ഷോർട്ട് ഫിലിം മത്സരം

November 28th, 2022

short-film-competition-ePathram
തിരുവനന്തപുരം : ഭിന്ന ശേഷി ദിനാചരണത്തിന്‍റെ ഭാഗമായി സമഗ്ര ശിക്ഷ കേരളം (എസ്. എസ്. കെ.) ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ഭിന്ന ശേഷി മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ (മനുഷ്യാവകാശം, സാമൂഹിക അവസ്ഥകൾ, വിദ്യാഭ്യാസം, നിയമ നിർമ്മാണം മുതലായവ) ആവണം സിനിമ യുടെ പ്രമേയം.

രണ്ട് മിനിട്ടിൽ കുറയാത്തതും ഏഴ് മിനിട്ടിൽ കൂടാത്തതും ആയിരിക്കണം സമയ ദൈർഘ്യം. സിനിമയുടെ ഭാഷ മലയാളവും എന്നാല്‍ ഇംഗ്ലീഷ് സബ് ടൈറ്റില്‍ കൂടിയുള്ളതാകണം.

ഒന്നാം സമ്മാനം : 25,000 രൂപയും പ്രശസ്തി പത്രവും രണ്ടാം സമ്മാനം : 20,000 രൂപയും പ്രശസ്തി പത്രവും മൂന്നാം സമ്മാനം : 15,000 രൂപ യും പ്രശസ്തി പത്രവും നൽകും. വ്യക്തികൾ, കൂട്ടായ്മകൾ, സംഘടനകൾ, ഫിലിം സൊസൈറ്റികൾ തുടങ്ങി ആർക്കും ഷോർട്ട് ഫിലിം മത്സരത്തിൽ പങ്കെടുക്കാം.

തെരഞ്ഞെടുക്കപ്പെടുന്ന സിനിമകൾ പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തിൽ വ്യാപകമായി സാമൂഹ്യ അവബോധ ത്തിനായി പ്രയോജനപ്പെടുത്തും. 2022 ഡിസംബർ ഒമ്പതിനു മുമ്പായി സിനിമകൾ സമർപ്പിക്കണം.

യു ട്യൂബ് ചാനലിൽ പ്രൈവറ്റ് മോഡിൽ അപ്‌ ലോഡ്‌ ചെയ്ത ശേഷം jesskfilm @ gmail. com എന്ന ഇ- മെയിലി ലേക്ക് ലിങ്ക് ഷെയർ ചെയ്യേണ്ടതാണ്.

ഇതോടൊപ്പം സിനിമയെ സംബന്ധിച്ച വിശദാംശങ്ങൾ ഒരു പേജിൽ കൂടാതെ പി. ഡി. എഫ് ഫോർമാറ്റിൽ നൽകണം. * PRD , SSK

- pma

വായിക്കുക: , , , , , , , ,

Comments Off on ഷോർട്ട് ഫിലിം മത്സരം

ദയാ ബായി നിരാഹാര സമരം അവസാനിപ്പിച്ചു

October 19th, 2022

social-worker-daya-bai-ePathram
എൻഡോസൾഫാൻ വിഷയത്തിൽ സാമൂഹ്യ പ്രവർത്തക ദയാബായി നടത്തി വന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ. ബിന്ദു എന്നിവർ ജനറൽ ആശുപത്രിയിൽ എത്തി ദയാ ബായിയെ കണ്ടു. ഇരു മന്ത്രിമാരും ചേർന്ന് വെള്ളം നൽകിയാണ് സമരം അവസാനിപ്പിച്ചത്.

എൻഡോസൾഫാൻ ദുരിതബാധിതരോടും അവരുടെ കുടുംബ ത്തോടും അനുഭാവ പൂർണ്ണമായ നിലപാടാണ് സർക്കാർ സ്വീകരിച്ചു വരുന്നത് എന്ന് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. എൻഡോസൾഫാൻ ദുരിത ബാധിതരുമായി ബന്ധ പ്പെട്ടുള്ള വ്യക്തമായ ചർച്ചകളാണ് നടത്തിയത്. അതവർക്ക് രേഖാ മൂലം നൽകി. അതിൽ ചില അവ്യക്തകൾ ഉണ്ടെന്ന് പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ സമര സമിതി യുമായും ദയാ ബായിയു മായും ആശയ വിനിമയം നടത്തി. അതിന്‍റെ  അടിസ്ഥാന ത്തില്‍ ചർച്ച ചെയ്ത കാര്യങ്ങൾ തന്നെ കൂടുതൽ വ്യക്തത വരുത്തി നൽകിയിട്ടുണ്ട് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.  PRD

- pma

വായിക്കുക: , , , , ,

Comments Off on ദയാ ബായി നിരാഹാര സമരം അവസാനിപ്പിച്ചു

ഹിജാബ് കേസ് : സുപ്രീം കോടതിയുടെ ഭിന്ന വിധി

October 13th, 2022

supreme-court-split-verdict-in-karnnataka-hijab-case-face-veil-burqa-niqab-ePathram
ന്യൂഡല്‍ഹി : വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ കര്‍ണ്ണാടക ഹൈക്കോടതിയുടെ വിധിയില്‍ വാദം കേട്ട സുപ്രീം കോടതി ജഡ്ജിമാര്‍ ഭിന്ന വിധി പ്രസ്താവിച്ചു. ജസ്റ്റിസ്സ് ഹേമന്ത് ഗുപ്തയും ജസ്റ്റിസ്സ് സുധാന്‍ഷു ദുലിയ യുമാണ് ഭിന്ന വിധികള്‍ പ്രസ്താവിച്ചത്.

ഹിജാബ് ഇസ്ലാം മതത്തിന്‍റെ അനിവാര്യമായ ആചാരം അല്ല എന്ന ഹൈക്കോടതി വിധി, ജസ്റ്റിസ് ഹേമന്ത് ഗുപ്ത ശരി വെച്ചു. എന്നാല്‍ പെണ്‍ കുട്ടികളുടെ പഠന ത്തിനാണ് പ്രാധാന്യം എന്നും ഹിജാബ് ധരിക്കുക എന്നത് വ്യക്തിയുടെ തെരഞ്ഞെടുക്കാനുള്ള അവകാശം ആണെന്നും ജസ്റ്റിസ് ദുലിയ വിധിച്ചു.

ഹിജാബ് നിരോധനത്തിന് എതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നതിന് ഇനി മൂന്നംഗ ബെഞ്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രൂപവത്കരിക്കും. ഈ ഹർജികള്‍ വിശാല ബെഞ്ചിന് കൈമാറും.

- pma

വായിക്കുക: , , , , , , , ,

Comments Off on ഹിജാബ് കേസ് : സുപ്രീം കോടതിയുടെ ഭിന്ന വിധി

കൈ പുണ്യം സീസൺ 2 പാചക മത്സരം

October 11th, 2022

kmcc-ladies-wing-kaipunyam-cooking-competition-ePathram

അബുദാബി : സംസ്ഥാന വനിതാ കെ. എം. സി. സി. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘കൈ പുണ്യം സീസൺ -2’ എന്ന പേരിൽ ബിരിയാണി, പുഡ്ഡിംഗ് പാചക മത്സരം സംഘടിപ്പിക്കുന്നു. യു. എ. ഇ. യിൽ താമസക്കാരായ ഇന്ത്യൻ സ്ത്രീകൾക്കായി സംഘടിപ്പി ക്കുന്ന മത്സരം 2022 ഒക്ടോബർ 22 ശനിയാഴ്ച 3 മണി മുതൽ ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ വെച്ച് നടക്കും.

അബുദാബിയിലെ സാമൂഹ്യ – ജീവകാരുണ്യ രംഗ ങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തി വരുന്ന കൂട്ടായ്മയാണ് വനിതാ കെ. എം. സി. സി. കമ്മിറ്റി.

പാചക കലയിൽ വനിതകൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും അതോടൊപ്പം കമ്മറ്റിയുടെ ജീവ കാരുണ്യ പദ്ധതികൾക്കു ഒരു കൈത്താങ്ങ് ആകുവാൻ കൂടിയാണ് കൈ പുണ്യം സീസൺ -2 പാചക മത്സരം സംഘടിപ്പിച്ചിരിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.

മത്സരത്തില്‍ പങ്കെടുക്കുവാന്‍ ഓണ്‍ ലൈന്‍ രജിസ്ട്രേഷന് ഈ ലിങ്കില്‍ ക്ലിക്ക്  ചെയ്യാം. കൂടുതല്‍ വിശദ വിവരങ്ങൾക്ക് 052 569 5180, 054 364 5768, 054 550 4439 എന്നീ നമ്പറു കളിൽ ബന്ധപ്പെടാം.

- pma

വായിക്കുക: , , , , ,

Comments Off on കൈ പുണ്യം സീസൺ 2 പാചക മത്സരം

ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ അവകാശം : സുപ്രീം കോടതി

September 29th, 2022

supremecourt-epathram
ന്യൂഡല്‍ഹി : അവിവാഹിതർ അടക്കം എല്ലാ സ്ത്രീ കള്‍ക്കും ഗർഭച്ഛിദ്രത്തിന് അവകാശം ഉണ്ട് എന്ന് സുപ്രീം കോടതി. സുരക്ഷിതവും നിയമ പരവുമായ ഗർഭ ച്ഛിദ്രത്തിന് വൈവാഹിക നില പരിഗണിക്കേണ്ടാ എന്നും ജസ്റ്റിസ് ഡി. വൈ. ചന്ദ്ര ചൂഢ്‌ അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഉത്തരവ് ഇറക്കി. നേരത്തെ, വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രം ആയിരുന്നു ഗര്‍ഭ ച്ഛിദ്രത്തിന് അവകാശം ഉണ്ടായിരുന്നത്.

സ്വന്തം നിലക്ക് ഗർഭ ച്ഛിദ്രം ചെയ്യുവാന്‍ സ്ത്രീകള്‍ക്ക് തീരുമാനിക്കാം. ഭര്‍ത്താവ് അടക്കം ആര്‍ക്കും അതില്‍ ഇടപെടാന്‍ അവകാശമില്ല. സുരക്ഷിതമായ ഗർഭ ച്ഛിദ്രം എല്ലാ സ്ത്രീകളുടെയും ഭരണ ഘടനാ പരമായ അവകാശത്തിന്‍റെ പരിധിയിൽ വരുന്നതാണ്. സ്വന്തം ശരീരത്തിനു മേലുള്ള പരമാധികാരം സ്ത്രീക്കു മാത്രം എന്നും കോടതി ചൂണ്ടിക്കാട്ടി.

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി ആക്ട് (എം. ടി. പി.) പ്രകാരം വിലയിരുത്തുമ്പോൾ ഭാര്യയുടെ സമ്മതം ഇല്ലാതെ നടത്തുന്ന ലൈംഗിക വേഴ്ചയും ബലാത്സംഗം തന്നെയാണ്. ഭര്‍ത്താവിന്‍റെ ലൈംഗിക പീഡനത്തെ (ഭര്‍തൃ ബലാത്സംഗം) തുടര്‍ന്ന് ഗര്‍ഭിണി യാവുന്ന സ്ത്രീക്കും പുതിയ നിയമ ഭേദഗതി അനുസരിച്ച് ഗര്‍ഭച്ഛിദ്രത്തിന് അവകാശം ഉണ്ട്.

നിർബ്ബന്ധ പൂർവ്വമുള്ള ഭര്‍ത്താവിന്‍റെ ലൈംഗിക ബന്ധത്തെ എതിര്‍ക്കുവാന്‍ പാടില്ല എന്നും അത്തര ത്തില്‍ ഉള്ള എതിര്‍പ്പുകള്‍ ഉണ്ടായാല്‍ അത് കുടംബ ബന്ധത്തെ തകര്‍ക്കും എന്നും വിവിധ കീഴ് കോടതി കള്‍ നേരത്തെ വിധിച്ചിരുന്നു. ഇത്തരം വിധി പ്രസ്താവനകള്‍ കൂടിയാണ് സുപ്രീം കോടതി റദ്ദ് ചെയ്തിരിക്കുന്നത്

- pma

വായിക്കുക: , , , , , , , ,

Comments Off on ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ അവകാശം : സുപ്രീം കോടതി

Page 15 of 56« First...10...1314151617...203040...Last »

« Previous Page« Previous « കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത വര്‍ദ്ധിപ്പിച്ചു
Next »Next Page » ക്രഡിറ്റ് – ഡബിറ്റ് കാർഡ് ഉപയോഗിക്കുവാന്‍ പുതിയ സംവിധാനം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha