ന്യൂഡൽഹി : രാജ്യത്തെ വാക്സിന്‍ നയം പരിഷ്‍കരിച്ചു എന്നു പ്രധാന മന്ത്രി നരേന്ദ്ര മോഡി. 18 വയസ്സു കഴിഞ്ഞ എല്ലാവർക്കും ജൂണ്‍ 21 മുതൽ സൗജന്യമായി കൊവിഡ് വാക്സിന്‍ നല്‍കും. ഇതിനായി വിദേശ രാജ്യങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് വാക്സിന്‍ സ്വീകരിച്ച് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യും എന്നും പ്രധാന മന്ത്രി പ്രഖ്യാപിച്ചു.
നൂറ് വര്‍ഷത്തിനിടയില്‍ രാജ്യം നേരിടുന്ന വലിയ മഹാമാരിയാണ് കൊവിഡ്. ഇതിനെ നേരിടുവാനുള്ള ഏറ്റവും വലിയ ആയുധം കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുക എന്നതാണ്. ഇതിന് എതിരെയുള്ള സുരക്ഷാ കവചമാണ് വാക്‌സിന്‍.
My address to the nation. Watch. https://t.co/f9X2aeMiBH
— Narendra Modi (@narendramodi) June 7, 2021
രാജ്യം രണ്ട് വാക്‌സിനുകള്‍ വികസിപ്പിച്ചു. 23 കോടി വാക്‌സിന്‍ ഇതുവരെ രാജ്യത്ത് വിതരണം ചെയ്തു. വരും ദിവസങ്ങളില്‍ വാക്‌സിന്‍ വിതരണം അധികരി പ്പിക്കും. രാജ്യ ത്ത് ഏഴു കമ്പനികള്‍ വാക്സി നുകള്‍ ഉത്പാദി പ്പിക്കുന്നു. മൂന്നു വാക്‌സിനു കള്‍ ക്ലിനിക്കല്‍ ട്രയലില്‍ എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ രാജ്യത്തെ ആരോഗ്യ രംഗത്തുള്ള അടിസ്ഥാന സൗകര്യ ങ്ങള്‍ വികസിച്ചു. കൊവിഡ് രണ്ടാം തരംഗത്തില്‍ മെഡിക്കല്‍ ഓക്‌സിജ ന്റെ ആവശ്യം വര്‍ദ്ധിച്ചു. ഓക്‌സിജന്‍ എത്തിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുകയും രാജ്യത്തെ ഓക്‌സിജന്‍ ഉത്പാദനം പത്തിരട്ടി ആയി വര്‍ദ്ധി പ്പിക്കു കയും ചെയ്തു എന്നും പ്രധാന മന്ത്രി പറഞ്ഞു.