ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു

December 6th, 2025

lulu-exchange-send-and-win-camp-2025-winners-ePathram

അബുദാബി : പ്രമുഖ ധനകാര്യ പണമിടപാട് സേവന സ്ഥാപനം ലുലു എക്സ് ചേഞ്ച് ഒരുക്കിയ ‘സെൻഡ് & വിൻ 2025’ പ്രൊമോഷണൽ ക്യാമ്പയിൻ സമാപിച്ചു. അബുദാബി അൽ വഹ്ദ മാളിലെ ലുലു എക്സ് ചേഞ്ച് വേദിയിൽ നടന്ന തത്സമയ മെഗാ നറുക്കെടുപ്പ് ചടങ്ങിൽ വിജയികളെ പ്രഖ്യാപിച്ചു. ബമ്പർ സമ്മാനം ഡോംഗ് ഫെംഗ് മേയ്ജ് എസ്‌. യു. വി. കാർ അജയ് ചൗഹാൻ ഹക്കിം ചൗഹാൻ കരസ്ഥമാക്കി.

ഡോംഗ് ഫെംഗ് ഷൈൻ വിജയിയായി ഫരീദ നമുഗർവാ തെരഞ്ഞെടുക്കപ്പെട്ടു.10 പേർക്ക് 10 ഗ്രാം സ്വർണ്ണ സമ്മാനങ്ങളും പ്രഖ്യാപിച്ചു. നഗര സഭാ ഉദ്യോഗസ്ഥൻ അഹ്മദ് അൽ മൻസൂരിയുടെ നേതൃത്വത്തിൽ ആയിരുന്നു നറുക്കെടുപ്പ്.

lucky-winners-of-lulu-exchange-send-and-win-promotion-2025-ePathram

ഇംതിയാസ് അഹമ്മദ് മുഹമ്മദ് ഹയാത്ത്, ആമിർ ഷെഹ്‌സാദ് മുഹമ്മദ് ആരിഫ് സെയ്ദി, ജഹാംഗീർ അസ്ലാം ഈദ് മർജാൻ, ഗ്രേസിയേൽ വിൽമാ യോർ ഡി ഗുസ്മാൻ, ഹാജി മന്നാൻ ഷാഹുൽ ഹമീദ് ഷാഹുൽ ഹമീദ്, പർബതി തമാങ് ഭോല ബഹദൂർ തമാങ്, നൗഫൽ താജുദീൻ മൈദീൻ കുഞ്ഞ് താജുദീൻ, വഖാസ് അഹമ്മദ് അക്ബർ ഖാൻ, ദീപേഷ് ഭട്ടതിരി, അംജദ് ഖാൻ സർവാർ ജാൻ എന്നിവർക്കാണ് സ്വർണ്ണം ലഭിച്ചത്.

2025 ആഗസ്റ്റ് 25 മുതൽ നവംബർ 22 വരെ നീണ്ടു നിന്ന ‘സെൻഡ് & വിൻ 2025’ ക്യാമ്പയിൻ കാലയളവിൽ ലുലു എക്സ് ചേഞ്ച്, ലുലു മണി ആപ്പ് എന്നിവ മുഖേന ആദ്യമായി പണം അയച്ച ഉപഭോക്താവിന് ഡോംഗ് ഫെംഗ് ഷൈൻ സെഡാൻ സമ്മാനമായി നേടാൻ അവസരം ലഭിച്ചു.

മറ്റ് എല്ലാ ഇടപാടുകളും നടത്തിയവർക്ക് കോംടെക് ഗോൾഡിന്റെ ഒരു കിലോ ഗ്രാം വരെയുള്ള സ്വർണ്ണം സമ്മാനമായി നൽകുന്ന ഒന്നിലധികം നറുക്കെടുപ്പു കളുടെ പ്രവേശനത്തിലേക്കുള്ള യോഗ്യത നേടി. ഇതിലൂടെ ഉപഭോക്താക്കൾക്ക് സമ്മാനങ്ങൾ നേടാനുള്ള കൂടുതൽ അവസരങ്ങൾ ലഭിച്ചു.

വ്യവസായ പങ്കാളികളായ യു. എ. ഇ. ഡോംഗ് ഫെംഗ് മോട്ടോർ കോർപ്പറേഷൻ എക്സ്ക്ലൂസീവ് ഡിസ്ട്രിബ്യൂട്ടർ മഹി ഖൂരി ഓട്ടോ മോട്ടീവും ബ്ലോക്ക്‌ ചെയിൻ അധിഷ്ഠിത ഡിജിറ്റൽ ഗോൾഡ് ഇക്കോ സിസ്റ്റം കോംടെക് ഗോൾഡുമാണ് പിന്തുണ നൽകിയത്.

ലുലു എക്സ് ചേഞ്ചുമായുള്ള സഹകരണം ക്യാമ്പ യിന്റെ മൂല്യ നിർണ്ണയത്തെ ശക്തിപ്പെടു ത്തുകയും ഉപഭോക്തൃ കേന്ദ്രീകൃതമായ സേവനത്തിനും വിശ്വാസ്യതക്കും പ്രാധാന്യം നൽകുകയും ചെയ്തു. ക്യാമ്പയിൻ പങ്കെടുത്ത എല്ലാ ഉപഭോക്താക്കളോടും ഞങ്ങൾ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു എന്ന് ലുലു എക്സ് ചേഞ്ച് സി. ഇ. ഒ. തമ്പി സുദർശനൻ പറഞ്ഞു. FACE BOOK

- pma

വായിക്കുക: , , , , ,

Comments Off on ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു

സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ

December 3rd, 2025

sanchar-saathi-cyber-security-app-ePathram
ന്യൂഡൽഹി : ഇന്ത്യയിലെ സ്മാർട്ട്‌ ഫോണുകളിൽ സഞ്ചാർ സാഥി (Sanchar Saathi App) എന്ന സൈബർ സുരക്ഷാ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണം എന്ന ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. ആപ്പിന് ജനകീയ സ്വീകാര്യത വർദ്ധിച്ചു എന്ന വിചിത്ര വാദവുമായിട്ടാണ് പുതിയ നീക്കം.

രാജ്യത്ത് നിർമ്മിക്കുന്ന എല്ലാ ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് പ്രി-ഇൻസ്റ്റാൾ ചെയ്യണം, നിലവിലുള്ള ഫോണുകളിൽ അപ്ഡേറ്റ് വഴി സഞ്ചാർ സാഥി ആപ്പ് ലഭ്യമാക്കണം എന്നും സ്മാർട്ട് ഫോൺ നിർമ്മാതാക്കൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരുന്നു. മാത്രമല്ല ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പ് ഒരു കാരണ വശാലും ഡിലീറ്റ് ചെയ്യാൻ സാധിക്കരുത് എന്നും ഉത്തരവിൽ അറിയിച്ചിരുന്നു.

സഞ്ചാര്‍ സാഥി ആപ്പ്‌ നിർബ്ബന്ധം ആക്കുന്നത് പ‍ൗരന്മാരെ നിരീക്ഷിക്കാനുള്ള കുതന്ത്രമാണ് എന്നു വിമർശം ശക്തമായതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിലായി.

പ്രതിപക്ഷ പാർട്ടികളും ഐ. ടി. വിദഗ്‌ധരും സ്മാർട്ട് ഫോൺ കമ്പനികളും ആശങ്ക അറിയിച്ചു. സർക്കാർ ഉത്തരവിന്ന് എതിരെ ആപ്പിൾ കമ്പനി നിയമ നടപടിക്ക് ഒരുങ്ങുന്നു എന്നുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

സൈബർ സുരക്ഷ ഉറപ്പു വരുത്തുക, മോഷ്ടിക്കുന്ന ഫോണുകൾ ട്രാക്ക് ചെയ്യുക എന്നതാണ് ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ ഉദ്ദേശിക്കുന്നത് എങ്കിലും ഇത് പൗരൻമാരുടെ സ്വകാര്യതയെ മാനിക്കാതെ വ്യക്തിഗത വിവരങ്ങൾ ചോർത്താനുള്ള ശ്രമം ആണെന്നും ആക്ഷേപങ്ങൾ ഉയർന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ തിടുക്കത്തിൽ ഉത്തരവ് പിൻവലിച്ചത്. P T I 

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ

കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം

November 28th, 2025

keltron-digital-media-journalism-courses-ePathram
തിരുവനന്തപുരം : കേരള സര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനം കെല്‍ട്രോണ്‍, ഡിഗ്രി/പ്ലസ്ടു യോഗ്യതയുള്ള വിദ്യാർത്ഥികൾക്കായി അവരുടെ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് കേന്ദ്രങ്ങളില്‍ 2025-26 വര്‍ഷത്തെ മാധ്യമ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക (ഫോണ്‍) : 95449 58182.

അവസാന തിയ്യതി 2025 ഡിസംബര്‍ 12.

- pma

വായിക്കുക: , , , , ,

Comments Off on കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം

യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു

November 25th, 2025

logo-united-child-protection-team-cpt-foundation-uae-ePathram
ഷാർജ : നമുക്കൊന്നിക്കാം: സുരക്ഷിത ബാല്യങ്ങൾക്ക് എന്ന മുദ്രാവാക്യം ഉയർത്തി ഇന്ത്യയിലും ജി. സി. സി. രാജ്യങ്ങളിലും പ്രവർത്തിച്ചു വരുന്ന ബാലാവകാശ എൻ. ജി. ഒ. യുടെ യു. എ. ഇ. ചാപ്റ്റർ യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ രൂപീകരിച്ചു.

ഷാർജയിൽ നടന്ന രൂപീകരണ യോഗത്തിൽ യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ ഗ്ലോബൽ ചെയർമാൻ മഹമൂദ് പറക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ കോഡിനേറ്റിങ് ഡയറക്ടർ ആർ. ശാന്തകുമാർ കർമ്മ പദ്ധതികൾ അവതരിപ്പിച്ചു.

ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻ ചെയർമാൻ അഡ്വ. മുഹമ്മദ്‌ സാജിദ് ബാല നീതി നിയമത്തെ (ജുവനൈൽ ജസ്റ്റിസ് ആക്ട്) കുറിച്ച് പ്രഭാഷണം നടത്തി.

united-child-protection-team-cpt-foundation-launches-uae-chapter-committee-ePathram

ഭാരവാഹികളായി ഗഫൂർ പാലക്കാട് (ചെയർമാൻ), അനസ് കൊല്ലം (വൈസ് ചെയർമാൻ), ⁠സുജിത് ചന്ദ്രൻ (കൺവീനർ), നദീർ ഇബ്രാഹിം (ജോ: കൺവീനർ), മനോജ്‌ കാർത്ത്യാരത്ത് (ട്രഷറർ), അൽ നിഷാജ് ഷാഹുൽ, ഷിജി അന്ന ജോസഫ്, അബ്ദുൾ സമദ് മാട്ടൂൽ (കോഡിനേറ്റർമാർ) എന്നിവരെ തെരഞ്ഞെടുത്തു.

വിവിധ എമിറേറ്റ് പ്രതിനിധികളായി സൂഫി അനസ് (ദുബായ്), ⁠സൂര്യ സുരേന്ദ്ര (ഷാർജ), ജംഷീർ എടപ്പാൾ (അബുദാബി), നസീർ ഇബ്രാഹിം (അജ്‌മാൻ) എന്നിവ രെയും പ്രവർത്തക സമിതി അംഗങ്ങളായി അഷ്ഹർ എളേറ്റിൽ, മുഹമ്മദ്‌ ഷഹദ്,⁠ മെഹബൂബ് കുഞ്ഞാണ, നിഷാദ് ഷാർജ, നാസർ വരിക്കോളി, ഷബ്‌ന, ജിയ ഡാനി എന്നിവരെയും തെരഞ്ഞെടുത്തു.

ഷഫീൽ കണ്ണൂർ, മുസമ്മിൽ മാട്ടൂൽ, അഡ്വ. മുഹമ്മദ്‌ സാജിദ്, ഹാരിസ് കോസ്മോസ്, ബിജു തിക്കോടി എന്നിവരാണ് രക്ഷാധികാരികൾ.

യുണൈറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ ടീം ഫൗണ്ടേഷൻ  ഔദ്യോഗിക വെബ് സൈറ്റ് ഉദ്ഘാടനവും കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പരിപാടികളും ഡിസംബറിൽ സംഘടിപ്പിക്കും എന്നും ഭാരവാഹികൾ അറിയിച്ചു.

ഗ്ലോബൽ എക്സിക്യൂട്ടീവ് നാസർ ഒളകര സ്വാഗതവും മനോജ്‌ നന്ദിയും പറഞ്ഞു. CPT 

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു

അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ

November 19th, 2025

aaliya-sheikh-s-debut-his-ghost-our-inheritance-by-bri-books-ePathram
ഷാർജ : അന്താരാഷ്ട്ര പുസ്തക മേള 2025-ൽ തിളങ്ങി അബുദാബി സെൻ്റ് ജോസഫ് സ്‌കൂളിലെ ആലിയ ഷെയ്ഖ്. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ആലിയ, തൻ്റെ ആദ്യ പുസ്തകമായ ‘His Ghost, Our Inheritance’ എന്ന കൃതിയിലൂടെ യാണ് യു. എ. ഇ. യിലെ ഏറ്റവും മികച്ച 20 വിൽപനയുള്ള യുവ എഴുത്തുകാരുടെ പട്ടിക യിലൂടെ അംഗീകാരം നേടിയിരിക്കുന്നത്.

his-ghost-our-inheritance-aaliya-sheikh-s-debut-book-ePathram

ബ്രി-ബുക്‌സിലൂടെ പ്രസിദ്ധീകരിച്ച ആലിയയുടെ ‘His Ghost, Our Inheritance’ എന്ന കൃതി രാജ്യത്തുടനീളമുള്ള ആയിര ക്കണക്കിന് യുവ എഴുത്തുകാർക്ക് ഇടയിൽ വേറിട്ടു നിന്നു. ഷാർജ ഇൻ്റർ നാഷണൽ ബുക്ക് ഫെയർ ഇൻ്റലക്ച്വൽ ഹാളിൽ നടന്ന ചടങ്ങിൽ ആലിയ ഷെയ്ഖിനു മൊമെൻ്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.

aaliya-sheikh-s-debut-book-his-ghost-our-inheritance-ePathram

യുവ പ്രതിഭകളുടെ വ്യത്യസ്തങ്ങളായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന സെൻ്റ് ജോസഫ് സ്‌കൂളിന് ഈ നേട്ടം അഭിമാനം പകരുന്നു. ഒരു നല്ല വായനക്കാരിയും ക്രിയേറ്റീവ് സ്റ്റോറി ടെല്ലറുമായ ആലിയ, STEM, AI എന്നിവയോടുള്ള അവളുടെ അഭിനിവേശം പര്യവേക്ഷണം ചെയ്യുന്നതിനിടയിൽ ഒരു എഴുത്തുകാരിയായി വളരാൻ ആഗ്രഹിക്കുന്നു.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ

Page 1 of 8412345...102030...Last »

« Previous « തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
Next Page » ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha