അബുദാബി : ഈജിപ്തില്‍ ചികിത്സയില്‍ കഴിയുന്ന ഗാസ നിവാസികള്‍ക്ക് മതിയായ ചികിത്സാ സൗകര്യ ങ്ങള്‍ ഒരുക്കി ഡോ. ഷംഷീര്‍ വയലിലിൻ്റെ നേതൃത്വ ത്തിലുള്ള ബുര്‍ജീല്‍ ഹോൾഡിംഗ്സ് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ (4.5 കോടി രൂപ) മെഡിക്കല്‍ സഹായം കൈമാറി.
റഫ അതിര്‍ത്തിയിലെ മെഡിക്കല്‍ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി മാസങ്ങളായി തുടരുന്ന നടപടികളുടെ ഭാഗമാണ് സഹായം. ഇതോടൊപ്പം, അല്‍-അരിഷ് ആശുപത്രിയില്‍ സുഖം പ്രാപിക്കുന്ന കുട്ടികള്‍ക്ക് ആശ്വാസവും മാനസിക ഉല്ലാസവും പകരാന്‍ ലക്ഷ്യമിട്ടുള്ള പ്രത്യേക പദ്ധതിയും സമർപ്പിച്ചു.
അബുദാബിയിൽ നിന്ന് പ്രത്യേക വിമാനം വഴി അൽ-അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച മെഡിക്കൽ സാമഗ്രികൾ ഈജിപ്ത് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അബ്ദുൽ ഗഫാറും ഉദ്യോഗസ്ഥരും ഏറ്റു വാങ്ങി. ബുർജീൽ ഹോൾഡിംഗ്സ് ചെയ്തു വരുന്ന മാനുഷിക ദൗത്യത്തിനുള്ള തുടർ സഹായത്തിന് ഡോ. ഖാലിദ് അബ്ദുൽ ഗഫാർ നന്ദി പറഞ്ഞു.
ട്രോമ & എമർജൻസി, കാർഡിയാക്ക് അവസ്ഥകൾ, ശ്വാസ കോശ സംബന്ധമായ പ്രശ്നങ്ങൾ, ഗുരുതരമായ ശസ്ത്ര ക്രിയകൾ എന്നിവക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ, അനസ്തേഷ്യ മെഷീനുകൾ, എക്സ്-റേ മെഷീനുകൾ, ഓപ്പറേറ്റിംഗ് ടേബിളുകൾ, ബൈ പാപ്പുകൾ, പോർട്ടബിൾ വെൻ്റിലേറ്ററുകൾ, ഒ ടി ലൈറ്റുകൾ, ഡയഗ്നോസ്റ്റിക് സെറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടും.
അൽ-അരിഷ് ഹോസ്പിറ്റലിൽ സുഖം പ്രാപിക്കുന്ന ഗാസയിൽ നിന്നുള്ള കൊച്ചു കുട്ടികൾക്ക് ആശ്വാസം നൽകുന്നതാണ് ആശുപത്രിക്കുള്ളിൽ ബുർജീൽ ഗ്രൂപ്പ് സ്ഥാപിച്ച വിനോദ മേഖല. കുട്ടികൾക്കായി പ്രത്യേകം രൂപ കൽപ്പന ചെയ്ത വീഡിയോ ഗെയിം സോണും കളിപ്പാട്ടങ്ങളും വിനോദ ഉപാധികളും അടങ്ങുന്നതാണ് ഇവിടം.
ചികിത്സയിൽ കഴിയുന്ന ഗാസയിൽ നിന്നുള്ള കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും സമഗ്ര മായ ആരോഗ്യം ഉറപ്പാക്കുവാനാണ് ശ്രമം എന്ന് ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും കുട്ടികളുടെ മാനസിക ആരോഗ്യവും ക്ഷേമവും വർദ്ധിപ്പിക്കുവാനും ഇത്തരം കാര്യങ്ങളിലൂടെ ലക്‌ഷ്യം ഇടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈജിപ്റ്റ് ആരോഗ്യ മന്ത്രി അടക്കം നിരവധി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ആശുപത്രിയിലെ കുട്ടികൾക്കായുള്ള മേഖല സന്ദർശിച്ചു. BURJEEL