കുപ്പികളില്‍ പെട്രോള്‍ ലഭിക്കില്ല ; സ്വകാര്യ – ടാക്സി വാഹനങ്ങളില്‍ പെട്രോളിയം ഉൽപന്നങ്ങള്‍ കൊണ്ടു പോകുന്നതിന് വിലക്ക്

April 11th, 2023

no-more-petrol-in-the-bottle-ePathram
കൊച്ചി : ഇനി മുതല്‍ സംസ്ഥാനത്ത് കുപ്പികളില്‍ പെട്രോള്‍ ലഭിക്കില്ല. ഓട്ടോ റിക്ഷ ഉൾപ്പെടെയുള്ള ടാക്സി വാഹനങ്ങള്‍, സ്വകാര്യ വാഹനങ്ങള്‍ എന്നിവയിലും പാചക വാതകം ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപന്നങ്ങള്‍ കൊണ്ടു പോകുവാന്‍ അനുവാദം ഇല്ല.

ഇതു സംബന്ധിച്ച 2002 ലെ പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) നിയമം കര്‍ശനമാക്കി. വീടുകളിലേക്ക് പാചക വാതകം (എൽ. പി. ജി. സിലിണ്ടറുകൾ) സ്വന്തം വാഹനത്തിൽ കൊണ്ടു പോയാലും നടപടി ഉണ്ടാവും. വഴിയില്‍ വെച്ച് ബൈക്കിലെ പെട്രോള്‍ തീർന്നു വണ്ടി നിന്നു പോയാൽ കുപ്പിയുമായി ചെന്നാൽ പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കില്ല.

നിയമം കര്‍ശ്ശനമായതോടെ യാത്രക്കാരുമായി പോകുന്ന ബസ്സുകള്‍ പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം നിറക്കുന്ന രീതിയും അവസാനിപ്പിക്കും. യാത്രക്കാരെ പമ്പിന്‍റെ സുരക്ഷിത അകലത്തില്‍ നിര്‍ത്തി മാത്രമേ ഇന്ധനം അടിക്കുവാന്‍ ബസ്സുകളെ അനുവദിക്കൂ.

ട്രെയിനുകളില്‍ വാഹനം പാര്‍സല്‍ ചെയ്തു കൊണ്ടു പോകുമ്പോള്‍ അതില്‍ ഇന്ധനം ഉണ്ടാവരുത് എന്ന് റെയില്‍വേ നിയമം നിലവില്‍ ഉണ്ട്.

പെട്രോള്‍, ഡീസല്‍, എല്‍. പി. ജി. ഉള്‍പ്പെടെയുളളവ വിതരണക്കാരുടെ സുരക്ഷിത വാഹനങ്ങളും വിദഗ്ധ തൊഴിലാളികളുടെ സാന്നിദ്ധ്യത്തിലും അല്ലാതെ കൊണ്ടു പോകാന്‍ അനുവദിക്കില്ല. നിയമം ലംഘിച്ചാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും എന്നും പെസോ അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on കുപ്പികളില്‍ പെട്രോള്‍ ലഭിക്കില്ല ; സ്വകാര്യ – ടാക്സി വാഹനങ്ങളില്‍ പെട്രോളിയം ഉൽപന്നങ്ങള്‍ കൊണ്ടു പോകുന്നതിന് വിലക്ക്

രാജ്യത്തെ ആദ്യ ഓൺ ലൈൻ ടാക്സി ‘കേരള സവാരി’ തുടക്കമായി

August 18th, 2022

kerala-savaari-online-auto-taxi-ePathram
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓൺ ലൈൻ ഓട്ടോ – ടാക്സി സംവിധാനം ‘കേരള സവാരി’ സംസ്ഥാന മുഖ്യമന്ത്രി പിണാറിയ വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. കനകക്കുന്നിൽ നടന്ന ചടങ്ങിലാണ് കേരള സവാരി തുടക്കമായത്. രാജ്യത്തിനു മാതൃകയാണ് കേരള സവാരി പദ്ധതി. യാത്രക്കാർക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു വരുത്താനും ഓട്ടോ ടാക്സി തൊഴിലാളി കൾക്ക് അർഹമായ പ്രതിഫലം ലഭ്യമാക്കാനും കേരള സവാരിയിലൂടെ സാധിക്കും എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം നഗര ത്തിലാണ് നടപ്പാക്കുന്നത്. അത് വിലയിരുത്തി കുറ്റമറ്റ മാതൃകയിൽ സംസ്ഥാനത്ത് ഒട്ടാകെ പദ്ധതി നടപ്പിലാക്കുവാനാണ് തീരുമാനം.

കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ നഗര സഭാ പരിധികളിലും ഒരു മാസത്തിനുള്ളിൽ കേരള സവാരി എത്തും. തൊഴിൽ വകുപ്പിന്‍റെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡാണ് ‘കേരള സവാരി’ ഒരുക്കിയിരിക്കുന്നത്. സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കും എട്ട് ശതമാനം സർവ്വീസ് ചാർജ്ജും മാത്രമാണ് കേരള സവാരിയിൽ ഈടാക്കുക. മറ്റ് ഓൺ ലൈൻ ടാക്സികളിൽ സര്‍വീസ് ചാര്‍ജ്ജ് 20 % മുതൽ 30 ശതമാനം വരെയാണ്.

ചൂഷണം ഇല്ലാത്ത ഒരു വരുമാന മാർഗ്ഗം മോട്ടോർ തൊഴിലാളികൾക്ക് ഉറപ്പിക്കാൻ തൊഴിൽ വകുപ്പ് ആലോചിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് കേരള സവാരി എന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു.

സുരക്ഷ മുന്‍ നിറുത്തിയാണ് കേരള സവാരി രൂപകല്പ്പന ചെയ്തിരിക്കുന്നത്. ഓരോ ഡ്രൈവർക്കും പോലീസ് ക്ലിയറൻസ് ഉണ്ടായിരിക്കും.

അടിയന്തര ഘട്ടങ്ങളിൽ സഹായത്തിനായി കേരള സവാരി ആപ്പിൽ ഒരു പാനിക്ക് ബട്ടണുണ്ട്. ഡ്രൈവർക്കും യാത്രക്കാര്‍ക്കും പരസ്പരം അറിയാതെ ഈ ബട്ടൺ അമർത്താന്‍ കഴിയും. ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്‍റ് ഏജൻസികളുടെ സേവനം വേഗത്തിൽ നേടാൻ ഇത് സഹായകമാവും.

തൊഴിലാളികളുടെയും യാത്രക്കാരുടെയും താല്പര്യങ്ങൾ ഒരുപോലെ സംരക്ഷിക്കപ്പെടണം എന്നും അക്കാര്യം സർക്കാർ ഉറപ്പു വരുത്തും എന്നും മന്ത്രി അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on രാജ്യത്തെ ആദ്യ ഓൺ ലൈൻ ടാക്സി ‘കേരള സവാരി’ തുടക്കമായി


« ഇന്ത്യന്‍ എംബസ്സിയുടെ ഓപ്പണ്‍ ഹൗസ് വീണ്ടും
ശീതീകരിച്ച അങ്കണവാടി കുരുന്നുകൾക്ക് തുറന്നു നൽകി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha