വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച

October 27th, 2025

vayalar-rama-varma-ePathram
തിരുവനന്തപുരം : 2025 ലെ വയലാർ രാമവർമ്മ സാഹിത്യ അവാർഡ്, വയലാറിന്റെ ചരമ വാർഷിക ദിനമായ ഒക്ടോബർ 27 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് ഇ. സന്തോഷ്‌ കുമാറിനു സമ്മാനിക്കും. ‘തപോമയിയുടെ അച്ഛൻ’ എന്ന കൃതി യാണ് ഇ. സന്തോഷ്‌ കുമാറിനെ അവാർഡിന് അർഹനാക്കിയത്. വയലാർ ട്രസ്റ്റ് പ്രസിഡണ്ട് പെരുമ്പടവം ശ്രീധരൻ പുരസ്കാരം സമർപ്പിക്കും.

‘വയലാർ വർഷം 2025-26 : 50-ാം സമൃതിയും അവാർഡും’ എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം 50 സ്‌മൃതി ദീപങ്ങൾ തെളിയിച്ച് വയലാർ അവാർഡ് ജേതാക്കളായ പെരുമ്പടവം ശ്രീധരൻ, ശ്രീകുമാരൻ തമ്പി, പ്രഭാ വർമ്മ, കെ. പി. രാമനുണ്ണി, സുഭാഷ്‌ചന്ദ്രൻ, ടി. ഡി. രാമ കൃഷ്ണൻ, വി. ജെ. ജെയിംസ്, ഏഴാച്ചേരി രാമചന്ദ്രൻ,  ബെന്യാമിൻ, എസ്. ഹരീഷ്, അശോകൻ ചരുവിൽ, ഇ. സന്തോഷ്‌ കുമാർ എന്നിവർ ചേർന്ന് നിർവ്വഹിക്കും.

12 വർഷം വയലാർ ട്രസ്റ്റ് പ്രസിഡണ്ട് ആയിരുന്ന പ്രൊഫ. എം. കെ. സാനുവിനെ ചടങ്ങിൽ അനുസ്‌മരിക്കും.

വയലാറിൻ്റെ കവിതയെ ആസ്‌പദമാക്കി വയലാറിൻ്റെ ചെറു മകൾ രേവതി വർമ്മ നേതൃത്വം നൽകി കേരള കലാ മണ്ഡലം അവതരി പ്പിക്കുന്ന നൃത്താവിഷ്കാരവും വയലാറിൻ്റെ ശാസ്ത്രീയ സംഗീത കൃതികളെ ഉൾപ്പെടുത്തി ഡോ. കെ ആർ. ശ്യാമയുടെ നേതൃത്വ ത്തിൽ തിരുവനന്തപുരം ഗവണ്മെണ്ട് വനിതാ കോളേജിലെ സംഗീത വിഭാഗം അവതരിപ്പിക്കുന്ന കർണ്ണാടക സംഗീത അവതരണവും ഗായകരുടെ നേതൃത്വത്തിൽ വയലാർ ഗാന സന്ധ്യയും എൻ. എസ്. സുമേഷ് കൃഷ്‌ണൻ്റെ കവിതാലാപനവും അരങ്ങേറും.

- pma

വായിക്കുക: , , , , ,

Comments Off on വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച

ഉർവ്വശിക്ക് സത്യൻ ചലച്ചിത്ര പുരസ്കാരം

October 14th, 2025

sathyan-memorial-award-to-actress-urvashi-ePathram
കേരള കൾച്ചറൽ ഫോറം പ്രഖ്യാപിച്ച ‘സത്യൻ ചലച്ചിത്ര പുരസ്‌കാരം’ നടി ഉർവ്വശിക്കു സമ്മാനിക്കും. മലയാള സിനിമക്കു ഉർവ്വശി നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. നടൻ സത്യന്റെ ജന്മ വാർഷിക ദിനമായ നവംബർ 9 ന് ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. 50,000 രൂപയും ശില്പവും അടങ്ങുന്ന താണ് പുരസ്‌കാരം. ചലച്ചിത്ര സംവിധായകർ പി. ടി. കുഞ്ഞു മുഹമ്മദ്, ശരത്ത്, കലാധരൻ എന്നിവർ അടങ്ങിയ ജൂറിയാണ് ഉർവ്വശിയെ അവാർഡിനു തെരഞ്ഞെടുത്തത്.

- pma

വായിക്കുക: , , ,

Comments Off on ഉർവ്വശിക്ക് സത്യൻ ചലച്ചിത്ര പുരസ്കാരം

പി. പി. തങ്കച്ചൻ അന്തരിച്ചു

September 11th, 2025

pp-thankachan-epathram

കൊച്ചി: മുൻ മന്ത്രിയും നിയമ സഭാ സ്പീക്കറും ആയിരുന്ന മുതിർന്ന കോൺഗ്രസ്സ് നേതാവ് പി. പി. തങ്കച്ചൻ അന്തരിച്ചു. 86 വയസ്സ് ആയിരുന്നു. ആലുവ യിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ ഇരിക്കെ 2025 സെപ്റ്റംബർ 11 വൈകുന്നേരം നാലര മണിയോടെ ആയിരുന്നു അന്ത്യം.

എട്ടാം കേരള നിയമ സഭയിലെ സ്പീക്കര്‍, രണ്ടാം എ. കെ. ആന്റണി മന്ത്രി സഭയില്‍ കൃഷി വകുപ്പ് മന്ത്രി, 2004 മുതല്‍ 2018 വരെ തുടര്‍ച്ചയായി യു. ഡി. എഫ്. കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ ഫാ. പൗലോസി ൻ്റെ മകനായി 1939 ജൂലായ് 29 ന് ജനിച്ചു. തേവര എസ്. എച്ച്. കോളജിലെ ബിരുദ പഠന ത്തിന് ശേഷം നിയമം പഠിച്ച് അഭിഭാഷകനായി.

1968 ൽ പെരുമ്പാവൂർ മുന്സിപ്പാലിറ്റിയുടെ ചെയർ മാനായാണ് പൊതു പ്രവർത്തനം തുടങ്ങിയത്. 1968 മുതൽ 1980 വരെ പെരുമ്പാവൂർ കോർപ്പറേഷൻ കൗൺസിൽ അംഗമായി 1977 മുതൽ 1989 വരെ എറണാകുളം ഡി. സി. സി. പ്രസിഡണ്ട്, 1980 – 1982 കാലത്ത് പെരുമ്പാവൂർ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചു.

1982 ൽ പെരുമ്പാവൂരിൽ നിന്ന് മത്സരിച്ച് ആദ്യമായി നിയമ സഭാ അംഗമായി. പിന്നീട് 1987, 1991, 1996 വർഷ ങ്ങളിലും പെരുമ്പാവൂരിൽ നിന്ന് തന്നെ നിയമ സഭയിലെത്തി. 1987 മുതൽ 1991 വരെ കോൺഗ്രസ്സ് പാർലിമെൻ്ററി പാർട്ടി സെക്രട്ടറിയായിരുന്നു.

1991-1995 ലെ കെ. കരുണാകരൻ മന്ത്രി സഭയിൽ സ്പീക്കർ, 1995 -1996 ലെ എ. കെ. ആന്‍റണി മന്ത്രി സഭയിൽ കൃഷി വകുപ്പ് മന്ത്രി, 1996-2001 ലെ നിയമ സഭ യിൽ പ്രതി പക്ഷത്തിൻ്റെ ചീഫ് വിപ്പ് എന്നെ നിലകളിൽ പ്രവർത്തിച്ചു.

 

- pma

വായിക്കുക: , ,

Comments Off on പി. പി. തങ്കച്ചൻ അന്തരിച്ചു

കലാഭവൻ നവാസ് അന്തരിച്ചു

August 2nd, 2025

actor-kalabhavan-navas-passes-away-ePathram

കൊച്ചി‌ : ചലച്ചിത്ര നടനും ഗായകനും മിമിക്രി താരവുമായ കലാഭവൻ നവാസ്‌ (51) അന്തരിച്ചു. 2025 ആഗസ്റ്റ് 1 വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രകമ്പനം എന്ന സിനിമയിൽ അഭിനയിച്ചു വരികയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം എന്നാണു റിപ്പോർട്ടുകൾ.

മിമിക്രി വേദികളിലൂടെ രംഗത്ത് വന്ന നവാസ് കൊച്ചിൻ കലാഭവൻ സ്റ്റേജ് പരിപാടികളിലൂടെ കൂടുതൽ ശ്രദ്ധേയനാവുകയും ടെലിവിഷൻ പ്രോഗ്രാമുകളിലെ സംഗീത പരിപാടികളിലും അനുകരണ കലാ രംഗത്തും തന്റെ കഴിവ് തെളിയിച്ചു. ചൈതന്യം (1995) എന്ന ചിത്രത്തിലൂടെ സിനിമയിൽ സജീവമാവുകയും ചെയ്തു.

ഏഴരക്കൂട്ടം, മിമിക്സ് ആക്ഷൻ 500, കളമശ്ശേരിയിൽ കല്ല്യാണയോഗം, മായാജാലം, അമ്മ അമ്മായിയമ്മ, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാൻ, ഹിറ്റ്ലർ ബ്രദേഴ്സ്, ജൂനിയർ മാൻഡ്രേക്ക്, മൈ ഡിയർ കരടി, ചന്ദാമാമ, വൺ മാൻ ഷോ തുടങ്ങിയ ചിത്രങ്ങളിലെ റോളുകളിലൂടെ സിനിമയിൽ അദ്ദേഹം തന്റെ സ്ഥാനം ഉറപ്പിച്ചു.

അവസാനം റിലീസ് ചെയ്ത ഡിക്റ്ററ്റീവ് ഉജ്ജ്വലൻ എന്ന സിനിമയിലെ വേറിട്ട വേഷം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. മുൻകാല നടൻ പരേതനായ വടക്കാഞ്ചേരി അബൂ ബക്കറിന്റെ മകനാണ് കലാഭവൻ നവാസ്.

അഭിനേത്രി കൂടിയായ രഹ്നയാണ് ഭാര്യ. ഇവർ അവസാനമായി ഒന്നിച്ച് അഭിനയിച്ച ‘ഇഴ’ എന്ന ചിത്രം നിരവധി പുരസ്കാരങ്ങൾ നേടിയിരുന്നു. മറിമായം എന്ന ടെലിവിഷൻ പരമ്പരയിലെ നിയാസ് ബക്കർ സഹോദരനാണ്. മക്കൾ : നഹറിൻ, റിദ്‍വാൻ, റിഹാൻ.

- pma

വായിക്കുക: , ,

Comments Off on കലാഭവൻ നവാസ് അന്തരിച്ചു

വി. എസ്. വിട വാങ്ങി

July 21st, 2025

vs-achuthanandan-epathram
തിരുവനന്തപുരം : മുതിര്‍ന്ന സി. പി. എം. നേതാവും മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആയിരുന്ന വി. എസ്. അച്യുതാന്ദൻ (102) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചക്കു ശേഷം 3.20 നാണ് അന്ത്യം. ഇന്നും നാളെയും തിരുവനന്ത പുരത്തും ആലപ്പുഴയിലും പൊതു ദർശനത്തിനു സൗകര്യം ഒരുക്കും. മറ്റന്നാൾ ബുധനാഴ്ച വൈകുന്നേരം ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്കാരം നടക്കും.

സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച വി. എസ്. പിന്നീട് തിരുവനന്തപുരത്തെ വസതിയില്‍ വിശ്രമ ജീവിതത്തിൽ ആയിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു. ഇതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്‌ 2025 ജൂൺ 23 നു തിരുവനന്ത പുരത്തെ എസ്. യു. ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ചായിരുന്നു അന്ത്യം.

2006 മുതൽ 2011 വരെ കേരള മുഖ്യമന്ത്രി ആയിരുന്നു. ഏഴു തവണ നിയമ സഭാംഗമായിരുന്നു. അതിൽ മൂന്ന്‌ തവണ പ്രതിപക്ഷ നേതാവും ആയിരുന്നു.

1923 ഒക്‌ടോബർ 20ന്‌ ആലപ്പുഴ ജില്ലയിലെ പുന്നപ്ര വെന്തലത്തറ വീട്ടിൽ അയ്യൻ ശങ്കരൻ-കാർത്ത്യായനി ദമ്പതികളുടെ രണ്ടാമത്തെ മകനായാണ്‌ വി. എസ്‌. അച്യുതാന്ദൻ ജനിച്ചത്‌.

ഭാര്യ: കെ. വസുമതി. മക്കൾ : വി. എ. അരുൺ കുമാർ, ഡോ. വി. ആശ. മരുമക്കൾ : രജനി ബാലചന്ദ്രൻ, ഡോ. തങ്കരാജ്‌.

- pma

വായിക്കുക: , ,

Comments Off on വി. എസ്. വിട വാങ്ങി

Page 1 of 1812345...10...Last »

« Previous « തൂലികാ ഫോറം ലേഖന മത്സരം ‘ഭരണ ഘടന : നീതി, സമത്വം, ജനാധിപത്യം’
Next Page » മുഹമ്മദ് റഫി നൈറ്റ് : സംഗീത മത്സരം ഒരുക്കുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha