അബുദാബി : യു. എ. ഇ. യിലെ മസ്ജിദുകളിൽ വെള്ളി യാഴ്ച പ്രാർത്ഥന (ജുമുഅ നിസ്കാരം) 2020 ഡിസംബർ 4 മുതൽ വീണ്ടും ആരംഭിക്കും. പള്ളികളില്‍ ഉള്‍ക്കൊള്ളു ന്നതിന്റെ 30 % പേർക്ക് മാത്രമേ പ്രവേശനം നല്‍കുക യുള്ളൂ. ദേശീയ അത്യാഹിത- ദുരന്ത നിവാരണ സമിതി യാണ് ഇക്കാര്യം അറിയിച്ചത്.
വെള്ളിയാഴ്ച ഉച്ചക്കുള്ള കൂട്ട പ്രാര്‍ത്ഥന യിലെ പ്രധാന ഭാഗമായ ജുമുഅ ഖുതുബ (പ്രഭാഷണം), നിസ്കാരം എന്നിവക്ക് 10 മിനിറ്റ് അനുവദിച്ചിട്ടുണ്ട്. കൊവിഡ് മാന ദണ്ഡ ങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം വിശ്വാസി കൾ പ്രാര്‍ത്ഥനക്ക് എത്തേണ്ടത്.
നിസ്കാരപ്പായ കരുതണം. വീട്ടിൽ നിന്ന് അംഗ ശുദ്ധി ചെയ്യണം. (സുരക്ഷാ മുൻ കരുതലു കൾക്കായി പള്ളി കളിലെ ശുചിമുറി അടച്ചു പൂട്ടിയിടും). പ്രാര്‍ത്ഥന യില്‍ ഓരോരുത്തരും രണ്ടു മീറ്റര്‍ അകലം പാലിക്കു കയും മുഖാവരണം (ഫേയ്സ് മാസ്ക്) ധരിക്കുകയും വേണം.
സ്ത്രീകളും കുട്ടികളും വയോധികരും രോഗബാധിതരും വീട്ടിൽ തന്നെ നിസ്കരിക്കണം. പള്ളി കളിലേക്കുള്ള പ്രവേശനവും പുറത്തേക്ക് ഇറങ്ങുന്നതും വിത്യസ്ഥ വാതിലുകളിലൂടെ ആയിരിക്കണം.
കൊവിഡ് വൈറസ് വ്യാപനത്തിനാല്‍ മാർച്ച് മാസം മുതല്‍ വെള്ളിയാഴ്ച യിലെ ജുമുഅ നിസ്കാരം നിര്‍ത്തി വെച്ചിരുന്നു. എന്നാല്‍ ജൂലായ് ഒന്നു മുതല്‍ അഞ്ചു നേര ങ്ങളിലെ നിസ്കാര ത്തിനായി പള്ളി കൾ തുറന്നിരുന്നു.