നംഗര്‍ഹാറില്‍ 13 ഇന്ത്യന്‍ ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. 5 പേര്‍ മലയാളികള്‍

April 19th, 2017

bomb blast

നംഗര്‍ഹാര്‍ : അമേരിക്കയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട 90 ലേറെ ഐഎസ് ഭീകരറില്‍ 13 പേര്‍ ഇന്ത്യന്‍ ഐഎസ് ഭീകരര്‍. ഇവരില്‍ 5 പേര്‍ മലയാളികളാണെന്ന സൂചനയുണ്ട്. നംഗര്‍ഹാറില്‍ നടന്ന വ്യോമാക്രമണം അഫ്ഗാനിസ്ഥാന്‍ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ അഫ്ഗാനിസ്ഥാന്‍ എന്‍ ഐ എ ഇന്റര്‍പോളിന്റെ സഹായം തേടി.

കഴിഞ്ഞ ശനിയാഴ്ചയാണ് ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ജിബിയു 43ബി ഉപയോഗിച്ച് അമേരിക്ക ആക്രമണം നടത്തിയത്.

- അവ്നി

വായിക്കുക: , , ,

Comments Off on നംഗര്‍ഹാറില്‍ 13 ഇന്ത്യന്‍ ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. 5 പേര്‍ മലയാളികള്‍

ആഭ്യന്തര വിമാന യാത്രയ്ക്ക് ആധാര്‍ നിര്‍ബ്ബന്ധമാക്കുന്നു

April 9th, 2017

airlines-india-epathram
ന്യൂഡല്‍ഹി : ആഭ്യന്തര വിമാന യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യു മ്പോള്‍ തിരി ച്ചറിയല്‍ വിവര ങ്ങള്‍ കൂടി ശേഖരി ക്കുവാനുള്ള ക്കാനുള്ള നട പടി യുടെ ഭാഗ മായി ആധാര്‍ അല്ലെങ്കില്‍ പാസ്സ് പോര്‍ട്ട് നിര്‍ബ്ബന്ധ മാക്കുന്നു.

യാത്രാ വിലക്കു പട്ടിക നടപ്പി ലാക്കു ന്നതിന്റെ ഭാഗ മായാണ് ഈ തീരുമാനം എന്നും തിരി ച്ചറിയല്‍ വിവര ങ്ങള്‍ കൂടി ശേഖരി ക്കു വാ നുള്ള ക്കാനുള്ള സംവിധാനം അടുത്ത മൂന്നു മാസത്തി നുള്ളില്‍ നടപ്പില്‍ വരുമെന്നും അറി യുന്നു.

പൊതു ജന അഭിപ്രായ രൂപീകരണത്തിനായി സിവില്‍ ഏവി യേഷന്‍ റിക്വയര്‍ മെന്റ് (സി. എ. ആര്‍.) കരട് രൂപം അടുത്ത ആഴ്ച യില്‍ പുറത്തിറക്കും. പൊതുജന ങ്ങള്‍ക്ക് 30 ദിവസം വരെ അഭിപ്രായ ങ്ങള്‍ അറിയിക്കാം.

കുറ്റ ങ്ങളുടെ തീവ്രത അനുസരിച്ച് യാത്രാ വിലക്കു പട്ടിക യിലുള്ള വരെ നാലായി തിരിക്കും. യാത്രാ വിലക്കിന്റെ കാലാ വധി ഉള്‍പ്പെടെ യുള്ള കാര്യ ങ്ങള്‍ ഇതു പ്രകാരം ആയിരിക്കും തീരു മാനിക്കുക.വിലക്കു പട്ടിക നടപ്പി ലാക്കു വാന്‍ എല്ലാ യാത്രി കരുടെ വ്യക്തി വിവരങ്ങളും അറി ഞ്ഞി രിക്കണം. വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയം ആധാര്‍ അല്ലെ ങ്കില്‍ പാസ്സ് പോര്‍ട്ട് നമ്പര്‍ കൂടി ചേര്‍ക്കുന്നതിലൂടെ ഇത് നടപ്പി ലാക്കു വാനും സാധി ക്കും.

- pma

വായിക്കുക: , , , , ,

Comments Off on ആഭ്യന്തര വിമാന യാത്രയ്ക്ക് ആധാര്‍ നിര്‍ബ്ബന്ധമാക്കുന്നു

200 രൂപ നോട്ട്‌ പുറത്തിറ ക്കുവാന്‍ റിസര്‍വ്വ് ബാങ്കിനു അനുമതി യായി

April 4th, 2017

rbi-logo-reserve-bank-of-india-ePathram.jpg
ന്യൂഡല്‍ഹി : 200 രൂപയുടെ നോട്ടുകള്‍ പുറ ത്തിറക്കു വാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ യുടെ ബോര്‍ഡ് യോഗം തീരുമാനിച്ചു എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ചേർന്ന ബോർഡ് യോഗ മാണ് പുതിയ നോട്ടു കൾ പുറത്തിറ ക്കുവാ നുള്ള നിർദ്ദേശ ത്തിന് അംഗീകാരം നൽകിയത്.

ഇതിന് സർക്കാർ അംഗീ കാരം കിട്ടുന്ന തോടെ അച്ചടി തുട ങ്ങുവാ നാണു റിസർവ്വ് ബാങ്കിന്റെ ഉദ്ദേശം എന്നും ഈ വർഷം ജൂണ്‍ മാസ ത്തോടെ നോട്ടു കൾ അച്ച ടിച്ചു തുടങ്ങും എന്നു മാണ്‍ സൂചന.

ആര്‍. ബി. ഐ. യിലെ രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതേക്കുറിച്ച് പ്രതിക രിക്കു വാന്‍ ആര്‍. ബി. ഐ. വക്താവ് തയ്യാറായിട്ടില്ല.

2016 നവം ബര്‍ 8 രാത്രി യാണ് 500, 1000 രൂപ നോട്ടു കള്‍ സര്‍ക്കാര്‍ പിന്‍ വലിച്ചത്. പിന്നീട് 2000, 500 രൂപ നോട്ടു കളാണ് പുറത്തിറക്കിയത്. ഈ നോട്ടു കളിൽ ഇപ്പോഴുള്ള സുരക്ഷാ സംവി ധാന ങ്ങളെല്ലാം ഉള്ളതാകും പുതിയ 200 രൂപ നോട്ടുകൾ.

പുതിയ 100 രൂപ നോട്ടു കളും 200 രൂപ യുടെ നോട്ടുകളും പുറത്തിറ ക്കുന്ന തോടെ ചില്ലറ ക്ഷാമ ത്തിനു പരിഹാരം ആവും എന്നു കരുതുന്നു.

tag :

- pma

വായിക്കുക: , , ,

Comments Off on 200 രൂപ നോട്ട്‌ പുറത്തിറ ക്കുവാന്‍ റിസര്‍വ്വ് ബാങ്കിനു അനുമതി യായി

ജമ്മു-ശ്രീനഗര്‍ തുരങ്കപാത ഇന്നു തുറക്കും

April 2nd, 2017

tunnel

ന്യൂഡല്‍ഹി: ജമ്മു-ശ്രീനഗര്‍ യാത്രാ സമയം കുറക്കുന്നതിനും ഇന്ധന ലാഭത്തിനും വേണ്ടി നിര്‍മ്മിച്ച തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു ഉദ്ഘാടനം ചെയ്യും. 9 .2 കിലോമീറ്റര്‍ നീളത്തിലാണ് ഇതു നിര്‍മ്മിച്ചിരിക്കുന്നത്. ഉധംപുര്‍ ജില്ലയിലെ ചെനാനിയില്‍ നിന്നാരംഭിച്ച് റംബാന്‍ ജില്ലയിലെ നശ്രിയില്‍ അവസാനിക്കുന്ന തുരങ്കത്തിന്റെ നിര്‍മ്മാണം അഞ്ചു വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കമാണിത്.

ഇതിലൂടെ ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്കുള്ള യാത്രയില്‍ 30 കിലോമീറ്റര്‍ ലാഭിക്കാനും യാത്രാ സമയത്തില്‍ 2 മണിക്കൂര്‍ കുറയ്ക്കാനും സാധിക്കും. പരമാവധി സുരക്ഷ ഉറപ്പുവരുത്തി 3270 കോടി രൂപ ചെലവാക്കിയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

- അവ്നി

വായിക്കുക: ,

Comments Off on ജമ്മു-ശ്രീനഗര്‍ തുരങ്കപാത ഇന്നു തുറക്കും

ആധാര്‍ യുപിഎ സര്‍ക്കാറിന്റെ മഹത്തായ പദ്ധതി : മോദി സര്‍ക്കാര്‍

March 30th, 2017

arun_epathram

ന്യൂഡല്‍ഹി : ആധാര്‍ കഴിഞ്ഞ യുപിഎ സര്‍ക്കാറിന്റെ മഹത്തായ പദ്ധതിയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. രാജ്യസഭയില്‍ ധനബില്‍ ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് ആധാര്‍ യുപിഎ സര്‍ക്കാറിന്റെ സംഭാവനയാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞത്. നികുതി വെട്ടിപ്പു തടയുന്നതിനും സബ്സിഡി ആവശ്യങ്ങള്‍ ലഭ്യമാക്കുന്നതിനും ആധാര്‍ നിര്‍ബന്ധിതമാക്കിയതുവഴി അതിനെ വികസിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ ഈ പദ്ധതിയെ അംഗീകരിക്കുകയും അതിനെ വീണ്ടും വികസിപ്പിക്കുകയും ചെയ്യുമെന്നും ധനമന്ത്രി രാജ്യസഭയില്‍ പറഞ്ഞു. നമ്മളില്‍ ചിലര്‍ക്ക് ഇതിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ ഉണ്ടായ സംശയങ്ങള്‍ക്കുള്ള മറുപടിയെല്ലാം ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിനു ശേഷം നടന്ന ആധാര്‍ യോഗത്തില്‍ ലഭിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

- അവ്നി

വായിക്കുക: , ,

Comments Off on ആധാര്‍ യുപിഎ സര്‍ക്കാറിന്റെ മഹത്തായ പദ്ധതി : മോദി സര്‍ക്കാര്‍

Page 87 of 96« First...102030...8586878889...Last »

« Previous Page« Previous « പ്രീമിയം ഉപ ഭോക്താ ക്കൾക്കായി യു. എ. ഇ. എക്സ് ചേഞ്ചിൽ പുതിയ സ്യൂട്ട്
Next »Next Page » ഫുജൈറ ഉപഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ സായ്ദ് അല്‍ ശര്‍ഖി അന്തരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha