കൊവിഡ് വ്യാപനം : ഡിസംബര്‍ 30 മുതല്‍ പുതിയ മാനദണ്ഡങ്ങൾ

December 28th, 2021

covid-19-al-hosn-green-app-ePathram
അബുദാബി : കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി അബുദാബി എമിറേറ്റില്‍ കൊവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കുന്നു. ഡിസംബര്‍ 30 വ്യാഴാഴ്ച മുതല്‍ ഇതര എമിറേറ്റുകളില്‍ നിന്നും അബുദാബി യിലേക്കു വരുന്നവര്‍ അല്‍ ഹൊസന്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവര്‍ ആയിരിക്കണം. കൊവിഡ് വാക്സിന്‍ എടുക്കാത്ത യാത്രക്കാര്‍ എങ്കില്‍ 96 മണിക്കൂറിനുള്ളില്‍ എടുത്ത പി. സി. ആര്‍. നെഗറ്റീവ് ഫലം ഹാജരാക്കണം.

പൊതുജന സുരക്ഷ ഉറപ്പു വരുത്തുക, പ്രതി ദിന കൊവിഡ് കേസുകളിലെ വർദ്ധന നിയന്ത്രിക്കുക എന്നീ ലക്ഷ്യങ്ങളോടെ നിലവില്‍ അബുദാബി അതിര്‍ത്തി കളില്‍ യാത്ര ക്കാര്‍ക്ക് ഇ. ഡി. ഇ. സ്‌കാനര്‍ പരിശോധന നടത്തി വരുന്നുണ്ട്.

തലസ്ഥാന എമിറേറ്റിലെ പൊതു സ്ഥലങ്ങളിലേക്കുള്ള പ്രവേശനം, സര്‍ക്കാര്‍ സ്ഥാപന ങ്ങളിലേക്കുള്ള പ്രവേശനം എന്നിവക്ക് ഗ്രീന്‍ പാസ്സ് നിര്‍ബ്ബന്ധം ആക്കിയിട്ടുണ്ട്. മാത്രമല്ല അബുദാബി യിലെ പൊതു പരിപാടി കളിൽ പങ്കെടുക്കുവാന്‍ ഗ്രീൻ പാസ്സും 48 മണിക്കൂറിന് ഉള്ളില്‍ എടുത്ത പി. സി. ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റും മാനദണ്ഡമാക്കിയിട്ടുണ്ട്.

കുടുംബ കൂട്ടായ്മ കളുടെ ഒത്തു കൂടല്‍, വിവാഹ – മരണാനന്തര ചടങ്ങുകള്‍, പാർട്ടികൾ, പൊതു പരി പാടികൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 60 ശതമാനം ആക്കി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on കൊവിഡ് വ്യാപനം : ഡിസംബര്‍ 30 മുതല്‍ പുതിയ മാനദണ്ഡങ്ങൾ

കൊവിഡ് വാക്‌സിന്‍ : ജനുവരി ഒന്നു മുതല്‍ കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം

December 27th, 2021

register-for-covid-vaccination-with-co-win-app-ePathram
ന്യൂഡല്‍ഹി : കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ കുത്തി വെപ്പിനുള്ള രജിസ്‌ട്രേഷന്‍ 2022 ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് സ്റ്റുഡന്‍റ് ഐ. ഡി. കാര്‍ഡ് ഉപയോഗിക്കാം.

കൊവിഡ് വാക്സിന്‍ രജിസ്‌ട്രേഷനു വേണ്ടി സ്റ്റുഡന്‍റ് ഐ. ഡി. എന്ന ഒരു തിരിച്ചറിയല്‍ രേഖ കൂടി കോവിന്‍ പോര്‍ട്ടലില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

15 വയസ്സു മുതല്‍ 18 വയസ്സ് വരെയുള്ളവര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ ജനുവരി മൂന്നു മുതല്‍ തുടക്കമാവും എന്നു കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.

- pma

വായിക്കുക: , , , , ,

Comments Off on കൊവിഡ് വാക്‌സിന്‍ : ജനുവരി ഒന്നു മുതല്‍ കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം

18 വയസ്സിന് മുകളിലുള്ളവര്‍ കൊവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം

December 26th, 2021

covid-vaccine-ePathram
അബുദാബി : ഇതുവരെ കൊവിഡ് വാക്സിന്‍റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്ത 18 വയസ്സു കഴിഞ്ഞവര്‍ എത്രയും വേഗം ബൂസ്റ്റര്‍ ഡോസ് എടുക്കണം എന്ന് യു. എ. ഇ. ദേശീയ അടിയന്തര ദുരന്ത നിവാരണ അഥോറിറ്റി (NCEMA) അറിയിച്ചു.

രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്ത് ആറു മാസം പൂര്‍ത്തി ആക്കിയവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ലഭ്യമാണ്. ഇവര്‍ക്ക് തൊട്ടടുത്തുള്ള വാക്‌സിനേഷന്‍ സെന്‍ററുകളില്‍ നിന്ന് കുത്തിവെപ്പ് ലഭ്യമാണ് എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

രോഗ ബാധ ഒഴിവാക്കുന്നതിനൊപ്പം രോഗ ബാധിതരില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ചെറുക്കുന്നതിനും ബൂസ്റ്റര്‍ ഡോസ് ഏറെ സഹായകമാണ്. മാത്രമല്ല കൊവിഡ് വൈറസ് വക ഭേദങ്ങളെ ചെറുക്കുന്നതില്‍ ബൂസ്റ്റര്‍ ഡോസ് ഫലപ്രദമാണ് എന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

ബൂസ്റ്റര്‍ ഡോസ് എടുത്തവർക്ക് മാത്രമേ അൽ ഹൊസൻ ആപ്പിൽ ഗ്രീന്‍ പാസ്സ് ഉണ്ടാവുകയുള്ളൂ. പൊതു സ്ഥല ങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആളുകള്‍ക്ക് പ്രവേശനത്തിന് അല്‍ ഹൊസന്‍ ഗ്രീന്‍ പാസ്സ് നിര്‍ബ്ബന്ധം ആക്കിയിട്ടുണ്ട്.

എല്ലാവരും കൊവിഡു മാനദണ്ഡങ്ങൾ പാലിക്കണം. വാക്സിനുകൾ സ്വീകരിക്കുക എന്നതിനു കൂടെ തന്നെ ശരിയായ രീതിയിൽ ഫെയ്‌സ് മാസ്കുകൾ ധരിക്കുക, കൈകൾ ഇപ്പോഴും ശുചിയാക്കുക, പൊതു സ്ഥല ങ്ങളിൽ സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങളിൽ വീഴ്ച വരുത്തരുത്.

കൊവിഡ് മഹാമാരിയിൽ നിന്നും രക്ഷനേടുന്നതിനായി സർക്കാരും ആരോഗ്യ പ്രവർത്തകരും വിവിധ വകുപ്പു കളും ചെയ്തുവരുന്ന പ്രവർത്തനങ്ങൾക്ക് പൊതു ജന ങ്ങളിൽ നിന്നുള്ള സഹകരണവും കൊവിഡ് നിയമങ്ങൾ പാലിക്കുന്നതിൽ അതീവ ജാഗ്രത വേണമെന്നും ഓർമ്മിപ്പിച്ചു.  NCEMA UAE : Twitter 

- pma

വായിക്കുക: , , , , , ,

Comments Off on 18 വയസ്സിന് മുകളിലുള്ളവര്‍ കൊവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം

ഒമിക്രോണ്‍ വ്യാപിക്കുന്നു : ബൂസ്റ്റര്‍ ഡോസ് നിർബ്ബന്ധം

December 26th, 2021

covid-19-omicron-variant-spread-very-fast-ePathram

ന്യൂഡൽഹി : കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ഇന്ത്യയില്‍ വർദ്ധിച്ചു വരുന്ന സാഹചര്യ ത്തിൽ രാജ്യത്ത് കൊവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബ്ബന്ധമാക്കും. 2022 ജനുവരി 10 മുതൽ ബൂസ്റ്റര്‍ ഡോസ് നൽകി തുടങ്ങും.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്നണി പോരാളി കള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുള്ള 60 വയസ്സ് പിന്നിട്ടവര്‍ക്കും ആദ്യം ബൂസ്റ്റര്‍ ഡോസ് കുത്തി വെപ്പ് നൽകും. ആദ്യം സ്വീകരിച്ച രണ്ട് ഡോസുകളില്‍ നിന്നും വ്യത്യസ്തമായ വാക്സിന്‍ ആയിരിക്കും ബൂസ്റ്റർ ഡോസ് ആയി നല്‍കുക എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതു സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉടന്‍ പുറത്തിറക്കിയേക്കും.

15 വയസ്സു മുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്കുള്ള കൊവിഡ് വാക്സിൻ കുത്തി വെപ്പുകൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടം 2022 ജനുവരി 3 മുതൽ തുടക്കമാവും.

ഇന്ത്യയില്‍ ഇതുവരെ 422 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മഹാ രാഷ്ട്ര യിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതർ ഉള്ളത്. ഇതുവരെ മഹാരാഷ്ട്ര യിൽ 108 പേര്‍ക്ക് രോഗ ബാധ റിപ്പോർട്ട് ചെയ്തു.

- pma

വായിക്കുക: , , ,

Comments Off on ഒമിക്രോണ്‍ വ്യാപിക്കുന്നു : ബൂസ്റ്റര്‍ ഡോസ് നിർബ്ബന്ധം

തമിഴ്നാട്ടിൽ 33 പേർക്ക് ഒമിക്രോൺ ബാധ : ജാഗ്രതാ നിര്‍ദ്ദേശം

December 23rd, 2021

covid-19-omicron-variant-spread-very-fast-ePathram

ചെന്നൈ : വിദേശത്തു നിന്നും തമിഴ് നാട്ടിൽ എത്തിയ 33 പേർക്ക് ഒമിക്രോൺ രോഗ ബാധ സ്ഥിരീകരിച്ചു. രോഗ ബാധിതരുടെ എണ്ണം അധികരിക്കുന്ന പശ്ചാത്തലത്തില്‍ തമിഴ് നാട് ആരോഗ്യ വകുപ്പ് അടിയന്തര യോഗം വിളിച്ചു ചേര്‍ക്കുകയും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തു.

വിദേശത്തു നിന്നും എത്തിയ 66 പേരെ പരിശോധനക്കു വിധേയമാക്കിയപ്പോള്‍ 33 പേരിൽ ഒമിക്രോൺ ബാധ കണ്ടെത്തുക യായിരുന്നു. സേലത്ത് ഒന്നും തിരുനെൽ വേലിയിൽ 2 കേസുകളും മധുരയിൽ 4 കേസു കളും ഇന്നലെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൊവിഡിന്‍റെ മുന്‍ വകഭേദങ്ങളേക്കാള്‍ ഒമിക്രോണിന് ഗുരുതര രോഗ ലക്ഷണങ്ങൾ കുറവാണ്. എന്നാല്‍ ഇത് വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കും എന്നും മരണ സംഖ്യ കൂടുവാനും കാരണമാവും എന്നും ലോക ആരോഗ്യ സംഘടന (W H O) മുന്നറിയിപ്പ് നല്‍കി യിരുന്നു.

- pma

വായിക്കുക: , ,

Comments Off on തമിഴ്നാട്ടിൽ 33 പേർക്ക് ഒമിക്രോൺ ബാധ : ജാഗ്രതാ നിര്‍ദ്ദേശം

Page 10 of 59« First...89101112...203040...Last »

« Previous Page« Previous « പി. ടി. തോമസ് അന്തരിച്ചു
Next »Next Page » വോട്ടു ചെയ്യാന്‍ ആധാര്‍ : നിയമ ഭേദഗതി ബില്‍ രാജ്യ സഭ അംഗീകരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha