കൊവിഡ് ടെസ്റ്റ് : ഇനി മുതല്‍ പരിശോധന നിരക്ക് 250 ദിര്‍ഹം മാത്രം

September 13th, 2020

seha-covid-pcr-test-fee-reduced-to-250-dirhams-ePathram
അബുദാബി : ആരോഗ്യ മന്ത്രാലയ ത്തിനു കീഴിലുള്ള അബുദാബി ഹെൽത്ത് സർവ്വീസസ് കമ്പനി യായ സെഹ (SEHAHealth) യുടെ  പി. സി. ആർ. പരിശോ ധന നിരക്ക് 250 ദിർഹം ആയി കുറച്ചു. മൂക്കിൽ നിന്ന് സ്വാബ് ശേഖരിച്ചു കൊണ്ടാണ് പി. സി. ആർ. പരിശോധന നടത്തി വരുന്നത്. ഇതിന്ന് ആദ്യം 370 ദിർഹം ആയിരുന്നു ഈടാക്കി യിരുന്നത്.

സായിദ്‌ സ്‌പോർട്ട്സ് സിറ്റി, മദീനാ സായിദ് ഹെല്‍ത്ത് സെന്റര്‍ എന്നിവ ഉൾപ്പെടെ ഇരുപത് സ്ക്രീനിംഗ് സെന്ററു കളാണ് അബുദാബി യില്‍ പ്രവര്‍ത്തിക്കുന്നത്.

സെഹയുടെ ആശുപത്രി കളിലും ക്ലിനിക്കു കളിലും എല്ലാ ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്ര ങ്ങളിലും പുതിയ നിരക്ക് ഉടൻ പ്രാബല്യത്തില്‍ വരും എന്നും അധികൃതര്‍ അറിയിച്ചു

- pma

വായിക്കുക: , , , ,

Comments Off on കൊവിഡ് ടെസ്റ്റ് : ഇനി മുതല്‍ പരിശോധന നിരക്ക് 250 ദിര്‍ഹം മാത്രം

റോഡ് സുരക്ഷാ നിയമം ലംഘിച്ചാൽ 50,000 ദിർഹം വരെ പിഴ  

September 11th, 2020

abudhabi-police-new-logo-2017-ePathram
അബുദാബി : റോഡ് സുരക്ഷ നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ കസ്റ്റഡി യിൽ എടുത്ത് കണ്ടു കെട്ടുകയും 50,000 ദിർഹം വരെ പിഴ ചുമത്തും എന്നും അബുദാബി പോലീസ്.

റോഡിൽ മത്സര ഓട്ടം, റെഡ് സിഗ്നൽ മറി കടക്കല്‍, പോലീസ് വാഹന ങ്ങൾ കേടു വരുത്തുക, സാധുത യുള്ള ലൈസൻസ് പ്ലേറ്റ് വെക്കാതെ വാഹനം തെരുവില്‍ ഇറക്കു കയുംചെയ്യുന്ന ഡ്രൈവർ മാര്‍ക്ക് എതിരെ 50,000 ദിർഹം വരെ പിഴ ചുമത്തും.

- pma

വായിക്കുക: , , , , ,

Comments Off on റോഡ് സുരക്ഷാ നിയമം ലംഘിച്ചാൽ 50,000 ദിർഹം വരെ പിഴ  

ചാവക്കാട് താലൂക്ക് ഇ – പരാതി പരിഹാര അദാലത്ത് സെപ്റ്റംബർ 22 ന്

September 10th, 2020

e-adhalath-law-lady-of-justice-ePathram
ചാവക്കാട് : പൊതുജനങ്ങളുടെ പരാതികൾ തീർപ്പ് ആക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സെപ്റ്റംബർ 22 ചൊവ്വാഴ്ച, ചാവക്കാട് താലൂക്കിൽ ഇ-പരാതി പരിഹാര അദാലത്ത് നടത്തുന്നു. അക്ഷയ കേന്ദ്രം വഴി സെപ്റ്റംബർ 7 മുതൽ 12 വരെ അപേക്ഷകൾ സമർപ്പിക്കാം.

കൊവിഡ് വൈറസ് വ്യാപന സാഹചര്യത്തിൽ വീഡിയോ കോണ്‍ഫറൻസിങ്ങ് മുഖേനെ സെപ്റ്റംബർ 22 ഉച്ചക്ക് 2 മണിക്ക് അദാലത്ത് ഉണ്ടായിരിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്, എൽ. ആർ. എം. കേസുകൾ, റേഷൻ കാർഡ് സംബ ന്ധിച്ച പരാതികൾ, നിയമ പരമായി ലഭിക്കേണ്ട പരിഹാരങ്ങൾ, 2018-19 പ്രളയവു മായി ബന്ധപ്പെട്ട പരാതികൾ, കോടതി യുടെ പരിഗണനയിൽ പ്പെട്ട വിഷയങ്ങൾ എന്നിവ അദാല ത്തിൽ സ്വീകരിക്കില്ല.

പബ്ലിക് റിലേഷന്‍ വകുപ്പ് 

- pma

വായിക്കുക: , , , ,

Comments Off on ചാവക്കാട് താലൂക്ക് ഇ – പരാതി പരിഹാര അദാലത്ത് സെപ്റ്റംബർ 22 ന്

പ്രതിരോധ കുത്തി വെപ്പുകള്‍ : ദേശീയ നയം യു. എ. ഇ. ക്യാബിനറ്റ് അംഗീകരിച്ചു

September 8th, 2020

dubai-ruler-sheikh-mohammed-bin-rashid-ePathram
ദുബായ് : ദേശീയ വാക്സിനേഷന്‍ നയത്തിന് യു. എ. ഇ. മന്ത്രിസഭ അംഗീകാരം നല്‍കി.

സാംക്രമിക രോഗങ്ങളെ നേരിടുന്നതിനും വ്യക്തികൾ ക്കും സമൂഹ ത്തിനും ഉണ്ടാകുന്ന അപകട സാദ്ധ്യത കൾ കുറക്കുന്നതിനും വേണ്ടിയുള്ള ‘പ്രതിരോധ കുത്തി വെപ്പു കൾ സംബന്ധിച്ച ദേശീയ നയം‘ യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം അദ്ധ്യക്ഷത വഹിച്ച ക്യാബിനറ്റ് യോഗ ത്തില്‍ മന്ത്രി സഭ യുടെ അംഗീകാരം നല്‍കി.

വാക്സിനേഷന്‍ സേവനങ്ങളുടെയും പ്രതിരോധ പ്രവര്‍ ത്തന ങ്ങളു ടെയും മികച്ച നില വാരം പ്രാദേശിക – അന്തര്‍ ദേശീയ ആരോഗ്യ സംരക്ഷണ കേന്ദം എന്ന നിലയില്‍ യു. എ. ഇ. യുടെ സ്ഥാനം ഉയര്‍ത്തും എന്നും അദ്ദേഹം വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

Comments Off on പ്രതിരോധ കുത്തി വെപ്പുകള്‍ : ദേശീയ നയം യു. എ. ഇ. ക്യാബിനറ്റ് അംഗീകരിച്ചു

സ്വകാര്യ ജീവന ക്കാർക്ക് ശിശു പരിപാലന ത്തിന് രക്ഷാകർതൃ അവധി

September 2nd, 2020

new-born-baby-uae-provide-5-days-parental-leave-to-father-ePathram
അബുദാബി : സ്വകാര്യ മേഖല യിൽ ജോലി ചെയ്യുന്ന പുരുഷന്മാർക്ക് ഇനി ശിശു പരി പാലന ത്തിന് രക്ഷാ കർതൃ അവധി ലഭിക്കും. കുഞ്ഞ് ജനിച്ചാല്‍ അഞ്ചു ദിവസം ശമ്പള ത്തോടെ അച്ഛനും അവധി എടുക്കാം എന്ന് യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവ് ഇറക്കി.

ലിംഗ സമത്വം, തുല്യ അവസരം എന്നീ ലക്ഷ്യങ്ങൾ നടപ്പാക്കുക എന്നതി നോടൊപ്പം കുടുംബ ബന്ധങ്ങള്‍ ശക്തിപ്പെടുത്തു വാനും മാതാ പിതാക്കളുടെ കൂട്ടുത്തര വാദിത്വം വര്‍ദ്ധിപ്പി ക്കുക എന്നീ ലക്ഷ്യ ങ്ങളോടെ യാണ് നിയമം നടപ്പില്‍ വരുത്തുന്നത്.

കുഞ്ഞു പിറന്നാൽ അടുത്ത അഞ്ചു ദിവസത്തേക്കാണ് ശമ്പള ത്തോടെ രക്ഷാ കർതൃ അവധി ലഭിക്കുക. കുട്ടി ജനിച്ച സമയം മുതൽ ആറു മാസം തികയുന്നതിനിടെ ഈ അവധി പിതാവിന്ന് പ്രയോജനപ്പെടുത്താം. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് രക്ഷാ കർതൃ അവധി നൽകുന്ന ആദ്യത്തെ അറബ് രാജ്യമാണ് യു. എ. ഇ.

- pma

വായിക്കുക: , , , ,

Comments Off on സ്വകാര്യ ജീവന ക്കാർക്ക് ശിശു പരിപാലന ത്തിന് രക്ഷാകർതൃ അവധി

Page 61 of 163« First...102030...5960616263...708090...Last »

« Previous Page« Previous « കൊവിഡ്-19 : നിയന്ത്രണങ്ങള്‍ നീക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും
Next »Next Page » നാട്ടിലേക്ക് പോകുവാന്‍ രജിസ്റ്റർ ചെയ്യേണ്ടതില്ല »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha