ഇമ ഓണാഘോഷവും കുടുംബ സംഗമവും

November 7th, 2024

ima-media-onam-celebration-2024-ePathram
അബുദാബി : മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ഇന്ത്യൻ മീഡിയ അബുദാബി (ഇമ) ഓണാഘോഷവും കുടുംബ സംഗമവും നടത്തി. ബുർജീൽ ഹോൾഡിംഗ്‌സ്, നോട്ട് ബുക്ക് റസ്റ്റോറന്റ് എന്നിവരുടെ സഹകരണത്തോടെ അബുദാബി മദീനാ സായിദ് ഷോപ്പിംഗ് സെൻ്റർ ഫുഡ് കോർട്ടിലെ നോട്ട് ബുക്ക് റസ്റ്റോറന്റിൽ നടന്ന പരിപാടി യിൽ ഇമ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.

niral-burjeel-holdings-and-nm-abubacker-ima-onam-2024-ePathram

ചടങ്ങിൽ ബുർജീൽ ഹോൾഡിംഗ്സിനുള്ള ഉപഹാരം റീജ്യണൽ മാനേജർ (ബിസിനസ്സ് ഡവലപ്പ് മെന്റ്) സി. എം. നിർമ്മൽ, നോട്ട് ബുക്ക് റസ്റ്റോറ ന്റ് ഗ്രൂപ്പിനുള്ള ഉപഹാരം എം. ഡി. സതീഷ് കുമാർ മാനേജർ ഷംലാക് പുനത്തിൽ എന്നിവർ ചേർന്ന് ഏറ്റു വാങ്ങി.

indian-media-rashid-poomadam-golden-visa-ePathram

ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡണ്ട് എൻ. എം.അബൂബക്കർ, ജനറൽ സെക്രട്ടറി ടി. എസ്. നിസാമുദ്ദീൻ, ട്രഷറർ ഷിജിന കണ്ണൻദാസ്, വൈസ് പ്രസിഡണ്ട് പി. എം. അബ്ദുൽ റഹിമാൻ, ജോയിന്റ് സെക്രട്ടറി അനിൽ സി. ഇടിക്കുള എന്നിവർ ചേർന്നാണ് ഉപഹാരം സമ്മാനിച്ചത്.

amina-pm-scholostic-award-indian-media-onam-ePathram

യു. എ. ഇ. ഗോൾഡൻ വിസ നേടിയ റാഷിദ് പൂമാടം, അംഗങ്ങളുടെ മക്കളിൽ വിദ്യാഭ്യാസ മികവു പുലർത്തിയ ഹനാൻ റസാഖ്, ആമിന പി. എം. എന്നിവരെയും ആദരിച്ചു. എൻ. എം. അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ടി. എസ്. നിസാമുദ്ദീൻ സ്വാഗതവും ഷിജിന കണ്ണൻദാസ് നന്ദിയും പറഞ്ഞു. റസാഖ് ഒരുമനയൂർ, സമീർ കല്ലറ തുടങ്ങിയവർ നേതൃത്വം നൽകി.

- pma

വായിക്കുക: , , , , , , ,

Comments Off on ഇമ ഓണാഘോഷവും കുടുംബ സംഗമവും

എട്ടാമത് യു. എഫ്. കെ. – അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

November 7th, 2024

poet-asmo-puthenchira-ePathram
ദുബായ് : അന്തരിച്ച കവി അസ്മോ പുത്തൻചിറ യുടെ സ്മരണാർത്ഥം സാഹിത്യ – സാംസ്കാരിക കൂട്ടായ്മ യുണീക്ക് ഫ്രണ്ട്‌സ് ഓഫ് കേരള (യു. എഫ്. കെ.) പ്രവാസി എഴുത്തുകാർക്കായി ഏർപ്പെടുത്തിയ കഥ-കവിത പുരസ്കാര വിജയികളെ പ്രഖ്യാപിച്ചു.

അനൂപ് വർഗ്ഗീസ് (കഥ : പഗ് മാർക്ക്), മുസാഫിർ വെള്ളില (കവിത : ആക്രിക്കട) എന്നിവർക്കാണ് പുരസ്കാരം.

കവി കുരീപ്പുഴ ശ്രീകുമാർ, ശ്യാം മുരളി, രമേശൻ ബ്ലാത്തൂർ, ബിജു കാർത്തിക് എന്നിവരാണ് വിജയി കളെ തെരഞ്ഞെടുത്തത്.

- pma

വായിക്കുക: , , ,

Comments Off on എട്ടാമത് യു. എഫ്. കെ. – അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്

November 2nd, 2024

kerala-state-literature-award-ezhuthachan-puraskaram-2024-for-ns-madhavan-ePathram
കോട്ടയം : 2024 ലെ എഴുത്തച്ഛന്‍ പുരസ്‌കാര ത്തിന് എഴുത്തുകാരന്‍ എന്‍. എസ്. മാധവന്‍ അര്‍ഹനായി.

കോട്ടയം പ്രസ്‌ ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളന ത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. സംസ്ഥാന സര്‍ക്കാർ നൽകി വരുന്ന പരമോന്നത സാഹിത്യ പുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം.

രചനാ ശൈലിയിലും ഇതിവൃത്ത സ്വീകരണത്തിലും നിരന്തരമായ ജാഗ്രത പുലര്‍ത്തുകയും ജീവിത യാഥാര്‍ത്ഥ്യങ്ങളെ സര്‍ഗ്ഗാത്മകതയുടെ രസതന്ത്ര പ്രവര്‍ത്തന ത്തിലൂടെ മികച്ച സാഹിത്യ സൃഷ്ടി കളാക്കി മാറ്റുകയും ചെയ്ത എഴുത്തുകാരനാണ് എൻ. എസ്. മാധവൻ എന്നും മന്ത്രി പറഞ്ഞു..

എസ്. കെ. വസന്തന്‍ ചെയര്‍മാനും ഡോ. ടി. കെ. നാരായണന്‍, ഡോ. മ്യൂസ് മേരി ജോര്‍ജ്ജ് എന്നിവര്‍ അംഗങ്ങളും സി. പി. അബൂബക്കര്‍ മെമ്പര്‍ സെക്രട്ടറി യുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം. Image Credit : twitter -X

* എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്

- pma

വായിക്കുക: , , , , ,

Comments Off on എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്

കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്

November 2nd, 2024

mk-sanu-epathram

തിരുവനന്തപുരം : സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ ‘കേരള പുരസ്‌കാരങ്ങൾ’ പ്രഖ്യാപിച്ചു. അദ്ധ്യാപകനും എഴുത്തുകാരനുമായ എം. കെ. സാനുവിനു കേരള ജ്യോതി പുരസ്‌കാരം സമ്മാനിക്കും.

എസ്. സോമനാഥ്, ഭുവനേശ്വരി എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിനും കലാമണ്ഡലം വിമലാ മേനോൻ, ഡോ. ടി. കെ. ജയ കുമാർ, നാരായണ ഭട്ടതിരി, സഞ്ജു വിശ്വനാഥ് സാംസണ്‍, ഷൈജ ബേബി, വി. കെ. മാത്യൂസ്  എന്നിവർ കേരളശ്രീ പുരസ്‌കാരത്തിനും അർഹരായി.

വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വർഷത്തില്‍ ഒരാള്‍ക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരളപ്രഭ വർഷത്തില്‍ രണ്ടു പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരളശ്രീ വർഷത്തില്‍ അഞ്ചു പേർക്കും നൽകി വരുന്നു.

ഓരോ വിഭാഗത്തിലും കൂടുതലായി പുരസ്കാരങ്ങള്‍ അനുവദിക്കണം എങ്കിൽ ആകെ പുരസ്കാരങ്ങളുടെ എണ്ണം ഒരു വർഷത്തില്‍ പത്തില്‍ അധികരിക്കാൻ പാടില്ല എന്നും നിഷ്കർഷിച്ചിട്ടുണ്ട്.

വിവിധ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ അവാർഡുകളുടെ  മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതികളാണ് കേരള പുരസ്‌കാരങ്ങൾ. P R D

- pma

വായിക്കുക: , , ,

Comments Off on കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്

ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്

October 25th, 2024

kuzhoor-wilson-kuzhur-ePathram

കൊച്ചി : പതിനൊന്നാമത് ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം പ്രശസ്ത കവി കുഴൂർ വിത്സന്. 2020 ൽ ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച കുഴൂർ വിത്സൻ്റെ ‘ഇന്ന് ഞാൻ നാളെ നീയാന്റപ്പൻ’ എന്ന കവിതാ സമാഹാരമാണ് അവാർഡിന് അർഹമായത്. ഹൈദരാബാദിലെ നവീന കലാ സാംസ്കാരിക കേന്ദ്രമാണ് (N S K K) 2011 മുതൽ അവാർഡ് ഏർപ്പെടുത്തിയത്.

50,001 രൂപയും കീർത്തി പത്രവും കാനായി കുഞ്ഞി രാമൻ രൂപ കൽപ്പന ചെയ്ത ശില്പവും ഉൾപ്പെട്ട അവാർഡ് നവംബർ മൂന്നിന് ഹൈദരാബാദിൽ വച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

ഡോ. ആസാദ്, എസ്. ജോസഫ്, വി. കെ. സുബൈദ എന്നിവർ അടങ്ങിയ ജഡ്ജിംഗ് പാനലാണ് 17 കവിതാ പുസ്തകങ്ങ ളിൽ നിന്ന് ‘ഇന്ന് ഞാൻ നാളെ നീയാന്റപ്പൻ’ എന്ന കവിതാ പുസ്തകം തെരഞ്ഞെടുത്തത്. സാറാ ജോസഫ്, സക്കറിയ, വിജയലക്ഷ്മി, ബി. രാജീവൻ, ഉഷാകുമാരി, ചന്ദ്രമതി, ലോപ ആർ, സി. എസ്. മീനാക്ഷി, കരുണാകരൻ, പി. എഫ്. മാത്യൂസ് എന്നിവരാണ് മുൻ വർഷത്തെ അവാർഡ് ജേതാക്കൾ.

eleventh-ov-vijayan-literature-award-to-kuzhur-wilson-ePathram

വിവിധ ഭാഷകളിലായി 20 കവിതാ സമാഹാരങ്ങളുടെ കർത്താവാണ് കുഴൂർ വിത്സൺ.

സംസ്ഥാന സർക്കാർ ലിറ്ററേച്ചർ യൂത്ത് ഐക്കൺ അവാർഡ്, അറേബ്യൻ സാഹിത്യ പുരസ്കാരം, ജിനേഷ് മടപ്പള്ളി കവിതാ പുരസ്കാരം, എൻ. എം. വിയോത്ത് സ്മാരക അവാർഡ് എന്നീ പുരസ്കാരങ്ങൾ കുഴൂർ വിത്സനെ തേടിയെത്തി.

- pma

വായിക്കുക: , , ,

Comments Off on ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്

Page 4 of 98« First...23456...102030...Last »

« Previous Page« Previous « മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
Next »Next Page » എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha