ന്യൂഡല്ഹി : ഡോക്ടര്മാര് ഉള്പ്പെടെ യുള്ള ആരോഗ്യ പ്രവര്ത്തകരെ ആക്രമിക്കുന്ന വര്ക്ക് 3 മാസം മുതല് 5 വര്ഷം വരെ തടവ് ശിക്ഷ ഉറപ്പു വരുത്തുന്ന നിയമം രാജ്യസഭ പസ്സാക്കി. തടവു ശിക്ഷ കൂടാതെ 50,000 രൂപ മുതല് രണ്ടു ലക്ഷം രൂപ വരെയുള്ള പിഴ ശിക്ഷയും നിയമം അനുശാസിക്കുന്നു.
പകര്ച്ച വ്യാധികളേയും കൊവിഡ് പോലെയുള്ള മഹാമാരി കളെയും നേരിടുന്ന ആരോഗ്യ പ്രവര്ത്ത കര്ക്ക് സംരക്ഷണം ഉറപ്പു വരുത്തുന്നതിന്നു വേണ്ടി യാണ് ഇത്തരമൊരു നിയമം കൊണ്ടു വന്നത്.
ഡോക്ടര്മാര്, നഴ്സുമാര്, കമ്മ്യൂണിറ്റി ഹെല്ത്ത് സെന്റര് ജീവനക്കാര്, പാരാ മെഡിക്കല് സ്റ്റാഫ്, കൂടാതെ പകര്ച്ച വ്യാധികള് തടയാന് നിയോഗിക്കപ്പെട്ട വിവിധ വകുപ്പു കളിലെ ഉദ്യോഗസ്ഥര് എന്നിവര്ക്കാണ് നിയമ ത്തിലൂടെ സംരക്ഷണം ലഭിക്കുക.
ആരോഗ്യ സ്ഥാപനങ്ങള്ക്കു നേരെ ആക്രമണങ്ങള് നടത്തി അവിടത്തെ വസ്തു വകകള് നശിപ്പിക്കുന്ന വര്ക്കും ക്വറന്റൈൻ സെന്ററു കൾ, മൊബൈല് മെഡിക്കല് യൂണിറ്റുകള് എന്നിവക്കും നാശ നഷ്ടം ഉണ്ടാക്കുന്നവര്ക്കും ഈ നിയമ ത്തിന്റെ അടിസ്ഥാന ത്തില് ശിക്ഷ നല്കും.