അബുദാബി : ലോക ആരോഗ്യ സംഘടന അംഗീ കരിച്ച കൊവിഡ് വാക്സിന്‍ രണ്ട് ഡോസും എടുത്ത താമസ വിസക്കാര്‍ക്ക് 2021 സെപ്റ്റംബര്‍ 12 ഞായറാഴ്ച മുതല്‍ യു. എ. ഇ. യിലേക്ക് തിരിച്ചു വരാന്‍ കഴിയും എന്ന് അധികൃതര്‍.
വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഐ.സി. എ. വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്താല്‍ യാത്ര അനുമതി ലഭിക്കും. യു. എ. ഇ. യില്‍ എത്തി നാലാം ദിനവസവും ആറാം ദിവസ വും ആർ. ടി.പി. സി. ആർ. ടെസ്റ്റ് നടത്തി ഹൊസൻ ആപ്പ് അപ്‌ഡേറ്റ് ചെയ്യണം എന്നും അറിയിപ്പില്‍ പറയുന്നു.
#NCEMA & ICA: Permitting to return of fully vaccinated with #WHO approved vaccines- holders of valid UAE residence visa coming from the countries previously on the suspended list, starting from 12 September 2021. pic.twitter.com/BgkJ8yT0GX
— NCEMA UAE (@NCEMAUAE) September 10, 2021
ആറു മാസത്തില്‍ കൂടുതല്‍ യു. എ. ഇ. ക്കു പുറത്തു നില്‍ക്കുന്നവരും സാധുത യുള്ള താമസ വിസക്കാരു മായ വാക്‌സിന്‍ കുത്തി വെച്ച എല്ലാവര്‍ക്കും രാജ്യ ത്തേക്ക് എത്താം എന്നു ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.