കഴിഞ്ഞ രണ്ടു വർഷത്തിനിടെ ലോഗിൻ ചെയ്യാത്ത ജി-മെയില്‍ എക്കൗണ്ടുകള്‍ നീക്കം ചെയ്യും എന്ന മുന്നറിയിപ്പുമായി ഗൂഗിള്‍. ‘ഇൻ ആക്ടീവ് എക്കൗണ്ട് പോളിസി’കളിൽ മാറ്റം വരുത്തി എന്നും ആക്ടീവ് അല്ലാത്ത ജി-മെയിൽ എക്കൗണ്ടുകൾ 2023 ഡിസംബര്‍ മുതല്‍ ഇല്ലാതാക്കും എന്നും ഗൂഗിളിൻ്റെ മുന്നറിയിപ്പ്.
ഇതിൻ്റെ ഭാഗമായി ലോഗിൻ ചെയ്യാത്ത ഇ-മെയിലു കളുടെ റിക്കവറി മെയിലുകളിലേക്ക് ഇക്കാര്യം സൂചിപ്പിച്ച് ഗൂഗിൾ മുന്നറിയിപ്പു സന്ദേശം അയച്ചു തുടങ്ങി.
രണ്ട് വർഷത്തില്‍ ഒരിക്കൽ ലോഗിൻ ചെയ്യുകയോ പ്ലേ സ്റ്റോർ, യൂട്യൂബ്, ഗൂഗിൾ സേർച്ച് തുടങ്ങിയ സേവന ങ്ങള്‍ക്കു വേണ്ടി ഉപയോഗിച്ചാലും എക്കൗണ്ട് നില നിർത്താന്‍ കഴിയും എന്നാണ് അറിയിപ്പ്. ലോകത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന ഇ – മെയിൽ സംവിധാനങ്ങളിൽ ഒന്നാണ് ജി-മെയിൽ.
സ്മാർട്ട് ഫോണുകളുടെയും മറ്റ് ഡിവൈസുകളുടെയും ആധിക്യം കൊണ്ടു തന്നെ ഒന്നില്‍ അധികം ജി-മെയിൽ എക്കൗണ്ടുകൾ ഉള്ളവര്‍ ആയിരിക്കും കൂടുതല്‍ പേരും. അതു കൊണ്ടു തന്നെ വ്യക്തികളുടെ എക്കൗണ്ടുകൾക്കാണ് ഈ നിയമം ബാധകം ആവുക. സ്ഥാപനങ്ങളുടെ മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യാൻ ഗൂഗിൾ തീരുമാനിച്ചിട്ടില്ല.
പുതിയ ‘ഇൻ ആക്ടീവ് എക്കൗണ്ട് പോളിസി’ നിലവിൽ വരുന്നതോടെ ലക്ഷക്കണക്കിന് ജി – മെയിൽ എക്കൗണ്ടുകൾ ഇല്ലാതാകും എന്നാണ് നിഗമനം. ഓൺ ലൈൻ സുരക്ഷാ ഭീഷണികൾ മറികടക്കാനാണ് ഗൂഗിൾ പുതിയ പോളിസി നടപ്പിലാക്കുന്നത്.
ദീർഘകാലം ഉപയോഗിക്കാത്ത എക്കൗണ്ടുകൾ, ഉടമയുടെ സുരക്ഷാ പരിശോധനകൾ കുറവുള്ള എക്കൗണ്ടുകൾ തുടങ്ങിയവ ഹാക്ക് ചെയ്യാനും ദുരുപയോഗം ചെയ്യാനും ഉള്ള സാദ്ധ്യതകള്‍ വളരെ കൂടുതലാണ്. അത് കൊണ്ട് കൂടിയാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.
- ePathram Tag : ഗൂഗിള്‍, Its IT
- ഗൂഗിള്‍ നയമാറ്റം എങ്ങനെ ഉപയോക്താക്കളെ ബാധിക്കും