അടുത്ത മുതൽവൻ ആകാൻ രജനീകാന്ത്

December 31st, 2017

rajani_epathram

ചെന്നൈ : തമിഴ്നാടിന്റെ അടുത്ത മുതൽവൻ ആകാൻ ലക്ഷ്യമിട്ട് രജനീകാന്ത് സ്വന്തം പാർട്ടി രൂപീകരിച്ചു. 1996 മുതൽ തമിഴ് ജനത കാത്തിരുന്ന പ്രഖ്യാപനമാണ് ഇന്ന് രജനീകാന്ത് കോടമ്പാക്കത്ത് നടത്തിയത്. പാർട്ടിയുടെ പേരും കൊടിയും ഒന്നും പ്രഖ്യാപിച്ചില്ലെങ്കിലും സാധരണക്കാരുടെ ഇടയിൽ വൻ തരംഗം ഉണ്ടാക്കാൻ രജനീകാന്തിന് കഴിഞ്ഞിട്ടുണ്ട്.

ജയലളിതയുടെ മരണശേഷം ഒരു വർഷം പിന്നിട്ടിട്ടും തമിഴ് നാട് രാഷ്ട്രീയം ആകെ കലങ്ങി മറഞ്ഞ നിലയിലാണ് ഇപ്പോഴും. ഈ അവസ്ഥയിലാണ് രജനി പുതിയ രാഷ്ട്രീയ പാർട്ടിയുമായി രംഗത്തു വന്നിരിക്കുന്നത്. വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മത്സരിക്കുമെന്നാണ് കോടമ്പാക്കത്തെ ആരാധക സംഗമത്തിൽ വെച്ച് രജനി പ്രഖ്യാപിച്ചത്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശശികലക്ക് പരോള്‍ നിഷേധിച്ചു

October 4th, 2017

sasikala-aiadmk-selected-aiadmk-parliamentary-party-leader-ePathram
ചെന്നൈ : എ. ഐ. എ. ഡി. എം. കെ. മുന്‍ ജനറല്‍ സെക്ര ട്ടറി വി. കെ. ശശികല യുടെ ജാമ്യാപേക്ഷ ജയില്‍ അധി കൃതര്‍ തള്ളി. രോഗിയായ ഭർത്താവിനെ സന്ദർശിക്കു വാൻ നൽകിയ അപേക്ഷ യാണ് ജയില്‍ അധികൃതർ തള്ളിയത്.

ബെംഗളൂരു വിലെ പരപ്പന അഗ്രഹാര ജയി ലില്‍ തട വില്‍ കഴി യുന്ന ശശികല യുടെ പരോള്‍ അപേക്ഷ യില്‍ ആവശ്യ മായ രേഖ കൾ സമര്‍ പ്പിച്ചിട്ടില്ല എന്ന് സൂചി പ്പിച്ചു കൊണ്ടാണ് ജയില്‍ സൂപ്രണ്ട് സോമശേഖരന്‍ പരോള്‍ അപേക്ഷ തള്ളിയത്.

വീണ്ടും അപേക്ഷ നൽ കുവാനും അപേക്ഷ യുടെ കൂടെ കൂടുതൽ വിശദ മായ സത്യ വാങ്മൂലം സമർ പ്പിക്കു വാ നും ജയില്‍ സൂപ്രണ്ട് സോമ ശേഖരന്‍ ശശി കല യോട് നിര്‍ദ്ദേ ശിച്ചിട്ടുണ്ട്.

അനധികൃത സ്വത്ത് സമ്പാദന ക്കേസില്‍ നാലു വർഷത്തെ ശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരി യിലാണ് ഇവർ  ജയിലില്‍ ആയത്.

- pma

വായിക്കുക: , , , , , , ,

Comments Off on ശശികലക്ക് പരോള്‍ നിഷേധിച്ചു

ജ​യ​ല​ളി​ത നി​ര​പ​രാ​ധി :​ ത​മി​ഴ് ​​നാ​ട്​ സ​ർ​ക്കാ​ർ

March 21st, 2017

Jayalalitha-epathram
ചെ​ന്നൈ : അ​ന​ധി​കൃ​ത സ്വ​ത്ത്​ സ​മ്പാ​ദ​ന ​കേസ്സി​ൽ ത​മി​ഴ് ​​നാ​ട് ​മുൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യെ കു​റ്റ​വാ​ളി​യാ​യി കോ​ട​തി ക​ണ്ടെ​ത്തി​യി​ട്ടി​ല്ല എ​ന്നും മ​ര​ണ​ത്തോ​ടെ അ​വ​ർ നി​ര​പ​രാ​ധി​ ആ​ണെ​ന്നും സം​സ്​​ഥാ​ന സ​ർ​ക്കാ​ർ മ​ദ്രാ​സ്​ ഹൈ​ക്കോ ​ട​തി ​യി​ൽ സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കി.

- pma

വായിക്കുക: , , , , , , ,

Comments Off on ജ​യ​ല​ളി​ത നി​ര​പ​രാ​ധി :​ ത​മി​ഴ് ​​നാ​ട്​ സ​ർ​ക്കാ​ർ

ഇന്ത്യന്‍ രൂപയ്‌ക്ക് പുതിയ ചിഹ്നം

July 16th, 2010

rupee-symbol-epathram ന്യൂഡല്‍ഹി:  ഡോളറും ($), യൂറോയും () പോലെ ഇന്ത്യന്‍ രൂപയ്‌ക്കും ഇനി സ്വന്ത മായി ഒരു ചിഹ്നം. ദേവ നാഗരി ലിപി യിലെ ‘ര’ () എന്ന അക്ഷര വും ഇംഗ്ലീ ഷിലെ ‘R‘ എന്ന അക്ഷര വും ചേര്‍ത്താണ്‌ പുതിയ ചിഹ്നം ഉണ്ടാക്കിയത്‌.

കേന്ദ്ര സര്‍ക്കാര്‍ നടത്തിയ മത്സര ത്തില്‍ നിന്ന്‌ തെര ഞ്ഞെ ടുത്ത അഞ്ചു മാതൃക കളില്‍ നിന്നും, തമിഴ്‌ നാട്‌ സ്വദേശി യും മുംബൈ ഐ. ഐ. ടി. വിദ്യാര്‍ത്ഥി യു മായ  ഡി. ഉദയ കുമാര്‍ രൂപ കല്‍പന ചെയ്‌ത ചിഹ്ന മാണ്‌ കേന്ദ്ര മന്ത്രി സഭ അംഗീ കരിച്ചത്‌. അട യാള ത്തിന്‍റെ മുകളിലെ രണ്ട്‌ വര കള്‍ ദേശീയ പതാക യിലെ നിറ ങ്ങളെ പ്രതി നിധീ കരിക്കും.

ഇനി അച്ചടിക്കുന്ന നോട്ടുകളില്‍ പുതിയ ചിഹ്നം ഉണ്ടാകും. അമേരിക്കന്‍ ഡോളര്‍, ബ്രിട്ടീഷ്‌ പൗണ്ട്‌, യൂറോ, ജാപ്പനീസ്‌ യെന്‍ എന്നിവയ്‌ക്ക്‌ സ്വന്തമായി ചിഹ്ന മുണ്ട്‌.  ഇപ്പോള്‍ Rs, Re, INR എന്നീ ചിഹ്ന ങ്ങളാണ്‌ ഇന്ത്യന്‍ രൂപ യ്‌ക്ക്‌ ഉപ യോഗി ക്കുന്നത്‌.

അയല്‍ രാജ്യ ങ്ങളായ പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക യും കൂടാതെ ഇന്തോ നേഷ്യ തുടങ്ങിയ സ്ഥല ങ്ങളിലെ കറന്‍സി യും രൂപ ( Re ) എന്ന് അറിയപ്പെട്ടു വരുന്നു. ഇതും പുതിയ ചിഹ്നം വേണമെന്ന തീരു മാന ത്തിനു കാരണമായി.

ഈ ചിഹ്നം യൂണികോഡ്‌ സ്റ്റാന്‍ഡേര്‍ഡ്‌ ആയി അംഗീ കരി ച്ചാല്‍ ഇന്ത്യന്‍ സോഫ്റ്റ്‌ വെയര്‍ കമ്പനി കളുടെ സംയുക്‌ത സംഘടന യായ നാസ്‌കോം, തങ്ങളുടെ ഓപ്പ റേറ്റീവ്‌ സോഫ്റ്റ്‌ വെയറി ന്‍റെ ഭാഗ മാക്കും.

ബ്യൂറോ ഓഫ്‌ ഇന്ത്യന്‍ സ്‌റ്റാന്‍ഡേര്‍ഡ്‌ അംഗീ കരി ച്ചാല്‍ പുതിയ ചിഹ്നം ഉള്‍ പ്പെടുത്തി കീ ബോര്‍ഡു കള്‍ നിര്‍ മ്മിക്കും. കഴിഞ്ഞ ബജറ്റ്‌ സമ്മേളന ത്തില്‍ ഇന്ത്യന്‍ രൂപയ്‌ക്ക്‌ ചിഹ്നം കണ്ടെത്തും എന്ന്‌ ധന മന്ത്രി പ്രണബ്‌ മുഖര്‍ജി അറിയിച്ചിരുന്നു.

രൂപയുടെ പുതിയ ചിഹ്നം രൂപ കല്‍പന ചെയ്ത ഉദയ കുമാറിന്‌ സമ്മാനമായി 2.5 ലക്ഷം രൂപ ലഭിക്കും.

- pma

വായിക്കുക: , , , , , ,

Comments Off on ഇന്ത്യന്‍ രൂപയ്‌ക്ക് പുതിയ ചിഹ്നം

Page 12 of 12« First...89101112

« Previous Page « മഹേന്ദ്ര സിംഗ് ധോണി വിവാഹിത നായി
Next » സന്തോഷ്‌ ട്രോഫി: ജസീര്‍ ക്യാപ്ടന്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha