റിയാദ് : ഇന്ത്യ ഭീകരവാദത്തിന്റെ ഇരയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റിയാദില്‍ അറബ്-ഇസ്ലാമിക് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദ സംഘടനകള്‍ രാജ്യത്ത് നിലയുറപ്പിക്കാതിരിക്കാന്‍ ശ്രമിക്കണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ആഫ്രിക്ക, സൗത്ത് അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളും ഭീകരവാദത്തിനിരകളാണ്. ഭീകരവാദത്തിനെതിരെ ഏഷ്യന്‍ രാജ്യങ്ങളുടെ കൂടെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
മധ്യേഷ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ ശത്രുവിനെ ഇല്ലാതാക്കാന്‍ അമേരിക്ക വരുന്നതും കാത്തിരിക്കരുതെന്നും ട്രംപ് പറഞ്ഞു. റാഡിക്കല്‍ ഇസ്ലാമിക്ക് തീവ്രവാദം എന്ന പതിവ് പ്രയോഗം ഇത്തവണ അദ്ദേഹം പ്രസംഗത്തില്‍ നിന്നും ഒഴിവാക്കിയത് ശ്രദ്ധിക്കപ്പെട്ടു.