നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം

February 28th, 2025

rta-nol-card-top-up-dubai-road-transport-ePathram
ദുബായ് : മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് വെന്‍ഡിംഗ് മെഷ്യനുകളിലൂടെ നോള്‍ കാര്‍ഡുകള്‍ റീചാർജ്ജ് ചെയ്യുന്ന തിനുള്ള ഏറ്റവും കുറഞ്ഞ തുക 20 ദിർഹം ആയി ഉയർത്തി എന്ന് ആര്‍. ടി. എ.അറിയിച്ചു. 2025 മാര്‍ച്ച് ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. എന്നാല്‍ ഓണ്‍ ലൈനായി കാര്‍ഡുകള്‍ റീചാർജ്ജ് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഇത് ബാധകമല്ല.

ഇതുവരെ നോൾ റീചാര്‍ജ്ജ് ചെയ്യാനുള്ള ഏറ്റവും കുറഞ്ഞ തുക 5 ദിർഹം ആയിരുന്നു. മെട്രോ ടിക്കറ്റ് ഓഫീസുകളില്‍ നിന്ന് നോള്‍ കാര്‍ഡുകള്‍ റീചാര്‍ജ്ജ് ചെയ്യണമെങ്കില്‍ കുറഞ്ഞത് 50 ദിര്‍ഹം ടോപ്പ്-അപ്പ്‌ എന്ന നിബന്ധന 2024 ആഗസ്റ്റില്‍ പ്രാബല്യത്തിൽ വന്നിരുന്നു.

‘ഡിജിറ്റൽ പെയ്മെന്റ് ചാനലുകൾ വഴി നിങ്ങളുടെ ബാലൻസ് റീചാർജ്ജ് ചെയ്ത് സമയവും പരിശ്രമവും ലാഭിക്കുക എന്നാണു ആര്‍. ടി. എ. അറിയിച്ചത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 800 90 90

- pma

വായിക്കുക: , , , , , ,

Comments Off on നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം

ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും

February 26th, 2025

roads-transport-authority-dubai-logo-rta-ePathram
ദുബായ് : എമിറേറ്റിലെ 17 ബസ്സ് സ്റ്റേഷനുകളിലും 12 മറൈന്‍ ട്രാന്‍സ്‌ പോര്‍ട്ട് സ്റ്റേഷനുകളിലും ആര്‍. ടി. എ. യുടെ സൗജന്യ വൈ-ഫൈ സൗകര്യം ലഭ്യമാക്കുന്നു. ടെലികോം കമ്പനിയായ ഇത്തിസലാത്തുമായി ചേർന്നാണ് ഇത് യാഥാര്‍ത്ഥ്യം ആക്കുന്നത്.

യാത്രക്കാർക്ക് സ്മാര്‍ട്ട്‌ ഫോണുകള്‍, ടാബുകള്‍, ലാപ്‌ ടോപ്പുകള്‍ എന്നിവ ഉപയോഗിക്കാം. നഗരത്തിലെ 29 ബസ്സ് – മറൈന്‍ ട്രാന്‍സ്‌ പോര്‍ട്ട് സ്റ്റേഷനുകളില്‍ വൈ-ഫൈ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

2025 രണ്ടാം പാദത്തോടെ ഈ സൗകര്യങ്ങൾ ബാക്കിയുള്ള സ്റ്റേഷനുകളിലും ലഭ്യമാക്കും എന്നും ആര്‍. ടി. എ. അറിയിച്ചു. RTA

- pma

വായിക്കുക: , , , ,

Comments Off on ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും

ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്

February 15th, 2025

husna-raffi-and-velliyodan-bags-orma-dubai-bose-kunchery-literary-award-ePathram
ദുബായ് : രണ്ടാമത് ഓർമ ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. കഥ വിഭാഗത്തിൽ ഹുസ്‌ന റാഫി രചിച്ച ‘ഇന്തോള ചരിതം’ ഒന്നാം സ്ഥാനവും വെള്ളിയോടൻ രചിച്ച ‘പിര’ രണ്ടാം സ്ഥാനവും കരസ്ഥമാക്കി

യാത്രാ വിവരണം വിഭാഗത്തിൽ സുധീഷ് കുമാറിന്റെ ഫൈലച്ച എന്ന കുവൈത്ത്‌ നഗരം ഒന്നാം സ്ഥാനം നേടി. എം. ഒ. രഘു നാഥിന്റെ അഗ്നി ഭൂമിയിലൂടെ ഒരു യാത്രയാണ് രണ്ടാം സ്ഥാനം നേടിയത്. ശനി ഞായർ ദിവസങ്ങളിൽ ദുബായ് ഫോക്ലോർ അക്കാദമിയിൽ ഓർമ സംഘടിപ്പിക്കുന്ന സാഹിത്യോത്സവ സമാപന സമ്മേളനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, എഴുത്തുകാരൻ ബെന്യാമിൻ എന്നിവർ ഓർമ ബോസ്‌ കുഞ്ചേരി പുരസ്കാരങ്ങൾ സമ്മാനിക്കും.

- pma

വായിക്കുക: , , , , ,

Comments Off on ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്

തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് : ഇനി മുതല്‍ രണ്ടു വർഷത്തേക്കു മാത്രം

February 12th, 2025

involuntary-loss-of-employment-iloe-mohre-uae-ePathram
ദുബായ് : തൊഴിൽ നഷ്ട ഇൻഷ്വറൻസ് പദ്ധതി അഥവാ ഇന്‍വോളണ്ടറി ലോസ് ഓഫ് എംപ്ലോയ്മെന്റ് (ILOE) ഇനി മുതല്‍ രണ്ടു വര്‍ഷത്തേക്ക് മാത്രമേ പുതുക്കാന്‍ കഴിയൂ എന്ന് അധികൃതര്‍. പൊതു മേഖലയിലേയും സ്വകാര്യ മേഖലകളിലെ എല്ലാ പ്രവാസി ജീവനക്കാരും സ്വദേശി ജീവനക്കാരും തൊഴിലില്ലായ്മ ഇന്‍ഷ്വറന്‍സ് നിർബ്ബന്ധമായും രജിസ്റ്റർ ചെയ്യുകയും നിശ്ചിത സമയങ്ങളിൽ പുതുക്കുകയും വേണം.

ഐ. എല്‍. ഒ. ഇ. വെബ് സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ഇൻഷ്വറൻസ് പുതുക്കാം. എമിറേറ്റ്സ് ഐ. ഡി. നമ്പറും മൊബൈല്‍ ഫോൺ നമ്പറും നല്‍കിയാല്‍ സ്ഥിരീകരണത്തിനായി മൊബൈലിൽ ഒ. ടി. പി. ലഭിക്കും. ഇതു നല്‍കി ലോഗിന്‍ ചെയ്തു വ്യക്തിഗത വിവരങ്ങൾ നൽകി പണം അടക്കാം.

നിലവിൽ അല്‍ അന്‍സാരി എക്സ് ചേഞ്ച് ശാഖകൾ, തവ്ജീഹ്, തസ്ജീല്‍ അടക്കമുള്ള ഐ. എല്‍. ഒ. ഇ. സേവന കേന്ദ്രങ്ങളിലൂടെയും ഇൻഷ്വറൻസ് പുതുക്കാം.

- pma

വായിക്കുക: , , , , , , , , ,

Comments Off on തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് : ഇനി മുതല്‍ രണ്ടു വർഷത്തേക്കു മാത്രം

അരോമ യു. എ. ഇ. കമ്മിറ്റി പുനഃസംഘടിപ്പിച്ചു

February 11th, 2025

aroma-uae-aluva-residence-overseas-malayalees-association-ePathram

ദുബായ് : ആലുവ നിവാസികളുടെ യു. എ. ഇ. പ്രവാസി കൂട്ടായ്മ അരോമ (ആലുവ റെസിഡൻ്റ്സ് ഓവർസീസ് മലയാളിസ് അസോസിയേഷൻ) ജനറൽ ബോഡി യോഗത്തിൽ പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

മൊയ്തീൻ അബ്ദുൽ അസീസ് (പ്രസിഡൻ്റ്), നൗഫൽ റഹ്മാൻ (വൈസ് പ്രസിഡൻ്റ്), അനൂബ് എളമന (ജനറൽ സെക്രട്ടറി), അബ്ദുൽ കലാം (സെക്രട്ടറി), അഡ്വ. സലീം (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. മുഹമ്മദ് കെ. മക്കാർ, സുനിതാ ഉമ്മർ, സനു ഖാൻ, അൻവർ കെ. എം. എന്നിവരാണ് മറ്റു ഭാരവാഹികൾ

സിദ്ധിഖ് മുഹമ്മദ്, നാദിർഷാ അലി അക്ബർ, ലൈജു കാരോത്തു കുഴി, ഷിഹാബ് മുഹമ്മദ്, ഉമ്മർ, ബിനോഷ് ബാലകൃഷ്ണൻ, സക്കീർ എം, നിയാസ് ഉസ്മാൻ, മൻസൂർ എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങൾ

അഡ്വ. നജ്മുദീൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അരോമ അബുദാബി കമ്മിറ്റി പ്രസിഡൻ്റ് അബ്ദുൽ ജലീൽ പി എ, അരോമ ദുബായ് പ്രസിഡൻ്റ് വഹീദ്, ഷാർജ പ്രസിഡൻ്റ് അബ്ദുൽ റഷീദ്, അജ്മാൻ പ്രസിഡൻ്റ് ഷുഹൈബ്, റാസൽ ഖൈമ പ്രസിഡൻ്റ് നവാസ് ഇലഞ്ഞിക്കായി, ഫുജൈറ പ്രസിഡൻ്റ് ഷജറ, ഉമ്മുൽ ഖുവൈൻ പ്രസിഡൻ്റ് ഫൈസൽ എളമന, അരോമ വനിതാ വിഭാഗമായ അരോമൽ പ്രസിഡൻ്റ് അഡ്വ. ഫെബി ഷിഹാബ്, സബാഹ് തുടങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on അരോമ യു. എ. ഇ. കമ്മിറ്റി പുനഃസംഘടിപ്പിച്ചു

Page 5 of 53« First...34567...102030...Last »

« Previous Page« Previous « ഇൻസൈറ്റ് ഡോക്യുമെന്‍ററി ഫെസ്റ്റിവൽ ഫെബ്രുവരി 16 ഞായറാഴ്ച
Next »Next Page » തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് : ഇനി മുതല്‍ രണ്ടു വർഷത്തേക്കു മാത്രം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha