ദൃശ്യം 2015 : ലോഗോ പ്രകാശനം ചെയ്തു

February 18th, 2015

minister-chennithala-release-logo-of-drishyam-2015-ePathram
അബുദാബി : കലാ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തന മേഖല യില്‍ ഒരു വ്യാഴ വട്ട ക്കാലമായി നിറ സാന്നിധ്യമായ സോഷ്യല്‍ ഫോറം അബുദാബി യുടെ പന്ത്രണ്ടാമത് വാര്‍ഷിക ആഘോഷ മായ ‘ദൃശ്യം 2015’-ന്റെ ലോഗോ പ്രകാശനം കേരള ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു.

സോഷ്യല്‍ ഫോറം പ്രസിഡന്റ് ഡോ. മനോജ് പുഷ്‌കര്‍, അബ്ദുള്‍ അസീസ് മൊയ്തീന്‍, അനൂപ് നമ്പ്യാര്‍, സന്തോഷ്, മുജീബ് അബ്ദുള്‍ സലാം, സാബു അഗസ്റ്റിന്‍, അനീഷ് ഭാസി തുടങ്ങിയവര്‍ ലോഗോ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.

മാര്‍ച്ച് 13 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് അബുദാബി നാഷണല്‍ തിയേറ്ററില്‍ സംഘടിപ്പിക്കുന്ന ‘ദൃശ്യം 2015’ എന്ന കലാ സന്ധ്യയില്‍ സാംസ്കാരിക സമ്മേളനവും പരിപാടി യില്‍ വെച്ച് വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തിത്വ ങ്ങളെ ആദരിക്കുകയും പ്രശസ്ത സാഹിത്യ കാരനും ചലച്ചിത്ര പ്രവര്‍ത്ത കനുമായ പി. പത്മ രാജന്റെ പേരിലുള്ള പുരസ്‌കാരവും സമ്മാനിക്കും.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on ദൃശ്യം 2015 : ലോഗോ പ്രകാശനം ചെയ്തു

ഗ്രാമിക : മലയാള നാട് വാര്‍ഷികം ആഘോഷിച്ചു

February 15th, 2015

poet-inchakkad-balachandran-ePathram
ഷാര്‍ജ : സോഷ്യൽ മീഡിയ യിലെ സജീവ സാന്നിദ്ധ്യമായ മലയാള നാട് കൂട്ടായ്മയുടെ യു. എ. ഇ. ഘടക ത്തിന്റെ അഞ്ചാം വാര്‍ഷികവും കുടുംബ സംഗമവും ‘ഗ്രാമിക’ എന്ന പേരില്‍ വിവിധ പരിപാടി കളോടെ ആഘോഷിച്ചു.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന ആഘോഷ പരിപാടി കള്‍ കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ‘ഹരിത ദര്‍ശനം എന്ത് എന്തിന്’ എന്ന വിഷയ ത്തില്‍ നടന്ന സെമിനാറില്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. അബ്ദുള്‍ ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. പി. കെ. പോക്കര്‍, ഫൈസല്‍ ബാവ, മിഥിലാജ്, സലിം ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

സാമൂഹ്യ വിഷയങ്ങള്‍ ജനമധ്യത്തില്‍ എത്തിക്കുന്നതിനായി സോഷ്യല്‍ മീഡിയയെ ഫലപ്രദമായി ഉപയോഗിക്കുന്ന പൊതു പ്രവര്‍ത്തകര്‍ ക്കായി മലയാള നാട് യു. എ. ഇ. ചാപ്റ്റര്‍ ഏര്‍പ്പെടു ത്തി യിരിക്കുന്ന ‘ഗ്രാമിക പുരസ്കാരം’ ടി. എന്‍. സന്തോഷിന് സമ്മാനിച്ചു. സെക്രട്ടേറിയേറ്റ് പടിക്കല്‍ നടത്തിയ നില്‍പ്പ് സമര ത്തിന്റെ സോഷ്യല്‍ മീഡിയ പ്രചാരണ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ ആയിരുന്നു ടി. എൻ. സന്തോഷ്‌.

ഇന്ത്യന്‍ അസോസിയേഷന്‍ ലൈബ്രറിക്കായി മലയാള നാട് സംഭാവന നല്‍കിയ ഇരുനൂറോളം പുസ്തകങ്ങള്‍ സമ്മേളന ത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ. ബാല കൃഷ്ണന്‍, സെക്രട്ടറി അഡ്വ. വൈ. എ. റഹിം എന്നിവര്‍ ചേര്‍ന്ന് ഏറ്റു വാങ്ങി.

കൂടാതെ ടാന്‍സാനിയ യിലെ കിച്ചന്കാനി ഗ്രാമ ത്തില്‍ പൊതുജന സഹായ ത്തോടെ നിര്‍മിക്കുന്ന ലൈബ്രറി ക്കായി നൂറോളം പുസ്തക ങ്ങള്‍ സംഭാവന നല്‍കുകയും ചെയ്തു.

പരിപാടിയുടെ ഭാഗ മായി വിവിധ കലാ പരിപാടികളും സംഘടി പ്പിച്ചിരുന്നു. അഡ്വ. ജെയിംസ് വിന്‍സെന്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സുനില്‍ രാജ് സ്വാഗതവും നസീര്‍ ഉസ്മാന്‍ നന്ദിയും പറഞ്ഞു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on ഗ്രാമിക : മലയാള നാട് വാര്‍ഷികം ആഘോഷിച്ചു

ഖസ്ര്‍ അല്‍ ഹുസ്ന്‍ ഫെസ്റ്റിവല്‍ – അബുദാബിയിൽ റോഡുകള്‍ അടച്ചിടും

February 11th, 2015

al-hosn-fort-in-1964-qasr-al-hosn-festival-ePathram
അബുദാബി : ഖസ്ര്‍ അല്‍ ഹുസ്ന്‍ ഫെസ്റ്റിവല്‍ ബുധനാഴ്ച ആരംഭിക്കും. ഉദ്ഘാടന ചടങ്ങുകളും അതുമായി ബന്ധപ്പെട്ട് നടക്കുന്ന ആഘോഷ പരിപാടി കളും രാജ കുടുംബാംഗ ങ്ങളും ഭരണ കര്‍ത്താക്കളും പങ്കെടുക്കുന്ന ഘോഷ യാത്രയും കണക്കി ലെടുത്ത് തലസ്ഥാന നഗരി യിലെ പ്രധാന റോഡുകള്‍ എല്ലാം ബുധനാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് 6 മണി വരെ അടച്ചിടും. മറ്റു ഭാഗ ങ്ങളില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on ഖസ്ര്‍ അല്‍ ഹുസ്ന്‍ ഫെസ്റ്റിവല്‍ – അബുദാബിയിൽ റോഡുകള്‍ അടച്ചിടും

മലയാളനാട് ഗ്രാമിക ഫെബ്രുവരി 13ന്

February 10th, 2015

poster-malayala-nadu-gramika-2015-ePathram
ദുബായ് : മലയാളനാട് യു എ ഇ ചാപ്റ്റർ അഞ്ചാം വാർഷിക ആഘോഷങ്ങൾ ‘ഗ്രാമിക’ എന്ന പേരില്‍ ഷാര്‍ജ യില്‍ വെച്ച് നടത്തുന്നു. ഫെബ്രുവരി 13 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഷാര്‍ജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കുന്ന പരിപാടിയില്‍ വിശിഷ്ടാതിഥിയായി ഇഞ്ചക്കാട് ബാലചന്ദ്രന്‍ സംബന്ധിക്കും.

ഹരിത ദര്‍ശനം – എന്ത്, എന്തിന്? എന്ന വിഷയം ആധാരമാക്കി നടത്തുന്ന സെമിനാറില്‍ പ്രമുഖ പരിസ്ഥിതി ശാസ്ത്രഞ്ജന്‍ ഡോ. അബ്ദുള്‍ ഖാദർ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് ഫോട്ടോ പ്രദര്‍ശനം, പുസ്തക പ്രകാശനം, മലയാള നാട് കലാകാരന്മാരുടെ വിവിധ കലാപരിപാടികൾ എന്നിവയും ഉണ്ടാവും.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ യു എ ഇ മലയാളികളുടെ പ്രിയപ്പെട്ട കൂട്ടായ്മ യായി മാറിയ മലയാളനാട്, കുടുംബ സംഗമവും വിവിധ കലാ സാംസ്കാരിക പരിപാടി കളും ഉള്‍പ്പെടുത്തി യാണ് ‘ഗ്രാമിക’ അവതരി പ്പിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 055 38 400 38, 050 93 911 28 എന്നീ നമ്പറു കളിൽ ബന്ധപ്പെടാവുന്നതാണ്.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on മലയാളനാട് ഗ്രാമിക ഫെബ്രുവരി 13ന്

സാംസ്കാരിക ഫാസിസത്തിനെതിരെ കൂട്ടായ്മ

February 3rd, 2015

writer-perumal-murugan-ePathram
അബുദാബി : പെരുമാള്‍ മുരുകന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് അബുദാബി യില്‍ സാംസ്കാരിക ഫാസിസ ത്തിന് എതിരെ കൂട്ടായ്മ സംഘടിപ്പിക്കുന്നു.

അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ഫെബ്രുവരി 4, ബുധനാഴ്ച രാത്രി എട്ടു മണിക്ക് സാംസ്കാരിക കൂട്ടായ്മയായ പ്രസക്തി യുടെ ആഭിമുഖ്യ ത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രമുഖ ചിന്തകനും രാഷ്ട്രീയ നിരീക്ഷകനു മായ ഷാജഹാന്‍ മാടമ്പാട്ട് പ്രഭാഷണം നടത്തും. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.

തമിഴ്‌നാട്ടിലെ നാമക്കല്‍ സര്‍ക്കാർ ആർട്‌സ് കോളേജില്‍ തമിഴ് പ്രൊഫസറായ പെരുമാൾ മുരുകൻ തമിഴകത്തെ കൊങ്കു മേഖലയുടെ കഥാ കാരനും ചരിത്ര കാരനു മായാണ് അറിയ പ്പെടുന്നത്. ഹിന്ദുത്വ ശക്തികളുടെയും ജാതി സംഘടനകളുടെ യും ഭീഷണിയിൽ മനം നൊന്ത് ജനവരി14ന് പെരുമാള്‍ മുരുകൻ എഴുത്തു നിർത്തി.

നോവലുകളും ചെറു കഥകളും ലേഖന സമാഹാരങ്ങളും അടങ്ങുന്ന 35 കൃതികൾ പ്രസിദ്ധീകരിച്ചിട്ടുള്ള പെരുമാൾ മുരുകൻ സ്വന്തം എഴുത്തി ന്റെ മരണം ലോകത്തെ അറിയിച്ചത് തന്‍റെ ഫെയ്‌സ് ബുക്ക് പേജില്‍ ഇങ്ങിനെ കുറിച്ചിട്ടു കൊണ്ടായിരുന്നു.

”പെരുമാൾ മുരുകൻ എന്ന എഴുത്തുകാരൻ ‍മരിച്ചിരിക്കുന്നു. ദൈവം അല്ലാത്തതിനാൽ അയാൾ ഉയിർത്തെഴുന്നേല്‍ക്കാനും പോകുന്നില്ല. പുനര്‍ജന്മത്തിൽ അയാൾക്ക് വിശ്വാസമില്ല.

ഒരു സാധാരണ അദ്ധ്യാപകന്‍ ആയതിനാല്‍ ഇനി മുതൽ പി. മുരുകൻ മാത്രമായിട്ടായിരിക്കും ജീവിക്കുക. അയാളെ വെറുതെ വിടുക.”

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on സാംസ്കാരിക ഫാസിസത്തിനെതിരെ കൂട്ടായ്മ

Page 30 of 57« First...1020...2829303132...4050...Last »

« Previous Page« Previous « സമാജം സാഹിത്യ മത്സരം ഫെബ്രുവരി അഞ്ച് മുതല്‍
Next »Next Page » നിയമ സഹായം ലഭിച്ചു – ആനുകൂല്യങ്ങളുമായി നിശാന്ത് നാട്ടിലേക്ക് മടങ്ങി »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha