ദുബായ് : ഇന്ത്യയിൽ നിന്ന് വരുന്ന വിമാന യാത്രക്കാര്‍ 48 മണിക്കൂറിന്ന് ഉള്ളില്‍ നടത്തിയ കൊവിഡ് നെഗറ്റീവ് പരിശോധന ഫലം കരുതണം എന്ന് എയര്‍ ഇന്ത്യ. ഏപ്രിൽ 22 മുതല്‍ ഈ നിയമം പ്രാബല്യത്തിൽ വരും. ഇംഗ്ലീഷ്, അറബി എന്നീ ഏതെങ്കിലും ഭാഷകളില്‍ ആയിരിക്കണം പരിശോധനാ ഫലം.
#FlyWithIX: Passengers traveling from India to Dubai are requested to check and follow the following update to ensure a smooth journey.@cgidubai pic.twitter.com/RlPDHRY2PH
— Air India Express (@FlyWithIX) April 21, 2021
പരിശോധനക്കു വേണ്ടി സാമ്പിൾ എടുത്തത് മുതലുള്ള 48 മണിക്കൂര്‍ എന്നാണ് പുതിയ നിര്‍ദ്ദേശത്തില്‍ ഉള്ളത്. സാമ്പിള്‍ എടുത്ത സമയവും ടെസ്റ്റ് ചെയ്ത സമയവും റിപ്പോർട്ടിൽ കൃത്യമായി രേഖപ്പെടു ത്തിയിരിക്കണം. മാത്രമല്ല ഒറിജിനൽ എന്നു വ്യക്തമാക്കുന്ന ക്യൂ – ആർ കോഡ് റിപ്പോർട്ടില്‍ ഉണ്ടാവുകയും വേണം എന്നും നിഷ്കര്‍ഷയുണ്ട്.
#FlyWithIX: It's important to remain updated regarding the travel and quarantine requirements of the destination country before you plan your journey.
Visit our blog for details regarding the same: https://t.co/c7wo0Xn8rL pic.twitter.com/oywWjZ6kjh
— Air India Express (@FlyWithIX) April 21, 2021
ഓരോ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നവര്‍ അതതു രാജ്യങ്ങളിലെ ക്വാറന്റൈന്‍ നിയമങ്ങള്‍ പിന്തുടര്‍ന്നു യാത്രക്ക് ഒരുങ്ങണം എന്നും എയര്‍ ഇന്ത്യ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.