അബുദാബി : കൊവിഡ് വാക്സിന്‍ കുത്തി വെപ്പു കഴിഞ്ഞ് മൂന്ന് ആഴ്ച കഴിഞ്ഞു മാത്രമേ ഫ്‌ളൂ വാക്സിന്‍ എടുക്കുവാന്‍ പാടുള്ളൂ എന്ന് ആരോഗ്യ വകുപ്പ്. രണ്ടു വാക്സിനു കള്‍ക്കും തമ്മില്‍ ഏറ്റവും കുറഞ്ഞത് 3 ആഴ്ചത്തെ ഇടവേള ഉണ്ടായിരിക്കണം. കാലാവസ്ഥാ വ്യതിയാനത്തില്‍ ബാധിക്കുന്ന ജല ദോഷം, പനി എന്നിവക്കു ഫ്‌ളൂ വാക്സിന്‍ എടുക്കുന്നവരാണ് എല്ലാവരും.
എന്നാല്‍ കൊവിഡ് വാക്സിന്‍ വളരെ അത്യാവശ്യം ആയതിനാല്‍ തന്നെ മൂന്നാഴ്ചത്തെ ഇടവേള കാത്തു സൂക്ഷിക്കണം. മാത്രമല്ല സാധാരണ ജലദോഷപ്പനി യുടേയും കൊവിഡ് പോസിറ്റീവ് കേസുകളുടെയും ലക്ഷണങ്ങള്‍ ഒരേ തരത്തില്‍ ആയതു കൊണ്ട് കൂടുതല്‍ ജാഗ്രത വേണം എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
- NCEMA UAE Twitter