രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു

November 6th, 2016

petrol-diesel-price-hiked-ePathram-
ന്യൂഡല്‍ഹി : ശനിയാഴ്ച അര്‍ധരാത്രി മുതല്‍ രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധന. പെട്രോള്‍ ലിറ്ററിന് 89 പൈസ യും ഡീസല്‍ ലിറ്ററിന് 86 പൈസ യുമാണ്‍ വില കൂട്ടി യത്. രണ്ടു മാസത്തിനിടെ അഞ്ചാമത്തെ വില വര്‍ദ്ധന വാണ്‍ പ്രഖ്യാ പി ച്ചിരി ക്കുന്നത്. അസംസ്‌കൃത എണ്ണ യുടെ വില രാജ്യാന്തര വിപണി യില്‍ ബാരലിന് 45 ഡോളര്‍ ആയി കുറഞ്ഞ പ്പോഴാണ് ഇന്ത്യ യില്‍ എണ്ണ കമ്പനി കള്‍ വില കൂട്ടിയത്‌.

അന്താരാഷ്ട്ര വില യും ഡോളര്‍ വിനിമയ നിരക്കിലെ വ്യത്യാസവും പരിഗണി ച്ചാണ് വില വര്‍ദ്ധി പ്പിച്ചത് എന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്രസ്താവന യില്‍ അറി യിച്ചു.

* പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ദ്ധന

- pma

വായിക്കുക: , , , , ,

Comments Off on രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു

യു. എ. ഇ. യില്‍ വ്യക്തികള്‍ക്ക് ആദായ നികുതി ഇല്ല

November 2nd, 2016

bankruptcy-new-uae-law-dirham-note-ePathram
അബുദാബി : വ്യക്തികള്‍ക്ക് യു. എ. ഇ. യില്‍ ആദായ നികുതി ഏര്‍പ്പെ ടുത്തുക യില്ല എന്ന് ധനകാര്യ വകുപ്പ്. പുതിയ നികുതി കള്‍ വ്യക്തികളില്‍ നിന്നും ഈടാക്കു വാന്‍ പദ്ധതി ഇല്ലാ എന്നും സര്‍ ക്കാര്‍ സേവന ങ്ങള്‍ക്ക് കൂടുതല്‍ ഫീസ് ഈടാക്കുന്ന തിനെ ക്കുറിച്ച് പഠനം നടത്തുന്നില്ല എന്നും ധന കാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി യൂനസ് അല്‍ ഖൗരി വ്യക്തമാക്കി.

- pma

വായിക്കുക: , , ,

Comments Off on യു. എ. ഇ. യില്‍ വ്യക്തികള്‍ക്ക് ആദായ നികുതി ഇല്ല

പാപ്പര്‍ നിയമ ത്തിന് പ്രസിഡണ്ടിന്റെ അംഗീകാരം

October 26th, 2016

bankruptcy-new-uae-law-dirham-note-ePathram
അബുദാബി : പാപ്പര്‍ നിയമ ത്തിന് യു. എ. ഇ. പ്രസി ഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി.

സാമ്പത്തിക പ്രതിസന്ധി യില്‍ അകപ്പെടുന്ന വ്യവ സായ സ്ഥാപന ങ്ങളെ പാപ്പരായി പ്രഖ്യാ പിക്കുന്ന നിയമം ആണിത്.

പണം ഇല്ലാതെ ചെക്കു കള്‍ മടങ്ങുന്നതു കാരണം സംരം ഭകരെ ജയിലു കളിലേക്ക് അയക്കു ന്നതിന് പകരം വായ്പ നല്‍കിയ സ്ഥാപന ങ്ങളുമായി പുന ക്രമീകരണ പദ്ധതി കള്‍ ആസൂത്രണം ചെയ്യു ന്നതിന് ഈ നിയമം വഴി സാവ കാശം നല്‍കും.

ഔദ്യോഗിക വാര്‍ത്താ ഏജന്‍സി യായ ‘വാം’ ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീ കരിച്ചത്.

യു. എ. ഇ. യില്‍ വാണിജ്യ കമ്പനി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപന ങ്ങള്‍, ഫെഡറല്‍, പ്രാദേശിക സര്‍ക്കാ റു കളുടെ ഉടമസ്ഥ അവ കാശ ത്തിലോ പങ്കാളി ത്ത ത്തിലോ ഉള്ളവ, ഫ്രീസോ ണു കളിലെ സ്ഥാപന ങ്ങള്‍ എന്നിവക്ക് പാപ്പര്‍ നിയമം ബാധക മായിരിക്കും.

എന്നാല്‍, സ്വകാര്യവ്യക്തി കളോ അബു ദാബി ഗ്ലോബല്‍ മാര്‍ക്കറ്റ്, ദുബായ് അന്താ രാഷ്ട്ര വാണിജ്യ കേന്ദ്രം (ഡി. ഐ. എഫ്. സി.) എന്നിവ യുടെ രജിസ്‌ട്രേഷ നില്‍ പ്രവര്‍ ത്തി ക്കുന്നവയോ നിയമ ത്തിന്റെ പരിധി യില്‍ വരില്ല.

പാപ്പര്‍ ആയ കമ്പനി കള്‍ കണ്ടു കെട്ടുന്നത് ഒഴി വാക്കാന്‍ സാമ്പത്തിക നവീകരണം, ഒത്തു തീര്‍പ്പ്, സാമ്പ ത്തിക പുനക്രമീ കരണം, പുതിയ ഫണ്ട് കണ്ടെത്തുക എന്നീ നാലു മാര്‍ഗ്ഗ ങ്ങള്‍ പുതിയ നിയമം നിര്‍ദ്ദേ ശി ക്കുന്നുണ്ട്.

- pma

വായിക്കുക: , ,

Comments Off on പാപ്പര്‍ നിയമ ത്തിന് പ്രസിഡണ്ടിന്റെ അംഗീകാരം

പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ദ്ധന

October 15th, 2016

petrol-diesel-price-hiked-ePathram-
മുംബൈ : രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 1. 34 രൂപയും ഡീസല്‍ ലിറ്ററിന് 2.37 രൂപയും വീത മാണ് വില വര്‍ദ്ധിപ്പിച്ചത്.

ശനിയാഴ്ച അര്‍ദ്ധ രാത്രി മുതല്‍ പുതു ക്കിയ വില നില വില്‍ വരും.

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ യുടെ വില വര്‍ദ്ധി ച്ചതി നാലാണ് ഇന്ത്യയിലും വില കൂട്ടി യത്.

- pma

വായിക്കുക: , ,

Comments Off on പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ദ്ധന

സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

October 10th, 2016

oliver-hart-and-bengt-holmström-2016-nobel-prize-winners-ePathram-

ഒലിവർ ഹാർട്ട്, ബംഗ്ത്ത് ഹോംസ്‌ട്രോം എന്നിവർക്ക് 2016 ലെ സാമ്പത്തിക ശാസ്ത്ര ത്തിനുള്ള നോബല്‍ പുര സ്കാരം. കോണ്‍ട്രാക്റ്റ് തിയറിക്ക് നല്‍കിയ സംഭാവന കള്‍ പരിഗണി ച്ചാണ് ഇരുവര്‍ക്കും നോബല്‍ പുരസ്കാരം നൽകുന്നത്.

ബ്രിട്ടീഷു കാരനായ ഒലിവർ ഹാർട്ട് ഹാർ വാർഡ് സർവ്വ കലാ ശാല യിൽ സാമ്പ ത്തിക ശാസ്ത്ര വിഭാഗ ത്തിലെ പ്രൊഫസറാണ്. ഫിൻലൻഡു കാരനായ ഹോം സ്ട്രോം, മസാച്ചു സെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അദ്ധ്യാ പക നാണ്.

സർക്കാരും കമ്പനി കളും തമ്മിലുള്ള ഹ്രസ്വ കാല കരാർ പ്രതി പാദി ക്കുന്ന കരാർ സിദ്ധാന്ത ത്തെ കുറിച്ചുള്ള (കോണ്‍ട്രാക്റ്റ് തിയറി) പഠന ത്തിനാണ് പുരസ്കാരം.

- pma

വായിക്കുക: , , , ,

Comments Off on സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

Page 115 of 116« First...102030...112113114115116

« Previous Page« Previous « നായ്ക്കളെ വളര്‍ത്തുന്നത് ആടുകളെ കൊല്ലുവാന്
Next »Next Page » ദസ്റ ആഘോഷങ്ങൾക്കായി പ്രധാനമന്ത്രി ഇന്ന് ഉത്തർപ്രദേശിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha