സോണിയ ഗാന്ധി കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തുനിന്നും പടിയിറങ്ങുന്നു

June 7th, 2017

sonia-rahul-epathram

ന്യൂഡല്‍ഹി : സോണിയാ ഗാന്ധി കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തു നിന്നും പടിയിറങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത തെരെഞ്ഞേടുപ്പു നടക്കുന്ന ഒക്ടോബര്‍ 15 വരെയേ അദ്ധ്യക്ഷ സ്ഥാനത്തു തുടരുകയുള്ളൂ. നിലവിലെ ഉപാദ്ധ്യക്ഷനായ രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് പ്രവര്‍ത്തക സമിതി അറിയിച്ചു.

തെരെഞ്ഞെടുപ്പ് ഉണ്ടാകുമെന്നും രാഹുല്‍ ഗാന്ധിയെ അദ്ധ്യക്ഷനാക്കുന്ന കാര്യം പ്രത്യേകമായി ചര്‍ച്ച ചെയ്യില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവായ ഗുലാം അലി ആസാദ് വ്യക്തമാക്കി.

- അവ്നി

വായിക്കുക: , ,

Comments Off on സോണിയ ഗാന്ധി കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തുനിന്നും പടിയിറങ്ങുന്നു

ജി. എസ്. എൽ. വി. മാർക്ക് 3 വിക്ഷേപിച്ചു

June 6th, 2017

isro-gslv-mk-3-set-to-launch-ePathram
ചെന്നൈ : ഐ. എസ്. ആർ. ഒ. യുടെ ഏറ്റവും ശക്തിയേറിയ ഉപഗ്രഹ വിക്ഷേ പണ വാഹന മായ ജി. എസ്. എൽ. വി. (ജിയോ സിൻ ക്രോണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) മാർക്ക് മൂന്ന് വിക്ഷേ പിച്ചു. 

തിങ്കളാഴ്ച വൈകുന്നേരം 5.28 ന് ശ്രീഹരി ക്കോട്ട യിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം.

തദ്ദേശീയ മായി വികസിപ്പിച്ച ക്രയോജനിക്ക് സാങ്കേതിക വിദ്യ  ഉപ യോഗിച്ചു നടത്തുന്ന ജി. എസ്. എൽ. വി. മാർക്ക് മൂന്ന് വിക്ഷേ പണം ഇന്ത്യൻ ബഹി രാകാശ ദൗത്യ ത്തിലെ സുപ്രധാന നാഴിക ക്കല്ലാണ്. ഇതോടെ നാലു ടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണ പഥത്തി ലേക്ക് എത്തി ക്കുവാ നുള്ള സാങ്കേതിക വിദ്യ യുടെ കാര്യ ത്തില്‍ ഇന്ത്യ സ്വയം പര്യാപ്തമാകും.

ഏറ്റവും ഭാരം കൂടിയ (3,136 കിലോ ഗ്രാം) വാർത്താ വിനിമയ ഉപഗ്രഹ മായ ജി. സാറ്റ് – 19 ഭ്രമണ പഥ ത്തിലേക്ക് എത്തിക്കുക യാണ് ജി. എസ്. എൽ. വി. മാർക്ക് മൂന്ന് ഡി – 1 റോക്കറ്റിന്റെ ലക്ഷ്യം.

ഭാവിയിൽ മനുഷ്യരെ വഹിക്കുന്ന ബഹിരാകാശ പേടക മായും ജി. എസ്. എൽ. വി. മാർക്ക് മൂന്ന് ഉപയോഗി ക്കാനാകു മെന്നാണ് പ്രതീ ക്ഷിക്കു ന്നത്.

 * ആസ്‌ട്രോസാറ്റ് വിക്ഷേപണം വിജയം 

- pma

വായിക്കുക: , , , ,

Comments Off on ജി. എസ്. എൽ. വി. മാർക്ക് 3 വിക്ഷേപിച്ചു

അയര്‍ലന്‍ഡ് പ്രധാനമന്ത്രി പദത്തിലേക്ക് ഇന്ത്യന്‍ വംശജന്‍

June 3rd, 2017

ireland

അയര്‍ലന്‍ഡ് : ഇന്ത്യന്‍ വംശജനും യുവ ഡോക്ടറുമായ ലിയോ വരാദ്കര്‍ അയര്‍ലന്‍ഡ് പ്രധാനമന്ത്രിയായി അടുത്തയാഴ്ച്ച സ്ഥാനമേല്‍ക്കും. അയര്‍ലന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് വരാദ്കര്‍. മുപ്പത്തിയെട്ടുകാരനാണ് അദ്ദേഹം.

ഇതിനെല്ലാം പുറമേ താനൊരു സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് അദ്ദേഹം തന്റെ മുപ്പത്തിയാറം ജന്മദിനത്തില്‍ വെളിപ്പെടുത്തിയിരുന്നു. ആദ്യമായാണ് യൂറോപ്പില്‍ ഒരു ഇന്ത്യന്‍ വംശജന്‍ രാജ്യഭരണത്തിന്റെ തലപ്പത്ത് വരുന്നത്. തന്റെ ഇരുപത്തിയെട്ടാം വയസ്സില്‍ തന്നെ പാര്‍ലമെന്റംഗമായ അദ്ദേഹം ആരോഗ്യം, ഗതാഗതം, ടൂറിസം വകുപ്പുകളില്‍ മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പിതാവ് മുംബൈക്കാരനും മാതാവ് അയര്‍ലന്‍ഡുകാരിയുമാണ്.

- അവ്നി

വായിക്കുക: , ,

Comments Off on അയര്‍ലന്‍ഡ് പ്രധാനമന്ത്രി പദത്തിലേക്ക് ഇന്ത്യന്‍ വംശജന്‍

അസമില്‍ തകര്‍ന്നുവീണ വിമാനത്തിലെ പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം

May 31st, 2017

plane

അസം : അസമില്‍ തകര്‍ന്നുവീണ വ്യോമസേനാ വിമാനത്തിലെ പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം. മലയാളിയായ അച്ചുത് ദേവ് ഉള്‍പ്പെടെ രണ്ടു പൈലറ്റുമാരാണ് മരിച്ചത്.
പരിശീലനപ്പറക്കല്‍ നടത്തുകയായിരുന്ന വ്യോമസേനാ വിമാനം അസമിലെ കൊടുംവനത്തില്‍ തകര്‍ന്നു വീഴുകയായിരുന്നു. റഷ്യന്‍ നിര്‍മ്മിതമായ സുഖോയ് വിമാനത്തിന്റെ അവശിഷ്ടങ്ങളും ബ്ലാക്ക് ബോക്സും കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് വിമാനം അപകടത്തില്‍പ്പെട്ടത്.

വിമാനം കത്തിയമര്‍ന്നതിനാല്‍ പൈലറ്റുമാര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. അച്ചുത് ദേവിന്റെ പഴ്സും പാന്‍ കാര്‍ഡും സഹപൈലറ്റിന്റെ ഷൂസും സൈന്യം കുടുംബത്തിന് കൈമാറി.

- അവ്നി

വായിക്കുക: , , ,

Comments Off on അസമില്‍ തകര്‍ന്നുവീണ വിമാനത്തിലെ പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം

മനുഷ്യരെ ബഹിരാകാശ ത്തേക്ക് അയക്കുവാൻ . ജി. എസ്. എൽ. വി. എം. കെ – 3

May 29th, 2017

isro-gslv-mk-3-set-to-launch-ePathram

ന്യൂഡൽഹി : മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുവാൻ കഴിയുന്ന റോക്കറ്റ് ഐ. എസ്. ആർ. ഒ. നിർമ്മിച്ചു. ജി. എസ്. എൽ. വി. എം. കെ – 3 എന്ന റോക്കറ്റ് ജൂൺ ആദ്യം പരീക്ഷിക്കും.

43 മീറ്റർ നീളം ഉള്ള റോക്കറ്റിൽ ഇന്ത്യ വികസിപ്പിച്ച ക്രയോ ജനിക് എഞ്ചി നാണ് ഉപ യോഗിക്കുക. നാല് ടൺ വരെ ഭാര മുളള ഉപ ഗ്രഹ ങ്ങളെ ജി. എസ്. എൽ. വി. എം. കെ – 3 റോക്ക റ്റിന് ഭ്രമണ പഥ ത്തിലേക്ക് എത്തി ക്കുവാന്‍ കഴിയും.

ഏകദേശം 300 കോടി രൂപ ചെലവഴിച്ചാണ് ഇന്ത്യ ഈ പുതിയ റോക്കറ്റ് നിർമ്മിച്ചത്. ഇതു വരെ ആളു കളെ ബഹിരാകാശ ത്തേക്ക് അയ ച്ചി ട്ടുള്ളത് റഷ്യ, അമേരിക്ക, ചൈന എന്നീ മൂന്ന് രാജ്യങ്ങള്‍ മാത്ര മാണ്. ജി. എസ്. എൽ. വി. എം. കെ – 3 റോക്കറ്റ് ഉപ യോ ഗിച്ച് സ്‌പേസിലേക്ക് ആദ്യം അയ ക്കുക ഒരു വനിതാ ബഹി രാകാശ യാത്രി കയെ ആയിരിക്കും.

- pma

വായിക്കുക: , , , ,

Comments Off on മനുഷ്യരെ ബഹിരാകാശ ത്തേക്ക് അയക്കുവാൻ . ജി. എസ്. എൽ. വി. എം. കെ – 3

Page 85 of 95« First...102030...8384858687...90...Last »

« Previous Page« Previous « പ്രധാനമന്ത്രി വിദേശത്തേക്ക് : നാലു രാജ്യങ്ങൾ സന്ദർ ശിക്കും
Next »Next Page » കെ. എസ്‌. സി. വനിതാ വിഭാഗം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha