മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ

April 30th, 2024

logo-mehfil-dubai-nonprofit-organization-ePathram
ദുബായ് : കലാ സാംസ്‌കാരിക കൂട്ടായ്മ ‘മെഹ്ഫിൽ’ സംഘടിപ്പിച്ച യു. എ. ഇ. റീജ്യണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ വിജയി പ്രഖ്യാപനവും അവാർഡ് ദാനവും മാധ്യമ പ്രവർത്തന മികവിനുള്ള പ്രഥമ മെഹ്ഫിൽ പുരസ്‌കാര വിതരണവും ഷാർജ ഇന്ത്യൻ അസോസ്സിയേഷൻ ഹാളിൽ വെച്ച് സംഘടിപ്പിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

2024 മെയ്‌ 12 ഞായറാഴ്ച വൈകുന്നേരം ആറു മണിക്ക് നടക്കുന്ന പരിപാടിയിൽ യു. എ. ഇ. യിലെ കലാ സാംസ്‌കാരിക മാധ്യമ സിനിമ മേഖലയിലെ പ്രമുഖർ പങ്കെടുക്കും. വിവിധ കലാ പരിപാടികൾ അരങ്ങേറും.

- pma

വായിക്കുക: , , , , ,

Comments Off on മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ

സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും

April 4th, 2024

sasneham-samasya-chinmayam-literature-club-ePathram
ദുബായ് : ചിന്മയ കോളജ് അലുംനി യു. എ. ഇ. യുടെ കീഴിലെ ചിന്മയം ലിറ്ററേച്ചർ ക്ലബ്ബ്, സമസ്യ എഴുത്തു കുടുംബം (യു. എ. ഇ.) എന്നിവർ സംയുക്തമായി ‘സസ്നേഹം സമസ്യ’ എന്ന പേരിൽ സാഹിത്യ സദസ്സ് സംഘടിപ്പിക്കുന്നു.

ദുബായ് അക്കാഫ് അസ്സോസിയേഷൻ ഹാളിൽ ഏപ്രിൽ 7 ഞായറാഴ്ച വൈകുന്നേരം 6.30 ന് ഇഫ്താർ വിരുന്നോടെ ഒരുക്കുന്ന പരിപാടിയിൽ വെച്ച് യു. എ. ഇ. യിലെ മലയാളി കലാ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരെ ആദരിക്കും. അക്കാഫ് പ്രസിഡണ്ട് പോൾ ടി. ജോസഫ് മുഖ്യ അതിഥി ആയിരിക്കും.

വിവിധ മേഖലകളിലെ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയരായ ഷീല പോൾ, ബഷീർ തിക്കോടി, സാദിഖ് കാവിൽ, മാത്തുക്കുട്ടി കടോൺ, ഷാബു കിളിത്തട്ടിൽ, ഇ. കെ. ദിനേശൻ, മുരളി മംഗലത്ത്, ഹണി ഭാസ്‌കരൻ, മോഹൻ കുമാർ, മച്ചിങ്ങൽ രാധാകൃഷ്ണൻ എന്നിവരെയാണ് ആദരിക്കുക.

വിവരങ്ങൾക്ക് 052 208 1754 (ഹരിഹരൻ)

- pma

വായിക്കുക: , , , , , ,

Comments Off on സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും

ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്

March 25th, 2024

mani-c-kappan-get-ksc-jimmy-george-life-time-achivemnt-award-ePathram
അബുദാബി : വോളിബോളിലെ ഇതിഹാസ താരം ജിമ്മി ജോർജ്ജിൻ്റെ സ്മരണാർത്ഥം അബുദാബി കേരള സോഷ്യൽ സെൻ്റർ ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മുൻ വോളിബോൾ താരവും എം. എൽ.എ. യുമായ മാണി സി. കാപ്പനു സമ്മാനിക്കും എന്ന് സംഘാടകർ അറിയിച്ചു. വോളി ബോളിന്‌ നൽകിയ സമഗ്ര സംഭാവനകൾ മാനിച്ചാണ് ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് സമ്മാനിക്കുന്നത്.

മാർച്ച് 27 മുതൽ 31 വരെ നടക്കുന്ന ഇരുപത്തി നാലാമത് ജിമ്മി ജോർജ്ജ് സ്മാരക അന്താരാഷ്ട്ര റമദാൻ വോളി ബോൾ ടൂർണ്ണമെൻ്റ് സമാപന സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും. ജിമ്മി ജോർജ്ജിനു കൂടെ അബുദാബി ക്ലബ്ബിൽ വോളി ബോൾ കളിച്ചയാളാണ് മാണി സി. കാപ്പൻ.

വോളിബോൾ ഇതിഹാസം ജിമ്മി ജോർജ്ജിൻ്റെ സ്മരണാർത്ഥം 1988 മുതലാണ് അബുദാബി കേരള സോഷ്യൽ സെൻ്റർ ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെൻ്റ് ആരംഭിച്ചത്. ഓരോ വർഷം കഴിയുന്തോറും ഈ ടൂർണ്ണമെന്റിൻ്റെ പ്രശസ്തി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ് എന്നും സംഘാടകർ പറഞ്ഞു.

ഇൻഡോ അറബ് ബന്ധത്തിൻ്റെ കൂടി അടയാളം ആയി മാറിയ ഈ മേളക്ക് യു. എ. ഇ. യിലെ വിവിധ മന്ത്രാലയ ങ്ങളും കായിക സംഘടനകളും വലിയ പിന്തുണയാണ് നൽകി വരുന്നത്.

ദുബായ് ശൈഖ്‌ റാഷിദ് വോളിബോൾ ടൂർണ്ണമെന്റ് കഴിഞ്ഞാൽ ഗൾഫ് മേഖലയിലെ തന്നെ ഏറ്റവും വലിയ അന്താരാഷ്‌ട്ര ടൂർണ്ണ മെന്റായി ജിമ്മി ജോർജ്ജ് സ്മാരക വോളിബോള്‍ ടൂർണ്ണമെന്റ് അറിയപ്പെടുന്നു എന്നും കെ. എസ്. സി. ഭാരവാഹികൾ പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്

ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്

March 17th, 2024

palestinian-wounded-evacuated-from-gaza-to-uae-burjeel-hospital-ePathram
അബുദാബി : ഈജിപ്തില്‍ ചികിത്സയില്‍ കഴിയുന്ന ഗാസ നിവാസികള്‍ക്ക് മതിയായ ചികിത്സാ സൗകര്യ ങ്ങള്‍ ഒരുക്കി ഡോ. ഷംഷീര്‍ വയലിലിൻ്റെ നേതൃത്വ ത്തിലുള്ള ബുര്‍ജീല്‍ ഹോൾഡിംഗ്സ് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ (4.5 കോടി രൂപ) മെഡിക്കല്‍ സഹായം കൈമാറി.

റഫ അതിര്‍ത്തിയിലെ മെഡിക്കല്‍ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി മാസങ്ങളായി തുടരുന്ന നടപടികളുടെ ഭാഗമാണ് സഹായം. ഇതോടൊപ്പം, അല്‍-അരിഷ് ആശുപത്രിയില്‍ സുഖം പ്രാപിക്കുന്ന കുട്ടികള്‍ക്ക് ആശ്വാസവും മാനസിക ഉല്ലാസവും പകരാന്‍ ലക്ഷ്യമിട്ടുള്ള പ്രത്യേക പദ്ധതിയും സമർപ്പിച്ചു.

അബുദാബിയിൽ നിന്ന് പ്രത്യേക വിമാനം വഴി അൽ-അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച മെഡിക്കൽ സാമഗ്രികൾ ഈജിപ്ത് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അബ്ദുൽ ഗഫാറും ഉദ്യോഗസ്ഥരും ഏറ്റു വാങ്ങി. ബുർജീൽ ഹോൾഡിംഗ്സ് ചെയ്തു വരുന്ന മാനുഷിക ദൗത്യത്തിനുള്ള തുടർ സഹായത്തിന് ഡോ. ഖാലിദ് അബ്ദുൽ ഗഫാർ നന്ദി പറഞ്ഞു.

ട്രോമ & എമർജൻസി, കാർഡിയാക്ക് അവസ്ഥകൾ, ശ്വാസ കോശ സംബന്ധമായ പ്രശ്നങ്ങൾ, ഗുരുതരമായ ശസ്ത്ര ക്രിയകൾ എന്നിവക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ, അനസ്തേഷ്യ മെഷീനുകൾ, എക്സ്-റേ മെഷീനുകൾ, ഓപ്പറേറ്റിംഗ് ടേബിളുകൾ, ബൈ പാപ്പുകൾ, പോർട്ടബിൾ വെൻ്റിലേറ്ററുകൾ, ഒ ടി ലൈറ്റുകൾ, ഡയഗ്നോസ്റ്റിക് സെറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടും.

അൽ-അരിഷ് ഹോസ്പിറ്റലിൽ സുഖം പ്രാപിക്കുന്ന ഗാസയിൽ നിന്നുള്ള കൊച്ചു കുട്ടികൾക്ക് ആശ്വാസം നൽകുന്നതാണ് ആശുപത്രിക്കുള്ളിൽ ബുർജീൽ ഗ്രൂപ്പ് സ്ഥാപിച്ച വിനോദ മേഖല. കുട്ടികൾക്കായി പ്രത്യേകം രൂപ കൽപ്പന ചെയ്ത വീഡിയോ ഗെയിം സോണും കളിപ്പാട്ടങ്ങളും വിനോദ ഉപാധികളും അടങ്ങുന്നതാണ് ഇവിടം.

ചികിത്സയിൽ കഴിയുന്ന ഗാസയിൽ നിന്നുള്ള കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും സമഗ്ര മായ ആരോഗ്യം ഉറപ്പാക്കുവാനാണ് ശ്രമം എന്ന് ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും കുട്ടികളുടെ മാനസിക ആരോഗ്യവും ക്ഷേമവും വർദ്ധിപ്പിക്കുവാനും ഇത്തരം കാര്യങ്ങളിലൂടെ ലക്‌ഷ്യം ഇടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈജിപ്റ്റ് ആരോഗ്യ മന്ത്രി അടക്കം നിരവധി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ആശുപത്രിയിലെ കുട്ടികൾക്കായുള്ള മേഖല സന്ദർശിച്ചു. BURJEEL

- pma

വായിക്കുക: , , , , , , ,

Comments Off on ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്

സായിദ് എയർ പോർട്ടിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീലിനെ തെരഞ്ഞെടുത്തു

March 2nd, 2024

burjeel-with-zayed-airport-dr-shamsheer-and-elena-sorlini-ePathram
അബുദാബി : ലോകത്തിലെ ഏറ്റവും വലിയ എയർ പോർട്ട് ടെർമിനലുകളിൽ ഒന്നായ സായിദ് അന്താ രാഷ്‌ട്ര വിമാന ത്താവളത്തിൽ എത്തുന്ന യാത്ര ക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി കൈ കോർത്ത് അബുദാബി എയർ പോർട്സ് കമ്പനിയും ബുർജീൽ ഹോൾഡിംഗ്‌സും.

പ്രതിവർഷം 45 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്യാനുള്ള ശേഷിയും ഏറ്റവും പുതിയ ബയോ മെട്രിക്, സ്ക്രീനിംഗ് സാങ്കേതിക വിദ്യയുമുള്ള വിമാന ത്താവളത്തിൽ മുഴുവൻ സമയ ആരോഗ്യ സേവനങ്ങളിലൂടെ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രമുഖ കമ്പനികളുടെ പങ്കാളിത്തം.

എയർ പോർട്ടിലെ പുതിയ ടെർമിനലിൽ 24 മണിക്കൂറും ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന ബുർജീൽ ഹോൾഡിംഗ്‌സിൻ്റെ ബുർജീൽ മെഡിക്കൽ സിറ്റി (ബി. എം. സി.) ഉടൻ തുറക്കും. ഇതിനായുള്ള കരാറിൽ ഇരു സ്ഥാപനങ്ങളും ഒപ്പുവെച്ചു.

വിമാനത്താവളത്തിൽ നിന്ന് പുറത്തു പോകാതെ തന്നെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനും യാത്രാ തടസ്സങ്ങൾ കുറക്കാനുമാണ് ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ആശുപത്രി യിലേക്ക് മാറ്റുന്നതിന് മുമ്പ് യാത്രക്കാരുടെ ആരോഗ്യ നില മെച്ചപ്പെടുത്തുന്നതിനുള്ള സൗജന്യ ചികിത്സ ഇവിടെ ലഭ്യമാക്കും. ആശുപത്രി പ്രവേശനം ആവശ്യമുള്ളവരെ എയർ പോർട്ടിന് അടുത്തുള്ള ബി. എം. സി. യിലേക്ക് മാറ്റും.

അബുദാബി സായിദ് ഇൻ്റർ നാഷണൽ എയർ പോർട്ടിലെ ആരോഗ്യ സേവനങ്ങൾക്കായി ബുർജീൽ ഹോൾഡിംഗ്‌സു മായും ബി. എം. സി. യുമായും പങ്കാളി ആവുന്നതിൽ ഏറെ സന്തോഷം ഉണ്ട് എന്നും അബു ദാബി എയർ പോർട്ട്‌സ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ എലീന സോർലിനി പറഞ്ഞു.

വിമാനത്താളവത്തിൽ എത്തുന്ന യാത്രക്കാർക്ക് മികച്ച ആരോഗ്യ പരിചരണം ഉറപ്പാക്കും എന്ന് ബുർജീൽ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ വ്യക്തമാക്കി. എലീന സോർലിനിയും ഡോ. ഷംഷീറുമാണ് ധാരണാ പത്രത്തിൽ ഒപ്പു വെച്ചത്.

ചടങ്ങിൽ ബുർജീൽ ഹോൾഡിംഗ്‌സ് സി. ഇ. ഒ. ജോൺ സുനിൽ, ഗ്രൂപ്പ് സി. ഒ. ഒ. സഫീർ അഹമ്മദ്, ബുർജീൽ ഹോൾഡിംഗ്‌സ് ഡയറക്ടർ ബോർഡ് അംഗം ഒമ്രാൻ അൽ ഖൂരി, ചീഫ് കോർപ്പറേറ്റ് ഓഫീസർ ഹമദ് അൽ ഹൊസാനി, ബി. എം. സി. ഡെപ്യൂട്ടി സി. ഇ. ഒ. ആയിഷ അൽ മഹ്‌രി എന്നിവർ പങ്കെടുത്തു.

സഹകരണത്തിന്റെ ഭാഗമായി അബുദാബി എയർ പോർട്ട് സ്റ്റാഫ് അംഗങ്ങൾക്കും അവരുടെ കുടുംബ ങ്ങൾക്കും ബുർജീലിൻ്റെ യു. എ. ഇ. യിലെ ആശു പത്രികളിൽ മികച്ച ആരോഗ്യ സേവനങ്ങളും പരിശോധനകളും ലഭ്യമാക്കാനും ധാരണയായി.  Twitter -X

- pma

വായിക്കുക: , , , , , ,

Comments Off on സായിദ് എയർ പോർട്ടിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീലിനെ തെരഞ്ഞെടുത്തു

Page 7 of 98« First...56789...203040...Last »

« Previous Page« Previous « മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ TASKCON പ്രഖ്യാപനം
Next »Next Page » വ്യക്തി കേന്ദ്രീകൃതമായ ചികിത്സയിലൂടെ അർബുദത്തെ നേരിടുന്നതിൽ വൻ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയും : പ്രൊഫ. ജെയിംസ് ആലിസൺ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha