
അബുദാബി : ആഘോഷ നാളുകളില്‍ പ്രവാസികള്‍ക്ക് സ്വര്‍ണ്ണവും കാറുകളും അടങ്ങുന്ന ഒട്ടനവധി സമ്മാന ങ്ങളു മായി അഹല്യ എക്‌സ് ചേഞ്ച് വിന്‍റര്‍ പ്രമോഷന് തുടക്കമായി. 2022 ഡിസംബർ 22 മുതൽ 2023 ഏപ്രിൽ 20 വരെ നടക്കുന്ന വിന്‍റര്‍ പ്രമോഷനില്‍ 10 ലക്ഷ്വറി എസ്. യു. വി. കാറുകളും ഒരു കിലോ സ്വർണ്ണവും സമ്മാനിക്കും എന്ന് അബുദാബിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അധികൃതർ അറിയിച്ചു.
ക്രിസ്തുമസ്, പുതുവത്സരം, റമദാന്‍, ഈദുൽ ഫിത്വർ അടക്കമുള്ള ആഘോഷ നാളുകൾ ഉൾപ്പെടുത്തി ഒരുക്കുന്ന പ്രൊമോഷൻ കാലത്ത് അഹല്യ എക്‌സ് ചേഞ്ച് വഴി പണം അയക്കുന്ന ഉപഭോക്താക്കളിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്ക പ്പെടുന്ന 111 പേർക്ക് സമ്മാനങ്ങൾ നൽകും.

ഗ്രാൻഡ് നറുക്കെടുപ്പിൽ ഒരാൾക്ക് അരക്കിലോ സ്വർണ്ണവും 100 വിജയികൾക്ക് ഒരു പവൻ, അരപ്പവൻ സ്വർണ്ണ സമ്മാനങ്ങളും നൽകും എന്ന് അഹല്യ എക്‌സ് ചേഞ്ച് കമ്പനി സീനിയർ മാർക്കറ്റിംഗ് മാനേജർ സന്തോഷ് നായർ, ഡെപ്യൂട്ടി ഓപ്പറേഷൻസ് മാനേജർ ഷാനിഷ് കൊല്ലാറ, ബാങ്കിംഗ് ഓപ്പറേഷൻസ് മാനേജർ മുഹമ്മദ് മർഗുബ്, ഫിനാൻസ് മാനേജർ അതീഖുർ റഹ്മാൻ, ട്രഷറി ഡീൽ പ്രദീഷ് എം. സി. എന്നിവർ അറിയിച്ചു.

മികച്ച നിരക്കും മികച്ച സേവനവും വാഗ്ദാനം ചെയ്യുന്ന യു. എ. ഇ. യിലെ ഏറ്റവും മികച്ച മണി എക്‌സ് ചേഞ്ചു കളില്‍ ഒന്നാണ് അഹല്യ എക്‌സ് ചേഞ്ച്. 1996 ൽ ആരംഭിച്ച അഹല്യ എക്‌സ് ചേഞ്ചിന് നിലവിൽ യു. എ. ഇ. യിൽ ഉട നീളം 30 ശാഖകള്‍ പ്രവര്‍ത്തിക്കുന്നു.
ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, യു. എ. ഇ. , ആഫ്രിക്ക, പാകിസ്ഥാൻ, ഫിലിപ്പീൻസ് തുടങ്ങിയ വിവിധ രാജ്യ ങ്ങളിൽ നിന്നുള്ള പ്രവാസികള്‍ അടക്കമുള്ള ആളുകള്‍ക്ക് അഹല്യ എക്‌സ് ചേഞ്ചിലുള്ള ഉന്നതമായ വിശ്വാസം തന്നെയാണ് ഇത്തരം പദ്ധതികളുമായി തങ്ങള്‍ അവരിലേക്ക് ഇറങ്ങി ച്ചെല്ലുന്നത് എന്നും അധികൃതര്‍ അറിയിച്ചു.