ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു

December 14th, 2021

bank-note-indian-rupee-2000-ePathram
കൊച്ചി : പൊതുമേഖല ബാങ്കുകള്‍ സ്വകാര്യ വല്‍ക്കരി ക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാര്‍ ഡിസംബര്‍ 16 വ്യാഴം, 17 വെള്ളി ദിവസങ്ങളില്‍ പണി മുടക്കുന്നു.

രണ്ട് പൊതു മേഖലാ ബാങ്കുകള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ തന്നെ സ്വകാര്യവല്‍ക്ക രിക്കും എന്ന് കഴിഞ്ഞ ബജറ്റില്‍ കേന്ദ്ര ധനവകുപ്പു മന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചു കൊണ്ടാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണി യന്‍സ് (യു. എഫ്. ബി. യു.) എന്ന സംഘടന രണ്ടു ദിവസത്തെ പണി മുടക്കിന്ന് ആഹ്വാനം ചെയ്തിരി ക്കുന്നത്. ഇതിന്റെ ഭാഗമായി #BankBachao_DeshBachao എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം വ്യാപകമായി.

ഇടപാടുകള്‍ തടസ്സപ്പെടാന്‍ സാദ്ധ്യതയുണ്ട് എന്ന് എസ്. ബി. ഐ., പി. എന്‍. ബി.,ആര്‍. ബി. എല്‍. തുടങ്ങിയ ബാങ്കുകള്‍ മുന്നറിയിപ്പു നല്‍കി. എന്നാല്‍ ബാങ്കുകളുടെ ദൈനം ദിന പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ നടപടികള്‍ എടുത്തിട്ടുണ്ട് എന്നും അറിയിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു

വര്‍ഗ്ഗീയ വിദ്വേഷം പടര്‍ത്തുന്നവര്‍ക്ക് എതിരെ കര്‍ശ്ശന നടപടി എടുക്കും : മുഖ്യമന്ത്രി

September 16th, 2021

pinarayi-vijayan-epathram
തിരുവനന്തപുരം : വര്‍ഗ്ഗീയ വിദ്വേഷം നിറഞ്ഞ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്ക് എതിരെ കര്‍ശ്ശന നടപടി എടുക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സമൂഹത്തില്‍ വിവേചനം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നവര്‍ ആരൊക്കെ തന്നെ ആയിരുന്നാലും അവര്‍ക്ക് എതിരെ വിട്ടു വീഴ്ച യില്ലാതെ നടപടി എടുക്കുവാന്‍ ചീഫ് സെക്രട്ടറിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗ ത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സമൂഹ മാധ്യമങ്ങളി ലൂടെ അടക്കം വിഭാഗീയത ഉണ്ടാക്കുവാനുള്ള ഒരു ശ്രമവും അനുവദിക്കരുത് എന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

മത നിരപേക്ഷ പാരമ്പര്യവും മത സാഹോദര്യവും നില നില്‍ക്കുന്ന സംസ്ഥാനമാണ്. കേരളത്തിന്റെ ഈ പൊതു സ്വഭാവവും സവിശേഷതയും തകര്‍ക്കുവാനുള്ള ബോധ പൂര്‍വ്വമായ ശ്രമമാണ് ചില കോണുകളില്‍ നിന്ന്ഉയര്‍ന്നു വരുന്നത്. ഇത്തരം നീക്കങ്ങള്‍ക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകും എന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on വര്‍ഗ്ഗീയ വിദ്വേഷം പടര്‍ത്തുന്നവര്‍ക്ക് എതിരെ കര്‍ശ്ശന നടപടി എടുക്കും : മുഖ്യമന്ത്രി

രാത്രിയാത്രാ നിയന്ത്രണവും ഞായർ ലോക്ക് ഡൗണും പിൻവലിച്ചു

September 8th, 2021

pinarayi-vijayan-epathram
തിരുവനന്തപുരം : കൊവിഡ് വ്യാപനം നിയന്ത്രിക്കുന്ന തിനു വേണ്ടി സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രി കാല കര്‍ഫ്യൂ, ഞായറാഴ്ചകളിലെ ലോക്ക് ഡൗണ്‍ എന്നിവ പിൻവലിച്ചു. കൊവിഡ് അവലോകന യോഗ ത്തിനു ശേഷം മുഖ്യ മന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.

ടെക്‌നിക്കൽ, പോളി ടെക്‌നിക്, മെഡിക്കൽ ഉൾപ്പെടെ യുള്ള ബിരുദ – ബിരുദാനന്തര അവസാന വർഷ വിദ്യാർത്ഥികള്‍, അദ്ധ്യാപകര്‍ മറ്റു ജീവന ക്കാരെയും ഉൾക്കൊള്ളിച്ചു കൊണ്ട് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവർത്തി ക്കുവാന്‍ അനുമതി നൽകും. എല്ലാവരും ഒരു ഡോസ് വാക്‌സിൻ എങ്കിലും എടുത്തിരിക്കണം.

ബിരുദ – ബിരുദാനന്തര അവസാന വർഷ വിദ്യാർത്ഥി കളും അദ്ധ്യാപകരും ജീവനക്കാരും വാക്‌സിൻ ആദ്യ ഡോസ് ഈയാഴ്ച തന്നെ പൂർത്തീകരിക്കണം. രണ്ടാം ഡോസിന് അർഹതയുള്ളവർ ഉടൻ തന്നെ അത് സ്വീകരിക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on രാത്രിയാത്രാ നിയന്ത്രണവും ഞായർ ലോക്ക് ഡൗണും പിൻവലിച്ചു

രോഗ ലക്ഷണങ്ങള്‍ ഉള്ള എല്ലാവർക്കും ആർ. ടി. – പി. സി. ആർ. പരിശോധന എന്നു മുഖ്യമന്ത്രി

August 29th, 2021

pinarayi-vijayan-epathram
തിരുവനന്തപുരം : കൊവിഡ് രോഗ ലക്ഷണങ്ങൾ കാണിക്കുന്ന എല്ലാവരെയും ആർ. ടി. പി. സി. ആർ. പരിശോധനക്കു വിധേയമാക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം ആയതിനു ഒരു കാരണം പി. സി. ആർ. ടെസ്റ്റുകള്‍ കുറച്ചു കൊണ്ട് ആന്‍റിജന്‍ ടെസ്റ്റുകള്‍ വര്‍ദ്ധിപ്പിച്ചതാണ് എന്നുള്ള പ്രതിപക്ഷ ത്തിന്റെ ആരോപണം മുഖ്യ മന്ത്രി തള്ളി ക്കളഞ്ഞു.

18 വയസ്സു കഴിഞ്ഞവരില്‍ 80 ശതമാനത്തിൽ അധികം പേർക്ക് ആദ്യ ഡോസ് വാക്സിൻ നല്‍കിയിട്ടുള്ള ജില്ല കളിൽ 1000 സാമ്പിളുകളിൽ പരിശോധന നടത്തും.

80 % ത്തിനു താഴെ ആദ്യ ഡോസ് ലഭിച്ച ജില്ലകളിൽ 1500 സാമ്പിളുകളിൽ പരിശോധന നടത്തും. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവ രിൽ രോഗ ലക്ഷണ ങ്ങൾ ഇല്ലാത്ത വര്‍ക്കും ഒരു മാസത്തിനുള്ളിൽ കൊവിഡ് പോസിറ്റീവ് ആയ വർക്കും പരിശോധന ആവശ്യമില്ല.

12 മണിക്കൂറിനുള്ളിൽ പരിശോധന ഫലം നെഗറ്റീവ് അണെങ്കിലും പോസിറ്റീവ് ആണെങ്കിലും റിപ്പോർട്ട് ചെയ്യാത്ത ലബോറട്ടറി കളുടെ ലൈസൻസ് റദ്ദാക്കും.

ഓരോ ലാബിലും ഉപയോ ഗിക്കുന്ന ആന്റിജൻ, ആർ. ടി. പി. സി. ആർ. ടെസ്റ്റ് കിറ്റുകൾ ജില്ലാ അഥോറിറ്റികൾ പരിശോധിക്കും. നിലവാരം ഇല്ലാത്ത കിറ്റുകൾ ഉപയോഗിക്കുന്ന ലബോറട്ടറികളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്യും.

C M : Live 

- pma

വായിക്കുക: , , , , , ,

Comments Off on രോഗ ലക്ഷണങ്ങള്‍ ഉള്ള എല്ലാവർക്കും ആർ. ടി. – പി. സി. ആർ. പരിശോധന എന്നു മുഖ്യമന്ത്രി

ബക്രീദ് : മൂന്നു ദിവസം ലോക്ക് ഡൗണില്‍ ഇളവ്- രാത്രി 8 മണി വരെ കടകള്‍ തുറക്കാം

July 16th, 2021

vegetables-epathram
തിരുവനന്തപുരം : ബലി പെരുന്നാള്‍ പ്രമാണിച്ച് ജൂലായ് 18, 19, 20 തീയ്യതി കളിൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണ ങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കേരള ത്തില്‍ ജൂലായ് 21 ബുധനാഴ്ച യാണ് ബക്രീദ്.

എ. ബി. സി. വിഭാഗങ്ങളില്‍ പ്പെടുന്ന മേഖല കളിലാ ണ് ഇളവു കള്‍ അനുവദിക്കുക. ഞായര്‍, തിങ്കള്‍, ചൊവ്വ, ദിവസ ങ്ങളില്‍ എ. ബി. സി. വിഭാഗ ങ്ങളിലെ മേഖല കളില്‍ അവശ്യ വസ്തു ക്കള്‍ വില്‍ക്കുന്ന പല ചരക്ക്, പഴം, പച്ച ക്കറി, ബേക്കറി, മല്‍സ്യ- മാംസ കടകള്‍ക്ക് രാവിലെ 7 മണി മുതല്‍ രാത്രി 8 മണി വരെ തുറന്ന് പ്രവർത്തിക്കാം.

തുണിക്കട, ചെരുപ്പ്കട, ഇലക്ട്രോണിക് – ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നല്‍കിയിട്ടുണ്ട്. നിലവില്‍ ട്രിപ്പിള്‍ ലോക്ക് ഡൗൺ ഉള്ള ഡി വിഭാഗ ത്തിലെ പ്രദേശ ങ്ങള്‍ക്ക് ഈ ഇളവുകള്‍ ബാധകമല്ല.

(പി. എൻ. എക്സ് 2359/2021‌)

- pma

വായിക്കുക: , , , , , ,

Comments Off on ബക്രീദ് : മൂന്നു ദിവസം ലോക്ക് ഡൗണില്‍ ഇളവ്- രാത്രി 8 മണി വരെ കടകള്‍ തുറക്കാം

Page 7 of 34« First...56789...2030...Last »

« Previous Page« Previous « കൊവിഡ് : മൂന്നാം തരംഗ ത്തിന്റെ പ്രാരംഭ ഘട്ടത്തില്‍
Next »Next Page » ദോഹയിലെ വിദ്യാഭ്യാസ സ്ഥാപന ത്തിലേക്ക്നോർക്ക റൂട്ട്സ് വഴി നിയമനം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha