ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ

March 19th, 2025

ek-nayanar-memorial-ramadan-foot-ball-season-4-ePathram
അബുദാബി : ശക്തി തിയ്യറ്റേഴ്സ് സംഘടിപ്പിച്ച നാലാമത് ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ മത്സര ങ്ങളിൽ സീനിയർ വിഭാഗത്തിൽ ശക്തി ഷാബിയ മേഖല ജേതാക്കളായി. സനയ്യ, ഖാലിദിയ മേഖലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ നടന്ന മത്സരങ്ങളിൽ നാദിസിയ മേഖല വിജയികളായി. സനയ്യ മേഖല രണ്ടാം സ്ഥാനം നേടി.

മുഖ്യ അതിഥികളായി എത്തിച്ചേർന്ന ഇന്ത്യൻ ഫുട് ബോൾ താരം സി. കെ. വിനീത്, ഡി. വൈ. എഫ്. ഐ. സംസ്ഥാന സെക്രട്ടറി വി. കെ. സനോജ് എന്നിവർ ചേർന്ന് ടൂർണ്ണ മെന്റ് ഉദ്ഘാടനം ചെയ്തു.

ശക്തി ആക്ടിംഗ് പ്രസിഡണ്ട് അസീസ് ആനക്കര അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. എൽ. സിയാദ് സ്വാഗതം ആശംസിച്ചു. ടൂർണ്ണ മെന്റ് കോഡിനേറ്റർ ഷെറിൻ വിജയൻ നിയമാവലി വിശദീകരിച്ചു. സ്പോർട്സ് സെക്രട്ടറി ഉബൈദ് കൊച്ചനൂർ, പ്രായോജക പ്രതിനിധികൾ, ശക്തി മാനേജിംഗ് കമ്മിറ്റി-കെ. എസ്. സി. മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ശക്തി കുടുംബാംഗങ്ങൾ സംബന്ധിച്ചു.

മുതിർന്നവർക്കും (10 സീനിയർ) കുട്ടികൾക്കും (5 ജൂനിയർ) പ്രത്യേകം നടത്തിയ ഫുട് ബോൾ മത്സരങ്ങളിൽ യു. എ. ഇ. യിലെ 200 കളിക്കാർ പങ്കാളികളായി.

- pma

വായിക്കുക: , , , ,

Comments Off on ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ

കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു

March 18th, 2025

kerala-awards-2024-ePathram

തിരുവനന്തപുരം : വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ 2024 ലെ കേരള പുരസ്‌കാരങ്ങൾ ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സമ്മാനിച്ചു. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കേരള ജ്യോതി പുരസ്‌കാരം പ്രൊഫ. എം. കെ. സാനുവിന് വേണ്ടി ചെറുമകൻ അനിൽ കൃഷ്ണൻ ഏറ്റു വാങ്ങി.

കാർഷിക മേഖലയിലെ സമഗ്ര സംഭാവനക്ക് കേരള പ്രഭ പുരസ്‌കാരം ഭുവനേശ്വരിക്ക് സമ്മാനിച്ചു. ഐ. എസ്. ആർ. ഒ. മുൻ ചെയർമാൻ എസ്. സോമനാഥ് സയൻസ് – എഞ്ചിനീയറിംഗ് വിഭാഗത്തിലെ കേരള ജ്യോതി പുരസ്കാരം ഏറ്റു വാങ്ങി.

കലാ രംഗത്തെ സമഗ്ര സംഭാവന : കലാ മണ്ഡലം വിമലാ മേനോൻ, ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവന : ഡോ. ടി. കെ. ജയകുമാർ, കലിഗ്രഫി: നാരായണ ഭട്ടതിരി, സാമൂഹിക സേവന വിഭാഗത്തിൽ ആശാ വർക്കറായ ഷൈജ ബേബി, വ്യവസായ വാണിജ്യ മേഖലയിലെ സമഗ്ര സംഭാവനകൾക്ക് വി. കെ. മാത്യൂസ് എന്നിവർക്കും കേരള ശ്രീ പുരസ്‌കാരം നൽകി ചടങ്ങിൽ ആദരിച്ചു.

കായിക മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേരള ശ്രീ പുരസ്‌കാരം ക്രിക്കറ്റ് താരം സഞ്ജു സാംസണിനു വേണ്ടി പത്‌നി ചാരുലത ഏറ്റുവാങ്ങി.

മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. സ്പീക്കർ എ. എൻ. ഷംസീർ, മന്ത്രിമാരായ കെ. രാജൻ, ജി. ആർ. അനിൽ, പി. പ്രസാദ്, വീണാ ജോർജ്, ഒ. ആർ. കേളു, വി. എൻ. വാസവൻ, രാമചന്ദ്രൻ കടന്നപ്പള്ളി, സജി ചെറിയാൻ, എ. കെ. ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, അടൂർ ഗോപാല കൃഷ്ണൻ, എം. എൽ. എ. മാർ, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു

സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ

February 19th, 2025

abudhabi-malayalee-samajam-indo-arab-cultural-fest-2025-ePathram
അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ ഫെബ്രുവരി 21, 22, 23 (വെള്ളി, ശനി, ഞായർ) എന്നീ മൂന്നു ദിവസ ങ്ങളിൽ മുസഫ ക്യാപിറ്റല്‍ മാളിനു സമീപം പ്രത്യേകം സജ്ജമാക്കിയ ബൊലെവാർഡ് അവന്യൂ വിൽ നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഫെബ്രുവരി 21 വെള്ളിയാഴ്ച രാത്രി എട്ടര മണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടി യില്‍ സർക്കാർ പ്രതി നിധികള്‍, ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവർത്തകരും സംബന്ധിക്കും. വ്യവസായിയും ജീവ കാരുണ്യ പ്രവർത്തകനുമായ ഫ്രാൻസിസ് ആൻ്റണിക്ക് ഇൻഡോ-അറബ് കലാ സൗഹൃദ പുരസ്കാരം നൽകി ആദരിക്കും.

press-meet-malayalee-samajam-indo-arab-cultural-fest-22025-ePathram

പ്രവാസി മലയാളി സമൂഹത്തിലെ ഏറ്റവും വലിയ വിനോദ മേളയായ അബുദാബി മലയാളി സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റവെലിൽ ഇന്ത്യ യുടെയും അറബ് നാടുകളുകളുടെയും സാംസ്‌കാരിക പൈതൃകവും കലാ രൂപങ്ങളും രുചി ഭേദങ്ങളും സമന്വയിപ്പിച്ച് വിവിധ പരിപാടികള്‍ അരങ്ങേറും. കൂടാതെ തട്ടു കടകളും നാടന്‍ ഭക്ഷണ സ്റ്റാളുകളും ആര്‍ട്ട് ഗാലറിയും വിവിധ വ്യാപാര സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റി വെലിനെ കൂടുതൽ ആകർഷകമാക്കും.

പരിപാടിയിലേക്കുള്ള പ്രവേശന കൂപ്പൺ നറുക്കെടുത്ത് മെഗാ വിജയിക്ക് 20 പവൻ സ്വർണ്ണം സമ്മാനിക്കും. വില പിടിപ്പുള്ള മറ്റു 56 സമ്മാനങ്ങളും നൽകും.

സിനിമാ താരം മാളവിക മേനോന്‍, പിണണി ഗായക രായ സയനോര ഫിലിപ്പ്, പ്രസീത ചാലക്കുടി, ശിഖ പ്രഭാകരന്‍, ടെലിവിഷൻ താരങ്ങളായ മിയക്കുട്ടി, ലക്ഷ്മി ജയന്‍, മസ്‌ന, ലിപിന്‍ സ്‌കറിയ, മനോജ്, ഫൈസല്‍ റാസി തുടങ്ങിയവർ ഭാഗമാവുന്ന കലാ സംഗീത നൃത്ത പരിപാടികൾ ആഘോഷ രാവു കൾക്കു നിറം പകരും.

സമാജം പ്രസിഡണ്ട് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി ടി. വി. സുരേഷ് കുമാർ, പ്രായോജക പ്രതിനിധികളായ അസീം ഉമ്മർ (ലുലു എക്സ് ചേഞ്ച്), സയിദ് ഫൈസാൻ അഹമ്മദ്, നിവിൻ, ഷിഹാബ് (എൽ. എൽ. എച്ച് & ലൈഫ് കെയർ), സിബി കടവിൽ (അൽ സാബി) മറ്റു സമാജം ഭാരവാഹികളായ ടി. എം. നിസാർ, യാസിർ അറാഫത്ത്, ഷാജഹാൻ ഹൈദർ അലി, ജാസിർ, സുരേഷ് പയ്യന്നൂർ, ഗോപകുമാർ, ലാലി സാംസൺ, ശ്രീജ പ്രമോദ്, നമിത സുനിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

- pma

വായിക്കുക: , , , , , , , , , , , , , ,

Comments Off on സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ

ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്

February 15th, 2025

husna-raffi-and-velliyodan-bags-orma-dubai-bose-kunchery-literary-award-ePathram
ദുബായ് : രണ്ടാമത് ഓർമ ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. കഥ വിഭാഗത്തിൽ ഹുസ്‌ന റാഫി രചിച്ച ‘ഇന്തോള ചരിതം’ ഒന്നാം സ്ഥാനവും വെള്ളിയോടൻ രചിച്ച ‘പിര’ രണ്ടാം സ്ഥാനവും കരസ്ഥമാക്കി

യാത്രാ വിവരണം വിഭാഗത്തിൽ സുധീഷ് കുമാറിന്റെ ഫൈലച്ച എന്ന കുവൈത്ത്‌ നഗരം ഒന്നാം സ്ഥാനം നേടി. എം. ഒ. രഘു നാഥിന്റെ അഗ്നി ഭൂമിയിലൂടെ ഒരു യാത്രയാണ് രണ്ടാം സ്ഥാനം നേടിയത്. ശനി ഞായർ ദിവസങ്ങളിൽ ദുബായ് ഫോക്ലോർ അക്കാദമിയിൽ ഓർമ സംഘടിപ്പിക്കുന്ന സാഹിത്യോത്സവ സമാപന സമ്മേളനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, എഴുത്തുകാരൻ ബെന്യാമിൻ എന്നിവർ ഓർമ ബോസ്‌ കുഞ്ചേരി പുരസ്കാരങ്ങൾ സമ്മാനിക്കും.

- pma

വായിക്കുക: , , , , ,

Comments Off on ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്

യുവ കലാ സന്ധ്യ : മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും

February 15th, 2025

yuva-kala-sandhya-2025-mugal-gafoor-award-for-p-bava-haji-ePathram
അബുദാബി : യുവ കലാ സാഹിതി സംഘടിപ്പിക്കുന്ന സംഗീത നിശ യുവ കലാ സന്ധ്യ ഫെബ്രുവരി 15 ശനി യാഴ്ച വൈകുന്നേരം ആറു മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ അരങ്ങേറും. ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി. ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യുന്ന കലാ സന്ധ്യയില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.

യുവ കലാ സാഹിതി അബുദാബിയുടെ സ്ഥാപക നേതാവ് മുഗള്‍ ഗഫൂര്‍ അനുസ്മരണാര്‍ഥം നല്‍കി വരുന്ന മുഗള്‍ ഗഫൂര്‍ അവാര്‍ഡ് 2024 ഇസ്‌ലാമിക് സെന്റര്‍ പ്രസിഡണ്ടും അവാര്‍ഡ് ജേതാവുമായ പി. ബാവ ഹാജിക്ക് മന്ത്രി ജി. ആര്‍. അനില്‍ സമ്മാനിക്കും. അഞ്ച് പതിറ്റാണ്ടിലേറെ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് സമ്മാനിക്കുന്നതാണ് മുഗള്‍ ഗഫൂര്‍ പുരസ്‌കാരം.

പിന്നണി ഗായികയും അഭിനേത്രിയുമായ രമ്യ നമ്പീശന്‍, യുവ ഗായകരായ ശിഖ പ്രഭാകരന്‍, ഫൈസല്‍ റാസി, മിമിക്രി താരം സുധീർ പറവൂർ എന്നിവരുടെ പ്രകടനം യുവ കലാ സന്ധ്യക്ക്‌ മാറ്റ് കൂട്ടും. FB PAGE

- pma

വായിക്കുക: , , , ,

Comments Off on യുവ കലാ സന്ധ്യ : മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും

Page 2 of 9812345...102030...Last »

« Previous Page« Previous « ഹൈദരലി ശിഹാബ് തങ്ങൾ എഫ്. എസ്. ഇ. രൂപീകരിച്ചു
Next »Next Page » ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha