവിതകളാണ് യു. എ. ഇ. യിൽ പ്രകാശനം ചെയ്തത്. കഴിഞ്ഞ ജൂലായിൽ അബുദാബി മുസ്സഫ യിലെ താമസ സ്ഥലത്ത് ഡോ. ധന ലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

late-doctor-dhanalakshmi-book-ini-ethra-naal-released-ePathram

‘എല്ലാ വാക്കുകളും എന്റെ കൂടെ പൊടി പിടിച്ച് മണ്ണിൽ തിരിഞ്ഞു പോവട്ടെ’ ജീവിതം പാതി വഴിയിൽ അവസാനിപ്പിക്കുന്നതിന് മുൻപ് ഡോക്ടർ കുറിച്ചു വച്ചു. എന്നെങ്കിലും പ്രകാശിപ്പിക്കാം എന്ന ആഗ്രഹത്തോടെ ഹരിതം ബുക്സിന്റെ പ്രതാപൻ തായാട്ടിന് ആ കവിത കൾ അയച്ചു കൊടുത്തു.

ഡോ. ധന ലക്ഷ്മി സേവനമനുഷ്ഠിച്ചിരുന്ന എൽ. എൽ. എച്ച്. ഗ്രൂപ്പിന്റെ മുസ്സഫ ലൈഫ് കെയർ ഹോസ്പിറ്റൽ ഉൾപ്പെടുന്ന ബുർജീൽ ഹോൾഡിംഗ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലിന് ‘ഇനി എത്ര നാൾ’ എന്ന പുസ്തകം കൈമാറി.

ഷാർജ അന്താരാഷ്‌ട്ര പുസ്തക മേളയിലും അബുദാബി മലയാളി സമാജത്തിലും പുസ്തകം അവതരിപ്പിച്ചു. സമാജം പ്രസിഡണ്ട് സലിം ചിറക്കൽ, കുടുംബാഗം ജയകൃഷ്ണൻ, മൻസൂർ പള്ളൂർ, അഡ്വ. ഹാഷിക്, അബ്ദുൾ ജലീൽ തുടങ്ങിയവർ സംബന്ധിച്ചു. ഡോ. ധന ലക്ഷ്മിയുടെ ഇംഗ്ലീഷ് നോവൽ ‘അൺഫിറ്റഡ്’ ഉടനെ പ്രസിദ്ധീകരിക്കും എന്നും കുടുംബാംഗങ്ങൾ അറിയിച്ചു.

കണ്ണൂർ തളാപ്പ് സ്വദേശിയായിരുന്ന ഡോ. ധനലക്ഷ്മി മലയാളം കഥകളും കവിതകളും അടങ്ങുന്ന നാല് പുസ്തകങ്ങളു ടെയും ഒരു ഇംഗ്ലീഷ് കവിതാ സമാഹാര ത്തിന്റെയും രചയിതാവാണ്.

- pma

വായിക്കുക: , , , , ,

Comments Off on ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി

എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു

November 20th, 2025

al-dhafra-excellence-global-school-in-al-dhannah-ruwais-ePathram

അബുദാബി : റുവൈസിലെ അൽ-ധന്നയിൽ എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു പ്രവർത്തനം ആരംഭിച്ചു. സ്കൂൾ കാമ്പസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അഡ്‌നോക്ക് അൽ ദഫ്ര മേഖല മേധാവി മുബാറക് അൽ മൻസൂരി, സ്കൂൾ ചെയർമാൻ പാറയിൽ കുഞ്ഞി മുഹമ്മദ് അൻസാരി, മാനേജിംഗ് ഡയറക്ടർ ഡോ. മുനീർ അൻസാരി പാറയിൽ, അഡ്‌നോക്ക് ഉദ്യോഗസ്ഥർ, പൗര പ്രമുഖർ, രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു.

excellence-global-school-al-dhannah-ruwais-ePathram

വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ പ്രീ-കെ. ജി. മുതൽ ഗ്രേഡ് 6 വരെയുള്ള ക്ലാസ്സുകളിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. മേഖലയിലെ ആദ്യത്തെ ബ്രിട്ടീഷ് കരിക്കുലം സ്കൂൾ എന്ന പ്രത്യേകതയുമുണ്ട്.

അബുദാബിയുടെ പടിഞ്ഞാറൻ മേഖലയായ റുവൈസിലെ (അൽ-ദഫ്ര) അൽ-ധന്ന സിറ്റിയിൽ ഇത്രയും മഹത്തരമായുള്ള വിദ്യാഭ്യാസ ദൗത്യം ഏറ്റെടുത്തു പ്രാവർത്തികം ആക്കിയതിനു ഗ്ലോബൽ എജ്യുക്കേഷണൽ സൊല്യൂഷൻസ് (GES) നേതൃത്വ ത്തിനെ അഡ്‌നോക്ക് അൽ ദഫ്ര മേഖല മേധാവി മുബാറക് അൽ മൻസൂരി അഭിനന്ദിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു

അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ

November 19th, 2025

aaliya-sheikh-s-debut-his-ghost-our-inheritance-by-bri-books-ePathram
ഷാർജ : അന്താരാഷ്ട്ര പുസ്തക മേള 2025-ൽ തിളങ്ങി അബുദാബി സെൻ്റ് ജോസഫ് സ്‌കൂളിലെ ആലിയ ഷെയ്ഖ്. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ആലിയ, തൻ്റെ ആദ്യ പുസ്തകമായ ‘His Ghost, Our Inheritance’ എന്ന കൃതിയിലൂടെ യാണ് യു. എ. ഇ. യിലെ ഏറ്റവും മികച്ച 20 വിൽപനയുള്ള യുവ എഴുത്തുകാരുടെ പട്ടിക യിലൂടെ അംഗീകാരം നേടിയിരിക്കുന്നത്.

his-ghost-our-inheritance-aaliya-sheikh-s-debut-book-ePathram

ബ്രി-ബുക്‌സിലൂടെ പ്രസിദ്ധീകരിച്ച ആലിയയുടെ ‘His Ghost, Our Inheritance’ എന്ന കൃതി രാജ്യത്തുടനീളമുള്ള ആയിര ക്കണക്കിന് യുവ എഴുത്തുകാർക്ക് ഇടയിൽ വേറിട്ടു നിന്നു. ഷാർജ ഇൻ്റർ നാഷണൽ ബുക്ക് ഫെയർ ഇൻ്റലക്ച്വൽ ഹാളിൽ നടന്ന ചടങ്ങിൽ ആലിയ ഷെയ്ഖിനു മൊമെൻ്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.

aaliya-sheikh-s-debut-book-his-ghost-our-inheritance-ePathram

യുവ പ്രതിഭകളുടെ വ്യത്യസ്തങ്ങളായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന സെൻ്റ് ജോസഫ് സ്‌കൂളിന് ഈ നേട്ടം അഭിമാനം പകരുന്നു. ഒരു നല്ല വായനക്കാരിയും ക്രിയേറ്റീവ് സ്റ്റോറി ടെല്ലറുമായ ആലിയ, STEM, AI എന്നിവയോടുള്ള അവളുടെ അഭിനിവേശം പര്യവേക്ഷണം ചെയ്യുന്നതിനിടയിൽ ഒരു എഴുത്തുകാരിയായി വളരാൻ ആഗ്രഹിക്കുന്നു.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ

ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി

November 13th, 2025

niranjana-sunil-s-book-later-they-invited-us-home-release-at-sharjah-book-fair-ePathram
ഷാർജ : നിരഞ്ജന സുനിൽ, ആര്യ കുൽക്കർണി എന്നീ യുവ എഴുത്തുകാരുടെ പ്രതിഫലനാത്മക യാത്രാ വിവരണം ‘Later, They Invited Us Home’ എന്ന പുസ്തകം ഷാർജ അന്താ രാഷ്ട്ര പുസ്തക മേളയിലെ റൈറ്റേഴ്സ് ഫോറം വേദിയിൽ വെച്ച്, പ്രൊഫ. പി. കെ. പോക്കർ, നിസാർ തളങ്കര എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ഷെമിത സലീത്, ഫാബിത അലി എന്നിവർ ആശംസകൾ നേർന്നു.

ഫിലിം ഡിസൈൻ വിദ്യാർത്ഥികളായ നിരഞ്ജനയും ആര്യയും അവരുടെ ആദ്യ പുസ്തകത്തിലൂടെ കലയും യാത്രയും വളരെ കാവ്യാത്കമായി തന്നെ പകർത്തി. കേരളത്തിലെ വയനാട്, മധ്യ പ്രദേശിലെ കാന്ഹ, വടക്കൻ സിക്കിമിലെ ലെപ്ച എന്നീ പ്രദേശങ്ങളി ലൂടെയായിരുന്നു അവരുടെ യാത്ര.

ഇവിടെ അവർ പണിയർ, ബൈഗ, ലെപ്ച എന്നീ ആദിവാസി സമൂഹങ്ങളോടൊപ്പം ചെലവഴിച്ച വിവരങ്ങൾ കാണാം. കവിത, പ്രബന്ധം, സ്കെച്ച്, ഫോട്ടോ ഗ്രാഫി എന്നിവയുടെ സമന്വയമായ ഈ പുസ്തകത്തിന്റെ രൂപ കൽപ്പനയും ലേ ഔട്ടും മുഴുവനായും എഴുത്തുകാരുടെ കയ്യൊപ്പ് തന്നെയാണ്.

ബന്ധം, പ്രകൃതി, മനുഷ്യ സ്ഥിതി തുടങ്ങിയ വിഷയ ങ്ങൾ പുസ്തകത്തിന്റെ പേജുകൾക്ക് ഇടയിൽ നിശ്ശബ്ദമായി പിറവിയെടുക്കുന്നു.

മൊബൈൽ സിഗ്നലോ വൈ-ഫൈയോ ഇല്ലാത്ത ദൂര പ്രദേശങ്ങളിലെ ഏകാന്തതയിൽ നിന്നാണ് എഴുത്തു കാർക്ക് ഏറ്റവും ആഴമുള്ള ബോധ്യങ്ങൾ ലഭിച്ചത് എന്നും വ്യക്തമാക്കുന്നു. ‘Later, They Invited Us Home’ ഒരു യാത്രാ വിവരണം മാത്രമല്ല. അതൊരു ക്ഷണമാണ്. നിമിഷങ്ങൾ മന്ദ ഗതിയാക്കാനും കേൾക്കാനും മനുഷ്യ ബന്ധത്തിന്റെ നിശ്ശബ്ദമായ സ്നേഹ താപം വീണ്ടും കണ്ടെത്താനും !

- pma

വായിക്കുക: , , , , , ,

Comments Off on ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി

ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു

November 12th, 2025

ekwa-uae-felicitate-rainbow-basheer-ePathram
അബുദാബി : എമിറേറ്റ്സ്‌ കോട്ടക്കൽ വെൽ ഫെയർ അസോസിയേഷൻ (ഇഖ്‌വ) മുഖ്യ രക്ഷാധികാരി ബഷീർ ഇബ്രാഹിമിനെ (റെയിൻബോ) ആദരിച്ചു. അബുദാബിയിൽ സംഘടിപ്പിച്ച പൊതു പരിപാടിയിൽ വെച്ചാണ് ഇഖ്‌വ പ്രവർത്തകർ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചത്.

യു. എ. ഇ. യിലെ സാമൂഹിക സാംസ്കാരിക പൊതു രംഗത്തെ നിറ സാന്നിധ്യവും ജീവ കാരുണ്യ പ്രവർത്തകനും വ്യവസായിയും കൂടിയാണ് റെയിൻബോ ബഷീർ.

സി. പി. അബൂബക്കർ ഉത്ഘാടനം ചെയ്തു. ഇഖ്‌വ പ്രസിഡണ്ട് അഡ്വ. മുഹമ്മദ് സാജിദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. കെ. നവാസ്, ട്രഷറർ മുസ്തഫ, സിദ്ധീഖ് ഹാജി, കെ. ശംസുദ്ധീൻ, പി. ഫസൽ, സി. പി. സിറാജ്, മുറാദ് അബ്ദുൽ റസാഖ്, ഷമീൽ, ഹസ്ബി, ഷിറാസ്, ഷാഫി, റഹീസ്, റഊഫ് തുടങ്ങയവർ സംസാരിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു

Page 2 of 10312345...102030...Last »

« Previous Page« Previous « സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
Next »Next Page » ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha