ഇമ യുടെ ശൈഖ് സായിദ് അനുസ്മരണവും ചിത്ര പ്രദര്‍ശനവും

July 21st, 2013

sheikh-zayed-calligraphy-by-khaleelulla-ePathram
അബുദാബി : ചരിത്ര ത്തില്‍ സമാനതകള്‍ ഇല്ലാത്ത വ്യക്തിത്വമായ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ഓര്‍മ്മ ദിനം, ഇമ യും (ഇന്ത്യന്‍ മീഡിയ അബുദാബി) ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റററും സമുചിത മായി ആചരിക്കുന്നു.

ജൂലായ്‌ 26 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ ശൈഖ് സായിദിന്റെ അപൂര്‍വ്വ ഫോട്ടോകളും പെയിന്റിംഗ് – കാലിഗ്രാഫി ചിത്ര ങ്ങളു ടെയും പ്രദര്‍ശനവും അനുസ്മരണ സമ്മേളനവും നടത്തും.

ഇന്ത്യന്‍ സ്ഥാനപതി കാര്യാലയ ത്തിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ നമൃത കുമാര്‍ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. യു. എ. ഇ. എക്‌സ്‌ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍കുമാര്‍ ഷെട്ടി, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവ ഹാജി എന്നിവര്‍ ശൈഖ് സായിദ് അനുസ്മരണം നടത്തും. ചിത്രപ്രദര്‍ശനം ഉച്ച കഴിഞ്ഞ് മൂന്നു വരെ നീണ്ടു നില്‍ക്കും.

ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍റര്‍ പ്രസിഡന്‍റ് ജോയ് തോമസ് ജോണ്‍, മലയാളി സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കര്‍, കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് എം. യു. വാസു തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. ഇന്ത്യന്‍ മീഡിയാ അബുദാബി പ്രസിഡന്‍റ് ടി. എ. അബ്ദുള്‍സമദ് അധ്യക്ഷത വഹിക്കും.

ലിംക ബുക്കില്‍ ഇടം പിടിച്ച കാലിഗ്രാഫര്‍ ഖലിലുള്ള ചെംനാട്, ചിത്ര കാരന്മാരായ ഉദയ് റസല്‍പുരം, ഷീനാ ബിനോയ്, ബോബന്‍, കുമാര്‍ ചടയ മംഗലം തുടങ്ങിയ വരുടെ ചിത്രങ്ങളും കെ. എം. സി. സി. കമ്മിറ്റി യുടെ ശൈഖ് സായിദിന്റെ അത്യപൂര്‍വ ചിത്ര ശേഖര വുമാണ് പ്രദര്‍ശിപ്പിക്കുക. സമാപന ച്ചടങ്ങില്‍ ചിത്രകാരന്മാര്‍ക്ക് ഇന്ത്യന്‍ മീഡിയാ അബുദാബി യുടെ ഉപഹാരം സമ്മാനിക്കും.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on ഇമ യുടെ ശൈഖ് സായിദ് അനുസ്മരണവും ചിത്ര പ്രദര്‍ശനവും

ജന നിബിഡമായ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് ഇഫ്താര്‍

July 19th, 2013

shaikh-zayed-masjid-ePathram
അബുദാബി : ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് യു. എ. ഇ. യിലെ ഏറ്റവും ശ്രദ്ധേയമായ ഇഫ്താര്‍ കേന്ദ്ര മായി മാറുന്നു. നോമ്പ് തുടങ്ങി ആദ്യ ആഴ്ചയിൽ തന്നെ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിൽ ഇഫ്താറിന് എത്തിയത് 1,70,000 ത്തോളം ആളുകളാണ്. ലോക ത്തിന്റെ നാനാ ഭാഗ ങ്ങളിൽ നിന്നുള്ള പ്രവാസി കളുടെയും സ്വദേശികളുമായ വിശ്വാസി കളുടെ വൻതിരക്കാണ് കഴിഞ്ഞ ദിവസ ങ്ങളിൽ ഇവിടെ കാണാന്‍ കഴിഞ്ഞത്.

ഓരോ ദിവസവും ശരാശരി ഇരുപതിനായിര ത്തോളം ആളുകളാണ് നോമ്പു തുറക്കായി ഇവിടെ എത്തുന്നത്. അബുദാബി സായുധ സേന ഓഫീസേഴ്‌സ് ക്ലബ്ബില്‍ തയാറാക്കുന്ന ഭക്ഷണമാണ് ഇഫ്‌ താറി നായി വിതരണം ചെയ്യുന്നത്. പോലീസ്, ഹെല്‍ത്ത്, ട്രാഫിക് തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ അടങ്ങുന്ന പ്രത്യേക കമ്മിറ്റി യാണ് നോമ്പു തുറക്കും അനുബന്ധ കാര്യങ്ങള്‍ക്കും സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഇവിടെ ഒരുക്കി യിരിക്കുന്ന 15 ഓളം ശീതീകരിച്ച ടെന്റുകളി ലാണ് നോമ്പു തുറ നടക്കുന്നത്.

റമദാൻ നോമ്പ് രണ്ടാമത്തെ പത്തിലേക്ക് കടന്നതോടെ കൂടുതൽ വിശ്വാസി കളെയാണ് പ്രതീക്ഷിക്കുന്നത്.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on ജന നിബിഡമായ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് ഇഫ്താര്‍

പാസ്‌പോര്‍ട്ട് സര്‍വീസിന് പുതുക്കിയ സമയക്രമം

July 10th, 2013

passport-epathram

അബുദാബി : റമദാനില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഇന്ത്യന്‍ എംബസി യുടെ ഔട്ട് സോഴ്‌സിംഗ് ഏജന്‍സിയായ ബി. എല്‍. എസ്. വഴിയും വിവിധ കോണ്‍സുലേറ്റുകള്‍ വഴിയും ആയിരിക്കും നടക്കുക. ജൂലായ് 10 മുതല്‍ പുതുക്കിയ സമയ ക്രമവും നിശ്ചയിച്ചു കൊണ്ട് അബുദാബി ഇന്ത്യന്‍ എംബസ്സി പത്രക്കുറിപ്പ് ഇറക്കി.

അബുദാബി യിലേയും ദുബായിലേയും ബി. എല്‍. എസ്. സെന്‍ററുകള്‍ രാവിലെ ഒമ്പതു മുതല്‍ അഞ്ചു വരെ പ്രവര്‍ത്തിക്കും.

അല്‍ഐന്‍ ഇന്ത്യന്‍ അസോസി യേഷന്‍, ദുബായ് കെ. എം. സി. സി, ഷാര്‍ജ ഇന്ത്യന്‍ അസോസി യേഷന്‍, അജ്മാന്‍ ഇന്ത്യന്‍ അസോസി യേഷന്‍, ഫുജൈറ ഇന്ത്യന്‍ അസോസി യേഷന്‍, റാക് ഇന്ത്യന്‍ അസോസി യേഷന്‍, ഖോര്‍ഫുക്കാന്‍ ഇന്ത്യന്‍ അസോസി യേഷന്‍, കല്‍ബ ഇന്ത്യന്‍ അസോസി യേഷന്‍ എന്നീ കേന്ദ്ര ങ്ങളിലെ പാസ്‌പോര്‍ട്ട് സര്‍വീസിന്റെ സമയ ക്രമം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും ഉച്ചയ്ക്കു ശേഷം മൂന്നു മുതല്‍ ആറു വരെയും ആയിരിക്കും.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on പാസ്‌പോര്‍ട്ട് സര്‍വീസിന് പുതുക്കിയ സമയക്രമം

റമദാനില്‍ 973 തടവുകാരെ വിട്ടയക്കുന്നു

July 10th, 2013

അബുദാബി : പരിശുദ്ധ റമദാനില്‍ യു. എ. ഇ. ജയിലു കളില്‍ നിന്നും 973 തടവുകാരെ മാപ്പ് നല്‍കി വിട്ടയക്കാന്‍ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ്‌ അല്‍ നഹ്‌യാന്‍ ഉത്തരവിട്ടു.

കോടതി കളിലെ കേസു കളില്‍ ഈ തടവുകാര്‍ നല്‍കാനുള്ള പണം സര്‍ക്കാര്‍ നല്‍കും. ചെറു കേസു കളിലെ തടവു കാര്‍ക്ക് പുതു ജീവിതം തുടങ്ങാനും അവരുടെ കുടുബാംഗ ങ്ങള്‍ അനുഭവിക്കുന്ന യാതന കള്‍ അവസാനിപ്പി ക്കാനുമാണ് വിട്ടയക്കല്‍ എന്ന് അധികൃതര്‍ അറിയിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on റമദാനില്‍ 973 തടവുകാരെ വിട്ടയക്കുന്നു

പുണ്യ മാസത്തെ വരവേല്‍ക്കാന്‍ ഇഫ്താര്‍ ടെന്റുകളും ഒരുങ്ങി

July 4th, 2013

ramadan-iftar-tent-abudhabi-ePathram
അബുദാബി : പരിശുദ്ധ റമദാന്‍ മാസത്തെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ തയ്യാറെടുത്തു കഴിഞ്ഞു. ഒപ്പം രാജ്യമെങ്ങു മുള്ള പള്ളി കളോട് ചേര്‍ന്ന് നോമ്പ് തുറക്കാനുള്ള സൌകര്യ ങ്ങള്‍ ഒരുക്കി ടെന്റുകള്‍ ഉയര്‍ന്നു കഴിഞ്ഞു.

സ്വകാര്യ വ്യക്തി കളുടെയും റെഡ്‌ ക്രസന്റ് പോലെയുള്ള സംഘടന കളുടെയും ടെന്റുകളില്‍ ഇഫ്താറിനും തുടര്‍ന്ന് അത്താഴ ത്തിനുമുള്ള വിഭവങ്ങള്‍ ഒരുക്കും. ഈ റമദാനില്‍ ശൈഖ് ഖലീഫാ ഫൌണ്ടേഷന്‍ യു. എ. ഇ. യിലെ എല്ലാ എമിരേറ്റുക ളിലുമായി 58 700 ഇഫ്താര്‍കിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്.

ശൈഖ് സായിദ്‌ ഗ്രാന്‍ഡ്‌ മസ്ജിദിനോട് ചേര്‍ന്ന് ഒരുക്കിയിട്ടുള്ള ടെന്റുകളില്‍ ദിവസവും അമ്പതിനായിരത്തോളം ആളുകള്‍ക്ക് ഇഫ്താര്‍ വിരുന്നൊ രുക്കുന്നുണ്ട്.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on പുണ്യ മാസത്തെ വരവേല്‍ക്കാന്‍ ഇഫ്താര്‍ ടെന്റുകളും ഒരുങ്ങി

Page 140 of 141« First...102030...137138139140141

« Previous Page« Previous « പട്ടിണി നേരിടുന്ന കുട്ടികള്‍ക്ക് യു. എ. ഇ. എക്‌സ്‌ചേഞ്ചിന്റെ സഹായം
Next »Next Page » സിംസാറുള്‍ ഹഖ് ഹുദവി യുടെ “അഹ് ലന്‍ റമദാന്‍” ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha