ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്

February 28th, 2024

uae-cyber-security-council-issues-high-risk-alert-for-google-chrome-users-ePathram

ദുബായ് : ജനപ്രിയ ബ്രൗസർ ഗൂഗിള്‍ ക്രോം ഡെസ്ക് ടോപ്പ് പതിപ്പ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്ന് യു. എ. ഇ. സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.

അതീവ അപകട സാദ്ധ്യത എന്ന് വ്യക്തമാക്കി ‘ഹൈ-റിസ്ക് അലർട്ട്’ എന്നാണു അധികൃതർ അറിയിച്ചത്. വ്യക്തി ഗത വിവരങ്ങളും വിശദാംശങ്ങളും ചോർന്നു പോവുന്നത് തടയിടാനും തട്ടിപ്പുകൾ തടയാനും ഗൂഗിള്‍ ക്രോമിന്‍റെ ഏറ്റവും പുതിയ പതിപ്പ് അപ്‌ ഡേറ്റ് ചെയ്യണം എന്നും സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ നിർദ്ദേശിച്ചു.

ഗൂഗിള്‍ ക്രോം 122.0.6261.57 അല്ലെങ്കില്‍ അതിന് മുമ്പുള്ള വേര്‍ഷനെയാണ് ഇവ ബാധിക്കുക. പുതിയ പതിപ്പില്‍ 12 സുരക്ഷാ പരിഹാരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നും അധികൃതർ വ്യക്തമാക്കി.

- pma

വായിക്കുക: , , ,

Comments Off on ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്

വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്

January 31st, 2024

nude-video-call-for-black-mailing-kerala-police-warning-ePathram
ഓൺലൈൻ തട്ടിപ്പുകൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ വീണ്ടും ജാഗ്രതാ നിർദ്ദേശവുമായി കേരളാ പോലീസ്. അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കരുത് എന്നും പോലീസ് മുന്നറിയിപ്പ് നൽകി.

വിളിക്കുന്നയാൾ നഗ്നത പ്രദർശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേർന്നുള്ള ഫോട്ടോ എടുക്കുകയും ചെയ്തേക്കാം. ഈ ചിത്രങ്ങൾ പിന്നീട് പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കും. അതു കൊണ്ട് അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾക്ക് മറുപടി നൽകരുത്.

നിങ്ങളുടെ സോഷ്യൽ മീഡിയ കോൺടാക്‌റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകൾ വിളിക്കുന്നത്. അതിനാൽ അവർ ആവശ്യപ്പെടുന്ന പണം നൽകാനുള്ള സമ്മർദ്ദം സൃഷ്ടിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയക്കുവാൻ അവർക്ക് കഴിയും.

ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണ് – അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾക്ക് മറുപടി നൽകരുത്.

ഇനി അഥവാ നിങ്ങൾ ഓൺ ലൈൻ സൈബർ തട്ടിപ്പിൽ അകപ്പെട്ടു പണം നഷ്ടപ്പെട്ടു എങ്കിൽ ഒരു മണിക്കൂറിനകം തന്നെ [GOLDEN HOUR ] വിവരം 1930 എന്ന നമ്പറിൽ വിളിച്ച് അറിയിച്ചാൽ പണം തിരികെ ലഭിക്കാനുള്ള സാദ്ധ്യതയുണ്ട്. സൈബർ ക്രൈമിൻ്റെ വെബ് സൈറ്റിലൂടെയും പരാതി രജിസ്റ്റർ ചെയ്യാം എന്നും പോലീസ് സോഷ്യൽ മീഡിയകളിലൂടെ അറിയിച്ചു.

തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് തട്ടിപ്പിന് ഇരയാകാതെ വിവേകത്തോടെ പെരുമാറുന്നതാണ്.

- pma

വായിക്കുക: , , , , , , ,

Comments Off on വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്

മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം

November 8th, 2023

logo-digital-media-journalism-ePathram

ന്യൂഡല്‍ഹി : മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ച് എടുക്കുന്നതിന് മാര്‍ഗ്ഗ രേഖ വേണം എന്ന് സുപ്രീം കോടതി. മാധ്യമ പ്രവര്‍ത്തകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് മാർഗ്ഗരേഖ ആവശ്യം എന്നും നിർദ്ദേശം.

ഫൗണ്ടേഷൻ ഫോർ മീഡിയ പ്രൊഫഷണല്‍സ് സമർപ്പിച്ച പൊതു താൽപര്യ ഹർജി പരിഗണിച്ചു കൊണ്ടാണ് സുപ്രീം കോടതി ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.

നൂറു കണക്കിന് മാധ്യമ പ്രവര്‍ത്തകുടെ ഫോണുകളും ഡിജിറ്റല്‍ ഉപകരണങ്ങളും കേന്ദ്ര ഏജന്‍സികള്‍ പിടിച്ചെടുക്കുന്നു എന്ന് ഹരജിയില്‍, മാധ്യമ പ്രവർത്തകരുടെ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നത് ഗൗരവമേറിയ വിഷയം തന്നെയാണ്. ഫോണ്‍ അടക്കമുള്ള ഉപകരണ ങ്ങളിൽ അവരുടെ ഉറവിടങ്ങളെ ക്കുറിച്ചുള്ള രഹസ്യ വിവരങ്ങളും വിശദാംശങ്ങളും ഉണ്ടായിരിക്കും എന്നും കോടതി ചൂണ്ടിക്കാട്ടി.

ഇത്തരം ഉപകരണങ്ങൾ പരിശോധിക്കുന്നതിൽ നിന്നും അന്വേഷണ ഏജൻസികളെ തടയാന്‍ കഴിയില്ല എന്ന് കേന്ദ്ര സർക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്. വി. രാജു അറിയിച്ചു.

എന്നാൽ, വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങളുടെ അഭാവത്തിൽ ഇത്തരം വിഷയങ്ങളിൽ സർക്കാറിന് സമഗ്രമായ അധികാരം നൽകിയാൽ അത് അപകടകരം ആണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇത്തരം ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നത് നിയന്ത്രിക്കാൻ മാര്‍ഗ്ഗ രേഖ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം

ആധാര്‍ അപ്‌ഡേഷൻ : വിവരങ്ങൾ നൽകുവാനുള്ള തിയ്യതി ദീര്‍ഘിപ്പിച്ചു

September 11th, 2023

national-id-of-india-aadhaar-card-ePathram
ന്യൂഡല്‍ഹി : ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കുവാനുള്ള അവസാന തീയ്യതി 2023 ഡിസംബര്‍ 14 വരെ നീട്ടി. അക്ഷയ കേന്ദ്രങ്ങളില്‍ ആധാര്‍ അപ്ഡേഷനു വേണ്ടിയുള്ള തിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സെപ്തംബര്‍ 14 എന്ന അവസാന തിയ്യതി ഡിസംബര്‍ 14 വരെ ദീര്‍ഘിപ്പിച്ചത്. യു. ഐ. ഡി. എ. ഐ. പോര്‍ട്ടല്‍ വഴി ഡിസംബര്‍ 14 വരെ സൗജന്യമായി ആധാര്‍ വിവരങ്ങള്‍ പുതുക്കാം.

Aadhaar Updates & Twitter

- pma

വായിക്കുക: , , , , , ,

Comments Off on ആധാര്‍ അപ്‌ഡേഷൻ : വിവരങ്ങൾ നൽകുവാനുള്ള തിയ്യതി ദീര്‍ഘിപ്പിച്ചു

വ്യാജ വെബ് സൈറ്റ് : ആരും വഞ്ചിക്കപ്പെടരുത് എന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

August 31st, 2023

supreme-court-launches-updated-version-of-its-mobile-app-ePathram
ന്യൂഡല്‍ഹി : സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌ സൈറ്റ് എന്ന രീതിയിൽ വ്യാജ വെബ്‌ സൈറ്റ്. പൊതു ജനം കൂടുതല്‍ ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പു നൽകി ക്കൊണ്ട് ഇതു സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങളും വ്യാജ സൈറ്റിന്‍റെ ലിങ്കുകളും സുപ്രീം കോടതിയുടെ വെബ്‌ സൈറ്റിലെ വാര്‍ത്താ കുറിപ്പില്‍ പ്രസിദ്ധീകരിച്ചു.

വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കാൻ സുപ്രീം കോടതിയുടെ പേര് ദുരുപയോഗം ചെയ്യുന്നു. വ്യക്തിഗതവും സാമ്പത്തികവും അടക്കമുളള രഹസ്യാത്മക വിവരങ്ങള്‍ ഒന്നും തന്നെ സുപ്രീം കോടതി ഒരിക്കലും ആവശ്യപ്പെടില്ല.

ഇന്‍റര്‍ നെറ്റ്‌ വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്ന രീതിയായ ‘പിഷിംഗ്‌’ വഴി ആരെങ്കിലും വഞ്ചിക്കപ്പെട്ടു എങ്കില്‍ എല്ലാ ഓൺലൈൻ എക്കൗണ്ടുകളുടെയും പാസ്സ് വേഡുകൾ എത്രയും വേഗം മാറ്റണം എന്നും മുന്നറിയിപ്പില്‍ പറയുന്നു.

സുപ്രീം കോടതിയുടെ ഔദ്യോഗിക ഡൊമെയ്‌ൻ www. sci. gov. in എന്നുള്ളതാണ്. വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് വഞ്ചിതര്‍ ആവരുത് എന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. Twitter X

- pma

വായിക്കുക: , , , , , , , , , , , , ,

Comments Off on വ്യാജ വെബ് സൈറ്റ് : ആരും വഞ്ചിക്കപ്പെടരുത് എന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

Page 2 of 2912345...1020...Last »

« Previous Page« Previous « പാചക വാതക സിലിണ്ടറിന് 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ചു
Next »Next Page » വേറിട്ട അനുഭവമായി Inspiro 2023 പ്രവർത്തക ക്യാമ്പ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha