അബുദാബി : തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളി ലേയും വ്യവ സായ മേഖലകളി ലേയും മസ്ജിദുകൾ തുറന്നു പ്രവർത്തി ക്കുവാന്‍ മത കാര്യ വകുപ്പ് അനുമതി നല്‍കി. അധികൃതർ പ്രഖ്യാപിച്ച കോവിഡ് മാനദണ്ഡ ങ്ങള്‍ പാലിച്ചു കൊണ്ടും എല്ലാ സുരക്ഷാ മുൻ കരുതൽ നടപടികളും കർശ്ശനമായി പാലിച്ചു 30% പേർക്ക് മാത്രമാകും പ്രവേശനം അനുവദിക്കുക.
താമസ സ്ഥലങ്ങളി ലുള്ള മസ്ജിദുകൾ കോവിഡ് മാന ദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നേരത്തെ തുറന്നിരുന്നു. എങ്കിലും വെള്ളിയാഴ്ച കളിലെ ജുമുഅ നിസ്കാരം ഇതു വരെ പുനരാരംഭിച്ചിട്ടില്ല. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ജുമുഅ നിസ്കാരം നിർത്തി വെച്ചി രിക്കുന്നു എന്നും ഔഖാഫ് മന്ത്രാലയം അറിയിച്ചു.
കൊറോണ വൈറസ് നിർവ്യാപന ത്തിന് പൊതു ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങളും പ്രതിരോധ നടപടി കളും പാലിക്കണം എന്നും അധികൃതർ ഓര്‍മ്മിപ്പിച്ചു.
NCEMA UAE Twitter