ഫ്ലാഷ് റെമിറ്റ് : യു. എ. ഇ. എക്‌സ്‌ചേഞ്ചും കാനറ ബാങ്കും കൈ കോര്‍ക്കുന്നു

November 6th, 2013

അബുദാബി : പ്രമുഖ ധന വിനിമയ സ്ഥാപന മായ യു. എ. ഇ. എക്‌സ്‌ചേഞ്ചും കാനറ ബാങ്കും സംയുക്തമായി ‘ഫ്ലാഷ് റെമിറ്റ്’ എന്ന പദ്ധതി നടപ്പിലാക്കുന്നു. ഫ്ലാഷ് റെമിറ്റ് എന്ന പദ്ധതി യിലൂടെ കാനറ ബാങ്ക് ഉപഭോക്താ ക്കള്‍ക്ക് ഇനി മുതല്‍ നാട്ടിലേക്ക് പണമയച്ച ഉടനെ തന്നെ ബാങ്കില്‍ പണം ലഭിക്കുന്നു.

സാധാരണ ബാങ്ക് അക്കൗണ്ട്‌ വഴി പണം അയക്കുമ്പോള്‍ നേരിടാവുന്ന നടപടി ക്രമ ങ്ങളുടെ ബാഹുല്യവും കാല താമസവും ഒഴിവാക്കാന്‍ ഉതകുന്നതാണ് ‘ഫ്ലാഷ് റെമിറ്റ്’ സംവിധാനം.

പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ വത്കൃത സജ്ജീകരണ ങ്ങളാണ് ഇതിന് ഉപയോഗി ക്കുന്നത്. പണം നിശ്ചിത അക്കൗണ്‍ടില്‍ വരവ് വെക്കുന്ന തോടെ അയച്ചയാള്‍ക്ക് മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിക്കും.

ഇന്ത്യയില്‍ പണം ലഭിക്കുന്ന ആള്‍ക്കും എസ്. എം. എസ്. സന്ദേശം കിട്ടും. പണമിടപാട് സംബന്ധിച്ചു ഇരു വശ ങ്ങളിലും വിവരം കൈമാറാന്‍ വേണ്ടി വരാറുള്ള അധിക ച്ചെലവ് ഒഴിവാക്കാനും ആധികാരികത ഉറപ്പു വരുത്താനും ഇത് സഹായകമാണ്.

ഉപഭോക്താ ക്കള്‍ക്കായി പുതിയ സാങ്കേതിക സൌകര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുന്നതില്‍ വളരെ സന്തോഷമുള്ളതായി യു. എ. ഇ. എക്‌സ്‌ചേഞ്ച് സി. ഇ. ഒ. യും എം. ഡി. യുമായ ഡോ. ബി. ആര്‍. ഷെട്ടി അറിയിച്ചു. ഫ്ലാഷ് റെമിറ്റ് എന്ന പദ്ധതി യിലൂടെ ഉപഭോക്താ ക്കള്‍ക്ക് കൃത്യമായ സമയത്ത് പണം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബംഗ്ലാദേശ്, ഇന്ത്യ, ഇന്‍ഡോനേഷ്യ, നേപ്പാള്‍, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നിവിട ങ്ങളില്‍ ഫ്ലാഷ് റെമിറ്റിന് വളരെ പ്രചാര മുണ്ട്.

അബുദാബി ആസ്ഥാന മായി ഒരു ശാഖ യോടെ 33 വര്‍ഷ ങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച യു. എ. ഇ. എക്‌സ്‌ചേഞ്ച് ഇന്ന് 5 വന്‍കര കളിലായി മുപ്പത് രാജ്യ ങ്ങളില്‍ 700-ല്‍ അധികം സ്വന്തം ശാഖ കളു മായി കറന്‍സി എക്‌സ്‌ചേഞ്ച് മേഖല യില്‍ പ്രവര്‍ത്തി ക്കുന്നു. 150-ഓളം പ്രമുഖ ബാങ്കു കളുമായി ബിസിനസ് ബന്ധം തുടരുന്ന യു. എ. ഇ. എക്‌സ്‌ ചേഞ്ചിന് യു. എ. ഇ. യില്‍ മാത്രം 125-ല്‍ അധികം ശാഖ കള്‍ ഉണ്ട്.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on ഫ്ലാഷ് റെമിറ്റ് : യു. എ. ഇ. എക്‌സ്‌ചേഞ്ചും കാനറ ബാങ്കും കൈ കോര്‍ക്കുന്നു

അനുവാദമില്ലാതെ ചിത്രങ്ങളും ദൃശ്യങ്ങളും പോസ്റ്റ് ചെയ്താല്‍ ശിക്ഷ

November 6th, 2013

facebook-thumb-down-epathram
അബുദാബി : മറ്റുള്ളവരുടെ പടങ്ങളും ദൃശ്യ ങ്ങളും അവരുടെ അനുവാദം ഇല്ലാതെ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്ക് സൈറ്റുകളിലോ ഓണ്‍ ലൈന്‍ മാധ്യമ ങ്ങളിലോ പ്രസിദ്ധ പ്പെടു ത്തുന്ന വര്‍ക്ക് അഞ്ചു ലക്ഷം ദിര്‍ഹംവരെ പിഴയ്ക്ക് സാധ്യത എന്ന് യു. എ. ഇ. ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ഫേസ് ബുക്ക്, ട്വിറ്റര്‍, യൂ ട്യൂബ് തുടങ്ങിയ മാധ്യമ ങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന രീതി ഇപ്പോള്‍ വ്യാപക മായ സാഹചര്യ ത്തിലാണ് നിയമം കര്‍ശന മാക്കുന്നത്.

സൈബര്‍ കുറ്റ നിയമ പ്രകാരം ഓണ്‍ലൈന്‍ മാധ്യമ ങ്ങള്‍ ഉപയോഗിച്ച് ഏതെങ്കിലും വ്യക്തി കളുടെ സ്വകാര്യത യെ ഹനിക്കും വിധം പ്രചാരണ ങ്ങള്‍ നടത്തുന്ന വര്‍ക്ക് ആറു മാസത്തെ തടവോ ഒന്നര ലക്ഷം മുതല്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴയോ അടക്കണം എന്നുള്ള കടുത്ത ശിക്ഷ യാണ് നിശ്ചയി ച്ചിരിക്കുന്നത് എന്ന് ലഫ്റ്റനന്‍റ് കേണല്‍ സലാഹ് അല്‍ ഗൂല്‍ വ്യക്ത മാക്കി.

വാഹന അപകടങ്ങ ളുടെയോ അപകടങ്ങളില്‍ പെട്ട ഇര കളുടെയോ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നതും സമാനമായ കുറ്റ കൃത്യം തന്നെ എന്നും മന്ത്രാലയം അറിയിപ്പില്‍ പറയുന്നു.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on അനുവാദമില്ലാതെ ചിത്രങ്ങളും ദൃശ്യങ്ങളും പോസ്റ്റ് ചെയ്താല്‍ ശിക്ഷ

ബക്രീദ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

October 12th, 2013

eid-mubarak-ePathram
അബുദാബി : ബലി പെരുന്നാള്‍ പ്രമാണിച്ച് യു എ ഇ യിലെ സര്‍ക്കാര്‍ ജീവന ക്കാര്‍ക്ക് ഒമ്പത് ദിവസ വും സ്വകാര്യ മേഖല യിലെ ജീവന ക്കാർക്ക് മൂന്ന് ദിവസവും അവധി ലഭിക്കും.

ഒക്ടോബര്‍ 11 മുതല്‍ 19 വരെയാണ് സര്‍ക്കാര്‍ മേഖല യില്‍ അവധി. സ്വകാര്യ മേഖല യില്‍ ഒക്ടോബര്‍ 14, 15, 16 തീയതി കളില്‍ അവധി ആയിരിക്കും.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on ബക്രീദ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

സമാധാന പൂര്‍ണമായ ലോകം സാദ്ധ്യമാകും എന്ന്‍ ഗാന്ധിജി യുടെ ജീവിതം പഠിപ്പിച്ചു : ശൈഖ് നഹ്യാന്‍

October 5th, 2013

sheikh-nahyan-bin-mubarak-al-nehyan-inaugurate-international-day-of-non-violence-ePathram
അബുദാബി : സമാധാന പൂര്‍ണ മായ ലോകം സാദ്ധ്യമാകും എന്ന്‍ മഹാത്മാ ഗാന്ധിയുടെ ജീവിതം നമ്മെ പഠിപ്പി ച്ചതായി യു. എ. ഇ. സാംസ്‌കാരിക യുവ ജന സാമൂഹിക വികസന മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍ പറഞ്ഞു. അക്രമ രഹിത മായ ലോക ത്തിനായാണ് ഗാന്ധി പ്രയത്നിച്ചത്. വിജയിച്ച സമൂഹ ങ്ങളെ സംഭാവന ചെയ്ത മഹത് വ്യക്തിത്വമാണ് ഗാന്ധിജി.

അക്രമ രാഹിത്യം എന്ന പ്രത്യയ ശാസ്ത്രവും ഗാന്ധിജി യാണ് ലോക ത്തിന് സമ്മാനിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ ഇന്ത്യന്‍ മീഡിയ അബൂദബി ഗാന്ധി ജയന്തി യുടെ ഭാഗമായി സംഘടിപ്പിച്ച അന്താരാഷ്ട്ര സമാധാന ദിന ആഘോഷ ങ്ങള്‍ ഉദ്ഘാടനം ചെയ്യുക യായിരുന്നു ശൈഖ് നഹ്യാന്‍.

അന്താരാഷ്ട്ര സമാധാന ദിനം നാം ആഘോഷിക്കു മ്പോഴും യഥാര്‍ഥ ത്തില്‍ ലോകത്ത് സമാധാനം അനുഭവപ്പെടുന്നില്ല എന്നു നമുക്കറിയാം. ഐക്യ രാഷ്ട്ര സഭയും നമ്മളെല്ലാവരും സമാധാനം നിറഞ്ഞ ലോകം സ്വപ്നം കണ്ടു കൊണ്ടിരിക്കുക യാണ്. ഖദര്‍ധാരിയായ ഒരു മനുഷ്യന്‍ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യ മാകുമെന്ന് നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അദ്ദേഹ ത്തിന്‍െറ ജന്‍മദിന ത്തിന്‍െറ ഭാഗ മായാണ് നാമെല്ലാം അന്താ രാഷ്ട്ര സമാധാന ദിനം ആചരിക്കുന്നത്. അക്രമ രാഹിത്യ ലോക ത്തിനായുള്ള പ്രവര്‍ത്തന ങ്ങള്‍ ഇപ്പോഴും താന്‍ ബാക്കി വെച്ചു പോയ ജീവിത ത്തിലൂടെ ഗാന്ധിജി തുടര്‍ന്നു കൊണ്ടിരിക്കുക യാണെന്നും ശൈഖ് നഹ്യാന്‍ പറഞ്ഞു.

ഓരോ ഇന്ത്യ ക്കാരനെയും ഇംഗ്ളീഷു കാരനെയും ലോക ത്തെ മുഴുവനായും അക്രമ രാഹിത്യ ത്തിലേക്ക് പരി വര്‍ത്തനം ചെയ്യിക്ക ലാണ് തന്‍െറ ദൗത്യമെന്ന ഗാന്ധി യുടെ വാക്കുകള്‍ ഉദ്ധരിച്ചുള്ള ശൈഖ് നഹ്യാന്‍െറ പ്രസംഗം തിങ്ങി നിറഞ്ഞ സദസ്സ് കൈയടി യോടെയാണ് സ്വീകരിച്ചത്. സത്യ സന്ധതയും മനുഷ്യത്വവും ക്ഷമയും സ്നേഹവും നിറഞ്ഞ ലോക ത്തിന് വേണ്ടി യായിരുന്നു ഗാന്ധി പ്രവര്‍ത്തിച്ചത്.

യു. എ. ഇ. യില്‍ നമ്മളെല്ലാം സുരക്ഷിത രാണ്. ലോക ത്തിന്‍െറ പല ഭാഗ ങ്ങളിലും അക്രമങ്ങള്‍ അരങ്ങേറുമ്പോഴും യു. എ. ഇ. യില്‍ അവക്ക് സ്ഥാനമില്ല. അക്രമ രാഹിത്യ സമൂഹം ഒരു നിധി യായാണ് നാമെല്ലാം മനസ്സി ലാക്കുന്നത്. യു. എ. ഇ. യുടെ രാഷ്ട്ര പിതാവായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍ സമാധാന പൂര്‍ണമായ ലോക ത്തിനായാണ് പ്രവര്‍ത്തിച്ചിരുന്നത്. സംഘട്ടന ങ്ങള്‍ക്കും യുദ്ധ ങ്ങള്‍ക്കും നശീകരണ ത്തിനും ബദലായി ക്ഷമയും ആര്‍ദ്രതയും സംഭാഷണ വുമാണ് ഓരോ രാജ്യ നേതാവും പാലിക്കേണ്ട ത് എന്നായിരുന്നു ശൈഖ് സായിദ് പറഞ്ഞി രുന്നത്.

സത്യ സന്ധതയും വിനയവും ക്ഷമയും സ്‌നേഹവും നിറഞ്ഞ സമൂഹത്തെ നിലനിര്‍ത്താനും പരി പോഷിപ്പി ക്കാനും വേണ്ടി യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അബുദാബി കിരീടാവ കാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവരുടെ നേതൃത്വ ത്തില്‍ ശക്തമായ പ്രവര്‍ത്ത നങ്ങളോടെ മുന്നോട്ടു പോകുക യാണെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധി ജയന്തി യോട് അനുബന്ധിച്ച് അന്താരാഷ്ട്ര സമാധാന ദിനാ ചരണ ചടങ്ങ് സംഘടിപ്പിച്ച ഇന്ത്യന്‍ മീഡിയ അബുദാബി, ഇസ്ലാമിക് സെന്റര്‍, ഗാന്ധി സാഹിത്യ വേദി, ഇന്ത്യന്‍ എംബസി കള്‍ച്ചറല്‍ വിഭാഗം എന്നിവ യെയും അദ്ദേഹം അഭിനന്ദിച്ചു.

കേരള നിയമ സഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ചടങ്ങില്‍ സംബന്ധിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: , , , ,

Comments Off on സമാധാന പൂര്‍ണമായ ലോകം സാദ്ധ്യമാകും എന്ന്‍ ഗാന്ധിജി യുടെ ജീവിതം പഠിപ്പിച്ചു : ശൈഖ് നഹ്യാന്‍

ഇന്ത്യയിലേക്ക് ഇത്തിഹാദ് എയര്‍വേസ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു

September 20th, 2013

etihad-airways-ePathram
അബുദാബി : യു. എ. ഇ. യുടെ ഔദ്യോഗിക വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേസ് അബുദാബി യില്‍ നിന്ന് ഇന്ത്യ യിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. നവംബര്‍ ഒന്ന് മുതലാണ് ഇന്ത്യ യിലേക്കുള്ള സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം സര്‍വീസുകളുടെ എണ്ണവും കൂട്ടുന്നത്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പ്രാധാന്യം കണക്കിലെടുത്താണ് ഇത്തിഹാദ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്. ലോക ത്തിലെ ഏറ്റവും വേഗ ത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന രാജ്യ ങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും ഇത്തിഹാദിന്‍െറ പദ്ധതി കളില്‍ ഇന്ത്യക്ക് നിര്‍ണായക സ്ഥാന മാണുള്ള തെന്നും കമ്പനി പ്രസിഡന്‍റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ജെയിംസ് ഹോഗന്‍ അബുദാബി യില്‍ പറഞ്ഞു.

നവംബര്‍ ഒന്ന് മുതല്‍ അബുദാബി – മുംബൈ, അബുദാബി – ന്യൂദല്‍ഹി റൂട്ടുകളില്‍ സീറ്റു കളുടെ എണ്ണം മൂന്നിരട്ടിയായി ഉയര്‍ത്തുമെന്നും, അടുത്ത വര്‍ഷം ആദ്യ ത്തോടെ കേരള ത്തിലേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. എല്ലാ യാത്രക്കാര്‍ക്കും ഗുണകരമാകുന്ന രീതിയില്‍ ബിസിനസ്, ഫസ്റ്റ്, ഇക്കോണമി ക്ളാസുകളും ഏര്‍പ്പെടുത്തും.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on ഇന്ത്യയിലേക്ക് ഇത്തിഹാദ് എയര്‍വേസ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു

Page 139 of 140« First...102030...136137138139140

« Previous Page« Previous « മദ്യപിച്ച ജോലിക്ക് ഹാജരായ പാൿ പൈലറ്റ് അറസ്റ്റിൽ
Next »Next Page » കെ. എസ്. സി. ഓണാഘോഷ പരിപാടികൾ 27 ന് »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha