ബഷീര്‍ തിക്കോടി യുടെ ‘പരേതര്‍ക്കൊരാള്‍’ പ്രകാശനം ചെയ്തു

May 7th, 2014

basheer-thikkodi-epathram

ദുബായ് : പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ ബഷീര്‍ തിക്കോടി രചിച്ച ‘പരേതര്‍ക്കൊരാള്‍’ എന്ന പുസ്തകം ദുബായില്‍ പ്രകാശനം ചെയ്തു. യു. എ. ഇ. യില്‍ മരണ പ്പെടുന്നവര്‍ക്കു വേണ്ടി നിസ്വാര്‍ഥ സേവനം നടത്തുന്ന താമരശ്ശേരി സ്വദേശി അഷറഫിന്റെ ജീവിതത്തെ ആസ്പദ മാക്കിയുള്ളതാണ് പുസ്തകം.

എന്‍. എസ്. ജ്യോതികുമാര്‍ പുസ്തകം പരിചയ പ്പെടുത്തി. മാതൃഭൂമി ബുക്‌സ് മാനേജര്‍ നൗഷാദ്, പുത്തൂര്‍ റഹ്മാന്‍, എം. സി. എ. നാസര്‍, യഹിയ തളങ്കര, എ. കെ. ഫൈസല്‍, ഹംസ ഇരിക്കൂര്‍, സുബൈര്‍ വെള്ളിയോട്, സാദാ ശിവന്‍ അമ്പല മേട്, ഡോ. കാസിം എന്നിവര്‍ സംസാരിച്ചു.

ബഷീര്‍ തിക്കോടി രചനാനുഭവം വിവരിച്ചു. അഷറഫ് താമര ശ്ശേരി മറുപടിപ്രസംഗം നടത്തി.

ദുബായ് മുനിസിപ്പാലിറ്റി മെയിന്റനന്‍സ് വിഭാഗം തലവന്‍ ജുമാ അല്‍ ഫുക്കായി മുഖ്യാതിഥിയായിരുന്നു. ഡെപ്യൂട്ടി ഇന്ത്യന്‍ കോണ്‍സുലര്‍ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

പി. കെ. അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. അഡ്വ. സാജിദ് അബൂബക്കര്‍ സ്വാഗതവും രാജന്‍ കൊളാവി പാലം നന്ദിയും പറഞ്ഞു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on ബഷീര്‍ തിക്കോടി യുടെ ‘പരേതര്‍ക്കൊരാള്‍’ പ്രകാശനം ചെയ്തു

അബുദാബി പുസ്തക മേള സമാപിച്ചു

May 6th, 2014

അബുദാബി : ഇരുപത്തിനാലാമത് അബുദാബി രാജ്യാന്തര പുസ്തക മേളക്ക് സമാപന മായി.

അബുദാബി നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ 57 രാജ്യ ങ്ങളിൽ നിന്നായി 33 ഭാഷ കളിലെ 5 ലക്ഷത്തോളം പുസ്തക ങ്ങളുടെ പ്രദർശന വും വിപണന വുമാണ് നടന്നത്.

സാഹിത്യം, രാഷ്ട്രീയം, സാംസ്കാരികം, ശാസ്ത്രം, ബാല സാഹിത്യം, തുടങ്ങി വിവിധ വിഭാഗ ത്തിലുള്ള പുസ്തക ങ്ങളാണ് ഇവിടെ പ്രദര്‍ശി പ്പിച്ചത്. വിനോദവും വിജ്ഞാനവും ഉൾക്കൊള്ളിച്ച മേളയിൽ, കുട്ടികള്‍ക്കായി പ്രസിദ്ധീ കരിച്ച വിവിധ പ്രസാധ കരുടെ ആയിര ക്കണക്കിന് പുസ്തകങ്ങളുടെ വിപണനവും നടന്നു.

പുസ്തകമേള യില്‍ നിന്ന് പുസ്തക ങ്ങള്‍ വാങ്ങാന്‍ സ്കൂളു കള്‍ക്കും സര്‍വ കലാ ശാല കള്‍ക്കും മൂന്ന് ദശ ലക്ഷം ദിര്‍ഹം അനുവദിച്ചു കൊണ്ട് അബുദാബി കിരീടാവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറു മായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഉത്തരവ് ഇറക്കിയിരുന്നു. വിദ്യാര്‍ഥി കള്‍ക്ക് മികച്ച പുസ്തക ങ്ങളും പ്രസിദ്ധീകരണ ങ്ങളും ലഭ്യമാക്കി അവരുടെ വായനാ ശീലം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യ ത്തോടെ യാണ് തുക അനുവദിച്ചത്.

പ്രദര്‍ശന ത്തോട് അനുബന്ധിച്ച് വിവിധ സെമിനാറുകള്‍, സാംസ്കാരിക പരിപാടികള്‍, പ്രഭാഷണ ങ്ങള്‍ എന്നിവ യും നടന്നു. മലയാളി കള്‍ അടക്കം ലോക ത്തിന്റെ വിവിധ ഭാഗ ങ്ങളില്‍ നിന്നുള്ള ആയിര ക്കണക്കിനു പുസ്തക പ്രേമികള്‍ ആറു ദിവസം നീണ്ടു നിന്ന പുസ്തക മേളയില്‍ എത്തിച്ചേര്‍ന്നു.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on അബുദാബി പുസ്തക മേള സമാപിച്ചു

പാം സര്‍ഗ സംഗമവും വാര്‍ഷികാഘോഷവും

May 5th, 2014

ഷാര്‍ജ : പാം പുസ്തക പ്പുരയുടെ ആറാം വാര്‍ഷികവും പുരസ്കാര സമര്‍പ്പണവും മേയ് 9 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കും.

യു. എ. ഇ. തല ത്തില്‍ സംഘടി പ്പിച്ച കഥാ – കവിതാ മത്സര വിജയി കള്‍ക്ക് അക്ഷര തൂലികാ പുരസ്കാരവും സ്കൂള്‍ വിദ്യാര്‍ഥി കള്‍ക്ക് നടത്തിയ കഥാമത്സര വിജയി കള്‍ക്കുമുള്ള സമ്മാനവും വിതരണം ചെയ്യും.

പാം സാഹിത്യ സഹകരണ സംഘം പ്രസിദ്ധീകരിച്ച 50-ാമത് പുസ്തകം എം. കമലാസനന്‍ രചിച്ച ’അക്ഷരക്ഷരം’ പ്രകാശനം ചെയ്യും.

മലയാള സാഹിത്യം സോഷ്യല്‍ മീഡിയ കളിലേയ്ക്ക് വഴി മാറുന്നുവോ എന്ന വിഷയ ത്തെ ക്കുറിച്ച് സാഹിത്യകാര ന്മാരും മാധ്യമ പ്രവര്‍ത്ത കരും സാമൂഹിക മാധ്യമ ങ്ങളില്‍ എഴുതുന്നവരും ബ്ലോഗെഴുത്തുകാരും പങ്കെടുക്കുന്ന ചര്‍ച്ച നടക്കും.

സാഹിത്യ കാരന്‍ ഉണ്ണികൃഷ്ണന്‍ പുതൂര്‍ അനുസ്മരണ വേദിയില്‍ എഴുത്തു കാരനും ചിത്ര കാരനുമായ എം. വി. ദേവനെ വരകളിലൂടെ സ്മരിക്കും. സാഹിത്യ ക്വിസും കലാ പരിപാടികളും ഉണ്ടായിരിക്കും എന്ന് സംഘാട കർ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 055 82 50 534, 050 51 52 068.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on പാം സര്‍ഗ സംഗമവും വാര്‍ഷികാഘോഷവും

നന്ദാദേവിക്ക് കെ. വി. സൈമണ്‍ അവാര്‍ഡ്

April 28th, 2014

nanda-devi-ePathram
ദുബായ് : പാമ്പാടി സാഹിത്യ സഹൃദയ വേദി യുവ കവി കള്‍ക്കായി ഏര്‍പ്പെടു ത്തിയ കെ. വി. സൈമണ്‍ അവാര്‍ഡ്, പഞ്ച ഭൂതങ്ങളി ലലിയുമ്പോള്‍ എന്ന കവിതാ സമാഹാര ത്തിലൂടെ നന്ദാ ദേവി കരസ്ഥമാക്കി.

2011, 2012, 2013 വര്‍ഷ ങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീ കരിക്ക പ്പെട്ട കവിതാ സമാഹാര ത്തിനായിരുന്നു പുരസ്കാരം ഏര്‍പ്പെടുത്തിയത്. അവാര്‍ഡ് തുകയായ 5,001 രൂപയും പ്രശസ്തി പത്രവും ശില്‍പവും മേയ് 10ന് പാമ്പാടി യില്‍ നടക്കുന്ന സാഹിത്യ സമ്മേളന ത്തില്‍ വിതരണം ചെയ്യും.

മുന്‍പും പ്രവാസ ലോകത്തു നിന്നു നിരവധി പുരസ്കാരങ്ങള്‍ നേടിയ നന്ദാ ദേവി യുടെ ‘പഞ്ച ഭൂതങ്ങളി ലലിയുമ്പോള്‍’ എന്ന കവിത ക്ക് പാം സാഹിത്യ സഹകരണ സംഘം ഏര്‍പ്പെടുത്തിയ അക്ഷര തൂലിക പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

തൃശ്ശൂര്‍ ജില്ല യിലെ കുന്നംകുളം (ചൊവ്വന്നൂര്‍) സ്വദേശിനിയും നിരൂപക യുമായ ഷീജാ മുരളി യാണ് ‘നന്ദാദേവി’ എന്ന തൂലികാ നാമ ത്തില്‍ കവിത കള്‍ രചിക്കുന്നത്.  ആനുകാലിക ങ്ങളില്‍ കവിത കളും ലേഖന ങ്ങളും എഴുതാറുണ്ട്. ദുബായ് ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്കൂളിലെ മലയാളം അധ്യാപിക യാണ്  നന്ദാ ദേവി.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on നന്ദാദേവിക്ക് കെ. വി. സൈമണ്‍ അവാര്‍ഡ്

ഗ്രീന്‍ വോയ്സ് പുരസ്‌കാരം മെയ് രണ്ടിനു സമ്മാനിക്കും

April 25th, 2014

അബുദാബി : സാമൂഹിക – സാംസ്‌കാരിക വേദി യായ ഗ്രീന്‍ വോയ്‌സ് അബുദാബി യുടെ ഈ വര്‍ഷത്തെ ‘ഹരിതാക്ഷര പുരസ്‌കാര’ ത്തിന് പ്രശസ്ത എഴുത്തുകാരായ പവിത്രൻ തീക്കുനി, അർഷദ് ബത്തേരി എന്നിവർ അര്‍ഹരായി.

ദൃശ്യ മാധ്യമ രംഗത്തെ സമഗ്ര സംഭാവന കളെ മാനിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ വീണ ജോര്‍ജ്ജ് (ഇന്ത്യാ വിഷൻ), എന്‍. വിജയ് മോഹന്‍ (അമൃതാ ടി. വി. മിഡില്‍ ഈസ്റ്റ് ചീഫ്), ഓണ്‍ലൈൻ മീഡിയ യിൽ നിന്നും പി. എം. അബ്ദുല്‍ റഹിമാന്‍ (ഇ-പത്രം), മനു കല്ലറ (ക്യാമറാമാൻ, ഏഷ്യാനെറ്റ്‌ ന്യൂസ്‌ ), അച്ചടി മാധ്യമ ത്തിൽ നിന്നും രാജീവ് മേനോന്‍ (മലയാള മനോരമ), റേഡിയോ യിൽ നിന്ന് ബൈജു ഭാസ്കർ (ഏഷ്യാനെറ്റ്‌ റേഡിയോ) എന്നിവരെ യാണ് ഗ്രീന്‍ വോയ്സ് മാധ്യമശ്രീ പുരസ്കാര ത്തിനായി തെരഞ്ഞെടുത്തിരി ക്കുന്നത്.

കഴിഞ്ഞ വര്‍ഷം മുതലാണ് ഗ്രീന്‍ വോയ്സ് പ്രവാസ ലോകത്തുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിച്ചു തുടങ്ങി യത്.

ഗ്രീന്‍ വോയ്സിന്റെ ഒന്‍പതാം വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി മുസ്സഫ യിലെ മലയാളീ സമാജ ത്തില്‍ മെയ് 2 വെള്ളിയാഴ്ച നടക്കുന്ന ‘സ്നേഹ പുരം 2014’ പരിപാടി യില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.

കെ. കെ. മൊയ്തീന്‍ കോയ, മൊയ്തുഹാജി കടന്നപ്പള്ളി, ജലീല്‍ പട്ടാമ്പി എന്നിവര്‍ അടങ്ങിയ സമിതി യാണ് ജേതാക്കളെ നിര്‍ണയിച്ചത്.

പ്രവാസി കളുടെ പൊതു പ്രശ്നങ്ങളില്‍ ക്രിയാത്മകമായ പ്രവര്‍ത്തന ങ്ങള്‍ ചെയ്തും മാധ്യമ രംഗത്തു നിന്നു കൊണ്ട് തന്നെ വിത്യസ്ഥ മേഖല കളില്‍ നല്‍കിയ സംഭാവന കളെ പരിഗണിച്ചു മാണ് ഗ്രീന്‍ വോയ്സ് പുരസ്കാരം സമ്മാനി ക്കുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു.

ചടങ്ങില്‍ അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക വാണിജ്യ വ്യവസായ മേഖല കളിലെ പ്രമുഖര്‍ സംബന്ധിക്കും. പുരസ്‌കാര ദാന ചടങ്ങിനോട് അനുബന്ധിച്ച് ഗ്രീന്‍ വോയ്‌സ് നടപ്പാ ക്കാനിരി ക്കുന്ന പുതിയ ജീവ കാരുണ്യ സേവന പദ്ധതി കള്‍ പ്രഖ്യാപിക്കും.

‘സ്‌നേഹപുരം 2014′ ആഘോഷ ത്തിന് മാറ്റു കൂട്ടാന്‍ പ്രശസ്ത ഗായകരായ ആദില്‍ അത്തു, രഹന, തന്‍സീര്‍ കൂത്തുപറമ്പ് തുടങ്ങി യവരുടെ നേതൃത്വ ത്തില്‍ ഗാനമേളയും അരങ്ങി ലെത്തും. യു. എ. ഇ. യിലെ ശ്രദ്ധേയരായ ഗായകരും ഗാനങ്ങള്‍ ആലപിക്കും.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on ഗ്രീന്‍ വോയ്സ് പുരസ്‌കാരം മെയ് രണ്ടിനു സമ്മാനിക്കും

Page 30 of 52« First...1020...2829303132...4050...Last »

« Previous Page« Previous « ഫ്രഞ്ച് ഫ്രൈഡ് ചിക്കന്‍ മുസ്സഫയില്‍ ആരംഭിച്ചു
Next »Next Page » സമാജം ഭരണം ‘സേവ് സമാജം’ പാനലിന് »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha