കറി പൗഡറുകളിലെ രാസവസ്തു : കര്‍ശ്ശന നടപടി വേണം

September 6th, 2022

curry-powders-and-food-adulteration-ePathram

കൊച്ചി : കറിപൗഡറുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ സാധനങ്ങളിൽ മനുഷ്യ ശരീരത്തിന് ഹാനികരമായ രാസ വസ്തുക്കള്‍ അടങ്ങിയതായി കണ്ടെത്തിയ സാഹചര്യത്തില്‍ പരിശോധന കര്‍ശ്ശനമാക്കണം എന്നും നിയമ നടപടികള്‍ സ്വീകരിക്കണം എന്നും മനുഷ്യാവകാശ കമ്മീഷന്‍.

സുരക്ഷിതവും മായം കലരാത്തതുമായ ഭക്ഷണം കഴിക്കുവാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷി ക്കുവാന്‍ അധികൃതര്‍ക്ക് ബാദ്ധ്യതയുണ്ട് എന്നും മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്‍റണി ഡൊമനിക് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നൽകിയ ഉത്തരവിൽ പറയുന്നു. ഭക്ഷ്യ വസ്തുക്കളിലെ അമിത കീടനാശിനി പ്രയോഗവും രാസ വസ്തുക്കള്‍ ചേര്‍ക്കുന്നതും ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കണം എന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പാല്‍ അടക്കമുള്ള ഭക്ഷ്യ വസ്തുക്കളിലും കവറില്‍ അടച്ചു വരുന്ന ഭക്ഷ്യ സാധനങ്ങളിലും വളരെ അപകടകര മായ രീതിയില്‍ മായം കലര്‍ത്തുന്നു എന്ന് ആരോപിച്ച് ജനകീയ അന്വേഷണ സമിതിക്കു വേണ്ടി ടി. എന്‍. പ്രതാപന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

- pma

വായിക്കുക: , , , , , , , ,

Comments Off on കറി പൗഡറുകളിലെ രാസവസ്തു : കര്‍ശ്ശന നടപടി വേണം

അതിരപ്പിള്ളി വെള്ളച്ചാട്ടം : വ്യൂ പോയിന്‍റില്‍ നിന്നും കാണാം

July 27th, 2022

athirapally-kseb-project-approved-water-falls-ePathram

ചാലക്കുടി : അതിരപ്പിള്ളി റോഡരികിലെ വ്യൂ പോയിന്‍റില്‍ നിന്നുള്ള വെള്ളച്ചാട്ടത്തിന്‍റെ കാഴ്ച മറച്ചു കൊണ്ട് വളര്‍ന്നു നിന്നിരുന്ന മരങ്ങളുടെ ചില്ലകള്‍ വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ വെട്ടി മാറ്റി. നിറഞ്ഞൊഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ നയന മനോഹര കാഴ്ച, വ്യൂ പോയിന്‍റില്‍ നിന്നും കാണാന്‍ കഴിയുന്നില്ല എന്നുള്ള പൊതു ജനങ്ങളുടെ പരാതിക്ക് അതോടെ പരിഹാരം.

view-point-athirappilly-water-falls-ePathram

വയോധികര്‍, ഭിന്നശേഷിക്കാര്‍ മറ്റു ശാരീരിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന സന്ദര്‍ശകര്‍ക്കും വെള്ളച്ചാട്ടത്തിന്‍റെ മുകളിലും താഴെയും എത്തി കാഴ്ചകള്‍ കാണാന്‍ സാധിക്കില്ല. അവര്‍ക്ക് വെള്ളച്ചാട്ടം കണ്ട് ആസ്വദിക്കുവാനുള്ള ഏക സ്ഥലമാണ് റോഡരികിലെ വ്യൂ പോയിന്‍റ്. അവിടെ നിന്നുള്ള വെള്ളച്ചാട്ടത്തിന്‍റെ കാഴ്ച മരച്ചിരുന്നത് സ്വകാര്യ റിസോര്‍ട്ടിലെ മരങ്ങളുടെ ശിഖരങ്ങള്‍ ആയിരുന്നു. അതാണ് കഴിഞ്ഞ ദിവസം വെട്ടി മാറ്റിയത്.
– അയച്ചു തന്നത് : ജോക്കുട്ടൻ ചാലക്കുടി.

- pma

വായിക്കുക: , , , , ,

Comments Off on അതിരപ്പിള്ളി വെള്ളച്ചാട്ടം : വ്യൂ പോയിന്‍റില്‍ നിന്നും കാണാം

ഗൂഢാ ലോചനക്കേസ് : കെ. എസ്. ശബരീനാഥനെ അറസ്റ്റ് ചെയ്തു

July 19th, 2022

new-logo-kerala-police-ePathram
തിരുവനന്തപുരം : വിമാനയാത്രയില്‍ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം സംഘടിപ്പിച്ച കേസില്‍ യൂത്ത്‌ കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. എസ്. ശബരീനാഥന്‍ അറസ്റ്റില്‍.

ചോദ്യം ചെയ്യലിന് ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണർ മുമ്പാകെ ഹാജരായതിനു പിന്നാലെയാണ് ശബരീ നാഥന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നതിനിടെ സര്‍ക്കാര്‍ പ്ലീഡറാണ് അറസ്റ്റ് ചെയ്ത വിവരം കോടതിയെ അറിയിച്ചത്.

മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിക്കുവാന്‍ യൂത്ത് കോണ്‍ഗ്രസ്സ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആഹ്വാനം ചെയ്തു എന്നുള്ളതിന്‍റെ തെളിവുകള്‍ പുറത്തു വന്നിരുന്നു. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ്സ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ പ്രമുഖ നേതാക്കള്‍ എല്ലാവരുമുണ്ട് എന്നാണ് വിവരം. യൂത്ത് കോണ്‍ഗ്രസ്സിലെ വിഭാഗീയതയെ തുടര്‍ന്നാണ് വാട്ട്സാപ്പ് ചാറ്റ് പുറത്തായത്.

വിമാനത്തിലെ പ്രതിഷേധത്തിന് ഈ ഗ്രൂപ്പില്‍ നിര്‍ദ്ദേശം നല്‍കിയത് ശബരിനാഥന്‍ തന്നെ എന്നു വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ അക്കമുള്ളവരെ വരും ദിവസങ്ങളില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യും.

- pma

വായിക്കുക: , , , , , ,

Comments Off on ഗൂഢാ ലോചനക്കേസ് : കെ. എസ്. ശബരീനാഥനെ അറസ്റ്റ് ചെയ്തു

സ്വത്ത് കണ്ടു കെട്ടാനുള്ള ഉത്തരവിന് ഹൈക്കോടതി സ്റ്റേ

May 7th, 2022

km-shaji-epathram
കൊച്ചി : മുന്‍ എം. എല്‍. എ. യും മുസ്ലീം ലീഗ് നേതാവുമായ കെ. എം. ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്ത് കണ്ടു കെട്ടിയ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇ. ഡി.) ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ. എന്നാല്‍ ഇ. ഡി. അന്വേഷണവുമായി മുന്നോട്ടു പോകുന്നതില്‍ തടസ്സം ഇല്ല എന്നും കോടതി.

അഴീക്കോട് പ്ലസ്ടു കോഴക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ ഭാര്യ ആശയുടെ 25 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഇ. ഡി. കണ്ടു കെട്ടിയിരുന്നു. ഈ നടപടി ചോദ്യം ചെയ്ത് കെ. എം. ഷാജി, ആശാ ഷാജി എന്നിവരാണ് ഹൈക്കോടതി യില്‍ ഹര്‍ജി നല്‍കിയത്.

ഹര്‍ജിക്കാര്‍ക്ക് എതിരെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് നിയമ പരമായി നില നില്‍ക്കുന്നതല്ല എന്ന് ഹര്‍ജിയില്‍ പറയുന്നു. ഇ. ഡി. യുടെ അധികാര പരിധിയില്‍ ഇല്ലാത്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തങ്ങള്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

Comments Off on സ്വത്ത് കണ്ടു കെട്ടാനുള്ള ഉത്തരവിന് ഹൈക്കോടതി സ്റ്റേ

ഭക്ഷ്യ വിഷബാധ : ഹൈക്കോടതി സ്വമേധയാ കേസ്സ് എടുത്തു

May 4th, 2022

Kerala_High_Court-epathram
കൊച്ചി : കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസ്സ് എടുത്തു. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് കേസ്സ് എടുത്തത്. നിലപാട് അറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി. ഭക്ഷണ ശാലകളില്‍ ശുചിത്വം ഉറപ്പാക്കണം എന്നും കോടതി ഓര്‍മ്മിപ്പിച്ചു. വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ഉചിതമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ഭക്ഷ്യ വിഷബാധ : ഹൈക്കോടതി സ്വമേധയാ കേസ്സ് എടുത്തു

Page 8 of 35« First...678910...2030...Last »

« Previous Page« Previous « ലുലുവിന്‍റെ ഓഹരി വിൽപ്പന 2023 ല്‍ : എം. എ. യൂസഫലി
Next »Next Page » അന്താരാഷ്ട്ര പുസ്തകോത്സവം മെയ് 23 മുതൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha