
അബുദാബി : വിസ സ്റ്റാമ്പ് ചെയ്യുന്നതിനു വേണ്ടിയുള്ള മെഡിക്കല്‍ പരിശോധനക്ക് ഇനി നേരിട്ട് ഹെല്‍ത്ത് സെന്‍ററില്‍ പോകുന്നതിനു മുന്‍പായി സേഹയുടെ ആപ്പ് വഴി ബുക്കിംഗ് നടത്തി അപ്പോയിന്മെന്‍റ് എടുക്കണം.
പഴയ വിസ പുതുക്കുവാനും പുതിയ റെസിഡന്‍സ് വിസ സ്റ്റാമ്പ് ചെയ്യുവാനും മെഡിക്കല്‍ എടുക്കുവാന്‍ സ്‌ക്രീനിംഗ് സെന്‍ററുകളില്‍ പോകുന്നവര്‍ സേഹ ആപ്പ് വഴി ബുക്ക് ചെയ്ത്, 72 മണിക്കൂറിന്ന് ഉള്ളില്‍ എടുത്ത കൊവിഡ് പി. സി. ആര്‍. നെഗറ്റീവ് റിസള്‍ട്ട്, കൂടെ അല്‍ ഹൊസന്‍ ആപ്പിലെ ഗ്രീന്‍ പാസ്സ് അപ്ഡേറ്റ് ചെയ്യുകയും വേണം.

























