ടുണീഷ്യയിൽ പൊതു സ്ഥാപന ങ്ങളിൽ മുഖാവരണം നിരോധിച്ചു

July 6th, 2019

face-veil-epathram
ടുണീസ് : മുഖാവരണം നിരോധിച്ചു കൊണ്ട് ടുണീഷ്യൻ പ്രധാനമന്ത്രി യൂസഫ് ചാഹേദ് ഉത്തരവ് ഇറക്കി. മുഖം ഭാഗിക മായോ പൂര്‍ണ്ണ മായോ മറക്കുന്ന തരത്തി ലുള്ള വസ്ത്ര ങ്ങള്‍ ഇനി മുതല്‍ പൊതു സ്ഥാപന ങ്ങ ളിൽ അനുവദിക്കുകയില്ല. രാജ്യതലസ്ഥാനമായ ടുണീസില്‍ ജൂൺ 27 നുണ്ടായ രണ്ട് ചാവേർ ആക്രമണ ങ്ങളെ ത്തുടർ ന്നാണ് ഉത്തരവ്. ചാവേറു കളിൽ ഒരാൾ നിഖാബ് ധരി ച്ചിരുന്നു എന്നുള്ള ദൃക്സാക്ഷി മൊഴി യുടെ അടി സ്ഥാന ത്തില്‍ ആണ് ഈ ഉത്തര വിനു വഴി ഒരുക്കിയത്.

- pma

വായിക്കുക: , , ,

Comments Off on ടുണീഷ്യയിൽ പൊതു സ്ഥാപന ങ്ങളിൽ മുഖാവരണം നിരോധിച്ചു

നയതന്ത്ര തലത്തില്‍ ഇന്ത്യക്ക് നേട്ടം ; ചൈന എതിർപ്പ് പിൻവലിച്ചു ; മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു

May 2nd, 2019

Masood-azhar-epathram

ദില്ലി: ജെയ്ഷെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ പ്രത്യേക യോഗത്തിന്റേതാണ് തീരുമാനം. നയതന്ത്ര തലത്തിലെ ഇന്ത്യയുടെ വലിയ വിജയമാണ് തീരുമാനം. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ചൈന മാത്രമാണ് എതിര്‍ത്തിരുന്നത്.

മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഇംഗ്ലണ്ട് ,അമേരിക്ക് , ഫ്രാന്‍സ് എന്നിവ സംയുക്തമായി യുഎന്നിന്‍റെ പ്രത്യേക സമിതി മുമ്പാകെ പ്രമേയം കൊണ്ടു വന്നിരുന്നു. എന്നാല്‍,വിഷയം തല്‍ക്കാലത്തേക്ക് മാറ്റിവെക്കാന്‍ ചൈന ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പാസാക്കാനായിരിന്നില്ല. പുല്‍വാമ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു നടപടി. എന്നാല്‍ രാജ്യാന്തര തലത്തില്‍ സമ്മർദ്ദം നിമിത്തം ചൈന നിലപാട് മയപ്പെടുത്തിയിരുന്നു.

ബലം പ്രയോഗിച്ച് പ്രമേയം കൊണ്ടു വരാനുള്ള അമേരിക്കൻ ശ്രമം യു എൻ ഭീകരവാദ വിരുദ്ദ സമിതിയുടെ അധികാരങ്ങളിലേക്കുള്ള കടന്നു കയറ്റമാണെന്നായിരുന്നു ചൈനയുടെ നിലപാട്. മസൂദ് അസറിന് യാത്ര വിലക്ക് ഏര്‍പ്പെടുത്തലും,സ്വത്ത് കണ്ടുകെട്ടലും നിര്‍ദേശിക്കുന്ന കരട് പ്രമേയം സുരക്ഷാ സമിതി അംഗങ്ങൾക്ക് അമേരിക്ക വിതരണം ചെയ്തിരുന്നു.

- അവ്നി

വായിക്കുക: , , ,

Comments Off on നയതന്ത്ര തലത്തില്‍ ഇന്ത്യക്ക് നേട്ടം ; ചൈന എതിർപ്പ് പിൻവലിച്ചു ; മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു

കൊളംബോ യില്‍ ഈസ്റ്റര്‍ പ്രാര്‍ത്ഥനാ സമയത്ത് സ്ഫോടനം

April 21st, 2019

srilankan-war-crimes-epathram
കൊളംബോ : ഈസ്റ്റർ പ്രാർത്ഥന നടക്കു ന്നതി നിടെ കൊളംബോ യിലെ രണ്ടു പള്ളി കളില്‍ സ്ഫോടനം. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊളംബോയിലെ സെന്റ് ആന്റ ണീസ് ചർച്ച്, നെഗോമ്പോ യിലെ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് എന്നി വിട ങ്ങളി ലാണ് പ്രദേശിക സമയം 8.45 ന് ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥന കള്‍ ക്കിടെ സ്‌ഫോടനം നടന്നത് എന്ന് ശ്രീലങ്കന്‍ അധി കൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കൊളംബോ യിലെ ഷാൻഗ്രി ലാ, കിംഗ്സ് ബെറി എന്നീ പഞ്ച നക്ഷത്ര ഹോട്ട ലുക ളിലും സ്ഫോടനം ഉണ്ടായ തായും നൂറോളം പേര്‍ മരിച്ചു എന്നും ഇരു നൂറോളം പേര്‍ അത്യാ സന്ന നില യില്‍ ആണ് എന്നും സ്ഥിരീ കരി ക്കാത്ത റിപ്പോ ര്‍ട്ടു കള്‍ ഉണ്ട്.

- pma

വായിക്കുക: , , , ,

Comments Off on കൊളംബോ യില്‍ ഈസ്റ്റര്‍ പ്രാര്‍ത്ഥനാ സമയത്ത് സ്ഫോടനം

ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ പാകിസ്ഥാനെ ചൈന സംരക്ഷിക്കേണ്ടതില്ലെന്ന് അമേരിക്ക

March 22nd, 2019

Trump_epathram

വാഷിംഗ്ടണ്‍: ഭീകരര്‍ക്കെതിരായ നടപടികള്‍ സ്വീകരിക്കുന്നതിന് ചൈന മുന്‍കയ്യെടുക്കണമെന്ന് അമേരിക്ക. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം ചൈന തടഞ്ഞത് നിരാശയുണ്ടാക്കി. വിഷയത്തില്‍ പാകിസ്ഥാനെ സംരക്ഷിക്കാതിരിക്കാനുള്ള ഉത്തരവാദിത്തം ചൈനക്കുണ്ടെന്നും ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

സ്വന്തം നാട്ടിലെ ഭീകരര്‍ക്കെതിരെ പാകിസ്ഥാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ചൈന ലോകരാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് ചെയ്യേണ്ടത്. ഭീകരവാദത്തെ പിന്തുണക്കുന്ന പാകിസ്ഥാനെ ചൈന സംരക്ഷിക്കേണ്ട ആവശ്യമില്ല. തീവ്രവാദത്തിനെതിരെ ചൈനക്കും അമേരിക്കക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അമേരിക്ക വ്യക്തമാക്കി.

- അവ്നി

വായിക്കുക: , ,

Comments Off on ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ പാകിസ്ഥാനെ ചൈന സംരക്ഷിക്കേണ്ടതില്ലെന്ന് അമേരിക്ക

നെതർലാൻഡിൽ വെടിവെപ്പ് ; ഭീകരാക്രമണമെന്ന് സംശയം

March 19th, 2019

nederland gunshoot-epathram

ആസ്റ്റർഡാം : നെതർലാൻഡിലെ യൂട്രെച്ച് നഗരത്തിൽ തോക്കുധാരി ട്രാമിനുള്ളിൽ നടത്തിയ വെടിവെപ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ഭീകരാക്രമണ സാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന് അധികൃതർ അറിയിച്ചു.നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു.

വെടിവെപ്പ് നടത്തിയ തോക്കുധാരി കടന്നുകളഞ്ഞതായാണ് റിപ്പോർട്ട്. പ്രദേശം ഇപ്പോൾ പൊലീസിന്റെ നിയന്ത്രണത്തിലാണ് . സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ട്രാം സർവീസ് താത്കാലികമായി നിർത്തിവെച്ചതായാണ് റിപ്പോർട്ട്.തുർക്കി സ്വദേശിയായ ഗോക്മെൻ ടാനിസ് എന്നയാളെയാണ് സംശയിക്കുന്നത്. ഇയാളെ എവിടെവെച്ചു കണ്ടാലും വിവരം അറിയിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

- അവ്നി

വായിക്കുക: , , , ,

Comments Off on നെതർലാൻഡിൽ വെടിവെപ്പ് ; ഭീകരാക്രമണമെന്ന് സംശയം

Page 6 of 15« First...45678...Last »

« Previous Page« Previous « മണ്ഡ്യയില്‍ സുമലത സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും
Next »Next Page » സത്യധാര പ്രചരണ ക്യാമ്പ യിന് തുടക്കം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha