കൊവിഡ് ചികിത്സ : ആയുര്‍വേദവും യോഗ യും ഫലപ്രദം എന്ന് ആയുഷ് മന്ത്രാലയം

October 7th, 2020

ayurveda-and-yoga-treatment-for-covid-ePathram
ന്യൂഡൽഹി : ആയുര്‍വ്വേദ മരുന്നു കളും യോഗ യും അടിസ്ഥാനമാക്കി കൊവിഡ് ചികിത്സ ക്കു വേണ്ടി യുള്ള മാര്‍ഗ്ഗ രേഖ ആരോഗ്യ വകുപ്പു മന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍ പുറത്തിറക്കി.

കൊവിഡ് വൈറസ് ബാധ നേരിടാന്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തണം എന്നാണ്ആയുഷ് മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗ രേഖ അടിവരയിടുന്നത്.

പനി, ശ്വാസതടസ്സം, തൊണ്ട വേദന, തളർച്ച തുടങ്ങിയ കൊവിഡ് ലക്ഷണങ്ങൾ നേരിടുവാ നുള്ള നടപടി ക്രമ ങ്ങള്‍ ആയുഷ് മാർഗ്ഗ രേഖയിൽ പറയുന്നുണ്ട്. രോഗ പ്രതി രോധ ശേഷി വർദ്ധിപ്പിക്കുവാനും ശ്വസന പ്രക്രിയ കൂടുതല്‍ മെച്ചപ്പെടു ത്തുവാനും യോഗ ചെയ്യാൻ രോഗി കളോട് നിർദ്ദേശിക്കാം.

ചിറ്റമൃത് എന്ന പേരില്‍ നമ്മുടെ നാട്ടില്‍ ലഭിക്കുന്ന ഗുളീചി ഘനവടികയും തിപ്പലി അല്ലെങ്കിൽ ആയുഷ്-64 ഗുളിക, അശ്വഗന്ധ ഗുളിക /ചൂര്‍ണ്ണം, ച്യവന പ്രാശം തുടങ്ങിയവ കൊവിഡ് പ്രതിരോധ ത്തിനായി നിത്യവും ഉപയോഗിക്കാം.

മഞ്ഞളും ഉപ്പും ചൂടു വെള്ള ത്തിൽ ചേർത്ത് തൊണ്ട യിൽ എത്തും വിധം വായിൽ ക്കൊള്ളുക, ത്രിഫല, ഇരട്ടി മധുരം എന്നിവ ചേർത്ത് വെള്ളം തിളപ്പിച്ച് വായിൽ ക്കൊള്ളുക, ചൂടു വെള്ളം കുടിക്കുക തുടങ്ങിയവയും ആയുഷ് മന്ത്രാലയ ത്തിന്റെ നിര്‍ദ്ദേശങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

കൊവിഡ് ബാധിച്ചവരും എന്നാല്‍ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത വര്‍ക്കും നേരിയ ലക്ഷണം ഉള്ളവര്‍ക്കും ഈ ചികില്‍സ ഫലപ്രദമാകും.

* Press Release : AYUSH MINISTRY , Twitter 

- pma

വായിക്കുക: , , , , ,

Comments Off on കൊവിഡ് ചികിത്സ : ആയുര്‍വേദവും യോഗ യും ഫലപ്രദം എന്ന് ആയുഷ് മന്ത്രാലയം

അടുത്ത വര്‍ഷം പകുതിയോടെ 25 കോടി യോളം ആളുകള്‍ക്ക് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കും 

October 5th, 2020

covid-19-vaccine-available-india-on-july-2021-to-cover-25-crore-people-ePathram
ന്യൂഡല്‍ഹി : 2021 ജൂലായ് മാസത്തോടെ ഇന്ത്യയില്‍ 25 കോടിയോളം ആളുകള്‍ക്ക് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കും എന്ന് കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍. 40 കോടി മുതല്‍ 50 കോടി യോളം വാക്‌സിനാണ് സര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്നും സണ്‍ഡേ സംവാദ് എന്ന പ്രോഗ്രാ മില്‍ അദ്ദേഹം സൂചിപ്പിച്ചു.

വാക്സിന്‍ ലഭിക്കുന്നതിന്ന് വേണ്ടിയുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ സംഭരിക്കുയും വളരെ അത്യാവശ്യമുള്ള വരിലേക്ക് തന്നെ മരുന്ന് എത്തുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്യും. മുന്‍കൂട്ടി തീരുമാനിച്ചതു പ്രകാരം തന്നെ മുന്‍ ഗണനാ അടിസ്ഥാന ത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യും.

കൊവിഡ് വാക്സി ന്റെ ഓരോ ഡോസും അര്‍ഹതപ്പെട്ട വരിലേക്ക് കൃത്യമായി എത്തുന്നു എന്നും വഴി മാറി കരിഞ്ചന്ത യിലേക്ക് പോകുന്നില്ല എന്നും സര്‍ക്കാര്‍ ഉറപ്പു വരുത്തും. കൊവിഡ് ബാധിതരിലെ ഹൈ റിസ്‌ക് വിഭാഗം ആളുകളെ കണ്ടെത്തുവാന്‍ കേന്ദ്ര സര്‍ ക്കാര്‍ ശ്രമിക്കുന്നു. ഇതിന് സംസ്ഥാനങ്ങളുടെ സഹായം ആവശ്യമാണ്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തന രംഗത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഉള്ളവരുടെ പട്ടിക ഈ മാസം അവസാനത്തോടെ കേന്ദ്ര ത്തിനു നല്‍കാന്‍ ആവശ്യപ്പെട്ടി ട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on അടുത്ത വര്‍ഷം പകുതിയോടെ 25 കോടി യോളം ആളുകള്‍ക്ക് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കും 

ലോക്ക് ഡൗണ്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു : സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശവു മായി സുപ്രീം കോടതി

August 26th, 2020

supremecourt-epathram
ന്യൂഡൽഹി : രാജ്യത്തെ സമ്പദ് ഘടനയില്‍ ഗുരുതരമായ ആഘാതം സൃഷ്ടിച്ചത് കേന്ദ്ര സര്‍ക്കാറിന്റെ ലോക്ക് ഡൗണ്‍ തന്നെ എന്ന് സുപ്രീം കോടതി. ബാങ്ക് വായ്പ കളുടെ തിരിച്ചടവിന്ന് മൊറട്ടോറിയം കാലത്ത് പലിശ ഈടാക്കുന്ന തിനെ ചോദ്യം ചെയ്തു സമർപ്പിച്ച ഹരജി യിൽ വാദം കേൾക്കവെ ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എം. ആർ. ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ച്, കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച ലോക്ക് ഡൗണ്‍ സംവിധാന ങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്.

സാമ്പത്തിക തകര്‍ച്ച യിലൂടെ പൊതു ജനങ്ങള്‍ക്ക് ദുരിതം ഉണ്ടായത് സര്‍ക്കാര്‍ പ്രഖ്യാപിച്ച അശാസ്ത്രീയ മായ ലോക് ഡൗണ്‍ കാരണം തന്നെയാണ്. അതിനാല്‍ സാമ്പത്തിക വിഷയ ങ്ങളില്‍ തീരുമാനം എടുക്കാതെ റിസര്‍വ്വ് ബാങ്കിന് പിന്നില്‍ ഒളിഞ്ഞു നില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ല.

മൊറൊട്ടോറിയം കാലയളവില്‍ പലിശ ഒഴിവാക്കാന്‍ കഴിയില്ല എന്ന് ആര്‍. ബി. ഐ. നേരത്തെ വ്യക്തമാക്കി യിരുന്നു. എന്നാല്‍ ഇക്കാര്യ ത്തില്‍ കേന്ദ്ര സര്‍ക്കാരിന് ദുരന്ത നിവാരണ നിയമ പ്രകാരം തീരുമാനം എടുക്കാം എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

റിസർവ്വ് ബാങ്ക് തീരുമാനം എടുത്തു എന്ന് പറഞ്ഞ് ബാങ്കിന് പിന്നില്‍ ഒളിക്കാതെ കേന്ദ്ര സർക്കാർ സ്വന്തം നിലപാട് വ്യക്തമാക്കണം എന്നും കോടതി അടിവരയിട്ടു പറഞ്ഞു.

റിസര്‍വ്വ് ബാങ്കും കേന്ദ്ര സര്‍ക്കാരും സഹകരിച്ചു കൊണ്ടാണ് പ്രവര്‍ത്തി ക്കുന്നത് എന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ അറിയിച്ചു. അതു കൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ ആര്‍. ബി. ഐ. ക്കു പിന്നില്‍ ഒളിഞ്ഞു നില്‍ക്കുന്നു എന്ന കോടതിയുടെ പരാമര്‍ശം തെറ്റാണ് എന്നും സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.

ലോക്ക് ഡൗണ്‍ : പ്രതിസന്ധി നേരിടാന്‍ സാമ്പത്തിക പാക്കേജ്‌ 

 

- pma

വായിക്കുക: , , , , , , , ,

Comments Off on ലോക്ക് ഡൗണ്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു : സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശവു മായി സുപ്രീം കോടതി

ക്വാറന്റൈനിൽ ഇളവ് : അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

August 3rd, 2020

covid-19-expats-return-to-india-air-india-ePathram
ന്യൂഡല്‍ഹി : ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്ര ക്കാർക്കുള്ള പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. എയർ ഇന്ത്യയുടെ ട്വിറ്റര്‍ പേജി ലൂടെ യാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നിർദ്ദേശ ങ്ങൾ അറിയിച്ചത്.

യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുന്‍പ് എല്ലാ യാത്രക്കാരും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം, ന്യൂഡല്‍ഹി എയര്‍ പോര്‍ട്ടിന്റെ വെബ് സൈറ്റില്‍ അപ്പ് ലോഡ് ചെയ്യണം. റിപ്പോർട്ടിൽ എന്തെങ്കിലും കൃത്രിമം കാണിച്ചാൽ ക്രിമിനൽ കേസ് എടുക്കും.

ഇന്ത്യയില്‍ എത്തിയാൽ നിർബന്ധമായും14 ദിവസം ക്വാറന്റൈനിൽ കഴിയണം. ഇതിൽ ഏഴ് ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈ നും ഏഴ് ദിവസം സ്വന്തം വീടുകളിലും ക്വറന്റൈൻ പാലിക്കണം. ആഗസ്റ്റ് എട്ട് മുതൽ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരും.

രോഗികൾ, ഗർഭിണികൾ, കൊവിഡ് പരിശോധന യുടെ നെഗറ്റീവ് റിസള്‍ട്ട് സമർപ്പിക്കുന്നവർ തുടങ്ങിയ വര്‍ക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈ നിൽ ഇളവ് നൽകും. എന്നാൽ ഇളവ് അനുവദിക്കുന്ന തിൽ അന്തിമ തീരുമാനം അധികൃതര്‍ക്ക് ആയിരിക്കും.

New Delhi Air Port : Covid-19 

- pma

വായിക്കുക: , , , , , ,

Comments Off on ക്വാറന്റൈനിൽ ഇളവ് : അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

മണവും രുചിയും തിരിച്ചറിയാത്തത് കൊവിഡ് ലക്ഷണം

June 14th, 2020

logo-ministry-of-health-government-of-india-ePathram
ന്യൂഡല്‍ഹി : മണവും രുചിയും തിരിച്ചറിയു വാന്‍ കഴിയാത്തത് കൊവിഡ് ലക്ഷണ ങ്ങളുടെ പട്ടിക യില്‍ ഉള്‍പ്പെടുത്തി ക്കൊണ്ട് ആരോഗ്യ മന്ത്രാലയ ത്തിന്റെ മാര്‍ഗ്ഗ രേഖ.

പനി, ചുമ, തളര്‍ച്ച, ശ്വാസ തടസ്സം, കഫക്കെട്ട്, കടുത്ത ജലദോഷം, തൊണ്ട വേദന, പേശി വേദന, വയറിളക്കം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ആയിരുന്നു ക്ലിനിക്കല്‍ മാനേജ്‌ മെന്റ് പ്രൊട്ടോക്കോള്‍ എന്ന മാര്‍ഗ്ഗ രേഖ യില്‍ ഉള്‍പ്പെടു ത്തി യിരുന്നത്.

മണവും രുചിയും തിരിച്ചറിയു വാന്‍ കഴിയാത്തവരും ഇനി കൊവിഡ് പരിശോധനക്കു വിധേയരാകും. ശ്വാസ സംബന്ധമായ അസുഖ ങ്ങളുടെ ആരംഭം എന്നു കണക്കിലെടുത്ത് കൊണ്ടാണ് മണവും രുചിയും തിരിച്ച റിയാൻ കഴിയാത്തവരെ പരിശോധിക്കുന്നത്.

മേൽപ്പറഞ്ഞ ലക്ഷണങ്ങൾക്കു പുറമേ, പ്രായം കൂടിയ വരിലും  പ്രതിരോധ ശേഷി കുറഞ്ഞ വരിലും കടുത്ത ക്ഷീണം, അർദ്ധ അബോധാവസ്ഥ, ശരീര വേദന, വയറിളക്കം, ശ്രദ്ധ ക്കുറവ്, വിശപ്പില്ലായ്മ, ദേഹം അനക്കാൻ കഴിയാത്ത സ്ഥിതി കണ്ടാല്‍ ശ്രദ്ധിക്കണം.

കുട്ടികളില്‍ പനിയോ ചുമയോ മറ്റു ലക്ഷണങ്ങളോ കണ്ടില്ല എന്നും വരാം. കൊവിഡ്-19 ഗുരുതരമായി ബാധിക്കുന്നത് 60 വയസ്സു കഴിഞ്ഞവരെ യാണ്. മാത്രമല്ല പ്രമേഹം, രക്ത സമ്മര്‍ദ്ദം, ഹൃദയ സംബന്ധമായ അസുഖ ങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്കും അപകട സാദ്ധ്യത കൂടുതലാണ്.

കൊവിഡ് വൈറസ് ബാധിച്ച ആരോഗ്യ മുള്ള വരില്‍ കാര്യമായ ചികില്‍സ ഇല്ലാതെ തന്നെ രോഗം മാറി എന്നും കൊറോണയെ ഭയക്കാതെ, വൈറസ് നമ്മളില്‍ എത്താതെ നോക്കു വാനുള്ള ജാഗ്രതയാണു വേണ്ടത് എന്നും ആരോഗ്യ മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , ,

Comments Off on മണവും രുചിയും തിരിച്ചറിയാത്തത് കൊവിഡ് ലക്ഷണം

Page 4 of 9« First...23456...Last »

« Previous Page« Previous « ഗുരുവായൂർ ക്ഷേത്ര ത്തിൽ വിവാഹവും ദർശനവും നിർത്തി
Next »Next Page » എംബസ്സികള്‍ മുഖേന പ്രവാസി കള്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തണം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha