തൃശ്ശൂര്‍ : ഗുരുവായൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ട് വില്ലേജ് ഓഫീസുകള്‍ ആക്കും എന്ന് എൻ. കെ. അക്ബർ എം. എൽ. എ. അതിനായി എം. എൽ. എ. ഫണ്ട് അനുവദി ക്കും. മണ്ഡലത്തിലെ പട്ടയ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായി രുന്നു എൻ. കെ. അക്ബർ എം. എൽ. എ. നാട്ടിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വില്ലേജ് ഓഫീസു കളെയാണ്. അത് കൊണ്ട് തന്നെ ജനകീയ ഇട ങ്ങളിൽ ഒന്നാണ് എന്നതിനാൽ വില്ലേജ് ഓഫീസുകൾ ആധുനീക വത്ക്കരിക്കേണ്ടത് അനിവാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു.
ഗുരുവായൂർ നിയോജക മണ്ഡലത്തിൽ ആകെ 15 പട്ടയ ങ്ങള്‍ വിതരണം ചെയ്തു. ഇതില്‍ 7 സുനാമി പട്ടയ ങ്ങളും 8 റവന്യൂ പട്ടയങ്ങളുമാണ്.
സുനാമി പട്ടയങ്ങൾ മുഴുവനും കടപ്പുറം വില്ലേജിലാണ്. റവന്യു പട്ടയങ്ങൾ നല്‍കിയത് കടിക്കാട് വില്ലേജില്‍ 4, പൂക്കോട് വില്ലേജിൽ 2, ചാവക്കാട്, ഇരിങ്ങപ്പുറം വില്ലേജു കളിൽ ഒന്നു വീതം വിതരണം ചെയ്തു.
ചാവക്കാട് നഗരസഭാ ചെയർ പേഴ്‌സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് ഹസീന താജുദ്ദീൻ, ചാവക്കാട് തഹസിൽദാർ എം. സന്ദീപ്, ഡെപ്യൂട്ടി തഹസിൽ ദാർ എം. ജെ. ജോസഫ് എന്നിവർ സംസാരിച്ചു.
- അജ്ഞാത ഫോണ്‍ : ജാഗ്രതാ മുന്നറിയിപ്പ്
- ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതു വഴികള്‍
- അശ്ലീല ചിത്രങ്ങള്‍ തിരയുന്നവര്‍ പോലീസ് നിരീക്ഷണത്തില്‍