എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര

April 19th, 2025

gulf-news-photo-grapher-mandayappurath-m-k-abdul-rahiiman-passes-away-ePathram
അബുദാബി : കഴിഞ്ഞ ദിവസം അബുദാബിയിൽ വെച്ച് മരണപ്പെട്ട, ഗൾഫ് ന്യൂസ് പത്രത്തിന്റെ മുൻ ഫോട്ടോ ജേണലിസ്റ്റും കൊടുങ്ങല്ലൂർ എറിയാട് സ്വദേശിയുമായ മണ്ടായപ്പുറത്ത് എം. കെ. അബ്ദുൽ റഹ്‌മാന്റെ ഭൗതിക ശരീരം അബുദാബി ബനിയാസ് ഖബർ സ്ഥാനിൽ അടക്കം ചെയ്തു.

അബുദാബിയിലെ സാമൂഹിക സാംസ്കാരിക സംഘടന കളിൽ സജീവമായിരുന്ന മണ്ടായപ്പുറത്ത് എം. കെ. അബ്ദുൽ റഹിമാൻ, മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ഇന്ത്യൻ മീഡിയ അബുദാബി ഇമ യുടെ ആദ്യ കാല സജീവ പ്രവർത്തകനുമായിരുന്നു.

ഗൾഫ് ന്യൂസിലെ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം ഏതാനും ആഴ്ചകൾക്കു മുൻപാണ് സന്ദർശന വിസയിൽ അബുദാബി യിൽ മകന്റെയും കുടുംബത്തിന്റെയും അടുത്തെത്തിയത്.

അടുത്തയാഴ്ച നാട്ടിലേക്ക്‌ തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. ബുധനാഴ്ച രാത്രിയായി രുന്നു ഹൃദയാഘാതം അദ്ദേഹത്തെ മരണത്തിന് കീഴടക്കിയത്. നാലു പതിറ്റാണ്ടു കാലം തന്റെ കർമ്മ ഭൂമിയായിരുന്ന മണ്ണിൽ തന്നെ അന്ത്യയാത്രയും.  വ്യാഴാഴ്‌ച വൈകുന്നേരം തന്നെ ഖബറടക്കം കഴിഞ്ഞു.

ബന്ധുക്കളും സുഹൃത്തുക്കളും സാംമൂഹിക സാംസ്കാരിക സംഘടനാ പ്രവർത്തകരും അടക്കം നൂറു കണക്കിനാളുകൾ ഖബറടക്ക ചടങ്ങുകളിൽ സംബന്ധിച്ചു.

1982 ആഗസ്റ്റിലായിരുന്നു ഗൾഫ് ന്യൂസ് ദിനപ്പത്ര ത്തിന്റെ അബുദാബി ഓഫീസിൽ ഫോട്ടോ ഗ്രാഫറായി ഔദ്യോഗിക സേവനം തുടങ്ങുന്നത്. 38 വർഷം തുടർച്ചയായി ഫോട്ടോ ജേണലിസ്റ്റ് ആയി സേവനം അനുഷ്ഠിച്ചു. അധികൃതരുടെ പ്രശംസയും നിരവധി അവാര്‍ഡുകളും അദ്ദേഹം സ്വന്തമാക്കി.

എറിയാട് മണ്ടായിപ്പുറത്ത് പരേതനായ കുത്തിക്കാദർ ഹാജിയുടെ മകനാണ്. ആലുവ സ്വദേശി നസീമയാണ് ഭാര്യ. FB PAGE ; ഓർമ്മക്കുറിപ്പ് 

- pma

വായിക്കുക: , , , ,

Comments Off on എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര

ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു

April 19th, 2025

dr-george-mathew-dr-shamseer-prof-humaid-al-shamsi-in-abudhabi-global-health-week-ePathram
അബുദാബി : യു. എ. ഇ. ആരോഗ്യ മേഖലയുടെ വര്‍ത്തമാനവും ഭാവിയും പങ്കു വെക്കുന്ന അബുദാബി ഗ്ലോബല്‍ ഹെല്‍ത്ത് വീക്കില്‍ രാജ്യത്തിന്റെ ആരോഗ്യ മേഖല യിലെ അതികായനും മലയാളി യുമായ ഡോക്ടര്‍ ജോര്‍ജ് മാത്യു വിന് ആദരം.

പ്രമുഖ ഇമാറാത്തി ഓങ്കോളജിസ്റ്റ് പ്രഫ. ഹുമൈദ് അല്‍ ഷംസിയുടെ ‘ഹെല്‍ത്ത്‌ കെയര്‍ ഇന്‍ ദി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് ഡോ. ജോര്‍ജിന്റെ സംഭാവനകളെ ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ ആദരിച്ചത്. ആരോഗ്യ മേഖല കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ഡോ. ജോർജ്ജ് മാത്യു, യു. എ. ഇ. യുടെ ആരോഗ്യ വളര്‍ച്ച വ്യക്തമാക്കുന്ന പുസ്തകത്തിന്റെ ആദ്യ കോപ്പി ഡോ. ജോര്‍ജ് ഏറ്റു വാങ്ങുന്നത് ഏറെ അഭിമാനകരമാണെന്ന് പ്രഫ. ഹുമൈദ് പറഞ്ഞു.

പൊതു പരിപാടികളില്‍ അപൂര്‍വമായി മാത്രം പങ്കെടുക്കാറുള്ള ഡോ. ജോര്‍ജ് മാത്യു വിന്റെ വാക്കുകള്‍ കേള്‍ക്കാനായി ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പ്രമുഖരാണ് അബുദാബി ഗ്ലോബല്‍ ഹെല്‍ത്ത് വീക്കിലെ ബുര്‍ജീല്‍ ഹോൾഡിംഗ്‌സ് ബൂത്തിൽ എത്തിയത്. ബുർജീൽ സ്ഥാപകനും ചെയര്‍ മാനുമായ ഡോ. ഷംഷീര്‍ വയലില്‍, സി. ഇ. ഒ. ജോണ്‍ സുനില്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനൊപ്പം പ്രവർത്തിച്ച്, രാജ്യത്തിൻ്റെ ആരോഗ്യ മേഖലയിൽ നൽകിയ നിർണ്ണായക സംഭാവനകൾക്കുള്ള ആദരവായി പത്തനം തിട്ട തുമ്പമൺ സ്വദേശി ഡോക്ടർ ജോർജ്ജ് മാത്യുവിൻ്റെ പേര് നൽകിയത് അബുദാബി അല്‍ മഫ്‌റഖ് ശൈഖ്‌ ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിക്ക് സമീപമുള്ള റോഡിനായിരുന്നു.

മാത്രമല്ല യു. എ. ഇ. പൗരത്വം, പരമോന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡ് എന്നിവ യിലൂടെ യും ഡോ. ജോർജ് മാത്യുവിന്റെ സംഭാവന കളെ രാജ്യം ആദരിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , , , , , , ,

Comments Off on ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു

വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു

April 14th, 2025

indian-media-vps-health-home-for-pravasi-karuthal-bhavanam-ePathram

അബുദാബി : അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ചു നൽകുവാൻ ഒരുങ്ങി അബുദാബിയിലെ മാധ്യമ കൂട്ടയ്മയായ ഇന്ത്യൻ മീഡിയ അബുദാബി(ഇമ).

ഗൾഫിലെ പ്രമുഖ സംരംഭകനും വി. പി. എസ്. ഹെൽത്ത് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ നൽകുന്ന പിന്തുണയോടെ 15 ലക്ഷം ഇന്ത്യൻ രൂപ ചെലവിൽ വീട് ഒരുക്കുകയാണ്.

30 വർഷത്തിൽ അധികം പ്രവാസിയായി ജീവിച്ചിട്ടും സ്വന്തമായി ഒരു വീട് എന്ന സ്വപ്‍നം സഫലമാവാതെ പോയ നിർദ്ധനരായ പ്രവാസിക്ക് നാട്ടിൽ ഒരു വീട് നിർമ്മിച്ച് നൽകും എന്ന് ഇന്ത്യൻ മീഡിയ കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടന ചടങ്ങിൽ ഇമയുടെ ‘കരുതൽ’ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിനായി അർഹരായ പ്രവാസിയെ കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് ഇമ പ്രവർത്തകർ

ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഇമ പ്രസിഡണ്ട് സമീർ കല്ലറ, ജനറൽ സെക്രട്ടറി റാഷിദ് പൂമാടം എന്നിവരുമായി ബന്ധപ്പെടാം.

ഫോൺ : (00971 55 801 8821)

- pma

വായിക്കുക: , , , , , ,

Comments Off on വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു

രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി

April 11th, 2025

rajapuram-holy-family-high-school-old-students-group-ePathram

അബുദാബി: കാസർകോട് ജില്ലയിലെ രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ അബുദാബി ഘടകത്തിൻ്റെ 2024 വർഷത്തെ ജനറൽ ബോഡി യോഗം അൽ റഹ്ബ ഫാമിലി പാർക്കിൽ വച്ച് നടന്നു.

പ്രസിഡണ്ട് സജിൻ പുള്ളോലിക്കൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് പാണത്തൂർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വിശ്വൻ ചുള്ളിക്കര 2025 – 2026 പ്രവർത്തന വർഷത്തേക്കുള്ള കമ്മിറ്റി പാനൽ അവതരിപ്പിച്ചു.

മനീഷ് ആദോപള്ളി (പ്രസിഡണ്ട്), ലിന്റോ ഫിലിപ്പ് (സെക്രട്ടറി), രഞ്ജിത്ത് രാജു (ട്രഷറർ) എന്നിവരെ പ്രധാന ഭാരവാഹികളായി തെരഞ്ഞെടുത്തു.

സണ്ണി ജോസഫ് ഒടയഞ്ചാൽ, മനോജ് മരുതൂർ (രക്ഷാധി കാരികൾ). സജിൻ പുള്ളോലിക്കൽ, ജോബി മെത്താനത്ത് (അഡ്വൈസർമാർ), ജിതേഷ് മുന്നാട് (വൈസ് പ്രസിഡണ്ട്), ജൻഷിൽ പി. ജെ. (ജോയിന്റ് സെക്രട്ടറി), ഷൗക്കത്തലി (ജോയിന്റ് ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

വിശ്വൻ ചുള്ളിക്കര, വിനീത് കോടോത്ത്, ഹനീഫ് വണ്ണാത്തിക്കാനം, ബെന്നി പൂക്കറ, വിനോദ് പാണത്തൂർ, അഷറഫ് കള്ളാർ, ഷെരീഫ് ഒടയൻ ചാൽ, ജോഷി മെത്താനത്ത്, സാലു പോൾ, ജോയ്സ് മാത്യു, സെബാസ്റ്റ്യൻ മൈലക്കൽ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

- pma

വായിക്കുക: , , ,

Comments Off on രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി

ലോഗോ പ്രകാശനം ചെയ്തു

April 3rd, 2025

logo-ghs-edappal-1998-morning-batch-class-mates-ePathram
ദുബായ് : എടപ്പാൾ ഗവൺമെൻ്റ് ഹൈസ്കൂൾ 1998 ബാച്ച് റീ-യൂണിയൻ ലോഗോ പ്രകാശനം യു. എ. ഇ. കോഡിനേറ്റർ ഫൈസൽ ആലിങ്ങൽ നിർവ്വഹിച്ചു. ദുബായ് അൽ തവാർ പാർക്കിൽ സംഘടിപ്പിച്ച ഈദ് സംഗമത്തിൽ നടന്ന ലോഗോ പ്രകാശന ചടങ്ങിൽ കെ. ടി. ഷഫീക്, നിസാർ കോലൊളമ്പ്, ഫൈസൽ കാളച്ചാൽ, കൗലത് തുടങ്ങി നിരവധി പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു.

releasing-logo-ghs-edappal-1998-morning-batch-class-mates-ePathram
ബാച്ചിലെ മുഴുവൻ വിദ്യാർത്ഥികളുടേയും ക്ഷേമാന്വേഷണം, ലഹരി വിമുക്ത ക്യാമ്പയിൻ, ബോധവൽക്കരണ ക്ലാസ് തുടങ്ങി നിരവധി തുടർ പ്രവർത്തനങ്ങൾ കൂട്ടായ്മ ആസൂത്രണം ചെയ്തു.

2025 മെയ് 25 ന് എടപ്പാൾ GHS ൽ വെച്ച് നടക്കുന്ന റീ-യൂണിയൻ പ്രോഗ്രാമിൽ 1998 Morning Batch ലെ മുഴുവൻ പൂർവ്വ വിദ്യാർഥികളും പങ്കെടുക്കണം എന്ന് യു. എ. ഇ. ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 0566918002
(ഫൈസൽ ആലിങ്ങൽ)

- pma

വായിക്കുക: , , , , , , , ,

Comments Off on ലോഗോ പ്രകാശനം ചെയ്തു

Page 30 of 323« First...1020...2829303132...405060...Last »

« Previous Page« Previous « കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
Next »Next Page » രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha