അബുദാബി : ക്വാറന്റൈന് വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് അബുദാബി ആരോഗ്യ വകുപ്പ്. കൊവിഡ് പോസിറ്റീവ് ആയവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട വ്യക്തികള്‍ കൊവിഡ് വാക്സിൻ എടുത്തവർ എങ്കില്‍ 5 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതി.
നാലാം ദിവസം പി. സി. ആർ. ടെസ്റ്റ് നടത്തി നെഗറ്റിവ് എങ്കില്‍ ഇവര്‍ക്ക് ക്വാറന്റൈന് അവസാനിപ്പിക്കാം.
എന്നാല്‍ വാക്സിന് എടുക്കാത്ത വ്യക്തികള്‍ കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടാല്‍ ചുരുങ്ങിയത് 10 ദിവസം ക്വാറന്റൈനില്‍ കഴിയണം. ഇതിനിടെ എട്ടാം ദിവസം ഇവർ പി. സി. ആർ. ടെസ്റ്റ് നടത്തുകയും വേണം.
- DOH Twitter