ന്യൂഡല്‍ഹി : ആധാർ കാർഡ് വിവരങ്ങൾ ഒരു കാരണ വശാലും ആർക്കും കൈമാറരുത് എന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ്. ആവശ്യം എങ്കിൽ അവസാന നാലക്കം മാത്രം കാണുന്ന തരത്തിൽ മാസ്ക് ചെയ്ത കോപ്പി മാത്രം നല്‍കാന്‍ പാടുള്ളൂ എന്നും ഐ. ടി. മന്ത്രാലയം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു.
ദുരുപയോഗം ചെയ്യപ്പെടാന്‍ സാദ്ധ്യത ഉള്ളതിനാലാണ് ഈ മുന്നറിയിപ്പ്. ആധാര്‍ സ്‌കാന്‍ ചെയ്തതോ ഫോട്ടോ കോപ്പിയോ സ്വകാര്യ സ്ഥാപനങ്ങള്‍ക്കോ വ്യക്തി കള്‍ക്കോ നല്‍കരുത്.
യുണീക്ക് ഐഡന്‍റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യു. ഐ. ഡി. എ. ഐ.) ലൈസൻസ് ഇല്ലാത്ത സ്വകാര്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, തിയ്യേറ്ററുകൾ തുടങ്ങിയ വർക്ക് ആധാർ കാർഡിന്‍റെ കോപ്പി ശേഖരിക്കുവാനോ സൂക്ഷിക്കുവാനോ അനുവാദം ഇല്ല. ആധാർ കാർഡുകൾ ഡൗൺലോഡ് ചെയ്യാൻ ഇന്‍റര്‍നെറ്റ് കഫേ കളിലെ പൊതു കമ്പ്യൂട്ടറു കൾ ഉപയോഗി ക്കുവാന്‍ പാടില്ല. അങ്ങനെ ചെയ്യുകയാണെങ്കിൽ ഡൗൺ ലോഡ് ചെയ്ത ഇ-ആധാറിന്‍റെ എല്ലാ കോപ്പികളും കമ്പ്യൂട്ടറിൽ നിന്ന് പൂർണ്ണമായും ഡിലീറ്റ് ചെയ്തു എന്ന് ഉറപ്പു വരുത്തണം.