സാഹിത്യോത്സവത്തിന് വ്യാഴാഴ്ച തുടക്കം

May 4th, 2017

kerala-sahithya-accadamy-sahithyolsavam-ePathram
ദുബായ് : കേരള പ്പിറവിയുടെ വജ്ര ജൂബിലി ആഘോഷ ങ്ങളുടെ ഗള്‍ഫ് പതിപ്പ് ദുബായില്‍ അരങ്ങേറുന്നു.

‘എന്റെ കേരളം എന്റെ മലയാളം സ്മരണ യുടെ അറുപതാണ്ട്’ എന്ന ആശയ ത്തെ മുന്‍നിര്‍ത്തി കേരള സാഹിത്യ അക്കാദമി യുടെ നേതൃത്വ ത്തില്‍ ഒരുക്കുന്ന മൂന്നു ദിവസ ത്തെ സാഹിത്യോത്സവത്തിന് ദുബായ് ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ മെയ് 4 വ്യാഴാഴ്ച വൈകു ന്നേരം 8 മണിക്ക് കവി സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്യുന്ന തോടെ സാഹിത്യോ ത്സവ ത്തിന് തുടക്ക മാകുന്നു.

മെയ് 5 വെള്ളി യാഴ്ച രാവിലെ 9 മണി മുതല്‍ 10 മണി വരെ നടക്കുന്ന വിവിധ മലയാള രചനാ മത്സര ങ്ങളില്‍ ഒന്‍പതാം ക്ലാസ്സു മുതല്‍ 12 വരെ യുള്ള വിദ്യാർ ത്ഥി കൾക്ക് പങ്കെടുക്കാം.

തുടർന്ന് ‘വായന, എഴുത്ത്, ആസ്വാദനം’ എന്ന വിഷയ ത്തില്‍ അക്കാദമി സെക്രട്ടറി ഡോ. കെ. പി. മോഹനന്‍, കവി സച്ചിദാനന്ദന്‍, പ്രൊഫ കെ. ഇ. എന്‍. കുഞ്ഞ ഹമ്മദ്, പ്രൊഫ. എം. എം. നാരായണന്‍, ടി. ഡി. രാമ കൃഷ്ണന്‍ എന്നിവർ പങ്കെടുക്കുന്ന ശില്പ ശാലയും സംവാദവും നടക്കും.

വെള്ളിയാഴ്ച ഉച്ചക്കു ശേഷം രണ്ടു മണി മുതല്‍ ‘മാധ്യമ ഭാഷയും സംസ്‌കാ രവും’ എന്ന വിഷയത്തില്‍ ടോക് ഷോ അവത രി പ്പിക്കും. വൈകു ന്നേരം 3.30 മുതല്‍ ആറു മണി വരെ ‘പ്രവാസ രചനകള്‍ ഒരു അന്വേഷണം’ എന്ന വിഷയ ത്തില്‍ ശില്പശാല. തുടര്‍ന്ന് 6 മണിക്ക് സാംസ്‌കാരിക സമ്മേളനം. മെയ് 6 ശനിയാഴ്ച സ്കൂള്‍ അദ്ധ്യാ പകര്‍ക്കു വേണ്ടി യുള്ള ഭാഷാ സെമി നാറും ശില്പ ശാല യും നടക്കും.

വിവരങ്ങള്‍ക്ക് : 058 812 77 88, 055 75 24 284

- pma

വായിക്കുക: , , , , , , ,

Comments Off on സാഹിത്യോത്സവത്തിന് വ്യാഴാഴ്ച തുടക്കം

അറബ് യുവത്വ ത്തിന്റെ പ്രിയപ്പെട്ട രാജ്യം യു. എ. ഇ.

May 4th, 2017

uae-flag-epathram
ദുബായ് : അറബ് യുവത്വം ഇഷ്ട രാജ്യ മായി തെരഞ്ഞെ ടുത്തത് യു. എ. ഇ. ആണെന്ന് അസ്ദ ബർസോൺ മാർസെല്ല അറബ് യൂത്ത് സർവ്വേ.

അറബ് മേഖല യിലെ മാതൃകാ രാജ്യമായി  യുവത തെര ഞ്ഞെ ടുത്തിരി ക്കുന്നതും യു. എ. ഇ. യാണ്.

ആറ് ജി. സി. സി. രാജ്യങ്ങളിലും അൾജീരിയ, ഇൗജിപ്ത്, ലിബിയ, ടുണീഷ്യ, മൊറോക്കോ, ജോര്‍ദാന്‍, ലബനാന്‍, ഫല സ്തീൻ, യമൻ തുടങ്ങിയ 16 രാജ്യ ങ്ങളിൽ നിന്നുള്ള 18 നും 24 നും ഇടയിൽ പ്രായ മുള്ള 3500 ഓളം പേരാ ണ് സർവ്വേ യിൽ പങ്കെടുത്തത്‌.

മികച്ച സുരക്ഷ, തൊഴിൽ സാധ്യത കളുടെ വൈവിധ്യം, വളരുന്ന സമ്പദ് വ്യവസ്ഥ, മികച്ച വേതന വ്യവസ്ഥ,  ഉന്നത  നില വാരമുള്ള വിദ്യാ ഭ്യാസ സ്ഥാപന ങ്ങൾ തുടങ്ങി യവ യാണ് യുവ ജനങ്ങൾ എടുത്തു പറഞ്ഞ യു. എ. ഇ. യുടെ മൂല്യങ്ങൾ.

തൊഴി ലി ല്ലായ്മ, ഭീകരവാദം എന്നിവ യാണ് അറബ് യുവത്വം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ എന്ന് സർവ്വേ വില യിരുത്തി.

- pma

വായിക്കുക: , , , , , , , , ,

Comments Off on അറബ് യുവത്വ ത്തിന്റെ പ്രിയപ്പെട്ട രാജ്യം യു. എ. ഇ.

അറബ് യുവത്വ ത്തിന്റെ പ്രിയപ്പെട്ട രാജ്യം യു. എ. ഇ.

May 4th, 2017

uae-flag-epathram
ദുബായ് : അറബ് യുവത്വം ഇഷ്ട രാജ്യ മായി തെരഞ്ഞെ ടുത്തത് യു. എ. ഇ. ആണെന്ന് അസ്ദ ബർസോൺ മാർസെല്ല അറബ് യൂത്ത് സർവ്വേ.

അറബ് മേഖല യിലെ മാതൃകാ രാജ്യമായി  യുവത തെര ഞ്ഞെ ടുത്തിരി ക്കുന്നതും യു. എ. ഇ. യാണ്.

ആറ് ജി. സി. സി. രാജ്യങ്ങളിലും അൾജീരിയ, ഇൗജിപ്ത്, ലിബിയ, ടുണീഷ്യ, മൊറോക്കോ, ജോര്‍ദാന്‍, ലബനാന്‍, ഫല സ്തീൻ, യമൻ തുടങ്ങിയ 16 രാജ്യ ങ്ങളിൽ നിന്നുള്ള 18 നും 24 നും ഇടയിൽ പ്രായ മുള്ള 3500 ഓളം പേരാ ണ് സർവ്വേ യിൽ പങ്കെടുത്തത്‌.

uae-is-arab-youths-favorite-country-in-arab-region-ePathram

മികച്ച സുരക്ഷ, തൊഴിൽ സാധ്യത കളുടെ വൈവിധ്യം, വളരുന്ന സമ്പദ് വ്യവസ്ഥ, മികച്ച വേതന വ്യവസ്ഥ,  ഉന്നത  നില വാരമുള്ള വിദ്യാ ഭ്യാസ സ്ഥാപന ങ്ങൾ തുടങ്ങി യവ യാണ് യുവ ജനങ്ങൾ എടുത്തു പറഞ്ഞ യു. എ. ഇ. യുടെ മൂല്യങ്ങൾ. തൊഴി ലി ല്ലായ്മ, ഭീകരവാദം എന്നിവ യാണ് അറബ് യുവത്വം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ എന്ന് സർവ്വേ വില യിരുത്തി.

- pma

വായിക്കുക: , , , , , , , , ,

Comments Off on അറബ് യുവത്വ ത്തിന്റെ പ്രിയപ്പെട്ട രാജ്യം യു. എ. ഇ.

ഷാര്‍ജ എക്‌സലന്‍സ് എജ്യുക്കേഷന്‍ അവാര്‍ഡ് വൃന്ദ മോഹനന്

April 28th, 2017

samajam-kala-thilakam-2013-vrindha-mohan-ePathram
ഷാര്‍ജ : വിദ്യാര്‍ത്ഥി കളിലെ പഠന മികവിനോടൊപ്പം പാഠ്യേതര വിഷയ ങ്ങളും സാമൂഹിക – ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളിലെ മികവും കണക്കി ലെടു ത്തു കൊണ്ട് ഷാര്‍ജ വിദ്യാഭ്യാസ കൗണ്‍സില്‍ നല്‍കി വരുന്ന ഷാര്‍ജ എക്‌സലന്‍സ് എജ്യുക്കേഷന്‍ അവാര്‍ഡിന് ഷാര്‍ജ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി വൃന്ദ മോഹനന്‍ അര്‍ഹയായി.

ട്രോഫി, സര്‍ട്ടി ഫിക്കറ്റ്, 15, 000 ദിര്‍ഹം എന്നിവ അടങ്ങി യതാണ് ഷാര്‍ജ എക്‌സലന്‍സ് എജ്യുക്കേഷന്‍ അവാര്‍ഡ്. ഷാര്‍ജ ഉപ ഭരണാധി കാരി ശൈഖ് അബ്ദുല്ല ബിന്‍ സലിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അവാര്‍ഡ് സമ്മാനിച്ചു. ഷാര്‍ജ വിദ്യാഭ്യാസ കൗണ്‍സില്‍ പ്രസിഡന്റ് ഡോ. സയ്യിദ് മുസബ്ബ അല്‍ കഅബി അടക്ക മുള്ള പ്രമുഖർ ചടങ്ങില്‍ സന്നിഹിതരാ യിരുന്നു.

- pma

വായിക്കുക: , , , , ,

Comments Off on ഷാര്‍ജ എക്‌സലന്‍സ് എജ്യുക്കേഷന്‍ അവാര്‍ഡ് വൃന്ദ മോഹനന്

പാകിസ്ഥാന്‍ ഇസ്ലാമിന് ചീത്തപ്പേരുണ്ടാക്കുന്നു : മലാല

April 15th, 2017

malala-yousufzai-epathram
ന്യൂദല്‍ഹി : പാകിസ്ഥാനി കളുടെ ചില പ്രവര്‍ത്തന ങ്ങള്‍ ലോക ത്തിനു മുന്നില്‍ രാജ്യ ത്തിനും ഇസ്ലാമിനും മോശം പ്രതിച്ഛായ ഉണ്ടാക്കുന്നു എന്ന് നൊബേല്‍ ജേതാവ് മലാല യൂസഫ് സായ്. മാധ്യമ പഠന വിദ്യാര്‍ത്ഥി യെ ദൈവ നിന്ദ ആരോ പിച്ച് ജന ക്കൂട്ടം തല്ലി ക്കൊന്ന സംഭവ വുമായി ബന്ധ പ്പെട്ട് പുറത്തു വിട്ട വീഡിയോ സന്ദേശ ത്തിലാണ് മലാല ഇങ്ങിനെ പ്രതികരിച്ചത്.

മതത്തെ അവ ഹേളി ക്കുന്ന കുറിപ്പ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു എന്ന് ആരോ പിച്ചു കൊണ്ടാ യിരുന്നു ഇരുപത്തി മൂന്നു കാരനായ മാഷാല്‍ ഖാനെ ഒരു കൂട്ടം ജനങ്ങള്‍ തല്ലി ക്കൊ ന്നത്.

മാഷാല്‍ ഖാനെ കൊല പ്പെടു ത്തുന്നതും മൃത ദേഹ ത്തെ മര്‍ദ്ദി ക്കുന്നതും ഉള്‍പ്പെടെ യുള്ള ദൃശ്യ ങ്ങള്‍ സോഷ്യല്‍ മീഡിയ യില്‍ പ്രചരി ച്ചിരുന്നു. ലോകത്തിനു മുന്നില്‍ രാജ്യത്തിനും ഇസ്ലാമിനും മോശം പ്രതി ച്ഛായ സൃഷ്ടി ക്കുവാന്‍ ഇത്തരം സംഭവങ്ങള്‍ കാരണമാകുന്നു.

ഇസ്ലാ മിനെ ആക്ഷേപി ക്കുവാനുള്ള അവസരങ്ങള്‍ ഉണ്ടാക്കി കൊടുത്ത് മതത്തി നെതി രായ വിവേചന ത്തെ ക്കുറിച്ച് എങ്ങനെ നമുക്ക് സംസാരി ക്കുവാന്‍ സാധിക്കും എന്നും മലാല ചോദിക്കുന്നു. രാജ്യ ത്തിനും മത ത്തിനും എതിരായി പ്രവര്‍ത്തി ക്കുന്നത്‌ നമ്മള്‍ തന്നെ ആണെന്നും മലാല പറഞ്ഞു.

- pma

വായിക്കുക: , , , , , , , , , ,

Comments Off on പാകിസ്ഥാന്‍ ഇസ്ലാമിന് ചീത്തപ്പേരുണ്ടാക്കുന്നു : മലാല

Page 66 of 74« First...102030...6465666768...Last »

« Previous Page« Previous « വിഷുദിനാശംസകള്‍…
Next »Next Page » ഈസ്റ്റര്‍ ആശംസകള്‍… »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha