ഇ- സ്കൂട്ടർ പെർമിറ്റുകൾ ഏപ്രില്‍ 28 മുതല്‍ ഓണ്‍ ലൈനിലൂടെ

April 27th, 2022

roads-transport-authority-dubai-logo-rta-ePathram
ദുബായ് : നഗരത്തില്‍ സുരക്ഷിതമായി ഇ – സ്കൂട്ടറുകൾ ഓടിക്കാനുള്ള അനുമതിക്കായി ദുബായ് റോഡ്സ് & ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആർ. ടി. എ.) യുടെ വെബ് സൈറ്റ് വഴി ഏപ്രില്‍ 28 മുതല്‍ അപേക്ഷ നല്‍കണം എന്ന് അധികൃതര്‍. 16 വയസ്സ് കഴിഞ്ഞ അപേക്ഷകർക്ക് സൗജന്യമായി അനുമതിനൽകും. ആർ. ടി. എ. യുടെ ബോധ വത്കരണ പരിശീലന കോഴ്സ് വിജയകരമായി പൂർത്തിയാക്കണം എന്നു മാത്രം.

യു. എ. ഇ. ഡ്രൈവിംഗ് ലൈസന്‍സ്, അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ഉള്ളവര്‍ക്ക് ഇ- സ്കൂട്ടര്‍ ഓടിക്കുവാന്‍ പ്രത്യേക അനുമതി ആവശ്യമില്ല. ഇ- സ്കൂട്ടറുകൾ ഓടിക്കാൻ അനുവാദമുള്ള സ്ട്രീറ്റുകളിൽ ഇവ ഉപയോഗിക്കാനാണ് പ്രത്യേക പെർമിറ്റ് നൽകുന്നത്.

സൈക്കിൾ പാത, നടപ്പാതയുടെ വശങ്ങൾ എന്നിവിട ങ്ങളിൽ ഇ- സ്കൂട്ടർ ഓടിക്കുന്നതിന് അനുമതി ആവശ്യമില്ല. അനുമതിയില്ലാതെ ഇ-സ്കൂട്ടർ ഓടിക്കുക, ആർ. ടി. എ. യുടെ മാനദണ്ഡങ്ങൾ പാലിക്കാത്ത ഇ-സ്കൂട്ടർ ഉപയോഗിക്കുക എന്നിവ നിയമ ലംഘനമാണ്. ഇത്തരക്കാര്‍ക്ക് 200 ദിർഹം പിഴ ഈടാക്കും.

- pma

വായിക്കുക: , , ,

Comments Off on ഇ- സ്കൂട്ടർ പെർമിറ്റുകൾ ഏപ്രില്‍ 28 മുതല്‍ ഓണ്‍ ലൈനിലൂടെ

കേരളത്തിൽ വീണ്ടും മാസ്ക് നിർബ്ബന്ധമാക്കി : ധരിച്ചില്ലെങ്കിൽ പിഴ

April 27th, 2022

khadi-face-mask-protect-to-spread-covid-19-virus-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് ഫേയ്സ് മാസ്‌ക് നിര്‍ബ്ബന്ധം എന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ദുരന്ത നിവാരണ നിയമം അനുസരിച്ചാണ് ഇത്. ജോലി സ്ഥലത്തും, ആളുകള്‍ കൂടുന്ന പൊതു ഇടങ്ങളിലും വാഹനങ്ങളിലും മാസ്ക് നിര്‍ബ്ബന്ധമാക്കി.

നിലവില്‍ കൊവിഡ് തീവ്ര വ്യാപനം ഇല്ല എങ്കിലും മുൻകരുതലിന്‍റെ ഭാഗമായിട്ടാണ് ഇത്. നിയമ ലംഘകര്‍ക്ക് എതിരെ നടപടി ഉണ്ടാവും എന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ എത്ര രൂപ പിഴ അടക്കണം എന്നു വ്യക്തമാക്കിയിട്ടില്ല.

തമിഴ് നാട്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ അടുത്തിടെ വീണ്ടും മാസ്ക് നിര്‍ബ്ബന്ധം ആക്കിയിരുന്നു. അവിടെ മാസ്ക് ഇടാത്തവര്‍ക്ക് 500 രൂപയാണ് പിഴ.

രാജ്യത്ത് കൊവിഡ് പോസിറ്റീവ് കേസുകള്‍ കുറഞ്ഞപ്പോള്‍ മാര്‍ച്ചു മാസം മുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് അയവു വരുത്തിയിരുന്നു.

*പബ്ലിക്ക് റിലേഷന്‍സ്

- pma

വായിക്കുക: , , , , ,

Comments Off on കേരളത്തിൽ വീണ്ടും മാസ്ക് നിർബ്ബന്ധമാക്കി : ധരിച്ചില്ലെങ്കിൽ പിഴ

നവജാത ശിശുക്കൾക്ക് എമിറേറ്റ്സ് ഐ. ഡി. 120 ദിവസത്തിന് ഉള്ളില്‍

April 27th, 2022

federal-authority-for-identity-and-citizen-ship-uae-amnesty-with-name-of-protect-yourself-by-changing-yourself-ePathram
അബുദാബി : യു. എ. ഇ. യിൽ നവജാത ശിശുക്കൾ ജനിച്ച് 120 ദിവസത്തിന് ഉള്ളില്‍ എമിറേറ്റ്സ് ഐ. ഡി. കാർഡ് എടുക്കണം എന്ന് അധികൃതര്‍.

വിദേശികളായ കുട്ടികള്‍ക്ക് നല്‍കുന്ന ഐ. ഡി. കാർഡിന്‍റെ കാലാവധി, സ്പോൺസറുടെ വിസാ കാലാവധി തന്നെ ആയിരിക്കും.

കുട്ടിയുടെ ഫോട്ടോ, ജനന സർട്ടിഫിക്കറ്റ് പാസ്സ് പോര്‍ട്ട് കോപ്പി, സ്പോൺസറുടെ വിസാ പേജ് അടക്കമുള്ള പാസ്സ് പോര്‍ട്ട് കോപ്പി എന്നിവയാണ് ഐ. ഡി. ക്ക് അപേക്ഷ നല്‍കുവാന്‍ ആവശ്യമുള്ള രേഖകള്‍. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാൽ തുടർ വിവരങ്ങൾ ഇ-മെയിലിൽ ലഭിക്കും. ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്‍റിറ്റി യുടെ ആപ്പിലും വെബ് സൈറ്റിലും ഇതിനുള്ള സേവനങ്ങൾ ലഭ്യമാണ്.

അപേക്ഷ സമർപ്പിക്കുവാന്‍ അനുവദിച്ച സമയ ത്തിലും 30 ദിവസത്തില്‍ അധികം വൈകിയാൽ പ്രതിദിനം 20 ദിർഹം വീതം പിഴ അടക്കേണ്ടി വരും. ഇത്തരത്തിൽ പരമാവധി 1000 ദിർഹം വരെ പിഴ ചുമത്തും.

- pma

വായിക്കുക: , , ,

Comments Off on നവജാത ശിശുക്കൾക്ക് എമിറേറ്റ്സ് ഐ. ഡി. 120 ദിവസത്തിന് ഉള്ളില്‍

ഉച്ചഭാഷിണികള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം : മഹാരാഷ്ട്ര സര്‍ക്കാര്‍

April 18th, 2022

loud-speaker-ePathram
മുംബൈ : ആരാധനാലയങ്ങളില്‍ ഉച്ച ഭാഷിണികള്‍ ഉപയോഗിക്കുന്നതിന് മുന്‍കൂർ അനുമതി തേടണം എന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച് പൊലീസ് കമ്മീ ഷണർമാർക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകാൻ ആഭ്യന്തര വകുപ്പു മന്ത്രി ദിലീപ് വാൽസ് പാട്ടീൽ ഡി. ജി. പി. മാരു മായികൂടിക്കാഴ്ച നടത്തും. അടുത്ത രണ്ടു ദിവസത്തിന് ഉള്ളിൽ വിശദമായ മാർഗ്ഗരേഖ പുറത്തിറക്കും.

മുൻകൂർ അനുമതി വാങ്ങിയ പള്ളികളിൽ നിന്നോ ക്ഷേത്രങ്ങളിൽ നിന്നോ ഉച്ചഭാഷിണി നീക്കം ചെയ്യില്ല. അനുവദനീയമായ ഡെസി ബെൽ പരിധിയിൽ ഉച്ച ഭാഷിണികൾ ഉപയോഗിക്കുന്നത് അനുവദിക്കും. ഇതില്‍ ലംഘനം ഉണ്ടായാല്‍ നിയമ നടപടി സ്വീകരിക്കും എന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

മേയ് മൂന്നിനു മുന്‍പായി മുസ്ലിം പള്ളികളില്‍ നിന്ന് ഉച്ച ഭാഷിണികള്‍ നീക്കം ചെയ്യണം എന്ന് മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന (എം. എന്‍. എസ്.) നേതാവ് രാജ് താക്കറെ ആവശ്യപ്പെട്ടത് സംസ്ഥാനത്ത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. മത സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല എന്നും ആഭ്യന്തര വകുപ്പു മന്ത്രി കൂട്ടിച്ചേര്‍ത്തു.

- pma

വായിക്കുക: , , , , ,

Comments Off on ഉച്ചഭാഷിണികള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം : മഹാരാഷ്ട്ര സര്‍ക്കാര്‍

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് അബുദാബിയിലും നിയന്ത്രണം

April 10th, 2022

one-time-use-plastic-bags-banned-in-dubai-ePathram
അബുദാബി : ബാഗുകൾ അടക്കമുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് അബുദാബി യിലും നിരോധനം വരുന്നു. 2022 ജൂണ്‍ മാസം മുതല്‍ നിയമം പ്രാബല്ല്യത്തില്‍ വരും.

പ്ലാസ്റ്റിക് ബാഗുകള്‍ കൂടാതെ കപ്പുകള്‍, പാത്രങ്ങള്‍, കത്തികള്‍, സ്പൂണ്‍ – ഫോര്‍ക്ക് തുടങ്ങി ഒരിക്കല്‍ ഉപയോഗിച്ചു കളയുന്ന 16 ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറച്ച്, മലിനീകരണം തടയുവാനും പരിസ്ഥിതി സംരക്ഷിക്കുവാനും മാത്രമല്ല പുനര്‍ ഉപയോഗ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യം വെക്കുന്നു എന്ന് പരിസ്ഥിതി ഏജൻസി (ഇ. എ. ഡി.) അറിയിച്ചു.

ഒരിക്കല്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ജൂലായ് മുതല്‍ ദുബായിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ട്.  ഇത്തരം പ്ലാസ്റ്റിക് ബാഗു കൾക്ക് 2022 ജൂലായ്  മുതൽ 25 ഫിൽസ് ഈടാക്കുവാന്‍ ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് അബുദാബിയിലും നിയന്ത്രണം

Page 46 of 165« First...102030...4445464748...607080...Last »

« Previous Page« Previous « കാൽനട യാത്രക്കാർക്കു വഴി നൽകാത്തവര്‍ ജാഗ്രത
Next »Next Page » ഗുരുവായൂർ ദേവസ്വത്തിൽ 192 സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha