വാഹന പുക പരിശോധന : ജനുവരി മുതല്‍ പൂര്‍ണ്ണമായും ഓണ്‍ ലൈനിലൂടെ

December 8th, 2020

logo-mvd-kerala-motor-vehicles-ePathram തിരുവനന്തപുരം : ഓണ്‍ലൈന്‍ സംവിധാന ത്തില്‍ എടുക്കുന്ന വാഹന പുക പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 2021 ജനുവരി മുതല്‍ സാധുത ഉണ്ടായി രിക്കുക യുള്ളൂ എന്ന് അധികൃതര്‍. പഴയ സംവിധാനത്തില്‍ എടുത്തി ട്ടുള്ള സര്‍ട്ടിഫിക്കറ്റുക ള്‍ക്ക് കാലാവധി തീരുന്നതുവരെ സാധുതയുണ്ട്.

പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കുന്നവര്‍ ഓണ്‍ലൈന്‍ സംവിധാനം വഴി ആയിരിക്കണം. ഓണ്‍ ലൈനില്‍ പരിശോധനാ ഫലം നേരിട്ട് വാഹന വെബ് സൈറ്റിലേക്ക് ഉള്‍പ്പെടുത്തും.

അതിനാല്‍ പരിശോധനാ സമയത്ത് ഡിജിറ്റല്‍ കോപ്പി മതിയാകും. ഇതുവരെ എഴുനൂറോളം പൊല്യൂഷന്‍ ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ വാഹന്‍ സോഫ്റ്റ് വെയറു മായി ബന്ധിപ്പിച്ചു കഴിഞ്ഞു എന്നും 70,000 സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ ലൈനില്‍ നല്‍കി എന്നും അധികൃതര്‍ അറിയിച്ചു.

1500 വാഹനങ്ങള്‍ ഓണ്‍ ലൈന്‍ പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. 30 ശതമാനം പൊല്യൂഷന്‍ ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ കൂടി ഓണ്‍ ലൈന്‍ സംവിധാന ത്തിലേക്ക് എത്തേണ്ടതുണ്ട്. ഉടന്‍ തന്നെ ഇതിനുള്ള സജ്ജീകരണം നടത്തി പ്പുകാര്‍ ഒരുക്കണം എന്നും ട്രാന്‍സ് പോര്‍ട്ട് കമ്മിഷണറേറ്റ് അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on വാഹന പുക പരിശോധന : ജനുവരി മുതല്‍ പൂര്‍ണ്ണമായും ഓണ്‍ ലൈനിലൂടെ

കൊവിഡ് പരിശോധനാ നിരക്ക് വീണ്ടും കുറച്ചു : ഇനി 85 ദിർഹമിന് പി. സി. ആർ. ടെസ്റ്റ്

December 7th, 2020

covid-pcr-test-fee-seha-reduced-to-85-dirhams-ePathram
അബുദാബി : ആരോഗ്യ മന്ത്രാലയ ത്തിനു കീഴിലുള്ള അബുദാബി ഹെൽത്ത് സർവ്വീസസ് കമ്പനി യായ സെഹ (SEHA Health) യുടെ കൊവിഡ് പരിശോധനാ നിരക്ക് വീണ്ടും കുറച്ചു. ഇനി 85 ദിർഹമിന് പി. സി. ആർ. ടെസ്റ്റ് റിസല്‍ട്ട് ലഭിക്കും. മൂക്കിൽ നിന്ന് സ്വാബ് ശേഖ രിച്ചു കൊണ്ടാണ് പി. സി. ആർ. പരിശോധന നടത്തി വരുന്നത്.

തുടക്കത്തില്‍ ഇതിന്ന് 370 ദിർഹം ഈടാക്കി യിരുന്നു. സെപ്റ്റംബര്‍ 10 മുതല്‍ പരിശോധനാ നിരക്ക് 250 ദിർഹം ആക്കി കുറക്കുകയും ചെയ്തു.

മറ്റു എമിറേറ്റുകളില്‍ നിന്നും തലസ്ഥാനത്തേക്ക് വരുന്ന വര്‍ കൊവിഡ് നെഗറ്റീവ് റിസല്‍ട്ട് കാണിക്കണം എന്നുള്ള നിയമം കര്‍ശ്ശനമായി തുടരുന്ന ഈ സാഹചര്യ ത്തില്‍ അബുദാബി യിലെ പുതുക്കിയ നിരക്ക് സാധാ രണ ക്കാരായ പ്രവാസി കള്‍ക്ക് ഏറെ ആശ്വാസ കരമാണ്.

- pma

വായിക്കുക: , , , ,

Comments Off on കൊവിഡ് പരിശോധനാ നിരക്ക് വീണ്ടും കുറച്ചു : ഇനി 85 ദിർഹമിന് പി. സി. ആർ. ടെസ്റ്റ്

വെള്ളിയാഴ്ച ഖുത്തുബ വീണ്ടും

December 5th, 2020

covid-issue-friday-noon-prayer-juma-restart-in-uae-ePathram
അബുദാബി : യു. എ. ഇ. യിലെ പള്ളി കളില്‍ വെള്ളി യാഴ്ച ജുമുആ ഖുതുബ യും നിസ്കാരവും നടന്നു. കൊവിഡ് വൈറസ് വ്യാപനത്തിനാല്‍ വെള്ളി യാഴ്ച യിലെ ജുമുഅ നിസ്കാരം നിര്‍ത്തി വെച്ചിരുന്നു.

37 ആഴ്ച കൾക്കു ശേഷമാണ് ഡിസംബർ 4 വെള്ളി യാഴ്ച  ജുമുആ ഖുതുബ യും നിസ്കാരവും വീണ്ടും ആരംഭിച്ചത്. പുതു വസ്ത്ര ങ്ങള്‍ അണിഞ്ഞ് പെരുന്നാള്‍ ചേലോടെ തന്നെ യാണ് വിശ്വാസി കള്‍ പള്ളി കളില്‍ എത്തിയത്.

- pma

വായിക്കുക: , ,

Comments Off on വെള്ളിയാഴ്ച ഖുത്തുബ വീണ്ടും

വാഹന നിയമങ്ങളിൽ മാറ്റം വരും – നോമിനിയെ ചേര്‍ക്കാം

November 30th, 2020

motor-vehicle-act-ePathram
ന്യൂഡൽഹി  : മോട്ടോര്‍ വാഹന നിയമ ങ്ങളില്‍ സമഗ്ര മായ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ഒരുങ്ങി കേന്ദ്ര ഗതാഗത മന്ത്രാലയം. വാഹനം റജിസ്റ്റർ ചെയ്യുമ്പോൾ ഉടമയുടെ പേരിന് കൂടെ നോമിനിയുടെ പേരും ആർ. സി. യിൽ ചേര്‍ക്കാം.

ഉടമക്ക് അത്യാഹിതം സംഭവിച്ചാൽ വാഹനം നോമിനി യുടെ പേരിലേക്കു മാറ്റു വാന്‍ നിയമ തടസ്സങ്ങള്‍ ഉണ്ടാവില്ല. റോഡ് സുരക്ഷയെ മുന്‍ നിറുത്തി മോട്ടോർ വാഹന നിയമ ത്തിലെ 47, 55, 56 വ്യവസ്ഥകളില്‍ ഭേദ ഗതി വരുത്തും.

വാഹനങ്ങള്‍ക്കു നല്‍കുന്ന പുക പരിശോധനാ ഫിറ്റ് നസ്സ് സര്‍ട്ടിഫിക്കറ്റ് ഏകീകരിക്കും. ഇതോടെ രാജ്യത്തെ എല്ലാ വാഹന ങ്ങൾക്കും ഒരേ രീതിയിലുള്ള സര്‍ട്ടിഫിക്കറ്റ് (പി. യു. സി. പൊല്യൂഷൻ അണ്ടർ കണ്‍ട്രോൾ) ആയിരിക്കും നല്‍കുക.

വാഹനത്തിന്റേയും ഉടമയുടേയും പ്രധാന വിവരങ്ങൾ ഉള്‍ക്കൊള്ളിച്ച് ക്യു. ആർ. കോഡ് രൂപപ്പെടുത്തും. പി. യു. സി. ഡാറ്റാ ബേസും ദേശീയ റജിസ്റ്ററും തമ്മില്‍ ബന്ധി പ്പിച്ചു കൊണ്ടായിരിക്കും ഈ സംവിധാനം നടപ്പാക്കുക.

- pma

വായിക്കുക: , , ,

Comments Off on വാഹന നിയമങ്ങളിൽ മാറ്റം വരും – നോമിനിയെ ചേര്‍ക്കാം

പള്ളികളിലെ വെള്ളിയാഴ്ച പ്രാർത്ഥന ഡിസംബർ 4 മുതൽ

November 28th, 2020

shaikh-zayed-masjid-ePathram
അബുദാബി : യു. എ. ഇ. യിലെ മസ്ജിദുകളിൽ വെള്ളി യാഴ്ച പ്രാർത്ഥന (ജുമുഅ നിസ്കാരം) 2020 ഡിസംബർ 4 മുതൽ വീണ്ടും ആരംഭിക്കും. പള്ളികളില്‍ ഉള്‍ക്കൊള്ളു ന്നതിന്റെ 30 % പേർക്ക് മാത്രമേ പ്രവേശനം നല്‍കുക യുള്ളൂ. ദേശീയ അത്യാഹിത- ദുരന്ത നിവാരണ സമിതി യാണ് ഇക്കാര്യം അറിയിച്ചത്.

വെള്ളിയാഴ്ച ഉച്ചക്കുള്ള കൂട്ട പ്രാര്‍ത്ഥന യിലെ പ്രധാന ഭാഗമായ ജുമുഅ ഖുതുബ (പ്രഭാഷണം), നിസ്കാരം എന്നിവക്ക് 10 മിനിറ്റ് അനുവദിച്ചിട്ടുണ്ട്. കൊവിഡ് മാന ദണ്ഡ ങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം വിശ്വാസി കൾ പ്രാര്‍ത്ഥനക്ക് എത്തേണ്ടത്.

നിസ്കാരപ്പായ കരുതണം. വീട്ടിൽ നിന്ന് അംഗ ശുദ്ധി ചെയ്യണം. (സുരക്ഷാ മുൻ കരുതലു കൾക്കായി പള്ളി കളിലെ ശുചിമുറി അടച്ചു പൂട്ടിയിടും). പ്രാര്‍ത്ഥന യില്‍ ഓരോരുത്തരും രണ്ടു മീറ്റര്‍ അകലം പാലിക്കു കയും മുഖാവരണം (ഫേയ്സ് മാസ്ക്) ധരിക്കുകയും വേണം.

സ്ത്രീകളും കുട്ടികളും വയോധികരും രോഗബാധിതരും വീട്ടിൽ തന്നെ നിസ്കരിക്കണം. പള്ളി കളിലേക്കുള്ള പ്രവേശനവും പുറത്തേക്ക് ഇറങ്ങുന്നതും വിത്യസ്ഥ വാതിലുകളിലൂടെ ആയിരിക്കണം.

കൊവിഡ് വൈറസ് വ്യാപനത്തിനാല്‍ മാർച്ച് മാസം മുതല്‍ വെള്ളിയാഴ്ച യിലെ ജുമുഅ നിസ്കാരം നിര്‍ത്തി വെച്ചിരുന്നു. എന്നാല്‍ ജൂലായ് ഒന്നു മുതല്‍ അഞ്ചു നേര ങ്ങളിലെ നിസ്കാര ത്തിനായി പള്ളി കൾ തുറന്നിരുന്നു.

- pma

വായിക്കുക: , , , , ,

Comments Off on പള്ളികളിലെ വെള്ളിയാഴ്ച പ്രാർത്ഥന ഡിസംബർ 4 മുതൽ

Page 58 of 165« First...102030...5657585960...708090...Last »

« Previous Page« Previous « ദേശീയ പതാക : അനാദരവിനു കടുത്ത ശിക്ഷ
Next »Next Page » തെക്കന്‍ ജില്ലകളില്‍ അതി ശക്തമായ മഴക്കു സാദ്ധ്യത »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha